Thursday, May 10, 2012

രാജേഷ് അച്ഛനായി

രാജേഷ് അച്ഛനായി.

രാജേഷിനെ അറിയില്ലേ?മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച് ശരീരം തളര്‍ന്ന് കിടക്കുന്ന മുപ്പത്തി എട്ട് വയസ്സ്കാരന്‍ കോട്ടയം കിടങ്ങൂര്‍ സ്വദേശി യുവാവ് .

ആത്മഹത്യാ ശ്രമത്തിന്റെ വക്കിലെത്തിയ അയാളെ നമ്മുടെ പ്രിയപ്പെട്ട ഹാറൂണ്‍സാഹിബ്( ഒരു നുറുങ്ങ്) കാരുണ്യത്തിന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്നു.
കണ്ണൂര്‍ നഗരത്തിന്റെ ഒരു മൂലയിലെ വസതിയില്‍ ചലന ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ പോലും തന്റെ കിടക്കയില്‍ കിടന്ന്കൊണ്ട്, തന്നെ പോലെ അവശരായ സഹജീവികളില്‍ കയ്യിലെഫോണ്‍ മാത്രം ഉപയോഗിച്ച് കാരുണ്യ മഴ പെയ്യിക്കുന്ന നമ്മുടെ ഹാറൂണ്‍!

ശാരീരിക അവശതയാല്‍ ഒരു നുറുങ്ങ് എന്ന ബ്ലോഗ് ഇപ്പോള്‍ അദ്ദേഹം സജീവമാക്കുന്നില്ലെങ്കിലുംഇപ്പോഴും അദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യം ബൂലോഗത്ത് അനുഭവപ്പെട്ട്കൊണ്ടേ ഇരിക്കുന്നു. കഴിഞ്ഞദിവസം ഹാറൂണ്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു.

ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ട്. നമ്മുടെ രാജേഷ് അച്ഛനായി, മസ്കുലര്‍ ഡിസ്ട്രോഫിബാധിച്ച ആള്‍ക്ക് ഉല്‍പ്പാദന ശേഷി നഷ്ടപ്പെടുന്നില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.“

ഓര്‍മ്മകള്‍ പുറകിലേക്ക് പോയി. 2010ലെ ഹാറൂണിന്റെ ഫോണ്‍‌വിളികള്‍ എന്നിലേക്കെത്തി.

കോട്ടയത്തിനടുത്ത കിടങ്ങൂര്‍ വരെ പോകാമോ? അവിടെ ചലന ശേഷി നശിച്ച ഒരാള്‍ക്ക് ഒരുമൊബൈല്‍ ഫോണ്‍ കൊടുക്കാന്‍ വേണ്ടിയാണ്, ഒന്നു അവിടെ പോയി അയാളെ ( രാജേഷിനെ)സമാധാനപ്പെടുത്തുകയും വേണം.”

പിന്നീട് ദൌത്യം ഏറ്റെടുത്ത് ഒരു ബ്ലോഗര്‍ അവിടെ പോയി.(കൊട്ടോട്ടി ആണോ എന്ന് സംശയം)

ഹാറൂണ്‍ അവിടം കൊണ്ട് നിര്‍ത്തിയില്ല. രാജേഷിനു ഒരു ജീവിതം തന്നെ നല്‍കി. ശരീരം തളര്‍ന്ന്കിടക്കുന്ന രാജേഷിന്റെ ജീവിത പങ്കാളി ആകാന്‍ മിനി എന്ന പെണ്‍കുട്ടി വീട്ടില്‍ നിന്നും സ്വന്തംഇഷ്ടത്തില്‍ ഇറങ്ങി വരുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തിച്ചു. അവരുടെ വിവാഹവും നടന്നു.(പത്രങ്ങളില്‍ വാര്‍ത്തയായി വിഷയം.) സ്തോഭജനകമായ സംഭവം വായിക്കുവാനായി നിങ്ങള്‍ തീര്‍ച്ചയായും ഹാറൂണിന്റെ ബ്ലോഗില്‍ ഇവിടെ പോകണം. പോസ്റ്റില്‍(ജീവിക്കാന്‍ കൊതിയോടെ) അവസാന ഭാഗം ഹാറൂണ്‍ ഇങ്ങിനെ പറഞ്ഞ് വെച്ചു:-
കൂട്ടരേ........ കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ട് പോവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം... പക്ഷേ, ധീരമായ ഒരു തീരുമാനമെടുത്ത മിനിക്കും, രാജേഷിനും പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായുണ്ട്. പരമ ദരിദ്രരായ അവരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തികം തന്നെയാണ്. ഈ കാര്യത്തില്‍ ചെറിയ സഹായം നല്‍കാന്‍ നമുക്കാവില്ലേ..? മിനിയോട് തയ്യല്‍ പഠനം പൂര്‍ത്തിയാക്കാന്‍ പറഞ്ഞിട്ടുണ്ട്. പ്രിയ ബ്ലോഗ് സുഹൃദ്സമൂഹമേ,..! ഈ നുറുങ്ങിനാല്‍ സാദ്ധ്യമാവുന്ന കൊച്ചു സഹായങ്ങള്‍ ചെയ്തു തുടങ്ങി അത് വളരെ ചെറിയ രീതിയില്‍ മാത്രം..... അണ്ണാറക്കണ്ണനും തന്നാലായത്... ബ്ലോഗുലകത്തിന്‍റെ സഹകരണം ആ “നവദമ്പദികള്‍ക്കായി” നിര്‍ലോഭം നല്‍കുമല്ലോ... പ്രതീക്ഷയോടെ.....”

ആ പ്രതീക്ഷ ഒരു പരിധിവരെ സഫലമായി എന്നാണ് കാലം തെളിയിച്ചത്. ബൂലോഗം ഹാറൂണിന്റെ അപേക്ഷ കൈക്കൊണ്ടു. കാരുണ്യ പ്രവാഹം പലതരത്തില്‍ രാജേഷിലേക്ക് ഒഴുകി. ഹാറൂണ്‍ തന്റെ കിടക്കയില്‍ കിടന്ന് മാര്‍ഗദര്‍ശനം നല്‍കി. ആകെ സ്വത്തായി രാജേഷിന്റെ കുടുംബത്തിനുണ്ടായിരുന്ന മൂന്ന് സെന്റ് വസ്തുവിലെ ബാങ്ക് ബാധ്യത തീര്‍ക്കാന്‍ സഹായിച്ചു. ഇതിനു വേണ്ടി കലക്റ്റര്‍, ബാങ്ക് മാനേജര്‍, തുടങ്ങി പലരെയും തന്റെ ഫോണിലൂടെ ഹാറൂണ്‍ ബന്ധപ്പെട്ടു. ബൂലോഗത്തിലെ സന്മനസുകളുടെ സഹായത്തോടെ രാജേഷിനു ഒരു ചെറിയ വീടിന്റെ നിര്‍മാണം ആരംഭിച്ചു.

ഇപ്പോള്‍ വീടിന്റെ പണി പൂര്‍ത്തിയായില്ലെങ്കിലും മിനിയെ ആശുപത്രിയില്‍ നിന്നും കുഞ്ഞുമായി പുതിയ വീട്ടിലേക്ക് കൊണ്ട് വരാനാണ് രാജേഷ് ആഗ്രഹിക്കുന്നതെന്ന് ഹാറൂണ്‍ എന്നെ അറിയിച്ചു. മാത്രമല്ല ഒന്ന് അവിടം വരെ പോയി ആ ചെറിയ കുടുംബത്തിന്റെ ഒന്ന് രണ്ട് ചിത്രങ്ങള്‍ എടുത്ത് ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്താനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ജോലി തിരക്കിനാല്‍ എനിക്ക് അവിടെ പോകാന്‍ സാധിച്ചില്ല. എങ്കിലും ദൈവം അനുവദിച്ചാല്‍ ഉടനെ പോകണമെന്ന് ആഗ്രഹിക്കുന്നു. അഥവാ ഏതെങ്കിലും ബ്ലോഗറന്മാര്‍ രാജേഷിന്റെ നാടിനു സമീപം താമസിക്കുന്നു എങ്കില്‍ ആ ദൌത്യം ഏറ്റെടുത്താല്‍ അത് സഹായകരമായിരിക്കും.

മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച് കിടക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കാനും പണി തീരാത്ത രാജേഷിന്റെ കൊച്ചു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബൂലോഗത്തിന്റെ കാരുണ്യം ഇനിയും ഉണ്ടാകാനും അതിനോടൊപ്പം ബ്ലോഗ് ലോകത്തിന്റെ കൂട്ടായ്മയാല്‍ സമൂഹത്തില്‍ രാജേഷീനെ പോലുള്ളവര്‍ക്ക് ലഭ്യമാകുന്ന സഹായങ്ങളെ ചൂണ്ടിക്കാണിക്കാനുമാണ് ഇപ്പോള്‍ ഞാന്‍ ഈ കുറിപ്പുകളുമായി നിങ്ങളുടെ മുമ്പില്‍ വന്നത്. ഇത് സദയം മറ്റുള്ളവരിലേക്ക് പങ്ക് വെയ്ക്കുക. രാജേഷിനും ചെറിയ കുടുംബത്തിനും ക്ഷേമത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

18 comments:

  1. ഷരീഫ് ക്ക ,
    അഭിനന്ദനീയം ഈ പോസ്റ്റ്‌. ഇത്തരം വിവരങ്ങള്‍ നല്‍കുന്നതിലൂടെ ഞാന്‍ അടക്കമുള്ള മറ്റ് ബ്ലോഗര്‍മാര്‍ക്കും കൂടി ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളുമായി കൈ കോര്‍ക്കാന്‍ അവസരവും പ്രോത്സാഹനവും കിട്ടുന്നു.

    ReplyDelete
  2. അതിന്നിടയില്‍ രാജേഷിന്റെ കഥ ഏഷ്യാനെറ്റുകാര്‍ ഷൂട്ട് ചെയ്തു “വിശ്വസിച്ചാലും ഇല്ലെങ്കിലും” എന്നൊരു പരിപാടിയില്‍ ഉള്‍പ്പെടുത്തി അവരെ കബളിപ്പിച്ചിരുന്നു. കണ്ണാടി പോലുള്ള വല്ല പരിപാടിക്കുമാവുമെന്നാണത്രെ അവര്‍ കരുതിയത്. ഏതായാലും ഹാറൂണ്‍ സാഹിബും കൊട്ടോട്ടിയും രാജേഷിനെ വളരെയധികം സഹായിച്ചിട്ടുണ്ട്.

    ReplyDelete
  3. നമ്മുടെ ഇടയില്‍ ഇനിയും നന്മകള്‍ അവശേഷിക്കുന്ന പലരും ഉണ്ട് എല്ലാവര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അത് പലര്‍ക്കും ഉപകാരം ആകും...ഇത്തരം പോസ്റ്റുകള്‍ വായിച്ചെങ്കിലും നല്ല മനസ്സുകള്‍ സഹായങ്ങള്‍ എത്തിക്കട്ടെ...

    ReplyDelete
  4. നല്ല വാര്‍ത്ത. ഹാരൂണ്‍ സാഹിബിന് ദൈവം തക്ക പ്രതിഫലം നല്‍കട്ടെ. ഷരിഫ് ഭായിക്കും.

    ReplyDelete
  5. ഹാറൂൺ ഭായ്ക്കും താങ്കൾക്കും ഒരു വലിയ കൈയടി.. അഭിനന്ദനീയം ഇക്കാ!!

    ReplyDelete
  6. എല്ലാ നന്മകളും ഭവിക്കട്ടെ.

    ReplyDelete
  7. Very Good! May GOD bless them.
    (The given url to Sri Haroon's post is not working..pls check)

    ReplyDelete
  8. സന്തോഷം!
    രാജേഷ് ഇടയ്ക്കൊക്കെ വിളിക്കാറുണ്ട്.
    രാജേഷിനും മിനിക്കും കുഞ്ഞിനും മംഗളങ്ങൾ!

    ReplyDelete
  9. but haroonte blog ippol illallo. can't display annu kanikuune

    ReplyDelete
  10. ഇവിടെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി. ഹാറൂണിന്റെ പോസ്റ്റിന്റെ ലിങ്ക് പുതുക്കിയിട്ടുണ്ട്.”ഇവിടെ” എന്ന ഭാഗം ക്ലിക്കിയാല്‍ ജീവിക്കാന്‍ കൊതിയോടെ എന്ന പോസ്റ്റില്‍ പോകാന്‍ സാധിക്കും.

    ReplyDelete
  11. രാജേഷിനും കുടുംബത്തിനും മംഗളങ്ങൾ...!

    ReplyDelete
  12. രാജേഷിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എന്‍റെ കൈവശമുണ്ട് .ബ്ലോഗ്ഗറുടെ ഇമെയില്‍ കിട്ടിയാല്‍ അയച്ചു താരമായിരുന്നു...

    ReplyDelete
  13. പ്രിയ ഷഫീക്, എന്റെ ഇ.മെയില്‍ tamsheriff@gmail.com എന്നാണ്.

    ReplyDelete
  14. പ്രിയ ഷഫീക്, എന്റെ ഇ.മെയില്‍ tamsheriff@gmail.com എന്നാണ്.

    ReplyDelete
  15. ഫോട്ടോസ് മാഷിന്റെ ഈമെയിലില്‍ അയച്ചിട്ടുണ്ട്.

    ReplyDelete