Saturday, June 2, 2012

കൈരളീ നെറ്റും ബൂലോഗവും

കൈരളി നെറ്റ് എന്ന പേരില്‍ കൊല്ലത്ത് നിന്നും ഒരു സാംസ്കാരികാ-കാര്‍ഷിക-വാര്‍ത്താ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. ഒരു ദിവസം അതിന്റെ ചീഫ് എഡിറ്റര്‍ ശ്രീ.സുനില്‍ ഷാ എന്നെ ഫോണില്‍ വിളിച്ച് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത സാധനം എന്റേതല്ലാ എന്ന അനുഭവക്കുറിപ്പ് കൈരളി നെറ്റില്‍ പ്രസിദ്ധീകരിക്കാനായി അനുവാദം ചോദിച്ചു. ആ പോസ്റ്റ് മാത്രമല്ല എന്റെ ബ്ലോഗിലെ ഏത് പോസ്റ്റ് വേണമെങ്കിലും പ്രസിദ്ധീകരിക്കാനായി ഞാന്‍ അദ്ദേഹത്തിനു അനുവാദം നല്‍കി. തുടര്‍ന്ന് ആ ലക്കം മാസിക അവര്‍ എനിക്ക് അയച്ചു തരികയും ചെയ്തു. മാസിക തുറന്ന് പോലും നോക്കാതെ പിന്നീട് വായിക്കാം എന്ന് കരുതി ഞാന്‍ മാറ്റി വെച്ചു. പക്ഷേ അല്‍പ്പം ദിവസത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളിലുള്ള എന്റെ പരിചയക്കാര്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ട് എന്റെ രചനയെ കുറിച്ച് അഭിപ്രായം അറിയിച്ചപ്പോള്‍ ഒരു കാര്യം എനിക്ക് ബോദ്ധ്യമായി; ഈ മാസിക ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുടെ കയ്യില്‍ കൃത്യമായി എത്തുന്നുണ്ടെന്നും അത് അല്‍പ്പം പ്രചാരമുള്ള മാസികയാണെന്നും. ഞാന്‍ മാസിക തപ്പി എടുത്ത് അതിന്റെ പേജുകളിലൂടെ കയറി ഇറങ്ങി. ഒരു കാര്യം ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു , അല്‍പ്പം കാമ്പുള്ള സാധനം തന്നെ ആണിത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലേഖനങ്ങള്‍, ഇന്റര്‍വ്യൂകള്‍, കഥകള്‍ , കവിതകള്‍, എന്നിവയാല്‍ സമ്പുഷ്ടമാണീ മാസിക. പണ്ടത്തെ സോവിയറ്റ് നാട് വാരികയെ പോലുള്ള നല്ല പോളിഷുള്ള പേപ്പര്‍.നല്ല കവറും ലേ ഔട്ടും. പരിണിത പ്രജ്ഞരായ പത്രാധിപ സമിതി, ശ്രീ. എം.എസ്. ജയപ്രകാശും സൈനുദ്ദീന്‍ പട്ടാഴിയും പോലുള്ള അഡ്വിസറീ ബോര്‍ഡ് അംഗങ്ങള്‍. എല്ലാം കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സെറ്റ് അപ്പ്.

വായിക്കാന്‍ കൊള്ളാം എന്ന് തിരിച്ചറിഞ്ഞതോടെ എല്ലാ മാസവും ഞാന്‍ ഈ മാസിക ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോഴാണ് എന്നെ അതിശയപ്പെടുത്തുന്ന മറ്റൊരു സത്യം വെളിവായത്. എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനുമായി ബന്ധപ്പെട്ടത് പോലെ അവര്‍ ഇതര ബ്ലോഗേര്‍സുമായും ബന്ധപ്പെട്ട് പലരുടെയും രചനകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ശ്രദ്ധേയന്റെയും മനോരാജിന്റെയും ബ്ലോഗ് പോസ്റ്റുകള്‍ ഞാന്‍ അതില്‍ കണ്ടു. കൊട്ടോട്ടിക്കാരനേയും കണ്ടു. ബൂലോഗവും കൈരളീ നെറ്റുമായി നല്ല ബന്ധത്തിലാണെന്ന് ഞാന്‍ അപ്പോള്‍ മനസ്സിലാക്കി.

നമ്മുടെ രചനകള്‍ അച്ചടി മഷി പുരണ്ട് 10പേര്‍ വായിക്കുന്നത് നമുക്ക് ആനന്ദം തരുന്ന വസ്തുതയാണ്. മഹാ സാഹിത്യകാരന്മാരുടെ ഏത് ചവറും പ്രസിദ്ധപ്പെടുത്താന്‍ യാതൊരു മടിയും കാണിക്കാത്ത മുഖ്യധാരാ അച്ചടി മാധ്യമങ്ങള്‍ ഗുണമേന്മയുള്ള നമ്മുടെ രചനകള്‍ നിഷ്ക്കരുണം തിരിച്ചയക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ രചനകള്‍ ബ്ലോഗില്‍ വായിച്ചിട്ട് നമ്മളെ തിരക്കി വന്ന് ആ രചനകള്‍ മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ തയാറായ കൈരളീ നെറ്റ്കാര്‍ ബ്ലോഗ് ലോകത്തുള്ളവര്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നു എന്നതില്‍ നമ്മള്‍ സന്തോഷിക്കുക തന്നെ വേണം.

നന്ദി, കൈരളീ നെറ്റ്, നിങ്ങള്‍ക്ക് ബൂലോഗത്തിന്റെ അഭിവാദ്യങ്ങള്‍.

മേല്‍വിലാസം:-കൈരളീ നെറ്റ് മാസിക
ഇരവിപുരം പി.. കൊല്ലം


കൈരളീ നെറ്റിന്റെ ഇ.മെയില്‍:-


krnetklm@gmail.കോം

ചീഫ് എഡിറ്ററുടെ ഫോണ്‍ നമ്പര്‍:9037665581

18 comments:

  1. നമ്മള്‍ അറിയാത്തതും ശ്രദ്ധിക്കാത്തതുമായ ഇത്തരം പ്രസിദ്ധികരണങ്ങള്‍ ധാരാളം ഉണ്ട്. എന്തായാലും ഈ പരിചയപ്പെടുത്തലിനു നന്ദി ഷെരീഫിക്കാ

    ReplyDelete
  2. ആശംസകൾ... ബൂലോകത്ത് നിന്നും "ഭൂ"ലോകത്തേക്ക് കൂടി വ്യാപിക്കുന്ന വായന നൽകുന്നതിൽ സന്തോഷം .... "മാധ്യമം" ചെപ്പിൽ താങ്കളുടെ രചനകൾ കാണാറുണ്ട്....

    നന്ദി ഷെറീഫ് ഇക്കാ

    ReplyDelete
  3. ഷരിഫ് ഭായ്, ആശംസകള്‍.

    ReplyDelete
  4. ഇത് വരെ കോപ്പി ലഭിച്ചില്ല ഇക്ക. ആ ഒരു സങ്കടം മാത്രം ബാക്കി. കോപ്പി അയച്ചിട്ടുണ്ടെന്ന് സുനില്‍‌ഷാ അറിയിച്ചെങ്കിലും ലഭിച്ചില്ല :(

    ReplyDelete
  5. അങ്ങനെ ഈ ബ്ലോഗും അച്ചടിമഴി പുരണ്ടു....... ആശംസകള്‍.....

    ReplyDelete
  6. നല്ല വാര്‍ത്ത‍ ആശംസകള്‍

    ReplyDelete
  7. കൈരളീ നെറ്റ് മാസികയുടെ നല്ല ശ്രമം .നല്ല ഫലം കാണട്ടെ ... ആശംസകൾ..... ഇത് പ്രസിദ്ധീകരിച്ച ഷെരീഫ് സാഹിബിനും അഭിനന്ദനങ്ങൾ...

    ReplyDelete
  8. മാസികക്കും ഷെരിഫ് ഇക്കാക്കും ആശംസകള്‍ ...!

    ReplyDelete
  9. സന്തോഷം ഷെരീഫ്‌ ഇക്കാ പെരുത്ത് സന്തോഷം .... നമ്മുടെ ബൂലോകത്തിലെ നല്ല രചറക്കല്‍ വെളിച്ചം കാണട്ടെ വീണ്ടും ആശംസകള്‍ @ PUNYAVAALAN

    ReplyDelete
  10. nalla karyam...sameeksha ennoru sahithya magazinumundu..bloggezhuthukarkku upakarappedum

    ReplyDelete
  11. ആശംസകൾ മാത്രം പറഞ്ഞുപോകാതെ നിങ്ങളുടെ നല്ല ലേഖനങ്ങളും കഥകളും കഴിയുമെങ്കിൽ ബ്ലോഗിലിടുന്നതിനുമുമ്പ് അയച്ചുകൊടുക്കൂ. കൂട്ടത്തിൽ അവരെ ഒന്നു പ്രോത്സാഹിപ്പിയ്ക്കാനും മടിക്കരുത്.

    ReplyDelete
  12. എനിക്കിപ്പം വരിക്കാരനാകണം!

    ReplyDelete
  13. എല്ലാവരുടെയും സ്നേഹത്തിനും സഹകരണത്തിനും നന്ദി.കൈരളി നെറ്റ് ഞാന്‍ നടത്തുന്ന മാഗസിന്‍ അല്ല.നിങ്ങള്‍ ഓരോരുത്തരും നടത്തുന്ന നമ്മുടെ മാഗസിനാണ്.സാബു കൊട്ടോട്ടിയുടെയും ഷെരീഫ്സാറിന്റെയും പോലെയുള്ള പിന്തുണ ഹൃദയം തുറന്ന് ഏറ്റെടുക്കുക.ഞാന്‍ ഒരു നിമിത്തം മാത്രം. അക്ഷരങ്ങളെ സ്നേഹിക്കുന്ന ചങ്ങാതിമാരുടെ നല്ല രചനകള്‍ പുറം ലോകം അച്ചടിയിലൂടെ അറിയുന്നത് നല്ലതല്ലേ.എല്ലാവര്‍ക്കുംകമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലല്ലോ? എന്റെ ഫോണ്‍ എപ്പോഴും സ്വിച്ച് ഓണ്‍ ആണ്. ഏത് സമയത്തും വിളിക്കാം.സൗഹൃദം പങ്കിടാം.നിങ്ങളുടെ വിലാസങ്ങള്‍ മെയില്‍ ചെയ്‌താല്‍ കോപ്പി അയച്ചു തരാം.e mail krnetklm@gmail.com mob.9037665581,9995111874

    ReplyDelete
  14. പരിചയപ്പെടുത്തലിനു നന്ദി, മാഷേ

    ReplyDelete
  15. ഞാനിപ്പോൾ പോസ്റ്റൽ വരിക്കാരനണ്. നിങ്ങളെല്ലാവരുമോ?

    ReplyDelete
  16. എല്ലാ ആശംസകളും നേരുന്നു. പരിചയപ്പെടുത്തിയ ഷരീഫ് ഭായിക്ക് പ്രത്യേകിച്ചും.

    ReplyDelete