Friday, May 4, 2012

പോസ്റ്റ്‌ മോഷ്ടിക്കുന്നതിനെതിരെ

പകര്‍പ്പവകാശ നിയമം നിര്‍മ്മിച്ചപ്പോള്‍ ബ്ലോഗ് ലോകം നിലവിലുണ്ടായിരുന്നില്ല. അതിനാല്‍ബ്ലോഗ് എന്ന പരാമര്‍ശം നിയമത്തിലുണ്ടാകാന്‍ ഇടയാകാതെ വന്നു. അവസരം മുതലെടുത്ത്ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന രചനകള്‍ ( കഥകളുടെ ആശയം, കാര്‍ട്ടൂണ്‍, നര്‍മ്മ രചന, ലേഖനങ്ങള്‍തുടങ്ങിയവ) യാതൊരു മടിയും കൂടാതെ പകര്‍ത്തി സ്വന്തം പേരില്‍ അച്ചടി മാധ്യമങ്ങളിലൂടെപ്രസിദ്ധീകരിക്കുന്ന പ്രവണത അടുത്ത കാലത്ത് വര്‍ദ്ധിച്ചു വരുകയാണ്. പത്രങ്ങളുംആഴ്ച്ചപ്പതിപ്പുകളും കാര്യത്തില്‍ ഒട്ടും പുറകോട്ടല്ല. വണ്ടിപ്പെരിയാര്‍ അണക്കെട്ട് പ്രശ്നം കത്തിനിന്നപ്പോള്‍ നമ്മുടെ പ്രശസ്തനായ ബ്ലോഗര്‍ നൌഷാദ് അകമ്പാടം ബ്ലോഗില്‍ പോസ്റ്റ് ചെയ്തകാര്‍ട്ടൂണ്‍ നൌഷാദില്‍ നിന്നും യാതൊരുവിധ അനുവാദവും വാങ്ങാതെ തിരുവനന്തപുരത്ത് നിന്നുംഇറങ്ങുന്ന ഒരു വാരികയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തി. ബൂലോഗത്ത് ഉണ്ടായ പ്രതിഷേധത്തെതുടര്‍ന്ന് വാരിക പിന്നീട് കാര്യത്തില്‍ ക്ഷമാപണം നടത്തുകയും ചെയ്തു.അടുത്ത നാളില്‍മറ്റൊരു പ്രശസ്തനായ ബ്ലോഗര്‍ ഡോക്റ്റര്‍ ജയന്‍ ഏവൂരുമായി ബൂലോഗം നടത്തിയ ഇന്റര്‍വ്യൂവില്‍ഡോക്റ്ററും സമാനമായ ഒരു വിഷയം അവതരിപ്പിക്കുകയുണ്ടായി.

നാം കഷ്ടപ്പെട്ട് രചിക്കുന്ന പോസ്റ്റുകള്‍ അച്ചടിക്കുവാന്‍ വൈമനസ്യം കാട്ടുന്നവരാണ് മാധ്യമങ്ങള്‍. പക്ഷേ നമ്മുടെ ഗുണനിലവാരമുള്ള രചനകള്‍ അനുവാദം കൂടാതെ അവരുടെ പ്രസിദ്ധീകരണത്തില്‍ഉള്‍പ്പെടുത്തുവാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല.

അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമല്ല ഏതൊരു വ്യക്തിക്കും നമ്മുടെ രചനകള്‍ കട്ടെടുത്ത് അവരുടെപേരില്‍ പ്രസിദ്ധീകരിക്കുവാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വന്നിരിക്കുന്നു. ഇതിനെതിരെപ്രതിഷേധം പ്രകടിപ്പിച്ചാല്‍ മാത്രം പോരാ
എന്നും നിയമപരമായ നടപടികള്‍ക്ക് മുന്നിട്ടിറങ്ങി പ്രവണത മുളയിലേ നുള്ളിക്കളയാന്‍ നാം ഉടനെതന്നെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു എന്നാണെന്റെഅഭിപ്രായം.

ഇതിനു പ്രഥമമായി വേണ്ടത് ബ്ലോഗും പകര്‍പ്പകവകാശനിയമത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കാന്‍നിയമ നടപടികള്‍ എടുക്കുക എന്നതാണ്. ആയതിനു വേണ്ടി ആവശ്യമായ ഭേദഗതി പ്രസ്തുതനിയമത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനു നിയമ നിര്‍മാതക്കളെ പ്രേരിപ്പിക്കേണ്ടിയിരിക്കുന്നു. നാംചെയ്യേണ്ടത് ഇത്രമാത്രം. ഇതിനായി ഒരു കൂട്ടായ്മ സൃഷ്ടിക്കുക.പ്രമേയം പാസ്സാക്കി അത്ജനപ്രതിനിധികള്‍ വഴി നിയമസഭയില്‍ എത്തിച്ച് നിയമ നിര്‍മ്മാണം നടത്താന്‍ പ്രേരിപ്പിക്കുക.. ഇതുദുഷ്കരമായ ജോലി അല്ല. ശ്രമിച്ചാല്‍ സാധിക്കാവുന്നതേയുള്ളൂ. ഇറങ്ങിതിരിച്ചാല്‍ സാധിക്കാത്തകാര്യമെന്ത്?! നമ്മില്‍ പലര്‍ക്കും പലവിധത്തിലുള്ള സ്വാധീനവുംസമൂഹത്തിലുണ്ട്താനും.ജനപ്രതിനിധികള്‍ കവികള്‍, കഥാകൃത്തുക്കള്‍, മറ്റ് പ്രമുഖര്‍, അങ്ങിനെ പലരുംനമ്മുടെ പരിചിത വലയത്തിലുണ്ട്. അവരുടെ എല്ലാം സ്വാധീനം കാര്യത്തില്‍ ഉപയോഗിക്കാന്‍ശ്രമിച്ചാല്‍ ഇത് ക്ഷിപ്രസാധ്യമാണു.

കാര്യത്തില്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

അത്കൊണ്ട്തന്നെ പോസ്റ്റ് പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നുംഒഴിവാക്കിയിരിക്കുന്നു. ബൂലോഗത്തിലെ ആര്‍ക്കും ഇതിന്റെ കോപ്പി എടുത്ത് ഷെയര്‍ ചെയ്യുകയുംഇതിലെ ഗൌരവതരമായ വിഷയം മറ്റുള്ളവരുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്താന്‍അനുവദിക്കുകയും ചെയ്തിരിക്കുന്നു.

24 comments:

  1. വണ്ടി പെരിയാര്‍ അണക്കെട്ട് പ്രശ്നം കത്തി നിന്നാപ്പോള്‍ ?????
    മുല്ലപ്പെരിയാര്‍ ആയിരുക്കും അല്ലെ !!!

    മുന്നോട്ടു വെച്ച വിഷയം ഗൌരവതരം .

    ഒത്തു പിടിച്ചാല്‍ ചിലപ്പോള്‍ ഫലം കണ്ടെന്നു വരും ...

    ReplyDelete
  2. നല്ലൊരു പോസ്റ്റ്.പക്ഷെ എങ്ങനെയാണ് ഇത് നടപ്പില്‍ വരുത്തുക..?
    ഇനിയും വരുന്ന കമന്റുകളില്‍ കാണുമായിരിക്കും.

    ReplyDelete
  3. ബ്ലോഗിൽ നിന്നും ആശയങ്ങളും കഥകളും അപ്പാടെ അടിച്ചുമാറ്റുന്ന പ്രവണത കൂടി വരുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ഒരു പ്രിന്റ് മാധ്യമത്തിൽ കോപ്പിയടിച്ച് കഥയെഴുതി അയക്കണമെങ്കിൽ, കുറഞ്ഞ പക്ഷം ഒരെണ്ണം പകർത്തിയെഴുതി, സ്വന്തം പേരുവച്ച് അയച്ചുകൊടുക്കണം. നെറ്റിൽ അതിന്റെയൊന്നും ആവശ്യമില്ല. ctrl C, ctrl V ... ധാരാളം! പിന്നെ പ്രിന്റെ വേണമെങ്കിൽ ctrl P!!

    ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു.
    പകർപ്പവകാശനിയമം ബ്ലോഗിലും ബാധകമാക്കാൻ എന്തു നടപടികലാണ് വേണ്ടത് എന്ന് നിയമപരിജ്ഞാനമുള്ളവർ പറയട്ടെ.

    ഇതിനു വേണ്ടിയുള്ള കൂട്ടാ‍യമകൾ സംഘടിപ്പിച്ചാൽ അതിനു മുൻ നിരയിൽ ഞാനും ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നു.

    ReplyDelete
  4. ഇതിനു മുന്നിട്ടിറങ്ങാന്‍ നിയമങ്ങളും വശങ്ങളും എല്ലാം അറിയുന്ന നിങ്ങളെക്കാള്‍ യോജ്യന്‍ ഇല്ലല്ലോ?...താങ്കളും ജയന്‍ ഡോക്റ്ററും മറ്റും മുന്‍കൈ എടുത്താല്‍ നടക്കാവുന്നത്തെ ഉള്ളൂ...

    ReplyDelete
  5. മുന്നോട്ടു പോകാം ഞങ്ങള്‍ ഒപ്പമുണ്ട്.

    ReplyDelete
  6. ഫെയ്സ്ബുക്കിലും മറ്റും മറ്റു മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതും എന്റെ അഭിപ്രായത്തില്‍ അവകാശ ലംഘനം തന്നെയാണ്.

    ReplyDelete
  7. വണ്ടിപ്പെരിയാര്‍ എന്നെയും ഒന്നു അമ്പരപ്പിച്ചു. വേണു ഗോപാല്‍ ആദ്യ കമന്റില്‍ തന്നെ സൂചിപ്പിച്ചല്ലെ? പിന്നെ പോസ്റ്റ് അടിച്ചു മാറ്റല്‍ ബ്ലോഗിലും ധാരാളമുണ്ട്. എന്റെ അണ്ണാന്‍ കുഞ്ഞും മിന്നു മോളും എന്ന പോസ്റ്റ് യാതൊരു മാറ്റവുമില്ലാതെ ഒരു വിദ്വാന്‍ കൂട്ടം എന്ന കയൂണിറ്റി സൈറ്റില്‍ പോസ്റ്റിയതായി സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.ആ പോസ്റ്റിലെ കഥാ പാത്രങ്ങള്‍ എന്റെ ഭാര്യയും കുഞ്ഞുമാണെന്നതു അതിലും വലിയ തമാശ!. അപ്പോ അവരെയും അവന്‍ അടിച്ചു മാറ്റി!...

    ReplyDelete
  8. Sure. We should act against this unanimously.

    Good writing. Congrats.

    Please read this post and share it with your friends for a social cause.

    http://www.najeemudeenkp.blogspot.in/2012/05/blog-post.html

    With Regards,
    Najeemudeen K.P

    ReplyDelete
  9. ചിന്ത കൊടുക്കേണ്ടുന്ന ഒരു വിഷയവും ഒരു പോസ്റ്റും.
    ഏതായാലും ഞാന്‍ പ്രശസ്തന്‍ അല്ലാത്തത് കൊണ്ട് ആരും എന്റെ ബ്ലോഗെഴുത്ത് അടിച്ചു മാറ്റാറില്ല. മാറ്റിയിട്ടു പ്രയോജനം ഇല്ല എന്നവര്‍ക്കറിയാം

    ReplyDelete
  10. എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണയുമായി ഞാനുമുണ്ട്... ഇക്ക ഒന്ന് ഉഷാറായിക്കേ...

    ReplyDelete
  11. ഗൌരവമുള്ള വിഷയം ...ചര്‍ച്ചയിലൂടെ ഒരുത്തരം ഞാനും കാത്തിരിക്കുന്നു.

    ReplyDelete
  12. പിന്തുണയുമായി ഞാനുമുണ്ട്.. എന്റെയും ചില പോസ്റ്റുകള്‍ എനിക്ക് മറ്റു ബ്ലോഗുകളില്‍ നിന്നും വായിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. നിസ്സഹായനായി നോക്കി നില്‍ക്കാനല്ലാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഇത് മാറണം. എല്ലാ പിന്തുണയും അറിയിക്കുന്നു.

    ReplyDelete
  13. താങ്കളുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നു ......

    ഞാനും ഉണ്ട് ഒപ്പം

    താങ്കളുടെ ആഗ്രഹപ്രകാരം നമ്മുടെ ആവശ്യം മുന്‍നിര്‍ത്തി ഞാന്‍ ഈ പോസ്റ്റ്‌ ഫേസ് ബുക്കില്‍ ഉള്‍പെടെ ഷെയര്‍ ചെയ്തിട്ടുണ്ട് ......

    ReplyDelete
  14. ന്റെ പോസ്റ്റ് ആരുമൊന്ന് മോട്ടിക്കുന്നില്ലല്ലോ...ന്ന്ട്ട് വേണം ഒര് കേസ് കുടുക്കാന്‍

    ReplyDelete
  15. ചർച്ച ചെയ്യേണ്ട വിഷയം തന്നെ..

    ReplyDelete
  16. സംഭവം നടപ്പിൽ വരുത്തുന്നത്നെ കുറിച്ച് സീരിയസായി ചിന്തിക്കണം. മോഷണമൊരു പാപമെന്നറിയാതെ കലയായ് കരുതുന്നു മർത്യർ...

    ReplyDelete
  17. നിങ്ങളെ പോലെയുള്ള സീനിയര്‍ ബ്ലോഗേര്‍സ് ബ്ലോഗ്‌ മോഷണത്തിനെതിരെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...

    ReplyDelete
  18. ഈ വിഷയത്തിൽ ഒരു ബ്ലോഗ് കൂട്ടായ്മ സംഘടിപ്പിച്ചാലോ?

    പകർപ്പവകാശനിയമത്തെക്കുറിച്ച് അറിവുള്ള ആളുകളെക്കൊണ്ട് ക്ലാസുകൾ ഉൾപ്പെടുത്തി എറണാകുളത്തു വച്ച് സംഘടിപ്പിച്ചാലോ?

    നമ്മുടെ കൂട്ടത്തിൽ ഇനിയും വക്കീലന്മാർ ഉണ്ടെങ്കിൽ അവരുടെ സഹായത്തോടെ ഷെറീഫിക്കയുടെ നേതൃത്വത്തിൽ തന്നെ പരിപാടികൾ ആസൂത്രണം ചെയ്യാം.

    ReplyDelete
  19. ഡോക്റ്റര്‍ ജയന്‍ ഏവൂര്‍ പറഞ്ഞ അഭിപ്രായം തീര്‍ച്ചയായും പരിഗണിക്കാവുന്നതാണ്. പിറവത്ത് വെച്ച് ബ്ലോഗ് മീറ്റ് നടത്തുന്നു എന്നും പറഞ്ഞ് റെജിയുടെ പോസ്റ്റ് കണ്ടിരുന്നു. പലരും വരാമെന്ന് സമ്മതിക്കുകയും ചെയ്തു. പക്ഷേ അതിന്റെ ഫോളോ അപ് കണ്ടില്ല. അത് നടക്കുന്നു എങ്കില്‍ അവിടെ വെച്ച് ഒരു ചര്‍ച്ച ആകാമെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍ . ഇനി ഇപ്പോള്‍ അതിനെ പറ്റി ഒരു വിവരവുമില്ലാത്തതിനാല്‍ ഡോക്റ്ററുടെ അഭിപ്രായം പരിഗണിക്കേണ്ടിയിരിക്കുന്നു.സഹ ബ്ലോഗറന്മാര്‍ ഈ കാര്യത്തില്‍ അഭിപ്രായം പറയുക.ഈ വിഷയം സമയം നീട്ടി വെച്ച് തണുപ്പിക്കരുതെന്ന് അപേക്ഷ.

    ReplyDelete
  20. എല്ലാ പിന്തുണയുമായി ഒപ്പം ഉണ്ടാവും... മുന്നോട്ടു പോവുക.

    ReplyDelete
  21. തീര്‍ച്ചയായും പിന്നിലുണ്ട്‌.

    ReplyDelete
  22. yea... i do not support looting blogs. but how can I raise a voice against it?


    - did you ever downloaded a mp3 song from net?
    - did you watch an pirated movie from net?
    - did you copied any copy righted books?


    if all are no, yes, you can raise a point here.. or else. I guess not.. so I am staying away..

    നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ!

    ReplyDelete
  23. മുക്കുവൻ
    ഡൌൺ ലോഡ് ചെയ്യുന്നതു വേറെ. അത് എന്റേതാണെന്നു പറഞ്ഞ് പ്രസിദ്ധപ്പെടുത്തുന്നത് വേറേ!
    നമ്മുടെയൊക്കെ ബ്ലോഗുകൾ എത്രയോ പേർ വായിക്കുന്നു; ഡൌൺലോഡ് ചെയ്യുന്നു. അതിലാർക്കും എതിർപ്പില്ല.
    പക്ഷേ അത് സ്വന്തമാണെന്നവകാശപ്പെടുന്നതാണ് എതിർക്കപ്പെടേണ്ടത്.
    അതിൽ താങ്കൾക്കും എതിർപ്പുണ്ടാവില്ല എന്നു കരുതുന്നു.


    (ഞാൻ എന്തായാലും ഇന്റർനെറ്റിൽ നിന്ന് ഇതുവരെ ഒരു സിനിമയും ഡൌൺ ലോഡ് ചെയ്തിട്ടില്ല. കോപ്പിറൈറ്റുള്ള പുസ്തകങ്ങളും.)

    ReplyDelete
  24. മലയാളം ബ്ലോഗിന്റെ പ്രചാരണം കോളേജുകളിൽ നിന്നു തുടങ്ങണം എന്ന് മുൻപ് നടന്ന ബ്ലോഗ് ചർച്ചകളിൽ സൂചിപ്പിച്ചിരുന്നു.

    തുടക്കം തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നിന്നാകാം എന്ന് ഞാൻ പരയുകയും ചെയ്തിരുന്നു.

    കഴിയുമെങ്കിൽ ഈ മാസാവസാനം തന്നെ ഒരു ബ്ലോഗ് ശില്പശാല അവിടെ സംഘടിപ്പിക്കുന്നതാണെന്ന വിവരം കൂടി അറിയിക്കട്ടെ.

    ReplyDelete