അറക്കല്‍ രാജവംശ സംബന്ധമായി വിവരങ്ങല്‍ നല്‍കുന്ന മലബാര്‍ മനുവല്‍, മലബാറിലെമാപ്പിളമാര്‍, മലബാര്‍ ഗസറ്റിയര്‍, പ്രസിദ്ധമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ ചരിത്രരചനകളിലെല്ലാം രാജവംശ സ്ഥാപന സംബന്ധമായി വ്യത്യസ്ത കാലഗണനകളാണ് കാണപ്പെടുന്നത്.
എന്നാല്‍ “കേരള ചരിത്രവും അറക്കല്‍ രാജകുടുംബവും” രചിച്ച പണ്ഡിതശ്രേഷ്ഠനായ മുന്‍ഷി ഫാസല്‍അബൂബക്കര്‍ , ചേരമാന്‍ പെരുമാളിന്റെ അറേബ്യന്‍ സഞ്ചാരവുമായി ബന്ധപ്പെടുത്തി തന്നെയാണ്തന്റെ വാദഗതികള്‍ തെളിവ് സഹിതം അദ്ദേഹത്തിന്റെ രചനയില്‍ നിരത്തുന്നത്. ഇസ്ലാം മതപ്രചരണത്തിന് കേരളക്കരയില്‍കൊടുങ്ങല്ലൂര്‍ തീരത്ത് കാലു കുത്തിയ മാലിക്ക് ഇബുനു ദീനാറിന്റെസഹോദര പുത്രന്‍ ഹുസ്സൈന്‍ മദിനിയ്യി എന്നയാള്‍ ധര്‍മപട്ടണത്ത് നാടു വാഴുന്ന പെരുമാളുടെസഹോദരി ശ്രീദേവി തമ്പുരാട്ടിയെ മത പ്രചരണ ലക്ഷ്യവുമായി സമീപിച്ചെന്നും ഇസ്ലാം മതത്തെ പറ്റിവിശദീകരിച്ച് അവരെ മതത്തിലേക്ക് ക്ഷണിച്ചെന്നും അതിനെ തുടര്‍ന്ന് ശ്രീദേവിയുടെ ഒരു മകന്‍മഹാബലി എന്ന രാജകുമാരന്‍ കുടുംബ സഹിതം ഇസ്ലാം മതത്തിലേക്ക് വന്നുവെന്നും ആമഹാബലിയാണ് മമ്മാലിക്കിടാവ് എന്ന പേരില്‍ അറക്കല്‍ സ്വരൂപം സ്ഥാപിച്ചതെന്നും മുന്‍ഷി തന്റെരചനയില്‍ സമര്‍ത്ഥിക്കുമ്പോള്‍ ധര്‍മപട്ടണത്തെ അരശര്‍കുളങ്ങര തന്നെയാണ് പില്‍ക്കാലത്ത്അറക്കല്‍ രാജവംശമായി രൂപാന്തരം പ്രാപിച്ചതെന്ന് മലബാര്‍ ഗസറ്റിയേര്‍സ് പറയുന്നു.
ഏതായാലും കേരളത്തനിമയുള്ള ഒരു രാജവംശം തന്നെയാണ് കേരളത്തിലെ ഈ ഏക മുസ്ലിംരാജവംശത്തിന്റെ അടിസ്ഥാന ശിലയെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
തങ്ങളുടേതല്ലാത്ത ഒന്നിനേയും വെച്ച് വാഴിക്കാത്ത ബ്രിട്ടീഷ്കാരന്‍ സമുദ്ര ചക്രവര്‍ത്തി എന്ന് നാവികര്‍വിളിച്ചിരുന്ന ഈ രാജവംശത്തെയും ഇല്ലാതാക്കി. 1911ല്‍ കണ്ണൂര്‍ കന്റോണ്മെന്റും മറ്റ് സ്ഥലങ്ങളുംകൈവശപ്പെടുത്തിയ അന്നത്തെ മലബാര്‍ ഭരണകൂടം അറക്കല്‍ രാജവംശത്തിന്റെ പൊതു രംഗത്തെഎല്ലാ അധികാരങ്ങളും ഇല്ലാതാക്കി.
വിശുദ്ധ ഖുര്‍ ആന്‍ മലയാള പരിഭാഷക്ക് ഇസ്ലാം മതപരോഹിത്യം എല്ലാ വിലക്കുകളുംഏര്‍പ്പെടുത്തിയിരുന്ന ആ കാലഘട്ടത്തില്‍ ഖുര്‍ ആന്‍ പരിഭാഷ തുടങ്ങി വെക്കാന്‍ ധൈര്യം കാട്ടിയത്അറക്കല്‍ ആലി രാജാവാണ്. എന്ത് കൊണ്ടോ അദ്ദേഹത്തിന് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
അവസാനം ഭരണം കയ്യാളിയത് മറിയുമ്മാ ബീവി എന്ന അറക്കല്‍ ബീവി ആയിരുന്നു എന്ന്ചരിത്രത്തില്‍ കാണുന്നു.
അറക്കല്‍ സ്വരൂപത്തിന്റെ അവശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ ബന്ധപെട്ട അധികാരികള്‍ശുഷ്കാന്തി കാണിച്ചില്ലെങ്കില്‍ അല്‍പ്പ കാലത്തിന് ശേഷം കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിന്റെ എല്ലാ അടയാളങ്ങളും ഓര്‍മകള്‍ മാത്രമായി തീരും.
( ഒരു നുറുങ്ങ് എന്ന നമ്മുടെ ഹാറൂണ്‍ സാഹിബിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുന്നതിന്കുറച്ച് നാളുകള്‍ക്ക് മുമ്പ് കണ്ണൂര്‍ എത്തിയപ്പോള്‍ ഇവിടെ സന്ദര്‍ശിക്കാന്‍ ഇടയാകുകയും ഈ ചിത്രങ്ങള്‍എടുക്കുകയും ചെയ്തു. തുടര്‍ന്ന് അറക്കല്‍ രാജ വംശത്തിന്റെ ചരിത്രത്തെ സംബന്ധിച്ച് സമീപവാസികളോടു ആരായുകയും പിന്നീട് കിട്ടാവുന്ന പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തതിനെതുടര്‍ന്നാണ് ഈ കുറിപ്പുകള്‍ തയാറാക്കിയത്.)

good info..
ReplyDeleteതകരാതെ നില്‍ക്കട്ടെ തിരുശേഷിപ്പുകള്‍.
ReplyDeleteമിഴിവാര്‍ന്ന,മിഴി നനയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി.
ReplyDeleteചരിത്ര വിവരണങ്ങൾക്ക് നന്ദി.
ReplyDeleteപ്രിയ,Manickethaar
ReplyDeleteപ്രിയ പ്രജോഷ്കുമാര്‍,
പ്രിയ സ്നേഹിതന്‍, ഷൈജു കോട്ടാത്തല,
പ്രിയ ബെഞ്ചാലി,
സുഹൃത്തുക്കളേ! നന്ദി.
നന്ദി ... ഒരു പാട് നന്ദി....
ReplyDelete