Friday, May 28, 2010

നനഞ്ഞ ചിരി




ഓമല്‍ പിച്ചിചെടി മരുല്ലോളിതാ വര്‍ഷ ബിന്ദു സ്തോമക്ലിന്നാ
പുതു മലര്‍ പതുക്കെ സ്ഫുടിപ്പിചിടുമ്പോള്‍ ,
പ്രേമക്രോധ ക്ഷുഭിത ഭവതീ ബാഷ്പധാരാവിലാംഗീ
ശ്രീ മന്ദസ്മിത മാകുന്നതോര്‍മിചിടുന്നേന്‍
പുതു മഴയില്‍ നനഞ്ഞ ചെടിയിലെ പുഷ്പങ്ങള്‍ കണ്ടപ്പോള്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ സന്ദേശ കാവ്യമായ മയൂര സന്ദേശത്തിലെ വരികള്‍ ഓര്‍മ വന്നു. ചെടി പിച്ചി ചെടി അല്ലന്നേ ഉള്ളൂ.
സാരം:- മഴയത്ത് നനഞ്ഞ പിച്ചിചെടി പുതിയ പുഷ്പങ്ങള്‍ പുറപ്പെടുവിപ്പികുമ്പോള്‍ പ്രണയ കലഹത്താല്‍ പിണങ്ങി കരഞ്ഞു കൊണ്ടിരുന്ന പ്രേയസി കലഹം തീര്‍ന്നു പുഞ്ചിരിക്കുന്നത് എനിക്ക് ഓര്‍മ വരുന്നു.
മഴയില്‍ വിരിഞ്ഞ പുഷ്പങ്ങളെ!നിങ്ങളെത്ര സുന്ദരികള്‍!!!

6 comments:

  1. ആദ്യത്തേയും അവസാനത്തേയും പൂക്കള്‍ എന്റെ വീട്ടിലും ഉണ്ടല്ലോ!

    ReplyDelete
  2. ബിന്ദു സ്തോമ ക്ലിന്ന ഒക്കെ കണ്ട് പേടിച്ച എനിക്ക് തനി മലയാളം എത്ര ആശ്വാസം ഏകിയെന്നൊ? നന്ദി ചിത്രത്തിനു...

    ReplyDelete
  3. ഞാനും പടങ്ങള്‍ക്കു താഴെയുള്ള ഇടിവെട്ടു വാക്കുകള്‍ കണ്ടൊന്നു ഞെട്ടി.അര്‍ത്ഥം വായിച്ചപ്പോഴല്ലേ കാര്യം പിടികിട്ടിയത്. നല്ല പടങ്ങള്‍ (ആദ്യത്തേതല്‍പ്പം മങ്ങിപ്പോയി)

    ReplyDelete
  4. Typist/എഴുത്തുകാരീ, മദ്ധ്യത്തിലെ ചിത്രത്തിലെ പൂവും ആ വീട്ടില്‍ ഉണ്ടാകട്ടെ!

    പാവം ഞാന്‍, പാവത്താന്‍, വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു എസ്.എസ്.എല്‍.സി.ക്കു പഠിച്ചിരുന്നപ്പോല്‍ കാണാതെ പഠിക്കാന്‍ ഉണ്ടായിരുന്ന ഒരു ശ്ലോകമാണിതു.അതിന്റെ ഭംഗി കാരണം ഇതു വരെ തലയില്‍ നിന്നും മാഞ്ഞിരുന്നില്ല.
    ഇവിടെ വന്നു പൂക്കള്‍ കണ്ടതിനു എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  5. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മയിലുകലാണ് മയൂരസന്ദേശം എഴുതാന്‍ കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന് പ്രേരകമായത് എന്ന് പറയുന്നു...

    അടിക്കുറിപ്പ്കവിത പോലെ ചിത്രങ്ങളും മനോഹരം തന്നെ ഷെരീഫിക്കാ....

    ReplyDelete
  6. രാജാവിന്റെ അപ്രീതിയാല്‍ നാടുകടത്തപ്പെട്ടതു പോലെ ഹരിപ്പാടേക്കു മാറ്റപ്പെട്ട തമ്പുരാന്‍ തന്റെ പ്രാണപ്രേയസിക്കു സന്ദേശം അയക്കാന്‍ പ്രചോദിതനായതു സുബ്രഹമണ്യ ക്ഷേത്രത്തിലെ മയിലുകളുടെ ദര്‍ശനത്താലാണു.കഥ ഓര്‍മിപ്പിച്ചതിനും പൂക്കള്‍ കാണാന്‍ വന്നതിനും രഘുനാഥനു നന്ദി.

    ReplyDelete