കോൺഗ്രസ്സ്കാരേ! നിങ്ങൾക്ക് ഹാ കഷ്ടം....
സോപ്പിട്ട് കഴുകിയാൽ പുള്ളി പുലിയുടെ പുള്ളി മായുമോ? നിങ്ങളുടെ തമ്മിൽ തല്ല് സ്വഭാവം മാറാനേ പോകുന്നില്ല. 10 വർഷം അധികാരത്തിന് പുറത്ത് നിന്നിട്ടും നിങ്ങൾ പഠിക്കുന്നില്ലല്ലോ?!
ഇന്ന് രാവിലെ പത്രം എടുത്തപ്പോൾ കണ്ട വാർത്തകളിലൂടെ കണ്ണോടിച്ചപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ തോന്നലാണ് ഞാൻ പറഞ്ഞത്.
കോർപ്പറേഷൻ മേയർ സ്ഥാനം പാർട്ടിയുടെ നിലനിൽപ്പിനേക്കാളും മുകളിൽ അത്രയും കൊതിപ്പിക്കുന്നതാണോ?
കൊച്ചി, തൃശൂർ മേയർതെരഞ്ഞെടുപ്പിലുണ്ടായ അധികാര വടം വലി.....സിനിമാ കഥയേക്കാളും വെല്ലുന്നതാണ്. അധികാരത്തിന് വേണ്ടി എന്ത് കുണ്ടാമണ്ടികളും ഒപ്പിക്കും.
മേയറുടെ കുപ്പായവും ഇട്ട് മേയർ എന്ന ബോർഡുള്ള കാറിൽ ആ ഞെളിഞ്ഞിരിപ്പ്...ഹോ അതൊരു സുഖമാണേ....ഫൂ....
നിങ്ങൾക്കറിയാമോ കോൺഗ്രസ്സേ! കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജനം നിങ്ങൾക്കൊപ്പം നിന്നത് നിങ്ങളെ അത്രക്കങ്ങ് ഇഷ്ടമായിട്ടല്ല. വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാണ്. കേരള സമൂഹത്തിന്റെ മനസ്സിന് ചേരത്തക്കവിധം മറ്റൊരു കക്ഷി ഇവിടെ വളർന്നിട്ടുമില്ല. അത് കൊണ്ട് തമ്മിൽ ഭേദം തൊമ്മൻ എന്ന് ചിന്തിച്ച് നിങ്ങൾക്ക് കുത്തി. പിന്നെ കുറേ കൊല്ലമായല്ലോ നിങ്ങൾ പുറത്ത് നിൽക്കാൻ തുടങ്ങിയിട്ട്....ഒരു പക്ഷേ വെന്ത് പരുവമായിട്ടുണ്ടെന്ന് കരുതി ...എവിടെന്ന്!!!
നിങ്ങൾ നന്നാവൂല്ലാ.... ചുരുക്കം ചില സ്ഥലങ്ങൾ ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ഭരണത്തിലിരുന്ന നിങ്ങളുടെ അവസ്ഥ ഇന്നെന്താണെന്ന് അൽപ്പമെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഈ അടി പിടിക്ക് ഇറങ്ങി തിരിക്കില്ലായിരുന്നു കട്ടായം...
നിയമ സഭാ തെരഞ്ഞെടുപ്പ് ദാ ഇങ്ങെത്തി. ജനം ഒലത്തി തരും വായും പിളർന്നിരുന്നോ...എല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നവരാണ് മലയാളിലളെന്ന തിരിച്ചറിവോടെ ഇനിയുള്ള സമയം ജീവിച്ചാൽ നിങ്ങൾക്കും നല്ലത് ഈ നാടിനും നല്ലത്....
No comments:
Post a Comment