നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ സഫലമായി. സിനാനെ ഇന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു അവനും അവന്റെ മാതാപിതാക്കളും ഇന്ന് കൊട്ടാരക്കരയിലെത്തി. നല്ല ക്ഷീണമുണ്ട്, മോന്. കൂടാതെ കുത്തിവെക്കാനായി വെയിൻ തപ്പി കുത്തി തുളച്ച സൂചിപ്പാടുകൾ കൈകളിലുണ്ട്. അവിടെമെല്ലാം അവന് വേദനിക്കുന്നുണ്ടാകാം. പക്ഷേ അവനത് പറയാനറിവില്ലല്ലോ. ശരീരത്തിൽ കൊതുകുകൾ വ്ന്ന് കുത്തി അവയുടെ വയറ് വീർത്താലും അവന് അതിനെ ഓടിച്ച് കളയാനറിയില്ല. അവന്റെ ധാരണ ഈ വേദനകളെല്ലാം ദൈനംദിന ജീവിതത്തിലെ പതിവ്കളായിരിക്കാമെന്നാകാം.
പഴയ സിനിമാ നാടക ഗാനങ്ങൾ കേട്ട് പൊട്ടി ചിരിച്ചുള്ള പഴയ ഫോട്ടോയാണിതിനോടൊപ്പമുള്ളത്.
എന്തായാലും എന്റെ പൊന്നു മോനിങ്ങെത്തി. എല്ലാവരുടെയും പ്രാർത്ഥനകൾക്കു അനേകമനേകം നന്ദി.
No comments:
Post a Comment