അദ്ദേഹം കടന്ന് പോയിട്ട് 30 വഷങ്ങളായി.
എന്റെ ആരുമല്ല എന്നാൽ ചെറുപ്പം മുതലേ എന്റെ എല്ലാമായിരുന്നു.
ഒരിക്കലും പ്രതീക്ഷിച്ചില്ല ഞാനെഴുതുന്ന കത്തുകൾക്ക് മറുപടി അയക്കുമെന്ന്. എന്നെ അതിശയിപ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ മറുപടി ലഭിച്ചു. ഒരിക്കലല്ല പലപ്പോഴും. പല കാര്യങ്ങളെ കുറിച്ചും ഞങ്ങൾ തമ്മിൽ കത്തിലൂടെ സവാദം നടന്നു. എല്ലാ കത്തിന്റെയും അവസാനം ബേപ്പൂരിലേക്കുള്ള ക്ഷണം ഉണ്ടായിരുന്നു. അവസാനം ബേപ്പൂരിലേക്ക് പോകാനും അദ്ദേഹത്തെ കാണാനും സാഹസം കാട്ടി. ആളെ കണ്ടു അൽപ്പം സംസാരിച്ചു എന്റെ ഡയറിയിൽ അന്നത്തെ ദിവസത്തിൽ കയ്യൊപ്പും വാങ്ങി. ആൾ വല്ലാത്ത രോഗ പീഡയിലായിരുന്നുവല്ലോ.
അപ്പോൽ അവിടെ വന്ന മര്യാദ തൊട്ട് തേച്ചിട്ടില്ലാത്ത ഒരുവന്റെ കർശനമായ പെരുമാറ്റത്താൽ പെട്ടെന്ന് തന്നെ അവിടം വിട്ടിറങ്ങി. ആ മര്യാദ കേടിൽ അദ്ദേഹം നിസ്സഹായനായി തലയും കുമ്പിട്ടിരുന്നത് മറക്കാൻ കഴിയുന്നില്ല. അത് മറ്റൊരു കഥ അത് പലരോടും പറഞ്ഞിട്ടുണ്ട്‘ എഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.....
ഈ ദിവസം...... ആ ഇമ്മിണി വലിയ ഒന്ന് പോയ ദിവസം ...30 വർഷം കഴിഞ്ഞിരിക്കുന്നു.
ഷരീഫ് കൊട്ടാരക്കര.
No comments:
Post a Comment