പ്ളാവിനോട് പരിഭവം പറഞ്ഞു. പണ്ട് നിന്നെ മൊട്ട അടിച്ചതോർമ്മയുണ്ടോ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനാൽ മര്യാദക്ക് നോക്കിയും കണ്ട് ജീവിച്ചില്ലെങ്കിൽ ശരിയാക്കി കളയും എന്ന് താക്കീത് കൊടുക്കുകയും ചെയ്തുവല്ലോ.
ഈ വർഷം ചക്ക് കായ്ച്ചപ്പോൾ മര്യാദക്കാരിയായി അവൾ തറയിൽ തന്നെ രണ്ട് ചക്കയെ പ്രസവിച്ചു.“ അപ്പോൾ ആൾക്ക് പേടിയുണ്ടല്ലേ“ എന്ന് ഞാൻ അവളോട് ചോദിച്ചു.. മാത്രമല്ല പറിക്കാൻ ഉയരത്തിൽ മറ്റൊരു കുല ചക്കകൾ കൂടി അവൾസമർപ്പിക്കുകയും ചെയ്തിരിക്കുന്നു.
ആര് പറഞ്ഞു വൃക്ഷങ്ങൾക്ക് മലയാളം അറിയില്ലാ എന്ന്........ഷരീഫ് കൊട്ടാരക്കര.