കഴിഞ്ഞ മാസത്തെ ചെലവിനേക്കാളും ഈ മാസത്തെ ചെലവ് വല്ലാതെ വർദ്ധിച്ചിരിക്കുന്നത് കണ്ട് പലചരക്ക് കടയിലെ ബിൽ പരിശോധിച്ചതിൽ ഒന്നൊഴിയാതെ എല്ലാ സാധനങ്ങൾക്കും ക്രമാതീതമായി വില വർദ്ധനയാണ് കണ്ടത്. സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന വില വർദ്ധന. അരിയുടെ വില 47--50 രൂപാ നിരക്കിലാണ്` കാണപ്പെട്ടത്. മൂന്ന് മാസത്തിനു മുമ്പ് 35--37 രൂപാ വിലയുണ്ടായിരുന്ന അരിയാണ്` ഇപ്പോൾ ഈ വിലയിൽ വിൽപ്പന നടക്കുന്നത്. അത് പോലെ ആലങ്കാരിക ഭാഷയിൽ പറഞ്ഞാൻ ഉപ്പ് തൊട്ട് കർപ്പൂരം വരെ അമിത വില കച്ചവടക്കാർ ഈ ടാക്കുകയാണ്.
ആരാണ്` ഇതൊന്ന് പിടിച്ച് നിർത്താനും അമിതമായ വിലവർദ്ധനവിനെതിരെ നടപടിയെടുക്കാനും മുതിരുക. സർക്കാർ സംവിധാനങ്ങൾ നിശ്ചലമാണ്.ഭരണ കക്ഷിയും പ്രതിപക്ഷവും രണ്ട് പെണ്ണുങ്ങലുടെ വായ്മൊഴികൾക്ക് പുറകെയാണ്`.നാണംകെട്ട ഈ രാഷ്ട്രീയ അധപതനത്തിൽ ആർക്കും ലജ്ജയില്ല. എങ്ങിനെ പിടിച്ചിരിക്കാമെന്ന് ഭരണ പക്ഷവും എന്ത് പറഞ്ഞും എന്ത് ചെയ്തും എങ്ങിനെ പിടിച്ചിറക്കാമെന്ന് പ്രതിപക്ഷവും പരസ്പരം പോരാടുമ്പോൽ ആർക്കാണ്` വിലക്കയറ്റത്തെ പറ്റി ചിന്തിക്കാൻ സമയം.
റേഷൻ കടയിൽ വിലക്കുറച്ച് അരി കിട്ടുമെന്നും മാവേലി സ്റ്റോറിലും അനുബന്ധ സ്ഥാപനങ്ങളിലും വിലക്കുറച്ച് സാധനങ്ങൾ കിട്ടുമെന്നും നിങ്ങൾക്ക് അവിടെ പോയി വാങ്ങിക്കൂടേ എന്തിന് സർക്കാരിനെ കുറ്റപ്പെടുത്താൻ ഒളി അജണ്ടകളുമായി വരുന്നതെന്ന എന്റെ പ്രിയ സ്നേഹിതന്മാരായ സഖാക്കളോട് ഒരു ചോദ്യം ചോദിക്കാൻ അനുവാദം തരണം.
സർക്കാർ വക റേഷൻ ഷാപ്പുകളും ന്യായവില സ്ഥാപനങ്ങളും ഉള്ളപ്പോൾ തന്നെ ഇവിടെ കമ്പോളത്തിൽ സ്വകാര്യ വിൽപ്പന ശാലകളും ഉണ്ടായിരുന്നതും സാധാരണക്കാർ തന്നെ അവിടെ പോയി സാധനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. അത് ജനങ്ങളുടെ കയ്യിൽ അമിതമായ ധനം ഉണ്ടായിരുന്നത് കൊണ്ടല്ല, അതിന് അതിന്റേതായ കാരണങ്ങൾ ഉള്ളതിനാലാണ്. ഇവിടെ പ്രശ്നം അതല്ല സ്വകാര്യ വിൽപ്പന ശാലകളിൽ വിലക്കയറ്റം ക്രമാതീതമായി കാണപ്പെടുമ്പോൽ നിങ്ങൾ പോയി റേഷൻ കടയിൽ നിന്ന് അരി വാങ്ങുക എന്ന് പറയുന്നതല്ല മര്യാദ. കമ്പോളത്തിൽ സർക്കാർ ഇടപെടുകയും നിലവിലുള്ള നിയമങ്ങൾ കർശാനമായി ഉപയോഗിച്ചും അമിതമായും അകാരണമായും ഉണ്ടാകുന്ന വിലക്കയറ്റത്തെ തടയുകയും ചെയ്യുക എന്നതാണ് ഊർജമുള്ള സർക്കാർ ചെയ്യേണ്ടത്. അല്ലാതെ റേഷൻ കടയിൽ വിലക്കുറവുണ്ട് അവിടെ പോവുക എന്ന് പറയുകയല്ല.. കാരണം ഈ രണ്ട് സ്ഥാപനങ്ങളും (സർക്കാർ വകയും സ്വകാര്യ ഉടമയിലുള്ളതും) പണ്ട് മുതലേ ഈ നാട്ടിലുള്ളതും അതിൽ ഒരെണ്ണം നിയമം തെറ്റിച്ച് അകാരണമായി വില വർദ്ധിപ്പിക്കുമ്പോൾ സർക്കാർ ഇടപെടാൻ എന്തിന് മടിക്കുന്നു എന്നതാണ്` ചോദ്യം
എന്ത് കൊണ്ട് വിലക്കയറ്റം അതിന് തടയിടാൻ എന്താൺ` മാർഗം എന്ന് പരിശോധിക്കുകയും അത് പരിഹരിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ സർക്കാർ ചെയ്യേണ്ടത്.അതിന് പണ്ടത്തെ പോലെ കമ്പോളത്തിൽ സർക്കാർ ഇറങ്ങി പ്രവർത്തിക്കണം അപ്പോൾ തീ പിടിക്കുമ്പോൾ വാഴ വെട്ടുന്ന ഈ പരിപാടി കച്ചവടക്കാർ നിത്തലാക്കും.
No comments:
Post a Comment