മാധ്യമങ്ങളുടെ മുൻ ധാരണയൊടുള സമീപനം ജനാധിപത്യ വ്യവസ്തക്കും നീതി നിർവഹണ വ്യവസ്തക്കും സാരമായ ദോഷമാണ് വരുത്തി വെക്കുന്നതെന്ന് ഇന്ത്യൻ പരമോന്നത കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
മാധ്യമ വിചാരണ നീതി ന്യായ വ്യവസ്തയുടെ സ്വതന്ത്രവും നീതിപൂർവവുമായ പ്രവർത്തനങ്ങളെ ബാധിക്കുന്നു. കേസുകളിൽ തീരുമാനമെടുക്കുന്നതിൽ മാധ്യമ വിചാരണ കാരണമാകരുത്. മാധ്യമങ്ങളുടെ മുൻ ധാരണയൊടുള്ള സമീപനം ജനങ്ങളെ ബാധിക്കുന്നുണ്ട് അത്ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു.വ്യവസ്തക്കാകെ ദോഷമാകുന്നു. ഇത് നീതി നടപ്പാക്കുന്നതിന് തടസ്സമാകുന്നെന്നും അദ്ദേഹം പറഞ്ഞു. അച്ചടി മാധ്യമങ്ങളേക്കാളും ഇലക്റ്റ്രോണിക് മാധ്യമങ്ങളിലാണ് ഈ പ്രവണത കൂടുതലും കണ്ട് വരുന്നത്.
ഈ വിഷയം എത്രയോ തവണകളിൽ ഈയുള്ളവൻ ബ്ളോഗിലും ഫെയ്സ് ബുക്കിലും ഉന്നയിച്ചിട്ടുണ്ട്. കേരളത്തിൽ നടന്ന പല കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അതിഭാവുകത്വം നിറഞ്ഞ റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ പടച്ച് വിട്ടിരുന്നത്. ഈ വിഷയം ഒരിക്കൽ ഞാൻ എഴുതിയപ്പോൾ എന്റെ ഒരു മാന്യ സുഹൃത്ത് കമന്റിട്ടത് ഇപ്രകാരമായിരുന്നു. .........“അതിന് ജഡ്ജ്മാർ പത്രവും റ്റി.വിയും നോക്കിയാണോ വിധിന്യായം എഴുതുന്നതെന്ന്....തെളിവും മൊഴിയും നോക്കിയല്ലേ .“ എന്ന്. അതേ! സുഹൃത്തെ! അവർ അപ്രകാരം തന്നെയാണ് ജഡ്ജ്മെന്റ് എഴുതേണ്ടത്. പക്ഷേ അവരും മനുഷ്യരാണെന്നും ചില സങ്കീർണമായ കേസുകളിൽ അവർക്കും അവരുടേതായ ശങ്കകളും സംശയങ്ങളും ബാധിക്കാറുണ്ട്.എന്നും ആ സമയം അവർ എന്താണ് ചെയ്യുക എന്നത് നമ്മുടെ ചീഫ് ജസ്റ്റിസിലേക്ക് തന്നെ തിരിയാം.
“ ......പരിണിത പ്രജ്ഞരായ ജഡ്ജ്മാർ ചില വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടി നിൽക്കുമ്പോൾ മാധ്യമങ്ങൾ “കങ്കാരു കോടതികളുമായി“ മുന്നോട്ട് പോവുകയാണ്......“ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്താണ്` കങ്കാരു കോടതികൾ:--“ ഭരണ കൂടത്തിന്റെയോ ഔദ്യോഗിക നീതി ന്യായ സംവിധാത്തിന്റെയോ അംഗീകാരമില്ലാതെ നില നിൽക്കുകയും തോന്നും പടി ശിക്ഷാ വിധികൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന സംവിധാനങ്ങളെയാണ് കങ്കാരു കോടതി എന്ന് വിളീക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കയിലാണ് ഈ പ്രയോഗം ആദ്യമായി ഉപയോഗിക്കപ്പെട്ടത്.“(
ശരി. ഇനി പറയുക കച്ചവട മാൽസര്യത്തിൽ പെട്ട നമ്മുടെ മാധ്യമങ്ങൾ ശരിക്കും കങ്കാരു കോടതികൾ തന്നെയല്ലേ.........?