ഒരു സ്ത്രീ വീട്ടിൽ വന്ന് രസീത് എഴുതി കൊടുത്ത് 50 രൂപാ വാങ്ങി കൊണ്ട് പോകുന്നത് കണ്ട് വിവരം അന്വേഷിച്ചപ്പോൾ അവർ മുനിസിപ്പാലിറ്റിയിൽ നിന്നും പ്ളാസ്റ്റിക്ക് ശേഖരണത്തിന് വരുന്നവരാണെന്നും വീട്ടിൽ പ്ളാസ്റ്റിക്ക് ഉണ്ടായാലും ഇല്ലെങ്കിലും നിർബന്ധമായി ഈ 50 രൂപാ കൊടുത്തിരിക്കണമെന്നും ഭാര്യ പറഞ്ഞപ്പോൾ 50 രൂപയുടെ കാര്യമല്ലേ അതിൽ ഇത്ര ചുഴിഞ്ഞ് അന്വേഷിക്കേണ്ടതില്ലാ എന്ന് കരുതി. പക്ഷേ ആ സ്ത്രീ ഇളയമകന്റെ വീട്ടിൽ ചെന്ന് ആ സമയം അവനും ഭാര്യയും അവിടെ ഇല്ലാ എന്ന് അറിഞ്ഞപ്പോൾ അവരുടെ മേൽ വിലാസം അടുത്തുള്ളവരോട് അന്വേഷിച്ച് കുറിച്ചെടുത്ത് കൊണ്ട് പോയി എന്നറിഞ്ഞതിനെ തുടർന്ന് ഞാൻ എന്താണ് ഇവരുടെ സ്കീം എന്ന് തിരക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരോ വാർഡിലേക്കും സ്ത്രീശക്തി പ്രവർത്തകരിൽ നിന്നും ആൾക്കാരെ നിയമിച്ച് ഇങ്ങിനെ പ്ളാസ്റ്റിക്ക് ശേഖരിച്ച് കൊണ്ട് പോകുന്നുണ്ടെന്നും അതിന്റെ പ്രതിഫലമെന്ന നിലയിൽ 50 രൂപാ രസീതിൻ പ്രകാരം ആ സ്ത്രീകൾ കളക്ട് ചെയ്യുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞു. മാത്രമല്ല അപ്രകാരം പൈസാ കൊടുക്കാത്തവരുടെ പേർ വിവരം കുറിച്ചെടുത്ത് നഗരസഭയിൽ അറിയിക്കുവാനും അവർക്ക് നിർദ്ദേശം ഉണ്ടത്രേ! നഗരസഭയുടെ ഏതെങ്കിലും സേവനങ്ങൾക്കായി നാം ചെല്ലുമ്പോൾ പൈസാ അടക്കാത്തവരിൽ നിന്നും അത് ഈടാക്കി കഴിഞ്ഞേ നഗരസഭയിൽ നിന്നും സേവനങ്ങൾ ലഭിക്കുകയുള്ളൂ എന്നും അറിയാൻ കഴിഞ്ഞു. അപ്രകാരം പ്രതിമാസം 50 രൂപാ നൽകുക എന്നത് ഒരു നിർബന്ധിത കരം ഒടുക്കായി മാറ്റപ്പെട്ടിരിക്കുന്നു.
പ്ളാസ്റ്റിക്ക് ശേഖരിക്കുന്നതിനുള്ള പ്രതിഫലമാണ് ഇതെന്ന് കണക്കിലെടുത്താൽ തന്നെയും പ്ളാസ്റ്റിക്ക് ഇല്ലാ എങ്കിലും ഈ നിർബന്ധ ഫീസ് കൊടുത്തേ മതിയാകൂ എന്നാണറിഞ്ഞത്. ഇല്ലെങ്കിൽ അവർ നമ്മൾ ഒരു ക്രിമിനൽ കുറ്റം ചെയ്തത് പോലെ നമ്മുടെ മേൽ വിലാസം ശേഖരിച്ച് റിപ്പോർട്ട് ചെയ്യും പോലും. അതായത് കെട്ടിട നികുതി തുടങ്ങിയവ കൂടാതെ പ്രതിവർഷം 600 രൂപാ ഓരോ വീട്ടുകാരനും കൊടുക്കണമത്രേ!.
ബന്ധപ്പെട്ട കൗൺസിലറോട് അന്വേഷിച്ചപ്പോൾ ഇത് ഹരിതമിഷന്റെ ഉത്തരവും പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കിയതാണെന്ന് അറിയാൻ കഴിഞ്ഞു. ഈ കുറിപ്പ് അവസാനിക്കുന്നതിന് മുമ്പ് ഈ വിഷയത്തിൽ അറിവുള്ളവർ താഴെ പറയുന്ന സംശയങ്ങൾ നിവർത്തിച്ച് തരണമെന്ന് അപേക്ഷിക്കുന്നു.
(1) ഹരിത മിഷന് ഇപ്രകാരം നികുതി ഈടാക്കാൻ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരം ഉണ്ടോ?
(2) നിയമ സഭയിൽ വെച്ച് പാസാക്കാത്ത ഒരു നിയമം പുതിയതായി നടപ്പിൽ വരുത്താൻ നഗരസഭകൾക്ക് അധികാരമുണ്ടോ?
(3) നഗരസഭക്ക് മറ്റുള്ള ഒരു അധികാരിയുടെ നിർദ്ദേശം നിർബന്ധമായി നടത്താൻ ബാദ്ധ്യത ഉണ്ടോ? (നിയമസഭയിൽ നിയമാകാത്ത നിയമം)

No comments:
Post a Comment