തകർത്ത് പെയ്യുന്ന മഴയെ നോക്കി നിശ്ശബ്ദനായി അയാൾ ഇരുന്നപ്പോഴും അയാളുടെ മനസിൽ ദു:ഖത്തിന്റെ മറ്റൊരു മഴ പെയ്യുകയാണെന്ന് എനിക്ക് തീർച്ചയുണ്ടായിരുന്നു.
ഒരു ബസ് ക്ലീനറുടെ കൂട്ടത്തിൽ അയാളുടെ ഭാര്യ ഇറങ്ങി പോയി എന്ന് ഗൾഫിൽ നിന്നും തിരിച്ച് വന്നപ്പോൾ അയാൾക്ക് അറിയാൻ കഴിഞ്ഞു. 3 കുട്ടികളെയും അവൾ കൂട്ടത്തിൽ കൊണ്ട് പോയി. ഗൾഫിൽ വർഷങ്ങളോളം അയാൾ സമ്പാദിച്ചതെല്ലാം നാട്ടിൽ ഭാര്യയുടെ പേരിൽ അയച്ച് കൊടുത്തിരുന്നു. സ്വത്തുക്കൾ പോയതിൽ അയാൾക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ല. ആരോഗ്യവും ആയുസ്സും ഉണ്ടെങ്കിൽ ഇനിയും സമ്പാദിക്കാം എന്നാണ് അയാൾ പറഞ്ഞത്. പക്ഷേ കുഞ്ഞുങ്ങൾ....അയാൾ വിതുമ്പി. കുഞ്ഞുങ്ങളെ അയാൾക്ക് തിരികെ കിട്ടണം, അതിനെന്താണ് പോം വഴി എന്നറിയാനാണ് അയാൾ വന്നിരിക്കുന്നത്. കോടതി കയറി വർഷങ്ങൾ ദീർഘിപ്പിക്കാൻ അയാൾ ഒരുക്കമില്ല. ഒരു അനുരഞ്ജന ചർച്ചക്ക് വേദി തരപ്പെടുത്തണം. ഇത് വരെ അയാൾ സമ്പാദിച്ച എല്ലാ സ്വത്തും അവൾക്ക് യഥേഷ്ടം ഉപയോഗിക്കാൻ അയാൾ തടസ്സം നിൽക്കില്ല, പക്ഷേ എന്റെ കുഞ്ഞുങ്ങളെ മാത്രം തിരികെ തരാൻ അവളോട് പറയണം. കാലം ചെല്ലുമ്പോൾ ആവേശം തണുക്കുമ്പോൾ അവൻ എന്റെ കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറും, അന്നവൾക്ക് അവനെതിരെ ഒരു ചെറു വിരലനക്കാൻ പോലും ധൈര്യം കാണില്ല, എന്റെ കുഞ്ഞുങ്ങൾ കഷ്ടത്തിലാകും....അയാൾ പറഞ്ഞ് കൊണ്ടേ ഇരുന്നു. പെട്ടെന്ന് അയാൾ ചോദിച്ചു "സ്ത്രീയെ തുറിച്ച് നോക്കുന്നത് പോലും ക്രിമിനൽ കുറ്റമാകുന്ന നിയമങ്ങൾ ഉള്ള ഈ രാജ്യത്ത് പുരുഷനെ പീഡിപ്പിക്കുന്നതിനെതിരെ നിയമമൊന്നുമില്ലേ?"
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
അവൾ ഇപ്പോൾ താമസിക്കുന്ന മേൽ വിലാസം കണ്ട് പിടിച്ച് വരാനും മദ്ധ്യസ്തന്മാർ മുഖേനെ അനുരഞ്ജന ചർച്ചക്ക് വഴിയൊരുക്കാമെന്നും പറഞ്ഞ് അയാളെ തിരിച്ചയക്കുമ്പോഴും അയാളുടെ ചോദ്യം എന്റെ മനസിൽ അലയടിക്കുകയായിരുന്നു.

പറയുമ്പോൾ പലപ്പോഴും പലരും കുറ്റപ്പെടുത്താറുണ്ട്. ഈ ചോദ്യം ഞാനും പലപ്പോഴും ആലോചിക്കാറുണ്ട്. പലരുടേയും അനുഭവങ്ങൾ കാണുമ്പോൾ. തകർന്ന വിവാഹബന്ധങ്ങളിൽ ഓരോ ഗാർഹികപീഡനക്കേസും ഭർത്താവിനും ഭർത്താവിന്റെ അമ്മയ്ക്കും എതിരെ ഉയരുമ്പോൾ. അവർ അനുഭവിക്കുന്ന മാനസീകപീഡനങ്ങൾ കാണുമ്പോൾ. വേണ്ടത്ര ചിന്തയില്ലാതെ നിയമങ്ങൾ സൃഷ്ടിക്കുന്നതിന്റെ ആപത്ത്. പുരുഷപീഡനങ്ങൾക്ക് ആര് ഉത്തരവാദിത്വം ഏൽക്കും? നമ്മുടെ ഓരോ ജനപ്രതിനിധിയും ഇത്തരത്തിൽ വ്യാജമായ ആരോപണങ്ങൾക്ക് വിധേയരായി അഴികൾ എണ്ണുന്നതു കാണുമ്പോൾ അല്പം ആശ്വാസം. അവർ വിതച്ചത് അവർ തന്നെ കൊയ്യുന്നുണ്ടല്ലൊ. ഒരു പാട് കുടുംബപ്രശ്നങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്ന, മദ്ധ്യസ്ഥം വഹിക്കുന്ന ചേട്ടനും ഈ ചോദ്യങ്ങൾ ചോദിച്ചു പോകുന്നതിൽ ഒരു അത്ഭുതവും ഞാൻ കാണുന്നില്ല.
ReplyDeleteഅഭിപ്രായത്തിനും സമാന ചിന്തകൾക്കും നന്ദി ശ്രീ മണികണ്ഠൻ...
ReplyDelete