കടന്ന് പോയ അവസാനമില്ലാത്ത ദിനങ്ങളിൽ ഒന്നിൽ പെട്ടെന്ന് തുടങ്ങി വെച്ചതല്ലായിരുന്നു ആ സൗഹൃദം. പടിപടിയായി ജീവിതത്തിലേക്ക് മൗനരാഗമായി കടന്ന് വന്നതായിരുന്നല്ലോ ആ ബന്ധം. ഏറ്റവും രസകരമായ വശം ജീവിതത്തിൽ ആ വ്യക്തിയുമായി ഒരിക്കൽ പോലും മിണ്ടിയിട്ടില്ലായിരുന്നു എന്നതാണ്. മൗനരാഗം തന്നെ. രണ്ട് പേ ർക്കും പരസ്പരം അറിയാം, രണ്ട് പേരും തമ്മിൽ കാണാൻ സമയമെടുത്ത് കാത്തിരുന്നു, പക്ഷേ ഒരിക്കൽ പോലും സംസാരിക്കാൻ ഒരുമ്പെട്ടില്ലായിരുന്നു. അങ്ങിനെ പിരിയേണ്ട ദിനം വന്നു. എങ്ങോ എവിടെയോ പോയി. ജീവിത തിരക്കുകൾക്കിടയിൽ വല്ലപ്പോഴും ഓർക്കും അത്ര തന്നെ. കാലം പിന്നിട്ട് എല്ലാറ്റിനും പക്വതയും പാകതയും വന്നപ്പോൾ ഒന്ന് കാണാൻ കൊതി. നാട്ടിൽ പോകുമ്പോഴെല്ലാം തിരക്കി നടന്നു. കിട്ടിയ തുമ്പുകളിൽ പിടിച്ച് അന്വേഷണം തുടർന്നു. ഒരിക്കലും കാണാൻ പറ്റിയില്ല.
ഇതാ ഇവിടെ ഈ സന്ധ്യാ വേളയിൽ ഇരുട്ട് എവിടെ നിന്നോ പതുക്കെ പതുക്കെ കടന്ന് വരുമ്പോൾ മനസിലും ഇരുട്ട് പരക്കുന്നു. ഇന്ന് കണ്ട പഴയ സ്നേഹിതനിൽ നിന്നും ആ വിവരം അറിഞ്ഞു. ആൾ എന്നെന്നേക്കുമായി പോയി കഴിഞ്ഞിരിക്കുന്നു. സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മറഞ്ഞ് പോയ ആളെയാണ് തിരക്കി നടന്നിരുന്നത്.എവിടെയോ ഏതോ സ്ഥലത്ത് ആ വ്യക്തി ഊർദ്ധൻ വലിക്കുമ്പോൾ ഒന്നുമറിയാതെ സ്വന്തം കാര്യങ്ങളിൽ അപ്പോൾ ഞാൻ മുഴുകി ഇരുന്നിരിക്കാം.
ഇപ്പോൾ ഈ ഇരുട്ടിൽ അത് ആലോചിക്കുമ്പോൾ മനസിൽ വല്ലാത്ത നീറ്റൽ. എപ്പോഴും മനസിലെ തിങ്ങൽ കുറക്കുന്നത് മുഖപുസ്തകത്തിലൂടെയാണല്ലോ.ഇപ്പോഴും അത് ചെയ്യുക മാത്രമാണ് പ്രതിവിധി.