Monday, November 3, 2014

നായ് പ്രണയം

http://2.bp.blogspot.com/_I9tXToSNX0s/TTY58LjxwvI/AAAAAAAAAcs/KGz6GW6Ifko/s400/100_2552.JPGhttp://2.bp.blogspot.com/_I9tXToSNX0s/TTY58LjxwvI/AAAAAAAAAcs/KGz6GW6Ifko/s400/100_2552.JPG തങ്ങളുടേത് മാത്രമായ ആശയത്തെ അതെത്ര ഉദാത്തമായാലും അനുകരണ ഭ്രാന്തുള്ളവരിലും ചപല മനസ്കരിലും വളഞ്ഞ വഴിയിലൂടെ സന്നിവേശിപ്പിക്കാനും പ്രസിദ്ധി നേടാനുമുള്ള ചിലരുടെ താല്പര്യത്തെ ഇവിടത്തെ മീഡിയാകൾ അനാവശ്യമായ പ്രചാരം വഴി പിന്തുണ നൽകിയതിന്റെ കോലാഹലമാണ് ഇന്നലെ എറുണാകുളത്ത് കണ്ടത്. ഏറെ ദിവസങ്ങളായി മഞ്ഞും മഴയും കൊണ്ട് ഭരണ സിരാകേന്ദ്രത്തിൽ കുറേ പേർ നടത്തുന്ന നിൽപ്പ് സമരത്തിന് ചുംബന കോലാഹലത്തിന് നൽകിയ പ്രചാരത്തിന്റെ പകുതി പ്രചാരം മീഡിയാകൾ നൽകിയിരുന്നെങ്കിൽ ആ സമരം എന്നേ പരിഹരിക്കപ്പെട്ടേനെ. എന്ത് കൊണ്ട് ഇവർ കന്നി മാസത്തിൽ നായ്ക്കൾ നടത്തുന്ന പരസ്യമായ ഇണ ചേരലിന് ഇത്രയും പ്രചാരം നൽകുന്നില്ല?! അത് പട്ടികളുടെ ജന്മനാലുള്ള സ്വഭാവമായതിനാലും പക്ഷേ ഈ മലയാള നാട്ടിലെ മനുഷ്യർ ഉരൽ വിഴുങ്ങുമ്പോഴും ഒരു വിരൽ കൊണ്ട് മറച്ച് വെയ്ക്കാൻ താല്പര്യം കാണിക്കുന്നവരുമായതിനാൽ ഇപ്പോൾ അവർ ആ പതിവ് തെറ്റിച്ച് നായ്ക്കളുടെ ആദർശം ഉൾക്കൊള്ളുന്നതായി കാണപ്പെടുകയും ചെയ്യുമ്പോൾ അതിന് വാർത്താ പ്രാധാന്യം ഉള്ളതിനാലുമാണെന്നാണ് മീഡിയാകളുടെ ഉത്തരമെങ്കിൽ ഒന്നും പറയാനില്ല. കാലം കടന്ന് പോയപ്പോൾ നായ്ക്കളുടെ രീതി നമ്മുടെ രീതി ആയത് അറിയാൻ സാധിച്ചില്ലാ കൂട്ടരേ!

11 comments:

 1. വെർതെ നായ്ക്കളോടുമപിച്ച് നായശാപം മേടിക്കരുത്.

  ReplyDelete
 2. നമ്മുടെ മാധ്യമങ്ങൾ റേറ്റിംങ്ങിനു വേണ്ടി പരക്കം പായുമ്പോൾ നിൽപ്പ് സമരത്തെക്കാൾ നല്ലത് ചുംബനസമരം തന്നെയെന്ന് തോന്നിയതിൽ അതിശയമൊന്നുമില്ല ...

  ReplyDelete
 3. നായ്ക്കൾക്കിപ്പോൾ നാണം വന്നു തുടങ്ങി. മനുഷ്യന്റെ കോപ്രാട്ടികൾ കണ്ട് !!

  ReplyDelete
 4. For the blogger … Namskaram …. (sorry ..not able to write in Malayalam due to lack of typing skill)
  I am not sure I am in which category (old gen or new gen) . however one thing I can understand from all writings Malayalees still running on their “KAPADA SADACHARAM”. Now “Kiss of Street” is coming, so get ready for another writing. Those they are screaming on Sadacharam, let us evaluate themselves where they are lived and living.
  The latest sexual harassment is 4 years child @ Calicut.
  Many cases of sexual harassments where involvement of Grand Father, Father, Mother, Brother, Teacher, Employer, Minister ……………….there is no end for it.
  An example for Malayalees enthusiasm on sex scandals - Thousands of Malayalees shared the Saritha Whatsapp all over the world
  Years and years watched Shakeela to “X” numbers of actress sexual movies run all over the kerala without any protest from any organisations/political parties
  Current situation is Street to house Girls either kids or adult not secure anywhere.
  All society do enjoy everything on “secret” but when someone says openly, “sadachram” wakes up.
  This young generation is the product from above society. The protestors looks themselves and later think about what they have to do on it……………..might thinking of “KARANAVARKU ADUPPILUM AAKAM””

  ReplyDelete
 5. Sreeram V താങ്കളുടെ കമന്റിൽ വിശദീകരിച്ചിരിക്കുന്നതും കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്നതുമായ സ്ത്രീ പീഡനങ്ങൾക്ക് മറു മരുന്നാണോ പരസ്യമായി ചുംബിച്ച് സമരം ചെയ്യുക എന്നത്. അപ്രകാരം ചുംബിച്ചാൽ അല്ലെങ്കിൽ അങ്ങിനെയുള്ള സംസ്കാരത്തിൽ സമൂഹം മുന്നോട്ട് പോയാൽ മേൽപ്പറഞ്ഞ പീഡനങ്ങൾക്ക് അറുതി വരുമെങ്കിൽ മലയാളി സമൂഹം തീർച്ചയായും ആ രീതി പിന്തുടരാൻ മടികാണിക്കില്ല. താങ്കൾ ആക്ഷേപഹാസ്യത്തിലൂടെ പറയുന്ന കപട സദാചാരം കൊണ്ടും മേൽപ്പറഞ്ഞ പീഡനങ്ങൾക്ക് തടസ്സം വരില്ല. കാരണത്തിന് ചികിൽസ വേണം. അല്ലാതെ ഈ നാട്ടിൽ നിലനിൽക്കുന്ന ആചാര മര്യാദകൾക്ക് വിരുദ്ധമായി നടക്കുന്ന ഏത് കർമങ്ങളേയും ആധുനികതയുടെ പേര് പറഞ്ഞ് ന്യായീകരിക്കുവാൻ ശ്രമിക്കുമ്പോൾ അതിന്റെ ലക്ഷ്യം മറ്റൊന്നാണ്. സദാചാര പോലീസും പരസ്യ ചുമ്പനക്കാരും ഈ മണ്ണിന് അന്യം തന്നെയാണ്.

  ReplyDelete
 6. ആചാര മര്യാദയില്‍ പരസ്യ പീഡനം ആവാം, പരസ്യ ചുംബനം ആകരുത് എന്ന് പറയുന്നതിന്റെ യുക്തിയാണ് ചോദ്യം ചെയുന്നത്‌. ചുംബിക്കാന്‍ വന്നവരെക്കാള്‍ കൂടുതല്‍ അത് കാണുവാന്‍ വന്ന സമൂഹത്തില്‍ എവിടെയാണ് സദാചാരം നിലനില്‍ക്കുന്നത്. ഒരു മലയാളം ടിവി ചാനലില്‍ റിയാലിറ്റി ഷോ എന്നാ പേരില്‍ കാട്ടികൂട്ടിയ കോപ്രായങ്ങള്‍ എല്ലാം കുടുംബസമേതം വീട്ടില്‍ കണ്ടപ്പോള്‍ ഈ സദാചാരം ഒരു മലയാളിക്കും സടകുടഞ്ഞു എഴുനേറ്റു അതിനെതിരെ പ്രതികരിച്ചതായി കണ്ടില്ല. കേരള ജനതയുടെ കപട സംസ്ക്കാരവും, സദാചാരവും തീരുമാനിക്കുന്ന ചില കാരണവര്‍മാര്‍ക്ക് പുതിയ തലമുറ കൊടുക്കുന്ന ചുട്ട മറുപടിയാണ് ഈ പരസ്യ ചുംബനം. അതിനുള്ള ചൂട് മനസ്സിലായത് കൊണ്ടാവാം ഈ സദാചാര നിലവിളി. ഇന്ന്‍ കേരള സമൂഹം എത്തിനില്‍ക്കുന്ന കാപട്യസംസ്ക്കാരം പരസ്യമാക്കുനതിന്റെ ഒരു റിയാലിറ്റി ഷോ ആയി ഇതുകണ്ടാല്‍ മതി. സ്വന്തം മുഖംമൂടി മക്കള്‍ തന്നെ വലിച്ചടുക്കുനതിന്റെ കാഴ്ച്ച കണ്ട് വേവലാതി പെടുകയാണ്‌ ഓരോ വീട്ടിലെയും രക്ഷിതാക്കള്‍. നാനും, താങ്ങളും ഉള്ള സമൂഹം അത് സമ്മതിക്കുന്ന ദൂരം വിദൂരതയില്‍ അല്ല

  ReplyDelete
 7. Sreeram V ഇവിടെ ഇപ്പോഴും എന്റെ ചോദ്യം നിലനില്ക്കുന്നു. ചുമ്പന സമരം കൊണ്ട് ഈ മണ്ണിൽ കൊഴുത്ത് വരുന്ന സ്ത്രീ പീഡനത്തിന് അറുതി വരുമോ?! ഈ കാപട്യ സംസ്കാര എതിർ പ്രസംഗം ഘോഷിക്കുമ്പോഴും കാപട്യ സംസ്കാരത്തിന് കാരണവർക്ക് ചുട്ട മറുപടിയായി ചുടു ചുമ്പനങ്ങൾ കൈ മാറുമ്പോഴും പീഡനം അപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു.എന്തിനെയാണ് ഇക്കൂട്ടർ എതിർക്കുന്നത്. ഈ നാട്ടിൽ നിലനിൽക്കുന്ന ചില ശീലങ്ങൾക്ക് വിരുദ്ധമായി പരസ്യമായി കാമ കേളികൾക്കുള്ള അവസരം നിഷേധിക്കുന്നവരെയാണ് ഇവർ എതിക്കുന്നത്. നായ്ക്കളെ പോലെ മറ്റുള്ളവർ നോക്കി നിൽക്കെ പ്രണയ ചേഷ്ടകൾ നടത്താനുള്ള തത്രപ്പാട്. ഇതിന് പുറകിൽ ഒളിഞ്ഞിരിക്കുന്ന വ്യാപാര ലോബിയുടെ അജണ്ട മനസിലാകാതെയുള്ള ആവേശം. ഇതിന് പുറകിലുള്ളവർക്ക് മറ്റൊരു തായ്ലന്റ് ഇവിടെ സൃഷ്ടിച്ചേ മതിയാകൂ. ഒരു കാലത്ത് ബൂ.ജി. നടിച്ച് ചിലർ ചേർന്ന് തായ്ലന്റിൽ സെക്സ് സ്വാതന്ത്രിയം ഇറക്ക് മതി ചെയ്തു. ടൂറിസം വികസ്ഇപ്പിക്കാൻ തായ് സർക്കാരും ആ നാട്ടിൽ സെക്സിന് പിന്തുണ നൽകി. ഇന്നതിന്റെ തിക്തക ഫലം ആ നാട്ടുകാർ അനുഭവിക്കുന്നത് കണ്ണ് തുറന്ന് നോക്കിയാൽ കാണാം. എന്തോ എവിടെയോ ആരോ ഒരു ഹോട്ടലിൽ ഇരുന്ന് ചെയ്തു. മറ്റ് ചിലർ അതിനെ എതിർത്തു. എതിർത്തവരോടുള്ള എതിർപ്പ് കാണിക്കാനാണ് ചുംബന സമരം അരങ്ങേറിയത്. കാലാ കാലങ്ങളായി നടേ പറഞ്ഞ ലോബി കാത്തിരുന്ന സുവർണാവസരം. അവർ ചെറുപ്പക്കാരുടെ പ്രതിഷേധമായും കാരണവന്മാർക്കുള്ള ചുട്ട മറുപടിയായും ചുംബിക്കാൻ പ്രേരണ നൽകി. അങ്ങിനെ ഇവിടെ നിന്നിരുന്ന ആചാര മര്യാദകളെ തകർക്കാനുള്ള മാർഗമായി അവർ ഈ സന്ദർഭം ഉപയോഗപ്പെടുത്തി. എന്നിട്ട് ഒന്നുമറിഞ്ഞില്ലെന്നു നടിച്ച് കപട സദാചാരം എന്നൊക്കെ വായിൽ കൊള്ളാത്ത വാക്കുകൾ കീച്ചാൻ തുടങ്ങി. പഞ്ഞം പിടിച്ചെന്നും പറഞ്ഞ് ആരെങ്കിലും വൃഷണം ചുട്ടു തിന്നുവോ? ആരോ ആരെയോ തല്ലിയതിന് കൊച്ച് പിള്ളാരെ ചുംബിച്ച് പ്രതിശേധിപ്പിക്കുന്നതിന്റെ പൊരുളെന്താണ്?

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. ഞാനും താങ്കളും തമ്മില്‍ ഒരു സംവാദം ഞാന്‍ എവിടെ പ്രതീക്ഷിക്കുന്നില്ല, അതിനുള്ള യോഗ്യതയും എനിക്കില്ല. അവിചാരിതമായി താങ്കളുടെ ബ്ലോഗില്‍ എത്തിപെടുകയും ഒന്ന് പ്രതികരിക്കണം എന്ന് തോന്നിയതും ആണ്. എം എന്‍ കാരശേരി സാര്‍ എഴുതിയ ഒരു ആര്‍ട്ടിക്കിള്‍ ലിങ്ക് എവിടെ ചേര്‍ക്കുന്നു. ഞാന്‍ പറയാന്‍ വിചാരിച്ചതിന്റെ നല്ല ഭാഷയില്‍ ഉള്ള വിവരണം ആണെന്ന് കരുതുക. അതില്‍ പറയുന്നതില്‍ കാര്യം ഇല്ലേ ? വീണ്ടും കാണണം പുതിയ എഴുത്തും ആയി, എന്റെ അഭിപ്രായവും ആയി ഞാന്‍ ഇടക്ക് കയറിവരാം

  https://www.facebook.com/#!/AamAadmiPartyPalakkad/photos/a.220644778073306.50237.220231024781348/465419550262493/?type=1&theater

  ReplyDelete