എന്റെ മകൻ സൈലു ജനിച്ചതിനോടനുബന്ധിച്ച് ഉണ്ടായ തിരക്ക് കാരണം ഒരു വർഷമായി ഞാൻ പഠിച്ച് കൊണ്ടിരുന്ന മൃദംഗ വായന മുടങ്ങിയെങ്കിലും കൂടുതൽ പഠിക്കുന്നത് നാളെ മുതൽ ആരംഭിക്കാം എന്ന് കരുതിയിട്ട് ഇപ്പോൾ വർഷങ്ങളായി . സൈലു വിവാഹിതനുമായി കുട്ടികളുമുണ്ട്. ഞാൻ ഇന്നലെയും പഴയ മൃദംഗം നോക്കി പറഞ്ഞു "നാളെ മുതൽ പഠനം തുടരണം.....
കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാഷാഭാരതം ഡീ.സി. ബുക്ക്സിൽ നിന്ന് വാങ്ങി വെച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു. മുഖവുരയും ആദ്യ പദ്യ ഭാഗങ്ങളും വാങ്ങിയ അന്ന് തന്നെ ഞാൻ വായിച്ച് കഴിഞ്ഞു. ബാക്കി നാളെ വായിക്കാം എന്ന് കരുതി മൂന്ന് വർഷങ്ങൾ കഴിഞ്ഞു. ഇന്നും ഞാൻ തീരുമാനം എടുത്തു, നാളെ മുതൽ അത് വായന തുടങ്ങണം.
ആലപ്പുഴ പശ്ചാത്തലമാക്കി പഴയ ചരിത്രങ്ങൾ ഉൾപ്പെടുത്തി ഒരു വലിയ നോവൽ എഴുതണമെന്ന ആഗ്രഹം മനസിൽ പേറാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. കരുക്കളെല്ലാം ശേഖരിച്ച് കഴിഞ്ഞു, പുന്നപ്ര വയലാർ സമരങ്ങൾ ഉൾപ്പടെയുള്ളതായിരിക്കും ആ നോവൽ. അത് എന്റെ ആത്മകഥാംശം ഉൾക്കൊള്ളുന്നതുമായിരിക്കും. ആരംഭം തുടങ്ങുന്നത് നാളെ ആകാമെന്ന് കരുതിയിട്ട് വർഷങ്ങളായി. ആലപ്പുഴ കടപ്പുറത്ത് കൂടി കഴിഞ്ഞ മാസം ഒരു ദിവസം നടന്നപ്പോൾ ഞാൻ തീരുമാനിച്ചു, നാളെയെങ്കിലും അത് ആരംഭിക്കണമെന്ന്. അത് കഴിഞ്ഞ് ഇപ്പോൾ ഒരു മാസമായി, ഇനി നാളെ അത് തുടങ്ങാമല്ലേ?
ഇനി ഇപ്പോൾ ഒരു ചെറിയ അനുബന്ധം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. പണ്ടെങ്ങോ ഏതോ ചിന്താ ശകലത്തിൽ വായിച്ചതാണെന്നാണ് ഓർമ്മ.
നരകത്തിൽ പിശാചുക്കളെല്ലാം കൂടി ഭൂമിയിൽ മനുഷ്യനെ നശിപ്പിക്കുന്നതിന്റെ മാർഗങ്ങൾ പരതി ചർച്ചാ യോഗം നടക്കുകയാണ്. ഓരോരുത്തരും ഓരോ ഉപായങ്ങൾ അവതരിപ്പിച്ചു. പക്ഷേ ആർക്കും അതൊന്നും അത്രക്കങ്ങ് തൃപ്തികരമായി തോന്നിയില്ല. അപ്പോൾ ഒരു കുട്ടി പിശാച് എഴുനേറ്റ് നിന്ന് പറഞ്ഞു, ഞാനൊരു ഉപായം പറയാം: ഏതൊരു പ്രവർത്തി ആരംഭിക്കാൻ മനുഷ്യൻ വിചാരിക്കുമ്പോഴെല്ലാം, അവന്റെ മനസ്സിൽ അത് ഇന്ന് വേണ്ടാ നാളെ തുടങ്ങാം എന്ന ചിന്ത ഉണ്ടാക്കണം, പിന്നെ അവന്റെ ജീവിതത്തിൽ അത് തുടങ്ങില്ല.
എന്റെ വീടിന് സമീപത്ത് കൂടി ഏതെങ്കിലും കുട്ടി പിശാച് പമ്മി നടക്കുന്നത് നിങ്ങളാരെങ്കിലും കാണുകയുണ്ടായോ?

No comments:
Post a Comment