Thursday, February 6, 2014

ത്രയംബകം വില്ല് ഒടിച്ചതാര്


പണ്ട് വായിച്ചതോ അതോ പറഞ്ഞ് കേട്ടതോ ആയ ഒരു നർമം ഓർമ്മയിൽ വരുന്നു. 
ഏഴാംക്ലാസ്സിൽ  മലയാളം പീരിയഡ് പരിശോധനക്കെത്തിയ വിദ്യാഭ്യാസ  ഇൻസെപക്റ്റർ ക്ലാസിലിരുന്ന് തന്നെ മിഴിച്ച്നോക്കുന്ന മെയ്തീനോട്ചോദിച്ചു
 "ത്രയംബകം   വില്ല് ഒടിച്ചതാരാണ്"? മൊയ്തീൻ ഒന്ന് പരിഭ്രമിച്ചിട്ട് പറഞ്ഞു " അള്ളാണെ എന്റെ ബാപ്പാണെ, ഉസ്താദിന്റെ മുട്ട്കാലാണെ  ഞമ്മ അപ്പണി ചെയ്യൂലാ....."
ക്രുദ്ധനായ പരിശോധകൻ മൊയ്തീന്റെ അദ്ധ്യാപകനെ രൂക്ഷമായി
നോക്കിയിട്ട് ചോദിച്ചു" എന്താമാഷേ! ഇത്.....?"
അദ്ധ്യാപകൻ നിഷ്കളങ്ക ഭാവത്തോടെ ഭവ്യതയോടെ മൊഴിഞ്ഞു:-
"ഇത്തിരി കുരുത്തക്കേടുണ്ടെങ്കിലും ഓൻ ആ പണി ചെയ്യൂല്ലാ"
രംഗം വരാന്തയിൽ നിന്നും നിരീക്ഷിച്ച് കൊണ്ടിരുന്ന ഹെഡ് മാഷിനോട് പരിശോധകൻ തട്ടിക്കയറി " എന്താ ഈ കേൾക്കണേ...നിങ്ങടെ സ്കൂളിൽ ഇതെല്ലാമാണോ രീതി..."
ഹെഡ് മാഷ് വിനയം കൈവിടാതെ പറഞ്ഞതാവിത്:- "മലയാളം
മാഷ്പറഞ്ഞത് പത്തരമാറ്റ് സത്യം തന്നെയാ മൊയ്തീൻ അപ്പണി
ചെയ്യൂല്ലാ...."
കലി തുള്ളിയ പരിശോധകൻ വള്ളി പുള്ളി വിടാതെ നടന്ന സംഭവം മുഴുവൻ വിദ്യാഭ്യാസ വകുപ്പ് മേലാവിലേക്ക് എഴുതി അയച്ചു.
കുറച്ച്ദിവസംകഴിഞ്ഞ് മേലാവിൽ നിന്നും സ്കൂൾഹെഡ് മാഷിന്  ഒരു
കത്ത് കിട്ടി. അതിൽ ഇപ്രകാരം എഴുതിയിരുന്നു." കാര്യം ഗുരുതരമാണെങ്കിലും എല്ലാം നടന്ന്കഴിഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ ഒടിഞ്ഞ വില്ല് പുനസ്ഥാപിക്കണമെന്നും അതിന് വേണ്ടി വരുന്ന തുക
കണ്ടിജൻസി ഹെഡിൽ ബില്ല് എഴുതി സ്വരൂപിക്കണമെന്നും ഇതിനാൽ
അറിയിച്ച് കൊള്ളുന്നു."

തനിക്കറിയില്ലാത്ത വിഷയത്തെ പറ്റി അഭിപ്രായം പറഞ്ഞാൽ അത് വിഡ്ഡിത്തരമാകും എന്ന്ചൂണ്ടിക്കാണിക്കാനാണ് ഈ ഉദാഹരണം ഇവിടെ സൂചിപ്പിച്ചത്.ഇപ്പോൾ ഈ കഥ ഓർമ്മ വരാൻ കാരണം കോടതി വിശേഷങ്ങൾ പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന രീതി  ത്രയംബകം വില്ലിനെ പറ്റി മൊയ്തീന്റെയും അവന്റെ മാഷ്മാരുടെയും അറിവ് പോലെയാണെന്ന് കണ്ടത് കൊണ്ടാണ്. കോടതികളിലെ നടപടി ക്രമങ്ങൾ എണ്ണയിട്ട മെഷീൻ പോലെയോ ക്ലോക്കിന്റെ സൂചി പോലെയോ കൃത്യമായി നടന്ന് കൊണ്ടിരിക്കും. കോടതി ഉണ്ടായത് മുതൽ ആ രീതി തന്നെ. ഇത് അറിയാത്ത ലേഖകന്മാർ തങ്ങളുടെ വാഗ്വിലാസം
അനുസരിച്ച് സംഭവങ്ങളെ കാണുകയും അറിയാത്ത കാര്യങ്ങൾ എല്ലാം അറിയാമെന്ന ഭാവത്തിൽ തട്ടി മൂളിക്കുകയും ചെയ്യുന്നു.
കേസിലെ കക്ഷികൾ അവരുടെ വാദഗതികൾ സത്യ വാങ്മൂലമോ ഒബ്ജക്ഷൻ വഴിയോ കോടതിയിൽ ഫയൽ ചെയ്യുന്നത് സാധാരണ
നടപടിക്രമം മാത്രമാണ്.സർക്കാർ ആയാലും പൊതുജനമായാലും കേസിൽ കക്ഷികളാകുമ്പോൾ അവരുടെ കാഴ്ചപ്പാട്സത്യവാങ്മൂലത്തിലൂടെ വെളിപ്പെടുത്തും.. സർക്കാരാണ് കക്ഷിയെങ്കിൽ ഭരിക്കുന്നവരുടെ നയമായിരിക്കും സത്യവാങ്മൂലത്തിലൂടെ പുറത്ത് വരിക.ആ വക സത്യവാങ്മൂലങ്ങൾ കണ്ട് അത് കേസിന്റെ വിധിയെന്നപോലെ പ്രാധാന്യം കൊടുത്ത്കോടതി ലേഖകന്മാർ പത്രം ആഫീസിലേക്ക് റിപോർട്ട് ചെയ്യുന്നു. അവിടെ ഡെസ്കിലിരിക്കുന്ന വിശാരദന്മാർ അത് അതേപടി പറ്റുമെങ്കിൽ   ചിലപ്പോൾ അവരുടെ വകയായി  ലേശം എരിവും  പുളിയും കൂടി  ചേർത്ത്   പത്രത്തിലൂടെ വിളമ്പുന്നു. അങ്ങിനെ  എതിർകക്ഷിയെ പറ്റി  സത്യ വങ്മൂലത്തിലൂടെ  ആരോപിക്കുന്നത് സത്യമായ വിധിപോലെ വാർത്താ പ്രാധാന്യം  നൽകി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് ഇപ്പോഴത്തെ  രീതി.സത്യവാങ്മൂലത്തിലെ പൊള്ള തരങ്ങൾ  ചൂണ്ടി  കാണിച്ച്എഴുതുന്നതിൽ അപാകതയില്ല.  പക്ഷേ ഫയൽ ചെയ്യപ്പെട്ട   സത്യവാങ്മൂലത്തിന്  ഒരു വിധിയുടെ പരിവേഷം നൽകുന്നതും മേൽപ്പറഞ്ഞ തെറ്റ് ചൂണ്ടിക്കാണിക്കലും  രണ്ടും രണ്ടാണ്.           ൂ
. കേസിലെ വിധി അവസാനമാണുണ്ടാവുക അതിന് മുമ്പ് കക്ഷികൾ ഫയൽ ചെയ്യുന്നവ അവരുടെ അഭിപ്രായങ്ങൾ  മാത്രമാണെന്ന് ഈ മൊയ്തീന്മാർ അറിഞ്ഞിരുന്നെങ്കിൽ..........

8 comments:

  1. സത്യവാങ്മൂലങ്ങള്‍ അത്ര സത്യവാങ്മൂലങ്ങളല്ല, വെറും മൂലം മാത്രമാകും ചിലപ്പോള്‍. അല്ലേ?

    ReplyDelete
  2. ഒന്നും അറിയാതെ ഓരോന്ന് തട്ടിവിടും. അതിൻറെ ചുവടുപിടിച്ചാണ് പിന്നത്തെ ചർച്ചകൾ.

    ReplyDelete
  3. പ്രിയ Crystal Ktr ഈ കഥ ചെമ്മനം മാഷിന്റെകവിതയിൽ നിന്നും ആശയം ഉൾക്കൊണ്ട് എഴുതിയതും പണ്ട് ഏതോ പത്ര താളിൽ നിന്നും ഞാൻ വായിച്ചതുമാണ്

    ReplyDelete
  4. sirinte system ok alle. complete undo.

    ReplyDelete
  5. സിസ്റ്റം ഓ.കെ ആണ് എന്താണ്മ് completeഎന്ന് ഉദ്ദേശിച്ചത്

    ReplyDelete
  6. annu vannu readi akkiyathinu shesham sir vilichilla. athunkondu chodichatha.

    ReplyDelete
  7. എന്റെ മനുവേ! ഇത് ഒരു മാതിരി ഫൂളായത് പോലുണ്ട് . സത്യത്തിൽ മനുവാണെന്ന് ഒരു ഊഹവും ഇല്ലാതെയാണ് ഞാൻ ഇത്രയും കമന്റിട്ടത്. ഇന്ന് മനുവിന്റെ കമന്റ് കണ്ട് സിസ്റ്റം ശരിയാക്കിയ കാര്യം വായിച്ചപ്പോൾ പ്രൊഫയിലിൽ പോയപ്പോഴാണ് എനിക്ക് ആളെ പിടി കിട്ടിയത്.ശ്ശെ...ആളറിയാതെ പോയതാ കേട്ടോ. സിസ്റ്റം അറസ്റ്റ് ചെയ്ത് നിൽക്കുന്ന സൂക്കേട് ചിലപ്പോഴൊക്കെ ഉണ്ട്. അത് പോലെ മൗസ് ജാമാകലും , പിന്നെ പിന്ന് ഊരി മൗസ് അനക്കും. ഞാൻ മനുവിന്റെ നമ്പറിൽ വിളിച്ചപ്പോൾ ഈ നമ്പർ നിലവിലില്ലാ എന്ന മറുപടിയാണ് ലഭിക്കുന്നത്. അതാണ് വിളിക്കാതിരുന്നത്.

    ReplyDelete