Wednesday, February 20, 2013

ആദ്യ നടി റോസിയും സെലുലോയിഡ് സിനിമയും


  1. പുതിയ മലയാള സിനിമ സെലുലോയിഡ് ആദ്യ സിനിമാ നടി റോസിയെ കുറിച്ചാണ് എന്ന് പറഞ്ഞ് കേട്ടു. റോസിയെ സംബന്ധിച്ച് ഒരു ലേഖനം ബ്ലോഗില്‍ ആദ്യം കുറിച്ചിടാന്‍ ഈയുള്ളവന് അവസരം ഉണ്ടായി.(14-3-2011) സിനിമയില്‍ അഭിനയിച്ചു എന്ന ഒറ്റ കാരണത്താല്‍  തിരുവനന്തപുരത്തെ പ്രമാണിമാര്‍ ആ പാവപ്പെട്ട കൂലിവേലക്കാരിയുടെ ചെറിയ കുടില്‍ കത്തിച്ച് കളയുകയും അവരെ അവിടെ നിന്ന് ഓടിച്ച് വിടുകയും ചെയ്തു. ദിവസം അഞ്ചു രൂപ കൂലിക്ക് സിനിമയില്‍ അഭിനയിക്കാന്‍ വന്ന ആ പാവം യുവതി അവസാനം ഗതി ഇല്ലാതെ കന്യാകുമാരി ജില്ലയില്‍ എവിടെയോ പോയി ശിഷ്ടകാലം കഴിച്ച്കൂട്ടി. മലയാള സിനിമാ പിന്നീട് കത്തികയറിയപ്പോള്‍ ഈ പാവം സ്ത്രീയേയും അവര്‍ അഭിനയിച്ച വിഗതകുമാരന്‍ സിനിമാ എടുത്ത ദാനിയലിനെയും പാടെ മറന്നു. ദാനിയല്‍ ഗതി കെട്ട് തന്റെ പഴയ പണിയെ ആശ്രയിച്ചു(ദന്ത ഡോക്റ്റര്‍) ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ സിനിമാക്കാരുടെ പെന്‍ഷനു അപേക്ഷിച്ചപ്പോള്‍ മലയാളി അല്ല എന്ന കാരണത്താല്‍ ആ അപേക്ഷ തള്ളി നമ്മുടെ നന്ദി കാണിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലാണ് അവാര്‍ഡ് ദാനം. വലിയ ഫോസില്‍ കഴിയുന്ന മലയാള സിനിമാ ലോകത്തെ കൊച്ചമ്മമാര്‍ ഈ പാവം റോസി അടിത്തര ഇട്ട ഇടത്തിലാണ് നില്‍ക്കുന്നതെന്ന് എപ്പോഴെങ്കിലും ഓര്‍മ്മിക്കുമോ? റോസിയെയും ദാനിയലിനെയും സംബന്ധിച്ച എന്റെ ബ്ലോഗിലെ ഈ ലേഖനം വായിക്കുക.” ആദ്യ സിനിമാ നടി റോസി  http://sheriffkottarakara.blogspot.in/2011/03/blog-post_14.html  http://sheriffkottarakara.blogspot.in/2011/03/blog-post_14.html

2 comments:

  1. സിനിമ പോലെ ജീവിതം

    ReplyDelete
  2. ജെ.സി ദാനിയല്‍ 1975 ല്‍ ആണ് മരിച്ചതെന്നൊക്കെ ഈ സിനിമ വന്നപ്പോഴാണ് അറിയുന്നത്. ഏതെങ്കിലും ക്വിസ്‌ മല്‍സരങ്ങളില്‍ ജെ.സി ദാനിയല്‍ ,വിഗതകുമാരന്‍എന്നൊക്കെ കേള്‍ക്കാറുണ്ടായിരുന്നു എന്നല്ലാതെ മലയാള സിനിമ അതിന്റെ എല്ലാ പുഷ്ടിയിലും നിറഞ്ഞ കാലത്താണ് അദ്ദേഹം അവഗണനയുടെ നെരിപ്പോടില്‍ ജീവിച്ചതെന്നു ഓര്‍ക്കുമ്പോള്‍ ....

    നന്ദി കമല്‍ ഒരിക്കലും മാപ്പില്ലാത്ത തെറ്റിന് ഒരു പ്രായശ്ചിത്തംത്തം ആകട്ടെ ഈ സിനിമ.

    ReplyDelete