Tuesday, February 15, 2011

പ്രവാചകന്‍ പറഞ്ഞു ..

ഇന്ന് നബി ദിനമാണു. അല്‍പ്പം ദൂരെ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടി വന്നു. വഴിയിലെങ്ങും പച്ച തോരണങ്ങള്‍ കാറ്റത്ത് ഇളകി കലപില ശബ്ദം ഉണ്ടാക്കുന്നു. നിരത്തില്‍ ബാനറുകളുടെയും ആര്‍ച്ചുകളുടെയും ബഹളം. മടക്ക യാത്ര രാത്രിയിലായി. എല്യൂമിനേഷനാല്‍ വഴിയോരങ്ങളിലെ മരങ്ങളും പോസ്റ്റുകളും മിന്നി മിന്നി പ്രകാശിച്ചു.

അതേ! ലാളിത്യവും എളിമയും ജീവിതത്തില്‍ എത്രത്തോളം പാലിക്കാവോ അത്രത്തോളം പാലിച്ച് സ്വന്തം ജീവിതം കഴിച്ചു കൂട്ടിയ ആ മഹദ് വ്യക്തിത്വത്തിന്റെ ജന്മ ദിനമാണിന്നു. തന്റെ മരണ കുടീരം ഉത്സവ സ്ഥലമാക്കരുതെന്ന് നിര്‍ദ്ദേശം കൊടുത്ത ആ പുണ്യവാന്‍ തന്റെ ജന്മദിനത്തില്‍ കാണിക്കുന്ന ഈ ധൂര്‍ത്ത് സഹിക്കുമായിരുന്നോ?!
അദ്ദേഹം ഉപദേശിച്ച കാര്യങ്ങള്‍ അനുസരണയോടെ ചെയ്ത് കാണിച്ചല്ലേ അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും പ്രകടിപ്പിക്കേണ്ടത്.

അത്യുന്നതമായ സമാധാനം അദ്ദേഹത്തില്‍ വര്‍ഷിക്കുമാറാകട്ടെ!

ഈ പുണ്യ ദിനത്തില്‍ അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവും നില നിര്‍ത്തി അദ്ദേഹത്തിന്റേതായ അല്‍പ്പം ചില വചനങ്ങള്‍ പോസ്റ്റ് ചെയ്യുന്നു:

തൊഴിലാളിയുടെ വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് അവന്റെ കൂലി നല്‍കുക.

നിങ്ങള്‍ അസൂയയെ സൂക്ഷിക്കുക.കാരണം തീ വിറകിനെ തിന്നുന്നത് പോലെ അസൂയ സല്‍ക്കര്‍മങ്ങളെ തിന്ന് തീര്‍ക്കും.

ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന്‍ .കോപം വരുമ്പോള്‍ സ്വന്തത്തെ അടക്കി നിര്‍ത്താന്‍ കഴിയുന്നവനാണ് ശക്തന്‍ .

അഹങ്കാരിക്കും കള്ള നാട്യക്കാരനും സ്വര്‍ഗം അപ്രാപ്യമാണ്.

ഒരാള്‍ തന്റെ സഹോദരന്റെ ആവശ്യം നിവര്‍ത്തിച്ച് കൊടുത്താല്‍ ദൈവം അവന്റെ ആവശ്യവും നിവര്‍ത്തിച്ച് കൊടുക്കും.

കൈക്കൂലി കൊടുക്കുന്നവന്റെയും വാങ്ങുന്നവന്റെയും മേല്‍ ദൈവ ശാപം ഉണ്ടാകട്ടെ.

ആരു ദൈവത്തിലും ദൂതനിലും വിശ്വസിക്കുന്നുവോ അവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ.

നിങ്ങള്‍ രോഗിയെ സന്ദര്‍ശിക്കുക ; വിശന്നവന് ആഹാരം നല്‍കുക; ബന്ധിതരെ മോ
ചിപ്പിക്കുക.

4 comments:

  1. അനുകരണ ത്വരയാകാം ഈ ആഘോഷത്തിന്റെ പ്രേരണ.
    ഹുബ്ബും മുഹബ്ബത്തും പാടി നടക്കുന്നതിലെ അല്‍പ്പത്തം എനിക്കിഷ്ട്ടല്ലാ

    ReplyDelete
  2. ശരീഫ്ക്കാ..,
    അവസരോചിതമായ പോസ്റ്റ്.
    സർവ്വശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ.അമീൻ

    ReplyDelete
  3. പ്രവാചകവചനങ്ങള്‍ അനുസരിച്ചെങ്കില്‍ ഭൂമിയില്‍ സ്വര്‍ഗ്ഗീയസന്തോഷം ഉണ്ടായേനെ...

    ReplyDelete