Thursday, February 24, 2011

ആടും പിന്നെ സുന്നത്തും



കുറിപ്പുകളിൽ നർമ്മം ഏറെ ഉണ്ടെന്ന്‌ ഞാൻ അവകാശപ്പെടുന്നില്ല. ഇതിലെ നർമം പറഞ്ഞു പറഞ്ഞു പഴകി പുളിച്ചതാണോ എന്നും എനിക്കറിയില്ല. വർഷങ്ങൾക്ക്‌ മുമ്പു ഞാനിത്‌ ആദ്യമായി കേട്ടപ്പോൾ വല്ലതെ ചിരിച്ചു പോയി. അന്ന്‌ എന്ത്‌ കേട്ടാലും പൊട്ടിച്ചിരിച്ചിരുന്ന കൗമാര പ്രായത്തിലായിരുന്നല്ലോ ഞാനും.

ഞാൻ അന്ന്‌ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഹോമിയോ ചികിൽസ പഠിക്കുന്ന വിദ്യാർത്ഥിയാണു.സ്ഥലം: ഇപ്പോൾ മലപ്പുറം ജില്ലയിൽ പെട്ടതും(മുമ്പ്‌ പാലക്കാട്ട്‌ ജില്ല) പൊന്നാനിക്ക്‌ കിഴക്ക്‌ വശം സ്ഥിതി ചെയ്യുന്നതുമായ എടപ്പാൾ ദേശം.

വളരെ വർഷങ്ങൾക്ക്‌ മുമ്പ്‌ തിരുവിതാംകൂറിനെ സ്റ്റേറ്റ്‌ എന്നാണു മലബാർ പ്രദേശത്തുള്ളവർ വിളിച്ചിരുന്നത്‌; അവിടെ നിന്നും ജോലിക്കും മറ്റും വന്ന്‌ താമസിച്ചിരുന്നവനെ സ്റ്റേറ്റ്കാരൻ എന്നും.

മലബാറുകാർ സത്യസന്ധരും നിഷ്കളങ്കരും ശുദ്ധരുമായിരുന്നു; സ്റ്റേറ്റ്കാർ അൽപ്പം വിളച്ചിലുള്ളവരും .

കിട്ടുന്നിടത്ത്‌ വെച്ച്‌ മലബാറുകാരെ കളിയാക്കുക എന്നത്‌ തിരുവിതാംകൂർകാരുടെ സ്ഥിരം ഹോബി ആയിരുനു.

ഞങ്ങൾ എടപ്പാളിലുള്ള തിരുവിതാംകൂർ സ്വദേശികൾ ഒരു ചായപ്പൊടി പീടികയിൽ ഒത്തുകൂടി വൈകുന്നേരം ചുമ്മാ വെടിവട്ടം നടത്തും. അൽപ്പം ചില സ്ഥലവാസികളും ഞങ്ങളോടൊപ്പം കൂടും. സ്ഥലവാസികൾക്ക്‌ അവരാണു മെച്ചപ്പെട്ടവരെന്നും സ്റ്റേറ്റ്കാർ മോശപ്പെട്ടവരാണെന്നും വരുത്തി തീർക്കണം. തിരുവിതാംകൂറുകാർക്ക്‌ തിരിച്ചും.

തിരുവിതാംകൂറുകാർ പലകഥകളും തന്മയത്തോടെ അവതരിപ്പിച്ച്‌ പാവം സ്ഥലവാസികളെ അതെല്ലാം ശരി കഥകളാണെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിക്കും. പരിഹാസമാണെന്ന്‌ അറിയാതെ പാവങ്ങൾ അത്‌ അതിശയത്തോടെ കേട്ടിരിക്കും.അവസാനം വെടിവട്ടം കൂട്ടച്ചിരിയിൽ അവസാനിക്കും.

ഞങ്ങളുടെ കൂട്ടത്തിൽ റഷീദ്‌ എന്നൊരു ആലപ്പുഴക്കാരൻ ഉണ്ടായിരുന്നു; അയാളായിരുന്നു മലബാറുകാരെ പരിഹസിക്കുന്നവരില്‍ മുമ്പൻ.

എടപ്പാള്‍ സ്വദേശികളില്‍ മുഹമ്മദാലി എന്നയാള്‍ ഏത് നേരവും ആട് മാഹാത്മ്യം ഉരുവിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്.
എല്ലാ പ്രവാചകന്മാരും ആട് വളര്‍ത്തിയിട്ടുണ്ടെന്നും നമ്മളും ചര്യ പിന്തുടരണമെന്നുമുള്ള അഭിപ്രായക്കാരനാണ് മുഹമ്മദാലി.

ഒരു ദിവസം റഷീദ് അത് ഏറ്റ് പിടിച്ചു.

ശരിയാ ചങ്ങായീ, നമ്മള്‍ മുസ്ലിമീങ്ങള്‍ ആടിനെ വളര്‍ത്തണം. നമ്മുടെ ഐഡന്റിറ്റി തന്നെ ആടാണ്. “

തന്റെ അഭിപ്രായം സ്റ്റേറ്റ്കാരന്‍ അംഗീകരിച്ചതില്‍ മുഹമ്മദാലിക്ക് സന്തോഷമായി.

അതെങ്ങിനെയാ ആട് നമ്മുടെ ഐഡിന്റിറ്റി ആകുന്നത്?” ഞാന്‍ സംശയം ചോദിച്ചു.

എടാ ഹമുക്കേ, നീനാട്ടിലെ വീടുകള്‍ കാണുന്നില്ലേ?”

ഉണ്ട് നല്ല സുന്ദരമായ വീടുകള്‍...”

അതിന്റെയെല്ലാം മുന്‍ വശത്ത് ഒരു ചാക്ക് വിരിയും ഒരു മുട്ടനാടിനെയും കെട്ടുന്നതെന്തിനാ? വീടിനോട് അടുക്കുമ്പോള്‍ തന്നെ ആടിന്റെ മൂത്രം മണത്ത് അത് മാപ്ലാരുടെ വീടെന്ന് തിരിച്ചറിയാനാ....”

അപ്പോഴാണ് മുഹമ്മദാലിക്ക് കുത്ത് മനസിലായത്.

“അങ്ങിനെ ങ്ങളു ഞമ്മളെ മക്കാറാക്കണ്ടാ മോനേ...ആട് ഒരു സുന്നത്ത് തന്നെയാ...”മുഹമ്മദാലി വിട്ടില്ല.

ആടിനെ കണ്ടിച്ച് പൊരിച്ചെടുക്കാന്‍ സായിപ്പ് ഒരു മെഷീന്‍ കണ്ട് പിടിച്ചെന്ന്.....” റഷീദ് അടുത്ത നമ്പര്‍ ഇറക്കിയപ്പോള്‍ അന്നു വന്ന വാരികയിലെ ഫലിത ബിന്ദു അയാള്‍ വായിച്ചെന്നും അത് പവങ്ങളുടെ നേരെ ഇറക്കി കളിക്കുകയാണെന്നും എനിക്ക് മനസിലായെങ്കിലും ഞാന്‍ അനങ്ങിയില്ല.(പില്‍ക്കാലത്ത് ഫലിതം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഫലിത രഹിതമായി)

അത് എന്തിട്ട് മെഷീന്‍?..” കേള്‍വിക്കാര്‍ അല്‍ഭുതം കൂറി.

ഹാ...മെഷീന്‍ സ്വിച്ച് ഇട്ടു കഴിഞ്ഞു ആടിനെ മെഷീന്റെ ഉള്ളിലോട്ടു തള്ളി വിടുക...മെഷീന്‍ അതിനെ കണ്ടിച്ച് തോലുരിഞ്ഞു കഷണമാക്കി മസാല പുരട്ടി വേവിച്ചു പൊരിച്ചു പ്ലൈറ്റിലാക്കി മറു വശത്ത് കൂടി ആവിപറക്കുന്ന പരുവത്തില്‍ ഫ്രൈ ആയി കയ്യില്‍ തരും...” റഷീദ് വിവരിച്ചു.

ഹെന്റെ റബ്ബേ.. സായിപ്പിനു പയങ്കര പുത്തിയാണേ!” അത് പറഞ്ഞ മോയീനിക്കായുടെ കണ്ണില്‍ സായിപ്പിനോടുള്ള ആദരവ് നിറഞ്ഞ് നില്‍ക്കുന്നത് ഞാന്‍ കണ്ടു.

കോഴിക്കോടു -പൊന്നാനി റൂട്ടില്‍ എടപ്പാള്‍ വഴി നല്ല ചുവന്ന നിറത്തിലുള്ള കെ.എസ്. ആര്‍.റ്റി.സി. ബസ് ഓടി പോകുന്നത് കണ്ട് ഫയര്‍ എഞ്ചിന്‍ ആണെന്ന് കരുതി റോഡില്‍ നിന്നും ഞാന്‍ നിന്ന ഡിസ്പന്‍സറിയിലേക്ക് മോയീനിക്ക ഒറ്റ ചാട്ടത്തിനു കയറിയതും അതിശയത്തോടെ ബസിനെ നോക്കി നിന്നതും മുമ്പൊരു ദിവസം ഞാന്‍ കണ്ടിരുന്നു. അത്രക്ക് പാവമായിരുന്നു മോയീനിക്ക.

ഇറച്ചി ഇസ്ലാമീങ്ങക്ക് ഒജീനിക്കാന്‍ പറ്റൂലാ...” മുഹമ്മദാലി അഭിപ്രായപ്പെട്ടു.

ഉം...എന്തേ?...” എല്ലാവരും മുഹമ്മദാലിയെ നോക്കി

എടോ അയിനെ കണ്ടിച്ചപ്പം കലിമാ ചൊല്ലിയോ?; തക്ബീര്‍ ചൊല്ലാത്ത ഇറച്ചി ഞമ്മക്ക് ഹലാല്‍ ആകുവോ....?”
ഹദ് ശരിയാ....” സദസ്സ് സമ്മതിച്ചു.

പിന്നേയ്...സായിപ്പിനെന്ത് കലിമാ....അവര്‍ക്കെന്ത് തക്ബീറ്....” റഷീദ് സ്വഗതമായി പറഞ്ഞതും സദസ്സ് അംഗീകരിച്ചു.

വാരികയില്‍ വായിച്ച ഫലിതം അയാള്‍ കോപ്പി പേസ്റ്റ് ചെയ്യുകയാണെന്ന് പാവങ്ങള്‍ അറിഞ്ഞിരുന്നില്ലല്ല്ലോ. പക്ഷേ അവിടം കൊണ്ടും റഷീദ് നിര്‍ത്തിയില്ല. ഫലിതത്തിന്റെ ബാക്കി കൂടി അയാള്‍ എടുത്തിട്ടു.

ഒരു ദിവസം സായിപ്പ് സ്വിച്ചിട്ടു മെഷീന്‍ ഓണാക്കി ആടിനെ മെഷീന്റെ അകത്തേക്ക് തള്ളി വിട്ടിട്ടു മറു വശത്ത് പ്ലൈറ്റില്‍ പൊരിച്ചു വന്ന ഇറച്ചി നോക്കിയപ്പോള്‍ റച്ചി വെന്തിട്ടില്ല...സായിപ്പിനു ദേഷ്യം വന്ന് ഇറച്ചിയും പ്ലൈറ്റും തിരികെ മെഷീനിലേക്ക് തള്ളി വിട്ടു മെഷീന്‍ ഓഫാക്കി. ദാ....മറുവശത്തു കൂടി ഉമ്പേ ന്നു കരഞ്ഞോണ്ട് ആട് ഇറങ്ങി വരുന്നു....”

നമ്മളെ മക്കാറാക്കല്ലേ പഹയാ!“ മുഹമ്മദാലി പറഞ്ഞു. അയാള്‍ തുടര്‍ന്നു:-

ങ്ങളു ഞമ്മളെ ബേജാറാക്കാന്‍ പല അമിട്ടും പൊട്ടിക്കും...സായിപ്പിന്റെ മെഷീനും അതേ പോലെ തന്നേ... ഇന്നാളു ഒരിക്കലുബീവീഉതാഇറക്കി ഞമ്മളെ സുയിപ്പാക്കിയാ ആളാ ങ്ങളു...”

നീ ബീവിഉതായുടെ ചരിത്രം പറഞ്ഞു കൊടുത്തോ...?” റഷീദ് എന്നെ സംശയത്തോടെ നോക്കി.

ബീവീഉതായുടെ ചരിത്രം ഇപ്രകാരമാണ്:- അന്നു പൊന്നാനിയിലും പരിസരങ്ങളിലും വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയക്കില്ല. പെണ്‍കുട്ടിയും പിന്നീട് ജനിക്കുന്ന സന്തതികളും അവളുടെ കുടുംബത്തില്‍ തന്നെ കഴിയും. അന്തിആകുമ്പോള്‍ ഭര്‍ത്താവ് ചൂട്ടും കത്തിച്ചു ഭാര്യാ വീട്ടില്‍ പോയി വാതിലില്‍ മുട്ടും. “ആരീ....?” ന്ന് അകത്തു നിന്നുള്ള ചോദ്യത്തിനുഞമ്മളീ....” ന്നു മറുപടി പറയുമ്പോള്‍ പ്രവേശനം ലഭിക്കും.സുബഹി കഴിയുമ്പോള്‍ ഭര്‍ത്താവ് സ്ഥലം വിടുകയും ചെയ്യുമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ അയാളുടെ സഹോദരിമാരും ഇതു പോലെയാണു കഴിഞ്ഞിരുന്നത്.മരുമക്കത്തായ സമ്പ്രദായത്തിന്റെ ഒരു വകഭേദം. ഭര്‍ത്താവിന്റെ വീട്ടില്‍ ഭാര്യ പോയി താമസിക്കുന്നത് ഭാര്യ വീട്ടുകാര്‍ക്ക് കുറച്ചിലായിരുന്നത്രേ! ഇന്നു മലബാറില്‍ രീതി നിലനില്‍ക്കുന്നുവോ എന്നറിയില്ല.

തിരുവിതാംകൂറില്‍, ഭര്‍ത്താവ് ഭാര്യ വീട്ടില്‍ അന്തി ഉറങ്ങുന്നത് നാണക്കേടാണ്. അങ്ങിനെ ഭാര്യാ വീട്ടില്‍ അന്തി ഉറങ്ങുന്നവരെഅവീഉതാഎന്ന് കളിയാക്കി വിളിക്കുമായിരുന്നു. അവീഉതായുടെ പൂര്‍ണ രൂപംച്ചി വീട്ടില്‍ ണ്ടു താമസംഎന്നാണ്. അതില്‍ അല്‍പ്പം ഭേദഗതി വരുത്തി ഞങ്ങള്‍ പൊന്നാനിക്കാരായ ഭാര്യാ വീട് താമസക്കാരെബീവീഉതാഎന്നാക്കി.” ബീടരുടെ വീട്ടില്‍ ണ്ടു താമസംഎന്ന് പൂര്‍ണ രൂപം.

വെടി വട്ടത്തില്‍ ഒരു ദിവസം റഷീദ് പൊന്നാനി-എടപ്പാള്‍ക്കാര്‍ ബീവിഉതാ വര്‍ഗക്കാരാണെന്നും വളരെ മഹാന്മാരായതിനാലാണ് വര്‍ഗത്തില്‍ പെട്ടതെന്നും തട്ടി വിട്ടു.

ബീവിഉതാ വര്‍ഗക്കാര്‍ എന്നൊക്കെ കേട്ടപ്പോള്‍ ഖുറൈശിക്കൂട്ടം എന്നൊക്കെ പോലെ ആയിരിക്കുമെന്ന് അവര്‍ കരുതി.

ഞമ്മടെ പഴയ തലമുറ തങ്ങന്മാരായിരുന്നുവെന്ന്മോയീനിക്കാ പറയുകയും ചെയ്തു

പക്ഷേ എന്തിനും ഉടക്കുന്ന മുഹമ്മദാലി എന്നോടു ബീവിഉതായുടെ അര്‍ഥം ചോദിച്ചപ്പോള്‍ ഞാന്‍ അത് പറഞ്ഞു കൊടുത്തു.

അതാണ് മുഹമ്മദാലി ഇപ്പോള്‍ സൂചിപ്പിച്ചത്.

ആടിനെ അത്രക്കങ്ങ്ട്ട് നിസാരാക്കേണ്ടാ ചങ്ങായീ ..അതിന്റെ ഓരോ ബാകവും മരുന്നാ...”
മുഹമ്മദാലി വിടാന്‍ ഭാവമില്ലായിരുന്നു.

ആണോ...?” റഷീദ് അത് വിശ്വസിക്കുന്നത് പോലെ അതിശയം വരുത്തി.

ഏതു രോഗത്തിന്റെ മരുന്നാ...?” അയാള്‍ ചോദിച്ചു.

തലവേദനക്ക് ആട്ടിന്‍ തല സൂപ്പിട്ടുകുടിക്കിന്‍ നിങ്ങള്....”

ഹദ് ശരി, പിന്നെ....?

"
ഞമ്മടെ പുത്തി കൂട്ടാന്‍ ആട്ടിന്റെ തലച്ചോറു ബെയ്ക്കീന്‍...”

“ഓഹോ , ഉടനെ ഞമ്മള് പച്ചെല തെരക്കി മണ്ടിപ്പായും....പിന്നെ...?

അങ്ങിനേന്നും നെങ്ങള് ഞമ്മളെ സുയിപ്പാക്കണ്ട,ചെയ്ത് നോക്കീന്‍, എന്നിട്ട് പറ ബിസേസം; വയറ് വേദനക്ക് ആട്ടിന്റെ കൊടലു കുറുമ ബെച്ച് കൊടുകീന്‍...”

ഹദ് ശരി, അതി രാവീലെ വെളിക്ക് പോകുമ്പോള്‍ ആട്ടിന്‍ കാഷ്ടം ഇങ്ങ് പോരട്ടെ....പിന്നെ..?”

“ങ്ങള് പിന്നെം പിന്നേം നമ്മളെ മക്കാറാക്കാനാണെങ്കീ ഞമ്മള് പറേണില്ല, നെങ്ങള് സ്റ്റേറ്റ്കാര്‍ക്ക് ബേണങ്കീ പരിസോധിച്ച് നോക്കീന്‍..ഞമ്മക്ക് ബോദ്യപ്പെട്ട കാര്യാ ഇദ്...ആട്ടിന്റെ ഓരോ സാദനങ്ങള് മനുഷേമ്മാരടെ സാദനത്തിന് തുല്യാ... കയ്യും കാലിന്റെ എല്ല് ബേദനക്ക് ആട്ടിന്റെ കയ്യും കാലും സൂപ്പിട്ട് കുടിക്കീന്‍ ചങ്ങായീ, ഒരു മൂന്ന് നാലു ചട്ടി സൂപ്പങ്ങട്ട് ചെല്ലുമ്പോ ഹ്ആയ് എന്താ കത! ബേദന എങ്ങട്ട് പോയെന്ന് നോക്കിയാ മദി പിന്നല്ലാണ്ട്..... ചുമ്മാ പറേണതല്ലാ... ഇദ് ഡോക്കിട്ടറുമാര് പറേണതാ, ആട്ടിന്റെ എല്ലാ ബാകോം മനുഷേമ്മാരട ഒപ്പമാ....”

മുഹമ്മദാലി നിര്‍ത്തിയിടത്ത് റഷീദ് തുടങ്ങി.

“അപ്പോ, നെങ്ങക്ക് തലവേദന വന്നാല്‍ നെങ്ങള്....?”

“ഞമ്മള് ആട്ടിന്റെ തല സൂപ്പിട്ട് കയ്ക്കും...എന്താത്ര സംശയം!...”

“ശരി, അപ്പോ നെങ്ങടെ ബീടരുക്ക് വയറു വേദന വന്നാ.....?

“ ഞമ്മള് അങ്ങാടീ പോയീ, ഒരു ആട്ടിന്‍ കൊടല് ബാങ്ങും..ഹായ്! എന്താ അദിന്റെ ഒരു ബെല ഇപ്പോ... ഹെന്നിട്ട് അദ് ബീടര് കുറുമാ ബെച്ച് ബെയിക്കും... ബയറു ബേദന എങ്ങട്ട് പോയീന്ന് ചോദിച്ചാ മതി ....”

“ അപ്പോ നെങ്ങടെ ഇളയ മോന്റെ സുന്നത്തിന് കുട്ടീടെ ചുക്കിരി കണ്ടിക്കുമ്പോ ആട്ടിന്റെ എന്ത് സാദനാ സൂപ്പിട്ട് കൊടുക്കണേ....?”

“ഹദ്...ഹദ്...” മുഹമ്മദാലി ഉത്തരം പറഞ്ഞില്ല.മോയീനിക്കാ ഉള്‍പടെ ഉള്ള
സദസ്സ് ചിരി അമര്‍ത്താന്‍ പാട് പെട്ടെങ്കിലും അത് ഫലിച്ചില്ല . ഉയര്‍ന്ന പൊട്ടിച്ചിരികള്‍ക്കിടയില്‍ മുഹമ്മദാലി ഇത്രയും പറയുന്നത് ഞാന്‍ കേട്ടു:

“ങ്ങള് സ്റ്റേറ്റ്കാരെപ്പോലെ ഹറാമി കുട്ടിച്ചാത്തര് ഈ ദുനിയാവില്‍ ബേറെ ഇല്ലെന്ന് കൂട്ടിക്കോളിന്‍.....”