Monday, March 30, 2009

ഇവരെ കാണാതായി ........കണ്ടവരുണ്ടോ ?...

നിങ്ങളെന്റെ കല്യാനികുട്ടിയെ കണ്ടുവോ ?..."ചിരി തൂകും നാടിന്റെ ഗ്രാമീണ ഭംഗി പുളിയില കരമുണ്ടില്‍" കാഴ്ചവെച്ച എന്റെ കല്യാണികുട്ടി...! പുലര്‍ കാലത്തു ക്ഷേത്രക്കുളത്തില്‍ മുങ്ങി കുളിച്ചുതേവരെ തൊഴുതു കര വെച്ച മുണ്ടുംചുവന്ന ജംബറും പുളിയിലക്കരയന്‍ നേര്യതും ധരിചു കയ്യില്‍ പ്രസാദവുംനെറ്റിയില്‍ ചന്ദനവുമായി ഗ്രാമത്തിന്റെ ശാലീനത അപ്പാടെ തന്നില്‍ ഉള്‍ക്കൊണ്ടു മന്ദം മന്ദംനടന്നു വരുന്ന എന്റെ കല്യാണികുട്ടി... അവള്‍ എവിടെപ്പോയി?...ളോഹ പോലെ കാലിന്റെ നെരിയാണി വരെയുള്ള മാക്സിയും ധരിച്ചു അമ്പലക്കുളത്തിലേക്ക് ചടപെടാന്നു ചാടി പോകുന്ന ആ പെണ്‍കുട്ടി അവളാണെന്നു ഞാനെങ്ങിനെ വിശ്വസിക്കും!... എന്റെ കല്യാണിക്കുട്ടി മലയാളി പെണ്‍കിടാവായിരുന്നല്ലോ !!!നിങ്ങളെന്റെ ആമിനക്കുട്ടിയെ കണ്ടുവോ ?..."മൈലാഞ്ചി തോപ്പില്‍ മയങ്ങി നില്‍ക്കുന്ന" ആ മൊഞ്ചത്തി.കാച്ചി മുണ്ടും കുപ്പായവും ധരിച്ചു തലയില്‍ തട്ടവുമിട്ടുകയ്യും കാലും മൈലാഞ്ചിയാല്‍ ചുമപ്പിച്ചു പാദസ്വരംകിലുക്കി പണ്ടു ഓത്തു പള്ളിയില്‍ പോയിരുന്ന കാലത്തെ കഥ കലുപില പറഞ്ഞു നടന്നു വരുന്ന എന്റെആമിനക്കുട്ടി...അവളിന്നെവിടെപ്പോയി?.. ഉത്തരേന്ത്യന്‍ പെണ്‍കിടാങ്ങളെ പോലെ ചൂരിദാറും ധരിച്ചുകൈകാല്‍നഖങ്ങളില്‍ ക്യൂട്ടക്സും പുരട്ടി വലിയ ഗമയില്‍ വരുന്ന ആ പെണ്‍കുട്ടി ആമിനക്കുട്ടിയാണെന്നു പറഞ്ഞാല്‍ഞാനെങ്ങിനെ വിശ്വസിക്കും! എന്റെ ആമിനക്കുട്ടി മലയാളി പെണ്‍കിടാവായിരുന്നല്ലോ ! ഇപ്പോള്‍ ഈ ചൂരിദാര്‍ വേഷത്തില്‍ അവളെ കാണുമ്പോള്‍ അവളുടെ പഴയ നല്ല വേഷം ഓര്‍ത്തു നെടുവീര്‍പ്പിടുകയല്ലാതെഎന്തു ചെയ്യാന്‍!!!.നിങ്ങളെന്റെ കത്രീനാമ്മയെ കണ്ടുവോ?..".കുരുത്തോലപ്പെരുന്നാളിനു പള്ളിയില്‍ പോയിവരുന്ന "എന്റെകത്രീനാമ്മ!..ചട്ടയും മുണ്ടും ധരിച്ചു കയ്യില്‍ വേദപുസ്തകവും കഴുത്തില്‍ വെന്തീങ്ങയുമായി നീലാകാശത്തില്‍തിളങ്ങുന്ന വെള്ളി മേഘം പോലെ നാട്ടുവഴിയിലൂടെവിശുദ്ധിയുടെ പരിവേഷവുമായിനടന്നുവരുന്ന എന്റെ കത്രീനാമ്മ!...അവളിന്നെവിടെപ്പോയി?...മദാമ്മമാരെപ്പോലെ മിഢിയും ടോപ്പും ധരിച്ച് ഹൈ ഹീല്‍ഡ്ചെരുപ്പില്‍ ചാടിതുള്ളി വരുന്ന ആ പെങ്കുട്ടി എന്റെ കത്രീനാമ്മയാണെന്നോ!!!എന്റെ കത്രീനാമ്മ മലയാളിപെണ്‍കിടാവായിരുന്നല്ലോ! ഈ മിഡിയും ടോപ്പും കാണുമ്പോള്‍ സ്വന്തം കുട്ടി അന്യരുടെ വസ്ത്രം ധരിച്ചുകാണുമ്പോഴുള്ള വേദന മനസ്സില്‍ ഉണ്ടാകുന്നു!!!....ഓണക്കളിയും ഊഞ്ഞാലും പൂവിളിയും പോയതു പോലെഎന്റെ ഈ സഖികളും മലയാള നാട്ടില്‍ നിന്നുമെന്നന്നേക്കുമായി പോയി....!

7 comments:

  1. Hai,
    Nice Moothappa
    Libi

    ReplyDelete
  2. Hai
    Nice Moothappa

    ReplyDelete
  3. Hai
    Nice Moothappa
    Libi

    ReplyDelete
  4. Hai
    Nice Moothappa
    Libi

    ReplyDelete
  5. വെള്ള പേപ്പറിലും പെന്‍സിലും പേനയും കൊണ്ടു ഒക്കെ എഴുതിയിരുന്ന ശേരിഫിക്ക എവിടെ പോയി?.. ബ്ലോഗിലെഴുതുന്ന ഇക്ക ശേരിഫിക്ക ആനെമ്ന്നു വിശ്വസിക്കണോ ?

    ReplyDelete
  6. അതു കലക്കി അശ്വതീ! ആദ്യം എനിക്കു കാര്യം പിടി കിട്ടിയില്ല, പിന്നെയാണു എനിക്കു ഗുട്ടന്‍സ് പിടി കിട്ടിയതു.
    പേപ്പറില്‍ എഴുതിയതും ബ്ലോഗില്‍ എഴുതുന്നതും ഞാനാണെങ്കിലും ഇപ്പോഴും പേപ്പറില്‍ എഴുതുന്നതു ഇഷ്ടപ്പെടുന്നവനാണു ഞാന്‍.
    നിഴല്‍ അളന്നു നോക്കി സമയം കണ്ടെത്തിയിരുന്ന കാലത്തില്‍ നിന്നും കയ്യില്‍ കെട്ടിയിരിക്കുന്ന ഇലക്ട്രോണിക് വാച്ചില്‍ “റ്റൈം“ എത്ര ആയി എന്നു നോക്കുന്നിടത്തേക്ക് നാം എത്തി ചേര്‍ന്നെങ്കിലും നമ്മുടേതായ പഴയ കാര്യങ്ങള്‍ എപ്പോഴും നമ്മെ പുളകം കൊള്ളിക്കാറില്ലേ നമ്മള്‍ അതില്‍ അഭിരമിക്കാറില്ലേ? അതോടൊപ്പം നാം പണ്ടു ഇഷ്റ്റപ്പെട്ടിരുന്ന വ്യക്തിത്വങ്ങളെ അതേ ഭാവങ്ങളില്‍ കാണാതിരിക്കുമ്പോള്‍ അരോചകത്വം അനുഭവപെടാറില്ലേ? മുണ്ടും രണ്ടാം മുണ്ടുമായി നടന്ന മുത്തശ്ശന്‍ ബെര്‍മൂഡാ ഇട്ടു നടക്കുന്നതു കാണുമ്പോളുള്ള അരോചകത്വം.....

    ReplyDelete