Friday, November 14, 2025

കയറിയ വില ഇറങ്ങില്ല.

 GIN SORBITRATE എന്ന ഗുളിക എന്റെ ഡോക്റ്ററുടെ  നിർദ്ദേശ പ്രകാരം കുറച്ച് ദിവസങ്ങളായി ഞാൻ കഴിച്ച് കൊണ്ടിരിക്കുന്നു.

30 എണ്ണം അട്ങ്ങിയ ഒരു കുപ്പിക്ക് ഞാൻ ആദ്യം വാങ്ങിയത് 304രൂപക്കാണ്. (എല്ലാ നികുതികളും ഉൾപ്പടെ).

 അങ്ങിനെ ഇരിക്കവേ ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി  ഒരു സുപ്രഭാതത്തിൽ  ജി.എസ്.റ്റി. ഇനത്തിൽ പല സാധനങ്ങളുടെയും നികുതി  കുറവ് വരുത്തി. അതിന്ശേഷം ഞാൻ മേൽപ്പറഞ്ഞ ഗുളിക വാങ്ങാൻ പോയപ്പോൾ  എന്നിൽ നിന്നും 248 രൂപയേ വാങ്ങിയുള്ളൂ. വില കുറവ് കണ്ടപ്പോൾ ഞാൻ മെഡിക്കൽ സ്റ്റോറുകാരോട് ചോദിച്ചതിൽ  “സർ, ടാക്സ് കുറഞ്ഞി രിക്കുന്നു, അതാണ് വിലയിൽ കുറവ് വന്നത്. എന്ന് മറുപടി കിട്ടി.  മനസ്സിൽ ബഹു: ധ്ന മന്ത്രിക്ക് സ്തുതി പറഞ്ഞിറങ്ങി. 

അതേ ഗുളിക ഇന്ന് വാങ്ങാൻ അതായത് 1 മാസം കഴിഞ്ഞ് ചെന്നപ്പോൾ അതിന്റെ വില  ഇന്ന് 320 രൂപ ആയിരിക്കുന്നു. അന്വേഷിച്ചതിൽ ടക്സ് കുറവ് തന്നെ, പക്ഷേ ഗുളികയുടെ വില കമ്പനി കൂട്ടിയിരിക്കുന്നു. നിങ്ങൾക്ക് മനസ്സിലായില്ലേ? പറഞ്ഞ് തരാം. 

ഒരു ചാക്ക് സിമിന്റിന് 500 രൂപ പഴയ വില എന്ന് സങ്കൽപ്പിക്കുക. അതായത് 400 രൂപാ സിമിന്റ് വിലയും ടാക്സ് 100 രൂപയും എന്ന് കരുതുക.  ടാക്സ് സർക്കാർ  50 രൂപ കുറച്ചപ്പോൾ സിമിന്റിന്റെ മൊത്ത വില 400+50==450 രൂപാ ആയി കുറയണം.. ജനത്തിന് 450 രൂപക്ക് സിമിന്റ് കിട്ടണം. പക്ഷേ സിമിന്റ് മുതലാളി  തന്റെ ചരക്കിന് 50 രൂപാ വർദ്ധിപ്പിച്ചു. ഇപ്പോൾ സിമിന്റ് വില 450+ ടാക്സ് 50==ആകെ വില 500 രൂപ.  പഴയ വില 500 രൂപാ തന്നെ ജനം കൊടുക്കണം. ടാക്സ് സർക്കാർ കുറച്ചതിന്റെ പ്രയോജനം ജനത്തിന്റെ പോക്കറ്റിലല്ല, കുത്തക മുതലാളിയുടെ പോക്കറ്റിൽ പോയി. എങ്ങിനെയുണ്ട് വെസ്സനുസ്സ്. 

പൊതുജനമെന്ന തെണ്ടീ!!!!  അങ്ങിനെ നീ സുഖിക്കേണ്ട. മണ്ണൂം ചാരി നിന്ന മുതലാളിയായ ഞാൻ പൊന്നും കൊണ്ട് പോകും. അത്രന്നെ ഹും....

ഇതാണ് മുകളിൽ പറഞ്ഞ ഗുളികയുടെയും കഥ. ടാക്സ് കുറഞ്ഞതിന്റെ ഗുണം ജനത്തിനില്ല.  ഗുളിക കമ്പനിയുടെ അതായത് ഗുളിക മുതലാളിയുടെ ചേപ്പിലോട്ട് ഗമിക്കും.

കൂടിയ വില കുറക്കാൻ ഞങ്ങൾ സമ്മതിക്കില്ല. കൂടിയത് കൂടിയത് തന്നെ, അതിന് മാറ്റമില്ല. അത് കൊണ്ട് തന്നെ അല്ലേ നാളികേരത്തിന്റെ നാട്ടിൽ തേങ്ങായുടെ വില ഉൽപ്പന്നം കൂടിയിട്ടും മധുരയിലെ ചില മൊത്തക്കച്ചവടക്കാർ  കുറക്കാൻ ഒരുങ്ങാത്തത്. 20 രൂപ ഉണ്ടായിരുന്ന മർച്ചീനി 50 രൂപാ ആയത് ആരെങ്കിലും കുറച്ചോ മമ്മതേ! കർഷകന് കിട്ടണത് ദേ! അതാണ്..അതിന്റെ.പേര് പറയുന്നില്ല.

ഇനി പറയുക നിങ്ങൾക്ക് അധികാരം കയ്യിൽ കിട്ടുകയും വെടി വെക്കാൻ പവർ ലഭ്യമാകുകയും ചെയ്താൽ ആരെ ആദ്യം വെടി വെക്കും കൊള്ളക്കാരെയോ അതോ ഈ കുത്തക മുതലാളിമാരെയോ?!!!

No comments:

Post a Comment