പ്രവാചകൻ അരുളി:---(അബൂ ഹുറൈ റയിൽ നിന്നും നിവേദനം)
നിങ്ങളുടെ വേലക്കാരൻ നിങ്ങൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്നാൽ ---അവനാണ് ചൂടും പുകയും സഹിച്ച് അത് പാചകം ചെയ്തത്--- അവനെയും കൂടെ ഇരുത്തി ഭക്ഷിക്കുക. ഭക്ഷണം കുറച്ചേ ഉള്ളൂ എങ്കിൽ അതിൽ നിന്നും ഒന്നോ രണ്ടോ പിടിയെങ്കിലും അവന്റെ കയ്യിൽ വെച്ച് കൊടുക്കുക. അതായത് ഒന്നോ രണ്ടോ ഉരുള..
( സഹീഹുൽ മുസ്ലിം ഹദീസ് നമ്പർ 905)
(അബൂ ഹുറൈ റായിൽ നിന്നും നിവേദനം:)
ഭക്ഷ്യ ധാന്യത്തിന്റെ ഒരു കൂമ്പാരത്തിനടുത്ത് കൂടി പ്രവാചകൻ നടന്ന് പോവുകയുണ്ടായി.ധാന്യക്കൂമ്പാരത്തിൽ പ്രവാചകൻ കൈ കടത്തിയപ്പോൾ വിരലുകൾ നനഞ്ഞു. അവിടന്ന് ചോദിച്ചു.
ധാന്യ വിൽപ്പനക്കാരാ ഇതെന്താണ് ?
“ദൈവ ദൂതരേ! മഴ നനഞ്ഞതാണ്“ അയാൾ പറഞ്ഞു.
പ്രവാചകൻ ചോദിച്ചു “നനഞ്ഞത് ജനങ്ങൾക്ക് കാണത്തക്ക വിധം മുകളിൽ വെച്ച് കൂടായിരുന്നോ?
പ്രവാചകൻ അരുളി | “വഞ്ചിക്കുന്നവൻ നമ്മളിൽ പെട്ടതല്ല.“
(സഹീഹുൽ മുസിം ഹദീസ് നമ്പർ 947)
പ്രവാചകന്റെ ജന്മദിനാഘോഷ വേളയിൽ അവിടത്തെ മൊഴികൾ പ്രാവർത്തികമാക്കുന്നതിലാണ് ശ്രേഷ്ട്ത)
No comments:
Post a Comment