പല നാള് കള്ളന് ഒരു നാള് പിടിയില്‍ പെട്ടൂ . നിരക്ഷരന്റെ രചന അടിച്ചുമാറ്റി സ്വന്തം പുസ്തകത്തില്‍ ചേര്‍ത്ത് വില്പന നടത്തിയ മാന്യദേഹത്തുന്റെ ചെമ്പു പുറത്തായി. നിരക്ഷരന്റെ പരാതിയെ തുടര്‍ന്ന് സത്യം ബോദ്ധ്യപ്പെട്ട പ്രസാധകര് പുസ്തകം വിപണിയില്‍ നിന്നും പിന് വലിച്ച വാര്‍ത്ത ഇന്നത്തെ മാധ്യമം പത്രത്തില്‍ വായിച്ചപ്പോള്‍ നിരക്ഷരന് ആയതു കൊണ്ടാണ് കാര്യം ഇത്രയ്ക്കു ഉഷാറായി നടപടിയിലേക്ക് തിരിഞ്ഞതെന്ന കാര്യത്തില്‍ എനിക്ക് ഒട്ടും സംശയമേ ഇല്ലായിരുന്നു.. കാരണം പ്രസിദ്ധനായ ബ്ലോഗറാണ് അദ്ദേഹം . എല്ലാവര്ക്കും സുപരിചിതനുമാണ്. ഇങ്ങിനെയുള്ള ഒരു കാര്യത്തില്‍ എന്ത് ചെയ്യണമെന്നു അദ്ദേഹത്തിനു ആരും പറഞ്ഞു കൊടുക്കുകയും വേണ്ടാ. പക്ഷെ ഇവിടെ ഈ ബ്ലോഗു ലോകത്ത് അതിക്രമിച്ചു കയറി ഈ മാതിരി കവര്‍ച്ച നടത്തുന്ന സാഹിത്യ ലോകത്തെ തിരുമാലികള്‍ പട്ടാപകല്‍ ബ്ലോഗിനെ പുലഭ്യം പറയുകയും രാത്രിയില്‍ കുത്തിയിരുന്നു ബ്ലോഗിലെ നല്ല രചനകള്‍ അടിച്ചു മാറ്റുകയും ചെയ്യുന്ന പ്രവണത ഇനി ഒന്ന് ആലോചിച്ചു ചെയ്യുകയെ ഉള്ളൂ എന്നിടത്താണ് നിരക്ഷരന് എന്ന ഞങ്ങളുടെ മനോജു രവീന്ദ്രനെ അഭിനന്ദനങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടിക്കേണ്ടത്. . പാവപ്പെട്ട ബ്ലോഗറന്മാര്‍ അവരുടെ സര്‍ഗ വൈഭവം കൊണ്ട് രചനകള്‍ തയാറാക്കി ഓരോ പത്രക്കാരന്റെയും കാലു താങ്ങി പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ അവസാന ആശ്രയം ബ്ലോഗില്‍ കണ്ടെത്തി പോസ്റ്റു ചെയ്യുന്നത് ഒരു ചെലവുമില്ലാതെ കൊപീ പേസ്റ്റ് ചെയ്തു സ്വന്തം രചനയാക്കി അച്ചടി മഷി പുരട്ടിക്കുന്നത് എവിടെയെങ്കിലും വായിക്കേണ്ട ഗതികേട് ആ പാവങ്ങള്‍ നേരിടുമ്പോള്‍ ഇത് എന്റെ കുഞ്ഞാണല്ലോ എന്ന് പറഞ്ഞു അന്തം വിട്ടു കരയുന്നതു ബ്ലോഗിന്റെ പുഷ്കര കാലത്ത് ഈയുള്ളവന് കാണേണ്ടി വന്നിട്ടുണ്ട്.
അനന്തര നടപടികളിലേക്ക് കടക്കാന്‍ ആ പാവപ്പെട്ടവര്‍ക്ക് ത്രാണിയും സമയവും ഇല്ലായിരുന്നു. മാത്രമല്ല പ്രസിദ്ധനായ ഒരാളോട് ഏറ്റു മുട്ടുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെയും അവര്‍ ഭയപ്പെട്ടു. ഇവിടെയാണ് നിരക്ഷരനെന്ന അക്ഷര ജ്ഞാനി ജയിച്ചത്. ഈ സംഭവത്തിലെ കക്ഷിക്ക് പറ്റിയ അക്കിടി മറ്റുള്ള അടിച്ചു മാറ്റല്‍ വീരന്മാര്ക്കു ഒരു പാഠമാകും എന്ന് പ്രത്യാശിക്കാം.
ആയിരമായിരം അഭിനന്ദനങ്ങള്‍ നിരക്ഷരന് എന്ന മനോജ് രവീന്ദ്രന്.

No comments:
Post a Comment