Monday, December 19, 2016

സാധനം കയ്യിലുണ്ടോ?

പെൺകുട്ടികളുടെ വിവാഹത്തിന്  ബന്ധുക്കളും സ്വന്തക്കാരും അയൽ വാസികളും സ്നേഹിതരും  സാമ്പത്തിക സംഭാവന നൽകുന്നത് കേരളീയ ഗ്രാമങ്ങളിൽ പതിവ് കാഴ്ചയാണ്. നഗരങ്ങളും വ്യത്യസ്തമല്ല . ചിലർ ഇതിന് അപവാദമണെങ്കിലും ഭൂരിഭാഗം പേരും സംഭാവനകൾ സ്വീകരിക്കാറുണ്ട്. കല്യാണത്തിന്റെ ചെലവുകളും മറ്റും വരുത്തി വെച്ച സാമ്പത്തിക ബാദ്ധ്യത ഈ സംഭാവനകളാൽ പരിഹ രിക്കാറുമുണ്ട്. ചെറിയ കവറുകളിൽ  നൽകുന്ന ഈ തുകകൾ "വേണ്ടായിരുന്നു " എന്ന വെറും വാക്കുകളുടെ അകമ്പടിയോടെ അഛനോ അമ്മയോ സ്വീകരിക്കാറുമുണ്ട്. ചിലർ ഈ തുകകൾ രേഖപ്പെടുത്താറുമുണ്ട്.  സംഭാവന നൽകിയ ആളുടെ വീട്ടിൽ ഇനി എന്നെങ്കിലും അടിയന്തിരം ഉണ്ടായാൽ ഈ തുക തിരികെ നൽകേണമല്ലോ.
ഇതിത്രയും നാട്ട് നടപ്പ് ശീലം. കടലാസ് കറൻസി രഹിത ഡിജിറ്റൽ കറൻസി കാലത്ത്  ഈ സംഭാവന നമ്മൾ എങ്ങിനെയാണ് നൽകുക എന്നത്  ആലോചിക്കേണ്ട പ്രശ്നം തന്നെയാണ്. നമ്മൾ കല്യാണ വീട്ടിൽ ചെല്ലുന്നു.  പെൺകുട്ടിയുടെ മാതാപിതാക്കളോട് ചോദിക്കുന്നു  "സാധനം കയ്യിലുണ്ടോ?
അവർ പറയുന്നു" ഉണ്ടല്ലോ"  ഉടനേ  നമ്മൾ:-
 "എന്നാൽ നിങ്ങളുടെ സാധനത്തിൽ നമ്മുടെ  കാർഡൊന്ന് ഉരക്കട്ടെ, കൊണ്ട് വരൂ നിങ്ങടെ സാധനം" എന്ന് പറഞ്ഞ് സംഗതി ഉരച്ച് സംഭാവന കൊടുക്കുന്നു.
ഇങ്ങിനെ ആയിരിക്കുമല്ലോ കാര്യങ്ങൾ നടക്കാൻ സാദ്ധ്യത? ഒരു സംശയം ചോദിച്ചതാണേ!

2 comments:

  1. അല്ലാ, ഇനി അതല്ലേ വഴിയുള്ളൂ.

    ReplyDelete
  2. എഴുത്ത്കാരീ ! പ്രിയപ്പെട്ട ചങ്ങാതീ, എത്ര നാളായി ബൂലോഗത്തിൽ സാന്നിദ്ധ്യം അറിയിച്ചിട്ട്. പലപ്പോഴും പഴയ കൂട്ടുകാരെ തിരക്കി ബൂലോഗത്തിൽ പരതി നടക്കുമ്പോൾ ഈ പേരും ഓർമ്മിക്കാറുണ്ട്. ജീവിതത്തിൽ അവിചാരിതമായുണ്ടായ ദുഖ സംഭവത്തിന് ശേഷം അപൂർവമായേ കാണാറുള്ളൂ എന്ന് ആരോ പറഞ്ഞറിഞ്ഞു.ആശംസകൾ സഹോദരീ....

    ReplyDelete