സഹപ്രവർത്തക ആയിരുന്ന ഒരു സ്ത്രീയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഒരു ക്ഷേത്രത്തോടനുബന്ധിച്ച ആഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം പോയിരുന്നു.
നിറയെ ആൾക്കാർ സംബന്ധിച്ചിരുന്ന ആ വിവാഹ ചടങ്ങിലെ തിരക്കു കാരണം പുറത്തിറങ്ങി പരിസരത്തുണ്ടായിരുന്ന ആൽമരത്തിന്റെ തണലിൽ ഞാൻ അഭയം തേടി.ആൽമരത്തിന്റെ തണലിൽ കൂട്ടമായി നിന്ന് ലോകകാര്യം ചർച്ച ചെയ്യുന്ന ഒരു സംഘത്തിന് സമീപമായിരുന്നു ഞാൻ നിന്നിരുന്നത്. ചർച്ച നടത്തുന്ന സംഘത്തിലെ ഒരു മനുഷ്യനിൽ നിന്നും അപ്പോൾ ഉണ്ടായ ഒരു കമന്റ് കേട്ട് ഞാൻ വല്ലാതെ ഞെട്ടി.
" മുസ്ലിംങ്ങൾ അവരുടെ ധനം മുഴുവൻ ഭീകര പ്രവർത്തനത്തിനായാണ് ഉപയോഗിക്കുന്നത്...അത് അവർക്ക് നിർബന്ധമായ കാര്യമാണ്."
അയാൾക്ക് ഈ വിവരം എവിടെ നിന്നും കിട്ടിയെന്ന് എനിക്ക് ഒരു പിടിയുമില്ല.
ഒരു ഭീകര സംഘടനക്കുംഈ കുറിപ്പെഴുതുന്ന ആൾ ഒരു ധന സഹായവും ചെയ്യുന്നില്ല. ഇത് വരെ ചെയ്തിട്ടുമില്ല. . എന്റെ കുടുംബാംഗങ്ങൾ ആരും അപ്രകാരം സംഭാവന നൽകുന്നില്ല എന്ന് മാത്രമല്ല ഞങ്ങളെല്ലാവരും ഇതര മത വിശ്വാസികളുമായി അങ്ങേ അറ്റം ചങ്ങാത്തത്തിലുമാണ്. എന്റെ അയൽ വാസികളും അങ്ങിനെ തന്നെ എന്റെ ദേശക്കാരും അങ്ങിനെ തന്നെ. ഏകോദര സഹോദരങ്ങളെ പോലെ ഞങ്ങൾ കഴിയുന്നു. ഞങ്ങൾ പ്രവാസികളാകുമ്പോൾ ഒരു റൂമിൽ ഇതര മതസ്തരുമായി വെച്ചുണ്ടും ഉറങ്ങിയും കഴിയുന്നു. ഒരു വ്യത്യാസവും ഞങ്ങൾക്ക് കാണാൻ കഴിയുന്നില്ല. പിന്നെങ്ങിനെ ഞങ്ങൾ ഭീകരർ ആയി തീർന്നു.
മുകളിൽ കാണിച്ച അഭിപ്രായം പറഞ്ഞ ആൾ എനിക്ക് പുറം തിരിഞ്ഞ് നിൽക്കുകയാണ്. അയാൾ എന്നെ കാണാതെയാണ് ഈ അഭിപ്രായം പാസ്സാക്കിയതെന്ന് വ്യക്തം. കാരണം എന്നെ അറിയാവുന്ന ആ സംഘത്തിലെ പലരും കണ്ണ് കൊണ്ട് ഒരു മുസ്ലിമായ ഞാൻ അവിടെ നിൽക്കുന്നു എന്ന് സൂചന അയാൾക്ക്നൽകിയതിനാൽ ജാള്യത നിറഞ്ഞ ചിരി മുഖത്ത് വരുത്തി അയാൾ എന്റെ നേരെ നോക്കിയപ്പോൾ അയാൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ലാ എന്ന മട്ടിൽ ഞാൻ തിരികെ പുഞ്ചിരിച്ചു. അവിടെ നിന്ന എല്ലാവരും ഹിന്ദു സമുദായാംഗങ്ങളാണ് .എല്ലാവർക്കും എന്നെ അറിയാം അവരെ എനിക്കുമറിയാം.കമന്റ് പാസാക്കിയ ആ മനുഷ്യൻ ഉൾപ്പടെ എല്ലാവരും ശുദ്ധ ഗ്രാമീണർ. തന്ത്രവും കുതന്ത്രവും അറിയാത്ത ആര് പറഞ്ഞാലും എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന, എന്നാൽ ആചാരങ്ങളോടും മത വിശ്വാസത്തോടും കൂറ് കാണിക്കുന്ന നാട്ടുംപുറത്തെ സാധാരണക്കാർ.
അവരെ എനിക്ക് അൽപ്പം പോലും കുറ്റപ്പെടുത്താൻ തോന്നിയില്ല. പത്രങ്ങൾ, ചാനലുകൾ, സിനിമകൾ, തുടങ്ങിയവയിലൂടെ വിളമ്പി കിട്ടുന്ന അർദ്ധ സത്യങ്ങൾ മാത്രമണല്ലോ അവരുടെ അറിവിന്റെ സ്രോതസുകൾ. ഒരു കൂട്ടം ആൾക്കാർ സ്ഥാപിത താല്പര്യങ്ങളിലൂടെ ആ മനുഷ്യൻ അഭിപ്രായപ്പെട്ടത് പോലുള്ള വസ്തുതകൾ പ്രചരിപ്പിക്കുമ്പോൾ സാധാരണക്കാരൻ അത് വിശ്വസിച്ചില്ലങ്കിലല്ലേ അൽഭുതമുള്ളൂ.ആ വാർത്തകളെ അരക്കിട്ടുറപ്പിക്കാനായി ആരോപിത സമുദായത്തിലെ ന്യൂനാൽ ന്യൂനപക്ഷമായ ചിലർ സ്ഫോടനങ്ങൾ നടത്തുന്നുമുണ്ടല്ലോ. മറ്റ് വർഗീയ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സ്ഫോടനത്തിൽ ഏർപ്പെട്ടാലും മുസ്ലിംങ്ങളുടെ സ്ഫോടനത്തിന്റെ ഭീകര നിറം ആ സ്ഫോടനങ്ങൾക്ക് കിട്ടുന്നില്ലാ എന്നത് മറ്റൊരു വിചിത്ര സത്യം മാത്രം. ഏത് സ്ഫോടനം ആര് നടത്തിയാലും അത് തെറ്റാണെന്ന് പറയാനുള്ള ചങ്കൂറ്റം എന്നേ മനുഷ്യ രാശിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
എന്റെ അയൽ വാസിയായ ഹിന്ദു സഹോദരന് എന്താണ് സംഭവിച്ചത്. ഞാനും അവനുമായി ചെറുപ്പത്തിൽ മാവിൻ ചുവട്ടിൽ കണ്ണിമാങ്ങാ പെറുക്കാൻ പോയപ്പോഴും തോട്ടിൽ കുളിക്കാൻ പോയപ്പോഴും ഞങ്ങൾ തമ്മിൽ ഇങ്ങിനെ ഒരു വേർതിരിവ് ഉണ്ടായിരുന്നില്ലാ എന്ന് എനിക്ക് ഉറപ്പ് ഉണ്ടല്ലോ! പിന്നെ എവിടെ വെച്ചാണ് അവൻ എന്നെ ഭീകരനായി കണ്ട് തുടങ്ങിയത്? ഈ ചോദ്യത്തിന് ഇനിയും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല.

`
കെട്ട കാലം
ReplyDeleteഎല്ലാറ്റിനെയും വിഭജിക്കുന്ന കാലം