അനന്തമായ കാലത്തിന്റെ ഏതോ ഇടത്തിലേക്ക് മലയാളത്തിന്റെ ഇമ്മിണി ബല്യ ഒന്ന് മരണത്തിന്റെ ചിറകിലേറി പറന്ന് പോയ ദിനമാണിന്ന്. ജൂലയ് 5 .
എത്രയോ കത്തുകൾ ഞാൻ അദ്ദേഹത്തിനയച്ചു. അതിനെല്ലാം മടക്ക തപാലിൽ തന്നെ ആ പുണ്യവാൻ എനിക്ക് മറുപടി അയച്ചിരുന്നു. പലപ്പോഴും ബേപ്പൂരിലെ വയ്യാലിൽ വീട്ടിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു.ആദ്യമാദ്യമെല്ലാം ഭയപ്പാടോടെ ആ കത്തിലെ ക്ഷണം ഞാൻ കണ്ടില്ലാ എന്ന് ഭാവിച്ചു. അവസാനം ഒരു കോടതി വെക്കേഷനിൽ എന്തും വരട്ടേയെന്ന് വിചാരിച്ച് ബേപ്പൂരിലേക്ക് പുറപ്പെട്ട ഞാൻ രോഗത്തിന്റെ അവശതയിൽ തളർന്ന മഹാ സാഹിത്യകാരനെയാണ് അവിടെ കണ്ടത്. ലോകം മുഴുവൻ എന്റെ കാൽക്കൽ എന്ന് അഹങ്കരിച്ചിരുന്ന ഒരു പൊങ്ങച്ചക്കാരൻ ഞാൻ അവിടെ ചെന്ന് അൽപ്പ നേരം കഴിഞ്ഞ് വയ്യാലിൽ വീട്ടിൽ വന്നു.ഞാൻ ബഷീറിനെ കാണാൻ ചെന്നതിൽ അയാൾ എന്നെ കണക്കറ്റ് ശകാരിച്ചു, . എനിക്കറിയില്ലല്ലോ ബഷീ ർ രോഗത്തിന്റെ അവശതയിലായിരുന്നെന്ന്. എഴുതുന്ന കത്തുകളിലെല്ലാം രോഗത്തിന്റെ എണ്ണങ്ങൾ അദ്ദേഹം പറഞ്ഞ് കൊണ്ടിരുന്നതിനാൽ അതൊരു സാധാരണ സംഭവമാണെന്ന് ഞാൻ കരുതി പോയി. ചാരുകസേരയിൽ കിടന്നിരുന്ന അവശനായ ബഷീർ എന്നെ വഴക്ക് പറഞ്ഞ അയാളെ കൈ കൊണ്ട് വിലക്കി. പുനലൂർ രാഘവനെന്ന ആ വിദ്വാൻ ബഷീർ സ്മരണകളെന്ന പേരിൽ ബഷീറിന്റെ കുടുംബാംഗങ്ങളെ പോലും കുറ്റപ്പെടുത്തി ഒരു ലേഖന പരമ്പര മാധ്യമം ആഴ്ച്ചപ്പതിപ്പിൽ ബഷീറിന്റെ മരണത്തിന് ശേഷം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അഭിപ്രായമെന്ന നിലയിൽ ഞാൻ മേൽപ്പറഞ്ഞ സംഭവം ആ ആഴ്ചപ്പതിപ്പിൽ തന്നെ ബഷീർ---വേറിട്ടൊരു അനുഭവം എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ അവിടെ നിന്ന് തിരികെ പോന്നതിന് ശേഷവും ബഷീർ എനിക്കെഴുതിയിരുന്നു. എന്റെ മകനെഴുതിയ കത്തിൽ "ബാപ്പാ ഇവിടെ വന്നപ്പോൾ ഇവിടെ ഉണ്ടായിരുന്ന ആൾ ഒരു ഭ്രാന്തനായിരുന്നു " എന്നെഴുതി.
വർഷങ്ങൾ എത്രയോ കടന്ന് പോയി. അദ്ദേഹം ഇപ്പോഴും അവിടെ ഉണ്ടെന്ന തോന്നലാണ് ഇപ്പോഴും മനസ്സിൽ. അത് കൊണ്ട് തന്നെ ആ നല്ല മനുഷ്യന്റെ കാൽപ്പാടുകൾ പതിഞ്ഞ ആ മണ്ണിൽ ഒന്ന് കൂടി പോകണമെന്ന് തോന്നി പോകുന്നു.

മനസ്സുകളുടെ സുല്‍ത്താന്‍! ശരിക്കും!!
ReplyDeleteഅല്പന്‍മാരുടെ അല്പത്തരങ്ങള്‍.... ഇമ്മിണിവല്യ ഒന്നിന്‍റെ സ്നേഹ സ്മരണകൾ മരണമില്ലാത്തവയാണ്.....നന്മ പൂക്കുന്ന ഓര്‍മ്മകള്‍ക്ക് ആശംസകൾ......
ReplyDeleteസൂര്യവിസ്മയത്തിലേക്ക് സ്വാഗതം.....
ഓ!!!
ReplyDeleteഎന്തൊരു ഭാഗ്യമാണു.അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞല്ലോ.