മഴ ! കനത്ത മഴ! ഇന്നലെ രാത്രി മുതൽ മഴയുടെ ചടുല നൃത്തം തുടർന്ന് വരുകയാണല്ലോ. അന്തരീക്ഷമാകെ ഇരുണ്ട് കറുത്ത് മനസിനുള്ളിലേക്ക് എന്തെല്ലാമോ വികാരങ്ങൾ കടത്തി വിടുന്നു ഈ മഴ.
കഴിഞ്ഞ് പോയ ഇന്നലെകൾ അവയിലെ ഓർമ്മകളുമായി വീണ്ടും എന്നിലേക്ക് കടന്ന് വരുമ്പോൾ എന്റെ ബാല്യത്തിലേക്ക് ഞാൻ തിരികെ പായുകയാണ് അവയെല്ലാം ഒന്ന് കൂടി അനുഭവിക്കുവാൻ.
ആലപ്പുഴ വട്ടപ്പള്ളിയിലെ എന്റെ ബാല്യം ഈ മഴയത്ത് അസുമാ താത്തായുടെ പറമ്പിലെ കുളത്തിൽ കൂട്ടുകാരുമൊത്ത് കുതിച്ച് ചാടുവാൻ എന്നെ പ്രേരിപ്പിക്കുന്നല്ലോ. കമഴ്ന്നും മലർന്നും കിടന്ന് നീന്താൻ എന്റെ കൈകാലുകൾ ഇപ്പോൾ തരിച്ച് കയറുന്നു. മറ്റൊരു കേളീ സ്ഥലമായ മീരാമ്മാ താത്തായുടെ പറമ്പിലെ കുളത്തിൽ നിന്നും അവർ കാണാതെ ചൂണ്ട് ഇട്ട് പള്ളത്തിയും വരാലും വട്ടാനെയും പിടിക്കുവാൻ ചൂണ്ട കമ്പുമായി ഇറങ്ങി തിരിക്കാൻ കാലുകൾ വെമ്പുന്നു.
ശക്തമായ മഴയിൽ ഓടി കിതച്ച് ബാല്യകാല സഖിയുടെ വീടിന്റെ ഇറമ്പത്ത് കയറി നിൽക്കാനും തല തുവർത്തൂ എന്നും പറഞ്ഞ് അവൾ നീട്ടി തന്ന തോർത്ത് വാങ്ങി തല തുവർത്തുവാനും ഇടക്കിടെ അവളെ നോക്കി പുഞ്ചിരിക്കാനും കൊതിയാവുന്നല്ലോ. "ശ്ശോ! കഴുത്തിൽ വെള്ളമിരിക്കുന്നു " എന്നും പറഞ്ഞ് തോർത്ത് തിരികെ വാങ്ങി അവൾ തന്നെ വെള്ളം തുടച്ച് തന്നതും ആ കരസ്പർശം ഏറ്റ് നിന്നപ്പോൾ ശരീരത്തിലെ രോമം എഴ്നേറ്റ് നിന്നത് മഴയുടെ തണുപ്പ് കൊണ്ടല്ല അവളുടെ നിശ്വാസമേറ്റിട്ടാണെന്ന് അന്നും ഇന്നും തീർച്ചയുണ്ടല്ലോ! എവിടെയെന്നറിയാതെ എവിടേക്കോ എന്നിൽ നിന്നും പിരിഞ്ഞ് പോയ, ഇപ്പോൾ അമ്മയായി അമ്മൂമ്മയായി മാറിയ പ്രിയ സഖിയെ ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന ചിന്തയാണ് നാലു ചുറ്റും കരയുന്ന മഴയോടൊപ്പം എന്റെ മനസിനെയും കരയിക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നല്ലോ!
എങ്കിലും എന്റെ ബാല്യമേ! നീ എന്നിലേക്ക് തിരിച്ച് വന്നിരുന്നെങ്കിലെന്ന് എത്രമാത്രം ഞാൻ മോഹിക്കുന്നുവെന്നോ!
വെറുതെയല്ല കവി പാടിയത് "വെറുതെ ഈ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം..." എന്ന്.

ഇപ്പോ മഴ മുഴുവൻ അങ്ങ് വണ്ടി കയറിയില്ലേ ശരീഫ്ക്കാ...
ReplyDeleteAreekkodan | അരീക്കോടന്‍ ഇവിടെ ഇപ്പോഴും സായാഹനം മഴയിൽ കുതിരുന്നു. ഇന്ന് അൽപ്പം കുറവുണ്ട്.. ശുഭാശംസകൾ മാഷേ!
ReplyDeleteമോഹങ്ങള്‍ക്ക് ഒരു ലിമിറ്റുമില്ല
ReplyDelete