Thursday, December 27, 2012

ഓരോ വോട്ടും എന്റെ കൂട്ടുകാര്‍ക്ക്...

ബൂലോകം  എഡിറ്റോറിയല്‍  ബോര്‍ഡ്  ഈ വര്‍ഷത്തെ  സൂപ്പര്‍ ബ്ലോഗര്‍  മത്സരത്തില്‍  എന്റെ  പേരും  ചേര്‍ത്തിരിക്കുന്നതായി  കാണപ്പെട്ടു.   അപ്രകാരമുള്ള  ഒരു  ബഹുമതി  എനിക്ക്  തന്നതില്‍    ബൂലോകത്തോടു  മനസ്സ്  നിറഞ്ഞ  നന്ദി   രേഖപ്പെടുത്തുന്നു.

മത്സരം  എന്ന്  പറഞ്ഞാല്‍  അവിടെ  എതിരാളി/എതിരാളികള്‍  അവശ്യം  ആവശ്യമാണ്.  എങ്കിലേ   മത്സരവും  തെരഞ്ഞെടുപ്പും  ഉണ്ടാകൂ.  ഇവിടെ  ഞാന്‍   മത്സരത്തിനു  ഇറങ്ങുമ്പോള്‍   ആരെല്ലാമാണു  എന്റെ  എതിരാളികള്‍?!  എന്റെ  പ്രിയപ്പെട്ട  കൂട്ടുകാര്‍!!!  ഓരോരുത്തരുടെയും  പേര്‍  എടുത്ത്  ഞാന്‍  പറയുന്നില്ല.  അപൂര്‍വം  ചിലരൊഴികെ  ബാക്കി  എല്ലാവരും   എന്റെ  ബ്ലോഗ്  സന്ദര്‍ശിക്കുന്നവരും  ഞാന്‍  അവരുടെ  ബ്ലോഗുകളിലെ  സന്ദര്‍ശകനും.  ബ്ലോഗ്  മീറ്റ്  നടക്കുമ്പോള്‍   അവര്‍  ഓരോരുത്തരേയും  കെട്ടി  പിടിച്ച്  കുശലാന്വേഷണം  നടത്തി  പിരിയുമ്പോള്‍  ഇനി  എന്നാണു  നാം  വീണ്ടും  കണ്ട്  മുട്ടുക  എന്ന്   നൊമ്പരത്തോടെ  യാത്ര  പറയുന്നവര്‍.  പലരോടും  ഫോണില്‍  കൂടി   ഇപ്പോഴും  കൊച്ച്  വര്‍ത്തമാനം  പറഞ്ഞ്  പൊട്ടി  ചിരിക്കുന്നവര്‍.  അവരെ  ഞാന്‍  എങ്ങിനെ  എതിരാളികള്‍  ആയി  കാണും.  കഴിഞ്ഞ്  പോയ  വിരസമായ  കാലഘട്ടത്തില്‍  നിന്നും  പുറത്ത്  ചാടിയപ്പോള്‍   സ്നേഹത്തിന്റെ  ലോകത്തേക്ക്  എന്നെ  കൂട്ടിക്കൊണ്ട്  പോയവരാണു  അവര്‍‍.    എന്റെ  ജീവിതാവസാനം  വരെ   ഈ  സ്നേഹം    അവരുമായി നില  നിര്‍ത്തണം  എന്ന  അതിയായ  ആഗ്രഹം   ഇവിടെ  ഞാന്‍  പ്രകടിപ്പിക്കട്ടെ.  ഒരു  മത്സരത്തില്‍   കൂടി  അല്ലാതെ  തന്നെ  എന്നെ  എല്ലാവരും  നാലു  വര്‍ഷമായി   ഇക്കാ....ഇക്കാ  എന്ന് വിളിച്ച്   ബൂലോഗത്തിലെ  മെഗാ  സൂപ്പര്‍   സ്റ്റാറാക്കി   മാറ്റിയിരിക്കുന്നു.  എനിക്ക്  അത്  തന്നെ  ധാരാളം  സന്തോഷം  തരുന്നുണ്ട്.  ഈ  അടുത്ത  കാലത്ത്  അല്‍പ്പം  ശാരീരികാസ്വാസ്ത്യം  ഉണ്ടായപ്പോള്‍   എന്റെ ഫോണിലേക്ക്    വിദേശത്ത്  നിന്നു   ഉള്‍പ്പടെ   വന്ന   സുഖാന്വേഷണങ്ങള്‍  മേല്‍ക്കാണിച്ച  സത്യം  എന്നെ   ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്.

അതിനാല്‍  എന്റെ  പ്രിയപ്പെട്ട  കൂട്ടുകാരേ!  നിങ്ങളെ  ആരെയും  എതിരാളികളായി  കാണാന്‍  എനിക്ക്  കഴിയില്ല.  എന്റെ  പ്രിയപ്പെട്ട  ബ്ലോഗര്‍  സമൂഹമേ!  നിങ്ങളുടെ    വോട്ടുകള്‍  എന്റെ  സ്നേഹിതര്‍ക്ക്  നല്‍കുക.

പ്രിയപ്പെട്ട  ബൂലോകം  എഡിറ്റോറിയല്‍  ബോര്‍ഡ്!   നിങ്ങളുടെ   സേവനങ്ങള്‍  ഇനിയുമിനിയും  ഗുണപ്രദമായി  തീരട്ടെ.എല്ലാവിധ  ആശംസകളും  നേരുന്നു.

4 comments:

  1. ഡിയര്‍ ശരീഫ്‌ ഇക്കാ , ഭൂലോക വോട്ടെടുപ്പില്‍ ആരും തോല്‍ക്കുന്നില്ല. അവിടെ ഒരു സാങ്കേതിക തിരഞ്ഞെടുപ്പ് മാത്രം.

    സത്യത്തില്‍ അവിടെ തിരഞ്ഞെടുക്കപ്പെട്ടത്‌ ബ്ലോഗ്‌ എടുതാന്‍ തുടങ്ങിയ കാലത്തിനു ശേഷം വന്ന വല്യ അംഗീകാരമായി ഞാനും കണക്കാക്കുന്നു. അത് കൂടുതല്‍ എന്തെങ്കിലും ഓക്കേ ചെയ്യാന്‍ പ്രരിപ്പിക്കുന്നു ....

    സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍
    @ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ

    ReplyDelete
  2. സൂപ്പര്‍ എല്ലാരും

    ReplyDelete
  3. ഈ അടുത്ത കാലത്ത് അല്‍പ്പം ശാരീരികാസ്വാസ്ത്യം ഉണ്ടായപ്പോള്‍ ....എന്ത് പറ്റി ഇക്ക ഒന്നും അറിഞ്ഞില്ല.. ആരും പറഞ്ഞുമില്ല. ഇപ്പോള്‍ സുഖമായെന്ന് കരുതുന്നു.

    ReplyDelete
  4. പ്രിയ ഞാന്‍ പുണ്യവാളന്‍ , അജിത്, അഭിപ്രായങ്ങള്‍ക്ക് നന്ദി സുഹൃത്തുക്കളേ.

    പ്രിയ മനോരാജ്, എന്റെ ബ്ലോഗില്‍ കയറി “എനിക്കു ഹൃദയം ഉണ്ട്” എന്ന പോസ്റ്റ് വായിക്കുക.(പലവക കാറ്റഗറിയില്‍) കാര്യം പിടി കിട്ടും. മനോക്ക് സൌഖ്യം തന്നെ അല്ലേ? ശാരീരിക അസ്വസ്ഥത എങ്ങിനുണ്ട്. നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete