ഇന്ന് ചിങ്ങം ഒന്നാം തീയതി ആണ്. മലയാളത്തിന്റെ വര്‍ഷാരംഭം. എല്ലാ വര്‍ഷവും ഞാന്‍ നവവത്സരാശംസകള്‍ പോസ്റ്റ് ചെയ്യുമായിരുന്നു, ഈ തീയതിയില്‍. ഇന്നേ ദിവസം ഞാന്‍ മനപൂര്‍വം മാറി നിന്നു. ആരെങ്കിലും ഇന്ന് വര്‍ഷാരംഭം ഓര്‍മിക്കുമോ എന്നറിയാന്‍ . ചിന്ത അഗ്രിഗേറ്ററില്‍ കിഴുമേല്‍ ഞാന്‍ പരതി. ഇല്ല ആരുമില്ല. ആരും നവവത്സരാശംസകള്‍ പറഞ്ഞില്ല. സായിപ്പിന്റെ അധിനിവേശത്താല്‍ തലച്ചോര്‍ പണയം വെച്ചവര്‍ ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് കൂകി അര്‍മാദിക്കാന്‍ മടി കാണിക്കറില്ല. അതാണ് ഫാഷന്‍ . മലയാള വര്‍ഷത്തില്‍ എന്ത് ഹാപ്പി ന്യൂ ഇയര്‍?!
സ്വന്തം അമ്മയെ മറന്നൊരു ആഘോഷം ഉണ്ടോ. മലയാളവും മലയാള തനിമയും പഴഞ്ച്ചനായി കാണുമ്പോള്‍ എന്ത് മലയാള വര്‍ഷാരംഭം.
എന്നാലും എന്റെ മനസ് നിറയെ സന്തോഷത്തോടെ ഞാന്‍ വിളീച്ച് കൂകട്ടെ....
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ നവവത്സരാശംസകള്‍
സ്വന്തം അമ്മയെ മറന്നൊരു ആഘോഷം ഉണ്ടോ. മലയാളവും മലയാള തനിമയും പഴഞ്ച്ചനായി കാണുമ്പോള്‍ എന്ത് മലയാള വര്‍ഷാരംഭം.
എന്നാലും എന്റെ മനസ് നിറയെ സന്തോഷത്തോടെ ഞാന്‍ വിളീച്ച് കൂകട്ടെ....
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ നവവത്സരാശംസകള്‍
പിന്നേം ഒരു ഹാപ്പി ന്യൂ ഇയര്‍
ReplyDeleteമംഗ്ലിഷില്‍ ഒരു ഹാപ്പി ന്യൂ ഇയര്‍ ......
ReplyDeleteനവവത്സരാശംസകള്‍
ReplyDeleteശരീഫ്ക്കാ...ആരെങ്കിലും ഈ പാട്ട് പാടിയോ?(ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാന്‍....)
ReplyDeleteപ്രിയ അരീക്കോട് മാഷേ! ആ പാട്ട് കലക്കി.വല്ലാതെ ചിരിച്ച് പോയി ഞാന്‍ .
ReplyDeleteഅജിത്, കുര്യച്ചന്‍ , റോസാപ്പൂക്കള്‍ , പ്രിയപ്പെട്ടവരേ! നിങ്ങളുടെ സന്ദര്‍ശനത്തിനു നന്ദി.
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)
ReplyDelete