2011ജൂണ്‍ 7തീയതി മുതല്‍ ജൂലൈ ആദ്യ വാരം വരെ ആശുപത്രിയുമായി ബന്ധപ്പെട്ട് കഴിയേണ്ടി വന്നു. 56ദിവസങ്ങള്‍ 1997ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിച്ചുകൂട്ടിയ മറക്കാനാവാത്ത മുന്‍ അനുഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഈ തവണ സ്വകാര്യ ചികിത്സാലയങ്ങളിലാണു കഴിച്ചു കൂട്ടിയതെന്നതിനാല്‍ ചികിത്സാ രംഗത്തെ മറ്റൊരു മുഖം കാണാന്‍ ഇടയായി.
മകന്‍ സൈഫുവിന്റെ (--അവനുമായാണ് ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞത്. ആ കഥ വായിക്കണമെങ്കില്‍-നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍- ഇവിടം മുതല്‍ അവിടം വരെ ഒന്ന് സന്ദര്‍ശിക്കുക)ഭാര്യയുടെ പ്രസവവുമായി ബബ്ധപ്പെട്ടാണ് ഇപ്പോള്‍ ആശുപത്രി വാസം തരപ്പെട്ടത്.കുറച്ച് ദിവസങ്ങളിലെ അനുഭവങ്ങള്‍ പലതും കാണാനും അനുഭവിക്കാനും ഇടയാക്കി. ഒരു അനുഭവം “മരണവും കാത്ത്” എന്ന പേരില്‍ പോസ്റ്റ് ഇട്ടിട്ടുമുണ്ട്. സ്വകാര്യ ആശുപത്രികളിലെ പ്രസവ കേസുകളില്‍ ഇപ്പോള്‍ കാണപ്പെടുന്ന പുതിയ പ്രവണതയെ കുറിച്ചാണ് ഈ കുറിപ്പുകള്‍.
ഗര്‍ഭ കാലവും പ്രസവവും കച്ചവടത്കരിക്കുന്നതിനു മുമ്പും ഈ ലോകത്ത് ഗര്‍ഭധാരണവും പ്രസവവും ഉണ്ടായിരുന്നു. അതു കൊണ്ടാണല്ലോ മനുഷ്യ വംശം കുറ്റി അറ്റ് പോകാതെ നില നിന്നത്.ക്ലേശകരമായ പ്രസവങ്ങളെ കുറിച്ച് പുസ്തകങ്ങളില്‍ കൂടിയുള്ള അറിവേ ഇന്നത്തെ തലമുറക്കുള്ളൂ. ദിവസങ്ങളോളം പേറ്റ് നോവുമായി സ്ത്രീകള്‍ യാതന അനുഭവിച്ചത് പറഞ്ഞറിവ് മാത്രം. ശാസ്ത്രം പുരോഗമിച്ചു. എക്സറേ, സ്കാന്‍ മെഷീന്‍ മുതലായവയുടെ കണ്ട്പിടുത്തം പ്രസവ കേസുകളുടെ യാതനകള്‍ മുന്‍ കൂട്ടിക്കണ്ട് ഒഴിവാക്കാന്‍ സഹായിച്ചു. പ്രസവാവസ്തയിലുള്ള മരണങ്ങളും ശിശു മരണങ്ങളും കുറഞ്ഞു.കാര്യമിതൊക്കെ ആണെങ്കിലും എല്ലാ രംഗത്തും കടന്നു വരാറുള്ള ബിസിനസ്സ് ലോബികള്‍ ചികിത്സാ രംഗത്തും കടന്ന് വന്നതോടെ സ്വകാര്യ ആശുപത്രികള്‍ എങ്ങിനെയും ലാഭം കൊയ്യുന്ന സ്ഥാപനങ്ങളായി മാറി എന്നത് സമകാലിക ചരിത്രം. അതില്‍ പ്രസവവും ശിശു സംരക്ഷണവുമാണ് ഇപ്പോള്‍ വന്‍ ലാഭം കൊയ്യുന്ന മേഖലയെന്ന് എടുത്ത് പറയേണ്ടതുണ്ട്.
എന്റെ മകന്റെ ഭാര്യ മഞ്ചേരി സ്വദേശിനി ഷൈനിയെ ഗര്‍ഭാരംഭം മുതല്‍ കൊട്ടാരക്കരയില്‍ ഞങ്ങളുടെ കുടുംബ സുഹൃത്ത് കൂടിയായ ഗൈനക്കോളജിസ്റ്റിനെ കാണിച്ച് വന്നിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പെന്‍ഷന്‍ പറ്റിയ വിദഗ്ദയായ ആ ഗയ്നക്കോളജിസ്റ്റ് ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ ജോലിയില്‍ തുടരുന്നതിനാല്‍ എനിക്ക് ഇഷ്ടമില്ലെങ്കില്‍കൂടി ആ ആശുപത്രിയില്‍ ഷൈനിയെയും കൊണ്ടു പലതവണ പോകേണ്ടി വന്നു. ഗര്‍ഭിണികളെ മാസം തോറും സ്കാനിംഗിനു നിര്‍ബന്ധിക്കുന്ന പ്രസ്തുത ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റുമായുള്ള മുന്‍ പരിചയത്താല്‍ സ്കാനിങിന്റെ എണ്ണം പരിമിതമാക്കി നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മറ്റ് ചെലവുകള്‍ക്ക് ഒരു കുറവും അനുഭവപ്പെട്ടില്ല.ആദ്യ പ്രസവമായിരുന്നതിനാല്‍ ഞങ്ങള്‍ എല്ലാവരും ജാഗരൂകരുമായിരുന്നു. അങ്ങിനെ കഴിഞ്ഞു വരവേ 37ആഴ്ച പൂര്‍ത്തിയായ ദിവസം പരിശോധനയില്‍ കുട്ടിയുടെ ഗര്‍ഭപാത്രത്തിലെ അനക്കം ക്ലിപ്ത അളവില്‍ കുറവാണെന്ന് മെഷീന്‍ പറയുന്നു എന്ന കാരണത്താല്‍ ഷൈനിയെ ഉടന്‍ സിസ്സേറിയന്‍ നടത്തി കുട്ടിയെ പുറത്തെടുത്തു. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഞാന്‍ഈ കുറിപ്പുകളുടെ അവസാനം വിശദീകരിക്കാം.
ഗര്‍ഭകാലം 40ആഴ്ചയാണെങ്കിലും (അതായത് 280ദിവസം) അത് വരെ കാത്തിരിക്കാനുള്ള ക്ഷമ സ്ത്രീകള്‍ക്കില്ല. ആ ദൗര്‍ബല്യം മുതലെടുത്ത് ഉടനെ കത്തി വെക്കുന്ന പ്രവണതയാണ് സ്വകാര്യ ആശുപത്രികളും ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നിക്ഷിപ്ത താല്പര്യക്കാരായ ശസ്ത്രക്രിയാ വിദഗ്ദരും പ്രകടിപ്പിക്കുന്നത്. സാദാ പ്രസവത്തിനു സ്വകാര്യ ആശുപത്രിയില്‍ 5000മുതല്‍ 7000വരെ ഈടാക്കുമ്പോള്‍ സിസ്സേറിയനു ൨൦൦൦൦ മുതല്‍ 25000വരെ പിടിച്ച് പറിക്കാന്‍ കഴിയുന്നു.പക്ഷേ അതിലും ഉപരി, ക്ലിപ്ത കാലത്തിനു മുമ്പ് കത്തി വെക്കുന്ന പരിപാടിമൂലം ആശുപത്രിയിലെ മറ്റൊരു വകുപ്പിനു കൂടി ജോലി നല്‍കി രോഗിയില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ മറ്റൊരു മാര്‍ഗം കൂടി കണ്ടെത്തിയിരിക്കുന്നു. .280ല്‍ അല്‍പ്പ ദിവസം കുറഞ്ഞു പോയാല്‍ (അത് എങ്ങിനെയെങ്കിലും പല വേലകള്‍ പറഞ്ഞു അവര്‍ കുറക്കും.കുട്ടിയുടെ അനക്കം കുറവാണെന്നോ കുട്ടി വിലങ്ങനെ കിടക്കുകയാണെന്നോ മാവ് വള്ളി കഴുത്തില്‍ ചുറ്റിയിരിക്കുന്നുവെന്നോ അങ്ങിനെ പല സാങ്കേതിക കാരണങ്ങള്‍ പറയും) സിസേറിയനിലൂടെ പുറത്തെടുക്കുന്ന ശിശുക്കളെ അപ്പോള്‍ തന്നെ ഇങ്കുബേറ്ററില്‍ കയറ്റി വെക്കുക എന്ന പരിപാടി ഇപ്പോള്‍ എല്ലാ സ്വകാര്യ ആശുപത്രിയിലും നിലവില്‍ വന്നുകഴിഞ്ഞു. ഗൈനക്കോളജിസ്റ്റിനോടൊപ്പം പീഡിയാട്രീഷനും എല്ലാവിധ സജ്ജീകരണങ്ങളുമായി ആശ്രുപത്രിയില്‍ ഉണ്ടായിരിക്കവേ രണ്ടാമത് പറഞ്ഞവര്‍ക്കും ജോലി വേണ്ടേ? അതിനായി അവര്‍ പറയുന്ന കാരണങ്ങളില്‍ പ്രഥമമായത് മാസം തികയാതെ പ്രസവിച്ച കുഞ്ഞു തണുപ്പ് തട്ടാന്‍ പാടില്ലാ; തണുപ്പ് തട്ടിയാല്‍ ന്യൂമോണിയാ ബാധിക്കും എന്നതാണ്. രണ്ടാമത്തെ കാരണം കുട്ടിക്ക് മറ്റുള്ളവരുമായി ഇടപഴകാന്‍ അവസരം ഉണ്ടായാല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകും, അത്കൊണ്ട് മാതാവ് പോലും കുട്ടിയെ സ്പര്‍ശിക്കാതെ സൂക്ഷിക്കണം.
ശരിയാണ്; മേല്‍പ്പറഞ്ഞ കാരണങ്ങള്‍ക്കെല്ലാം സാദ്ധ്യത ഉള്ളതാണ്. പക്ഷേ ആ സാദ്ധ്യതകളെല്ലാംആവശ്യമില്ലാത്തിടത്ത് കച്ചവട ലാക്കോടെ ഉപയോഗപെടുത്തിയാലോ?!
പണ്ട് കാലത്തും സ്ത്രീകള്‍ മാസം തികയാതെ പ്രസവിച്ചിരുന്നു. അങ്ങിനെ ജനിച്ച കുട്ടികളെ പരുത്തി പഞ്ഞിയിലും കമ്പിളിയിലും പൊതിഞ്ഞ് മാതാവിന്റെ ശരീര ഊഷ്മാവാല്‍ സംരക്ഷിക്കപ്പെട്ടിരുന്നപ്പോള്‍ ഭൂരിഭാഗം കുട്ടികളും രക്ഷപെടുകയും ആരോഗ്യത്തോടെ വളരുകയും ചെയ്യുമായിരുന്നു.
ഇവിടെ ശിശുരോഗ വിദഗ്ദനു ശമ്പളം കൊടുക്കാന്‍ വേണ്ടി ആവശ്യമില്ലെങ്കില്‍ പോലും കുട്ടികളെ ഇങ്കുബേറ്ററില്‍ വെക്കുമ്പോള്‍ പ്രസവിച്ച ഉടനെ ശിശുവിനു ലഭിക്കേണ്ട മാതാവിന്റെ ശരീര സാമീപ്യവും അതു വഴി കുട്ടിക്ക് പ്രകൃതിപരമായി ലഭിക്കുന്ന സംരക്ഷണ ബോധവും നഷ്ടപ്പെടുകയും ഈ പ്രവര്‍ത്തി കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. മകന്റെ കുട്ടിയുടെ ജനനം സംബന്ധമായി ഞാന്‍ പോയിരുന്ന രണ്ട് സ്വകാര്യ ആശുപത്രികളിലും ഞാന്‍ ഈ കാഴ്ച്ച കണ്ടു. ഗര്‍ഭകാലം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് സിസേറിയന്‍ നടത്തുക, മാസം തികഞ്ഞ് പ്രസവിക്കാത്ത കുട്ടി എന്ന കാരണത്താല്‍ ഓപറേഷന്‍ റൂമില്‍ നിന്നു നേരെ ഇങ്ക്ബേറ്ററിലേക്ക് കുട്ടികളെ കൊണ്ടു പോകുകയും ചെയ്യുന്ന കാഴ്ച്ച. തുടര്‍ന്ന് പരിചിത വലയത്തില്‍ ഉള്ള പ്രസവം പ്രാധാന കേസുകളായി എടുക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നേരിട്ടും അല്ലാതെയും ഞാന്‍ നടത്തിയ അന്വേഷണത്തില്‍ ഈ പ്രവണത സര്‍വ സാധാരണമാണെന്ന് കണ്ടെത്തി. സര്‍ക്കാര്‍ വക പ്രസവ ആശുപത്രികളില്‍ പലദിവസങ്ങളില്‍ അന്വേഷിച്ചപ്പോള്‍ മാരത്തോണ്‍ സിസേറിയന്‍ നടക്കുന്ന ആശുപത്രികളില്‍ പോലും ഗര്‍ഭകാലം പൂര്‍ത്തിയാക്കാതെ ശസ്ത്രക്രിയയിലൂടെ ജനിച്ച കുട്ടികളില്‍ മഹാ ഭൂരിപക്ഷവും ഇങ്കുബേറ്റര്‍ സഹായമില്ലാതെ മാതാവിന്റെ സാമീപ്യം ലഭിച്ച് പരിചരിക്കപ്പെട്ടവരാണെന്നും കാണാന്‍ കഴിഞ്ഞു.
ജനിച്ച ഉടന്‍ എഴുന്നേറ്റ് നില്‍ക്കാത്ത പശുക്കുട്ടിയെ തള്ളപശു അല്‍പ്പനേരം നക്കി തോര്‍ത്തുമ്പോള്‍ കുട്ടി സ്വയമേ എഴുന്നേറ്റ് തള്ളയുടെ അകിട് തിരക്കി പോകുന്നത് പ്രകൃതിശക്തി മാതാവിന്റെസ്പര്‍ശനത്താല്‍ കുട്ടിക്ക് നല്‍കിയ പ്രത്യേക ഊര്‍ജ്ജത്താലാണ് എന്ന് ആധുനിക ചികിത്സകരോട് പറഞ്ഞാല്‍ അവരുടെ മുഖത്ത് പരക്കുന്ന പുശ്ചവും പരിഹാസവും എനിക്കിപ്പോള്‍ കാണാം.
ഞാന്‍ എന്റെ അനുഭവത്തിലേക്ക് തിരികെ വരട്ടെ.
ഷൈനിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആണ്‍കുട്ടിയുടെ ഭാരം 2കിലോ 600ഗ്രാംആയിരുന്നു.സാധാരണയായി ഒരു ശിശുവിനു മതിയായി വരുന്ന ഭാരമാണത്. കുട്ടി ആരോഗ്യവാനുംപ്രസവിക്കുമ്പോഴുള്ള കരച്ചില്‍ നിലനിര്‍ത്തിയവനുമായിരുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ച് മാവ് വള്ളികുട്ടിയുടെ കഴുത്തില്‍ ചുറ്റിയിരുന്നു എന്നും അതിനാലാണ് കുട്ടിയുടെ ഗര്‍ഭപാത്രത്തിലെ ചലനംമന്ദഗതിയിലായതെന്നും ഞങ്ങളുടെ സുഹൃത്ത്കൂടിയായ ഗൈനക്കോളജിസ്റ്റ് പറഞ്ഞപ്പോള്‍ അത്വിശ്വസിക്കാതെ വയ്യെന്ന് വന്നു. പക്ഷേ കുട്ടിക്ക് ശ്വാസംതടസം അനുഭവപ്പെടുന്നു എന്നും അതിനാല്‍ഇങ്കുബേറ്ററില്‍ മൂന്നു നാലു ദിവസം കുട്ടിയെ വൈക്കണമെന്നും പീഡിയാട്രീഷന്‍ പറഞ്ഞപ്പോള്‍ അത്അതേപടി വിഴുങ്ങാന്‍ എനിക്ക് കഴിയാതായി. കാരണം കുട്ടിക്ക് സാമാന്യം ആരോഗ്യവും വലിപ്പവുംക്രമമായ ശ്വാസോച്ച്വാസവും ഉണ്ടായിരുന്നു. ഇടഞ്ഞു നിന്ന എന്നെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കൂടിമെരുക്കി. ഇത് കോടതിഅല്ലെന്നും ആശുപത്രി ആണെന്നും ഇവിടെ വിധികര്‍ത്താവ് ഡോക്റ്റര്‍ആണെന്നും അദ്ദേഹം പറയുന്നത് അനുസരിക്കാതിരുന്നാല്‍ ഭാവിയില്‍ എന്തെങ്കിലും കുട്ടിക്ക് സംഭവിച്ചാല്‍ അത് എന്നത്തേക്കും ദു:ഖത്തിന് ഹേതു ആകുമെന്നും ഭാര്യ പറഞ്ഞപ്പോല്‍ ഞാന്‍നിശ്ശബദനായി വഴങ്ങി കൊടുത്തു. കുട്ടിയുടെ മുലയൂട്ടലിനെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ അതിനു അവര്‍ ട്രിപ്പ് ഇടുമെന്നും അതിലൂടെ കുട്ടിക്ക് ഗ്ലൂക്കോസ് ലഭ്യമാക്കുമെന്നും അറിയാന്‍ കഴിഞ്ഞു. പിന്നെന്തിനാണ് ഇവന്മാര്‍ ആശുപത്രി ഭിത്തിയാകെ “ശിശുവിനു മുലപ്പാല്‍ മാത്രം. കൃത്രിമ ആഹാരംഅരുത്“ എന്ന് വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നു” എന്ന എന്റെ ചോദ്യത്തിന് ഭാര്യ “മിണ്ടിപ്പോകരുത്” എന്ന് രൂക്ഷമായ നോട്ടത്തിലൂടെ മറുപടി നല്‍കിയപ്പോള്‍ ഞാന്‍ തലതിരിച്ച്കളഞ്ഞു.ആദ്യത്തെ ദിവസം അങ്ങിനെ കഴിഞ്ഞു. ആ ദിവസം ശസ്ത്രക്രിയയുടെ മയക്കത്തില്‍ഷൈനി ഒബ്സര്‍വേഷന്‍ റൂം എന്ന അര്‍ദ്ധ ഇന്റന്‍സെവ് കെയര്‍ യൂണിറ്റില്‍ ആയതിനാല്‍ കുട്ടിയെതിരക്കിയില്ല. അടുത്ത ദിവസം അവള്‍ കുട്ടിയെ അന്വേഷിച്ച് തുടങ്ങി. ഒരു അഭിഭാഷക ആയിരുന്നഅവള്‍, തന്നെ പരിശോധിക്കാന്‍ വന്ന ഗൈനക്കോളജിസ്റ്റിനോട് കുട്ടിയെ വിട്ട് കിട്ടണമെന്ന്പലവാദമുഖങ്ങള്‍ നിരത്തിയപ്പോല്‍ വളരെ കാലത്തെ അനുഭവ ജ്ഞാനം ഉള്ള ആ നല്ലവളായ സ്ത്രീപീഡിയാട്രീഷന്‍ സെക്ഷനില്‍ ചെന്ന് കുട്ടിയെ അമ്മക്ക് വിട്ട് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഈവിവരമറിഞ്ഞു പാഞ്ഞെത്തിയ ശിശുരോഗ വിദഗ്ദ്ന്‍ കുട്ടിയെ വിട്ട് കൊടുക്കരുതെന്ന് നര്‍സിനോട്കര്‍ശനമായി പറഞ്ഞത് കൂടാതെ ഷൈനിയുടെ സമീപം വന്ന് കുട്ടിയെ ഇങ്കുബേറ്ററില്‍ നിന്നുംപുറത്തെടുത്ത് വെളിയില്‍ കൊണ്ട് വന്നാല്‍ ഉണ്ടാകുന്ന ദുരന്തങ്ങളെ പര്‍വതീകരിച്ച് വിവരിക്കുകയുംഒരു ദിവസം കൂടി ക്ഷമിക്കുക എന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ഷൈനിവക്കീല്‍ തടസമൊന്നുംപറഞ്ഞില്ല. അന്നു പകല്‍ 4മണിക്ക് ഇങ്കുബേറ്റര്‍ പരിസരത്ത് കറങ്ങി നടന്ന എന്റെ ചെവിയില്‍ ഒരുകുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ പതിഞ്ഞു. നര്‍സിനോടുള്ള അന്വേഷണത്തില്‍ അത് നമ്മുടെകുട്ടിയാണെന്നും അറിയാന്‍ കഴിഞ്ഞു. കരച്ചില്‍ രാത്രി 10മണിക്കും തുടര്‍ന്നതായി എനിക്ക്ബോദ്ധ്യപ്പെട്ടു. നാളെ എന്ത് പ്രശ്നം സംഭവിച്ചാലും കുട്ടിയെ വീണ്ടെടുത്തിട്ടു തന്നെ കാര്യം എന്ന് ഞാന്‍തീരുമാനിച്ചു. പക്ഷേ അ തി പുലര്‍ച്ചക്ക് റൂമിലെത്തിയ നഴ്സ് രാത്രിയിലും കരച്ചില്‍ തുടര്‍ന്ന കുഞ്ഞിന്ജന്നി വന്നു എന്ന് രഹസ്യമായി പറഞ്ഞപ്പോള്‍ രാവിലെ 8മണിക്ക് പരിശോധനക്ക് വന്ന ശിശുരോഗവിദഗ്ദനോടു സൈഫു കാര്യങ്ങള്‍ തിരക്കി. അഭിഭാഷകനായ അവനോട് കുട്ടിക്ക് ജന്നി വന്ന കാര്യംസമ്മതിച്ച ഡോക്റ്റര്‍ അവിടെ വെന്റിലേറ്റര്‍ സൌകര്യം ഇല്ലായെന്നും ആ സൌകര്യം ഉള്ള മറ്റൊരുകൊണ്ട് പോകണമെന്നും ആവശ്യപ്പെട്ടപ്പോള്‍ കുഞ്ഞിനെ ആംബുലന്‍സില്‍ കയറ്റിഞാനും സൈഫുവും രണ്ടാമത്തെ ആശുപത്രിയില്‍ എത്തി ചേര്‍ന്നു. കുഞ്ഞുങ്ങളുടെ ഇന്റന്‍സീവ്കെയര്‍യൂണിറ്റില്‍ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. പ്രത്യേക അനുവാദം വാങ്ങി ആ യൂണിറ്റില്‍കയറിയ ഞാന്‍ കണ്ടത് അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. മുപ്പതോളം നവജാത ശിശുക്കള്‍തങ്ങളുടെ മാതാക്കളുടെ സാമീപ്യം ലഭിക്കാതെ അവിടെ കൌപീനം മാത്രം ധരിച്ച് മെഷീന്റെ ചൂടില്‍കഴിയുന്ന കാഴ്ച്ച. ഞങ്ങളുടെ കുഞ്ഞും ആ കൂട്ടത്തില്‍ ഒന്നായി അവിടെ മയങ്ങി കിടക്കുന്നു. എല്ലാത്തിനും സഡേഷന്‍ കൊടുത്തിട്ടുമുണ്ട്.
13ദിവസങ്ങള്‍ ഞങ്ങള്‍ അവിടെ കഴിഞ്ഞു. 6ദിവസം കഴിഞ്ഞ് ഷൈനിയെ അവിടെ കൊണ്ട് വന്ന്പ്രത്യേകം റൂമില്‍ താമസിപ്പിച്ചു. അപ്പോഴും കുട്ടിയെ മാതാവിന്റെ കയ്യില്‍ കൊടുത്തിട്ടില്ല. അന്വേഷണത്തില്‍ കുഞ്ഞിന്റെ രോഗ വിവരം ബന്ധപ്പെട്ട ഡോക്റ്ററന്മാരില്‍ നിന്നും ലഭിച്ചത്ഇപ്രകാരമാണ്. ആദ്യത്തെ ആശുപത്രിയില്‍ വെച്ച് കുട്ടിയുടെ ശ്വാസം അല്‍പ്പ നേരം നിലച്ചിട്ടുണ്ട്. കൃത്രിമ മാര്‍ഗത്തിലൂടെ ശ്വാസം നല്‍കി ഹൃദയസ്പന്ദനം പുനര്‍ജീവിപ്പിച്ച അടയാളങ്ങള്‍ കുട്ടിയുടെശരീരത്തില്‍ കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന് കുഞ്ഞിന്റെ തലച്ചോറില്‍ എ. ഗ്രേഡ് ബ്ലീഡിംഗ് നടന്നതായിസ്കാന്‍ പരിശോധനയില്‍ തെളിഞ്ഞു അതായിരിക്കാം കുഞ്ഞിന് ജന്നി വരാന്‍ കാരണം. രണ്ടാമത്തെ ആശുപത്രിയിലെ ആദ്യ 6ദിവസം കുഞ്ഞിന് പ്രതികരണ ശേഷി തീരെ ഇല്ലാതായിരുന്നു. കരച്ചില്‍ ഇല്ലകൈകാല്‍ അനക്കമില്ല. ഒരേ മയക്കം. ആദ്യത്തെ ആശുപത്രിയില്‍ വെച്ച് കുഞ്ഞിന് ശ്വാസംനിലക്കാന്‍ കാരണമെന്തെന്ന് ഇവിടത്തെ ഡോക്റ്റാന്മാര്‍ക്ക് അറിയില്ല. നിര്‍ത്താതെയുള്ള കരച്ചില്‍ മൂലംഅങ്ങിനെ സംഭവിച്ചു കൂടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ ചിരിച്ച് കൊണ്ട് ഉത്തരം തരാതെഒഴിഞ്ഞു മാറി. പക്ഷേ 6ദിവസം കഴിഞ്ഞു ഷൈനി വന്ന് അവളുടെ മുലപ്പാല്‍ ഏതോ മെഷീനിലൂടെപിഴിഞ്ഞ് എടുത്ത് കുഞ്ഞിന് ട്യൂബിലൂടെ നല്‍കാന്‍ തുടങ്ങിയപ്പോള്‍ (അവിടെ കിടക്കുന്ന കുഞ്ഞുങ്ങളുടെഅമ്മമാരെല്ലാം 2മണിക്കൂര്‍ കൂടുമ്പോല്‍ ആ മെഷീന്‍ സൌകര്യമുള്ള റൂമില്‍ വന്ന് പാല്‍ പിഴിഞ്ഞെടുത്ത്ഇപ്രകാരം കുട്ടിക്ക് ട്യൂബിലൂടെ കൊടുക്കാന്‍ നഴ്സ്മാരെ ഏല്‍പ്പിക്കുന്നത് ഈ 13ദിവസവും ഞാന്‍കണ്ടു) ഞങ്ങളുടെ കുട്ടിയുടെ പ്രതികരണ ശേഷിക്ക് ആക്കം വര്‍ദ്ധിച്ചു. അവന്‍ കരഞ്ഞ് തുടങ്ങികൈകാല്‍ അനക്കി തുടങ്ങി. പിഴിഞ്ഞെടുത്ത മുലപ്പാല്‍ ഈ ചെറു കുഞ്ഞുങ്ങളുടെ വായിലൂടെ ആമാശയം വരെ എത്തുന്ന രീതിയില്‍ ഫിറ്റ് ചെയ്ത കുഴലിലൂടെയാണ് കൊടുക്കുന്നത്. അതിനോടൊപ്പം കയ്യിലെയും കാലിലെയും രക്ത കുഴലുകളില്‍ മാറി മാറി ഉറപ്പിക്കുന്ന ക്യാനിലകളില്‍ കൂടി ആവശ്യമുള്ള മരുന്നുകള്‍ കുത്തിവെപ്പുകളും തുടരുന്നു. എന്തും മാത്രം വേദനയും അസ്വസ്ഥതയുമായിരിക്കും ഈ കുഞ്ഞുങ്ങള്‍ സഹിക്കുന്നത്. അവര്‍ക്ക് വിളിച്ചു കൂവാനാവില്ലല്ലോ“എനിക്ക് വേദനിക്കുന്നേ” എന്ന്. ഇത് വായിക്കുന്ന ഭിഷഗ്വരന്മാര്‍ പറഞ്ഞേക്കാം കുട്ടിയെ സംരക്ഷിക്കാനല്ലേ ഇപ്രകാരം ചെയ്യുന്നതെന്ന്. ശരിയാണ് സര്‍ താങ്കള്‍ പറയുന്നത്, ഒഴിച്ചു കൂട്ടാനാവാത്ത കേസുകളില്‍ ഇങ്ങിനെയെല്ലാം ചെയ്യേണ്ടി വരും. പക്ഷേ ചികിത്സ കച്ചവടമാകുന്നിടത്ത് ആ തത്വം വിലപ്പോവില്ലല്ലോ. ഞാന്‍ ആംഗലേയത്തില്‍ മൊഴിയാം.”ദേ ആര്‍ ടൂയിങ്ങ് ബിസിനസ്സ്.” അവിടെ ആവശ്യമുള്ളതെന്നും ആവശ്യമില്ലാത്തതെന്നും വ്യത്യാസമില്ല. ഞാന്‍ 13 ദിവസം ആ ഐ.സി.യു.വിന്റെ മുമ്പില്‍ ദൃക് സാക്ഷിയായിരുന്നു. അവിടെ സാധാരണ പ്രസവത്തിലൂടെയും സിസേറിയനിലൂടെയും ഭൂ മുഖത്ത് വന്ന എല്ലാ ശിശുക്കളും ഒന്നുകില്‍ അവര്‍ ഭൂമി കണ്ട ആ നിമിഷം മുതല്‍ക്കോ അല്ലെങ്കില്‍ അവര്‍ ആ ആശുപത്രി വിട്ട് പോകുന്നതിനിടയില്‍ എപ്പോഴെങ്കിലുമോ ആഗ്രയില്‍ ചെന്നാല്‍ താജ്മഹല്‍ കണ്ടെ തീരൂ എന്നത് പോലെ രണ്ട് ദിവസം ആ ഐ.സി.യില്‍ കയറിയേ തീരൂ. പച്ച ഗൌണ്‍ ധരിച്ച നഴ്സ് പ്രസവ മുറി/ഓപറേഷന്‍ റൂമില്‍ നിന്നും കുഞ്ഞിനെയുമെടുത്ത് കുഞ്ഞുങ്ങളുടെ ഐ.സിയിലേക്ക് ഒരു ഓട്ടമാണ്. പുറകേ കുഞ്ഞിന്റെ ബന്ധുക്കളും ഐ.സിയുടെ വാതില്‍ വരെ കൂട്ട ഓട്ടത്തില്‍ ഏര്‍പ്പെടും.അവിടെ സെക്യൂരിറ്റി എന്ന കശ്മലന്‍ എല്ലാവരെയും തടഞ്ഞു നിര്‍ത്തും. കുറച്ച് കഴിയുമ്പോള്‍ അകത്ത് നിന്നും വിളി വരും കുഞ്ഞിന്റെ “രക്ഷകര്‍ത്താവ് അകത്തേക്ക് വരൂ” ചെരിപ്പ് ഊരി പുറത്ത് വെച്ച് അകത്ത്പുതിയ ചെരിപ്പ് നല്‍കും. അയാളുടെ കൈകള്‍ സോപ്പിട്ട് കഴുകിച്ച് മെഷീനില്‍ കാണിച്ച് കൈകള്‍ ഉണക്കും. എന്നിട്ട് ഒരു പച്ച ഗൌണ്‍ ധരിപ്പിച്ച് അകത്തേക്ക് കൊണ്ട് പോയി തന്റെ കുഞ്ഞിന് സമീപം നിര്‍ത്തും. മായിക ലോകത്തില്‍ അകപ്പെട്ടത് പോലെ നില്‍ക്കുന്ന ആ പാവം തന്റെ കുഞ്ഞു പലതരം മെഷീന്റെ വയറുകളാല്‍ ബന്ധിക്കപ്പെട്ട് മയങ്ങി കിടക്കുന്ന കാഴ്ചയാണ് കാണുക. അടുത്ത് വരുന്ന ഡോക്ടര്‍ കുട്ടിയുടെ സ്ഥിതി വിവരം ധരിപ്പിച്ച ശേഷം ചിലപ്പോള്‍ കൂടിയ തുകക്കുള്ള കുത്തിവെപ്പ് നടത്തേണ്ടി വരുമെന്ന സൂചന നല്‍കും. അതിനായി ഒരു അച്ചടിച്ച സമ്മതപത്രത്തില്‍ ഒപ്പ് വെപ്പിക്കുകയും ചെയ്യും. കൂടിയ തുകക്കുള്ള കുത്തി വെപ്പ് എന്നാല്‍ 15000മുതല്‍ 25000വരെ ആകാം. അതില്‍ കൂടുതലും ആകാം. എന്നിട്ട് പുറത്തേക്ക് പറഞ്ഞു വിടും. പുറത്ത് വന്ന ആള്‍ കൂട്ടത്തില്‍ ഉള്ളവരോട് ഈ വിവരങ്ങള്‍ പറഞ്ഞു ധരിപ്പിക്കുന്നത് ദിവസങ്ങളോളം ഞങ്ങള്‍ കേട്ടുകൊണ്ടേ ഇരുന്നു.ശാസ്താംകോട്ട എന്ന സ്ഥലത്തെ ഒരു ആശുപത്രിയില്‍ നിന്നും ഞങ്ങള്‍ വന്നത്പോലെ കുട്ടിയെയും കൊണ്ടുവന്ന ഒരു കൂലിവേലക്കാരന്‍ (അയാളുടെ ഭാര്യ വളരെ വര്‍ഷങ്ങളുടെ കാത്തിരിപിന് ശേഷം പ്രസവിച്ചതായിരുന്നു) 15000രൂപയുടെ കുത്തിവെപ്പ് നടത്തിയാലേ കുട്ടി രക്ഷപെടുള്ളൂ എന്ന അറിയിപ്പ് കിട്ടിയപ്പോള്‍ രൂപക്കായി പരക്കം പായുന്ന കാഴ്ച്ച ഞങ്ങള്‍ കണ്ടു. പ്രസവ മുറിയില്‍ നിന്നും കുഞ്ഞുങ്ങളുമായി ഐ.സി.യിലേക്കുള്ള കൂട്ട ഓട്ടം കാണുമ്പോള്‍ ഞാന്‍ പറയും “ദാ , പുതിയ ചരക്കിനെ കൊണ്ടു വരുന്നു” എന്ന്.“മിണ്ടാതിരി” എന്ന ഭാര്യയുടെ വിരട്ടല്‍ അവഗണിച്ച് ഐ.സിയുടെ വാതില്‍ക്കല്‍ കൂട്ടം കൂടി നില്‍ക്കുന്ന കുഞ്ഞിന്റെ ബന്ധുജനങ്ങളുടെ സംഭാഷണങ്ങളില്‍ നിന്നും അവരുടെ വിവരം ശേഖരിക്കലായിരുന്നു സമയം പോകാന്‍ ഈ ദിവസങ്ങളില്‍ ഞാന്‍ കണ്ടെത്തിയ പോംവഴി.
കുഴലിലൂടെ പാല്‍ നല്‍കുന്നതില്‍ നിന്നും ഞങ്ങളുടെ കുട്ടിക്ക് “പാലട” എന്ന ചുണ്ട് നീണ്ട ഉപകരണം വഴി പാല്‍ കൊടുപ്പിലേക്കും പിന്നീട് നേരിട്ട് ഷൈനി മുലയൂട്ടുന്നതിലേക്കും മാറ്റങ്ങള്‍ സംഭവിച്ചു. ക്ലിപ്ത സമയങ്ങളില്‍ ഷൈനിയെ മുലയൂട്ടാനായി ഐ.സി.യിലേക്ക് നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ട് പോകുമായിരുന്നു. പക്ഷേ കുഞ്ഞു മുല കുടിക്കുനതിന് വൈമുഖ്യം കാണിച്ചു. അവന്‍ ജനിച്ചപ്പോല്‍ മുതല്‍ പരിചിതമായിരുന്ന സാധനമല്ലല്ലോ ഇപ്പോള്‍ അവനു നല്‍കുന്നത്. കാലക്രമത്തില്‍ അതിനും മാറ്റം സംഭവിച്ചേക്കാം. ഇതിനിടയില്‍ രണ്ട് സാധാരണ സ്കാനിംഗ്, ഒരു എം.ആര്‍.ഐ. സ്കാന്‍, എക്കോ ടെസ്റ്റ്, പിന്നെ പലവക ടെസ്റ്റ് ഇതെല്ലാം ഈ 13ദിവസം പ്രായമുള്ളവനില്‍ പ്രയോഗിച്ചു. ഈ ടെസ്റ്റിലെല്ലാം ഫലം നെഗറ്റീവായിരുന്നു എന്നുകൂടി പറഞ്ഞു വെക്കട്ടെ. പിന്നെ എന്തായിരുന്നു ഞങ്ങളുടെ കുഞ്ഞിന് സംഭവിച്ചത്. ഞങ്ങള്‍ക്ക് അറിയില്ല. ആദ്യത്തെ ആശുപത്രിയില്‍ ഒരു ഏ.ഗ്രേഡ് ബ്ലീഡിംഗ് ഉണ്ടായി എന്നും അതിന്റെ ലക്ഷണങ്ങള്‍ പിന്നീട് കണ്ടില്ലാ എന്നതൊഴികെ. അതും എങ്ങിനെ സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. രണ്ടാമത്തെ ആശുപത്രിയിലെ ചീഫ് ഡോക്റ്ററും കുട്ടിയെ സ്ഥിരമായി നോക്കിയ ഡോക്റ്ററും (നേരു പറയണമല്ലോ വളരെ വളരെ നല്ല രീതിയിലാണ് ഈ രണ്ട് പേരും ഞങ്ങളോട് പെരുമാറിയത്) കുട്ടിയെ തിരുവനന്തപുരത്ത് ന്യൂറോളജിസ്റ്റിനെ കാണിക്കാന്‍ ഉപദേശിച്ചു കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു തന്നു. ഒരു ലക്ഷത്തില്‍ കുറയാത്ത ബില്ലുകള്‍ നല്‍കുന്ന ആ ആശുപത്രിയില്‍ നിന്നും എന്തുകൊണ്ടോ വളരെ കുറവായ ബില്‍ ആണു എനിക്ക് തന്നത്. കുഞ്ഞിനെ പിന്നീട് പ്രസിദ്ധ ന്യൂറോളജിസ്റ്റ് പ്രൊഫസര്‍ മുഹമ്മദ്കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയി കാണിച്ച് ഇ.ഇ.ജി. ടെസ്റ്റ് നടത്തി കഴിഞ്ഞപ്പോള്‍ ആ ടെസ്റ്റിലും നെഗറ്റീവായാണ് റിസല്‍റ്റ് വന്നത്. പിന്നെന്താണ് ഞങ്ങളുടെ കുട്ടിക്ക് സംഭവിച്ചത്. 3 ആഴ്ച നേരത്തെ കുട്ടി ജനിച്ചു എന്ന് ഭിഷഗ്വരന്മാര്‍ കാരണമായി അഭിപ്രായപ്പെടുമ്പോള്‍ അല്ലാ 37ആഴ്ച്ച വളര്‍ച്ച എത്തിയ കുഞ്ഞിനു അത് മതിയായ ഗര്‍ഭകാലസമയം തന്നെ എന്ന് ഗ്രന്ഥങ്ങളുടെയും മറ്റ് മെഡിക്കല്‍ റഫറന്‍സിന്റെയും സഹായത്താല്‍ എനിക്ക് പറയാന്‍ കഴിയും. പക്ഷേ ഡോക്റ്റര്‍ക്ക് എം.ബി.ബി.എസ്. ബിരുദം ഉണ്ട് .എനിക്കതില്ല. ജീവന്‍ ഉള്ളവന്‍ ചത്തെന്ന് ഡോക്റ്റര്‍ പറഞ്ഞാല്‍ അവന്‍ ചത്തവന്‍ തന്നെ. അവനെ കുഴിയില്‍വെക്കാന്‍ പോകുമ്പോള്‍ എനിക്കൊരു സോഡാ വേണമെന്ന് അവന്‍ പറഞ്ഞാല്‍ ഡോക്റ്റര്‍ പറഞ്ഞു നീ ചത്തെന്ന് അതിനാല്‍ നിനക്ക് സോഡാ ആവശ്യമില്ലാ എന്ന് ബഹുജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന ഈ യുഗത്തില്‍ മെഡിക്കല്‍ ബിരുദമില്ലാത്തവന്റെ പേച്ചിനു എന്ത് പ്രസക്തി. ഞങ്ങളുടെ കുഞ്ഞിനെ അതിന്റെ മാതാവിന്റെ സ്പര്‍ശനത്താലും മുലയൂട്ടലിനാലും ലഭ്യമാകുന്ന പ്രതിരോധ ശക്തി തടഞ്ഞ് കച്ചവട ലാഭം മോഹിച്ച് ആവശ്യമില്ലാതെ ഇങ്കുബേറ്ററില്‍ വെച്ചതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കാമോ ഡോക്റ്ററേ?
ഈ വക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒന്നേയുള്ളൂ മാര്‍ഗം. സര്‍ക്കാര്‍ വക ചികിത്സാ സ്ഥപനങ്ങള്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിപ്പിക്കുകയും വരുന്ന രോഗികളോടു മൂച്ചും തണ്ടും കാണിക്കാതെ സര്‍ക്കാര്‍ ഡോക്റ്ററന്മാരും ജീവനക്കാരും ദയാവായപ്പോടെ പെരുമാറുകയും ചെയ്യുക., അങ്ങിനെ ചെയാത്തവരെ ചെവിക്ക് പിടിച്ച് ദൂരെ കളയാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടുക. അത്രമാത്രം.
ആശുപത്രിയില്‍ കടക്കുന്ന അയാള്‍ക്ക്
Thursday, July 28, 2011
Monday, July 18, 2011
കൊച്ചി മീറ്റ്-മീറ്റുകളെന്തിനു?
ജനശതാബ്ദി ഹരിപ്പാട് സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ട്രെയിനിന്റെ ജനലിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി ഇരുന്നു.
കണ്ണെത്താത്ത ദൂരത്തോളം പാടങ്ങള്‍!
കണ്ടാലും കണ്ടാലും മതി വരാത്ത കാഴ്ച!
വണ്ടി അതി ശീഘ്രം വടക്കോട്ടു പാഞ്ഞുകൊണ്ടിരുന്നു.
അതിരാവിലെ കൊട്ടാരക്കരനിന്നും കൊല്ലത്തെത്തി, അവിടെ നിന്നും ജനശതാബ്ദിയില്‍ കയറിയ ഞാന്‍ വണ്ടി ലേറ്റ് അല്ലെങ്കില്‍ ഒന്‍പതേകാലിനു എറുണാകുളത്തു എത്തുമെന്ന പ്രതീക്ഷയിലാണ്. .അവിടെ നിന്നും കച്ചേരിപ്പടി, പിന്നെ മയൂരാ ഹോട്ടല്‍ , ബ്ലോഗ് മീറ്റ് നടക്കുന്ന സ്ഥലം.
കഴിഞ്ഞ ദിവസം ഡോക്റ്റര്‍ ജയന്‍ ഏവൂര്‍ വിളിച്ചിരുന്നു” ഇക്കാ വരുന്നില്ലേ? മത്താപ്പിനെയും ഞാന്‍ വിളിച്ചിട്ടുണ്ട്, എല്ലാവരെയും ഇങ്ങിനെ വിളിച്ചുകൊണ്ടിരിക്കുകയാണ്”
ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ഉയര്‍ന്നതസ്തികയില്‍ ജോലി ചെയ്യുന്ന ആ ഡോക്റ്റര്‍ തന്റെ വിലപ്പെട്ട സമയം ചെലവഴിച്ച് ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ എല്ലാവരെയും നേരില്‍ ക്ഷണിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇത്രത്തോളം ശ്രമം നടത്തി എല്ലാവരെയും ഒരുമിച്ച് കൂട്ടാന്‍ എന്താണ് അദ്ദേഹത്തിന് പ്രചോദനമായത്?
.ഒറ്റ വാക്കില്‍ ഉത്തരം ഉണ്ട്; സൌഹൃദം അത് മാത്രം.
തിരക്ക് പിടിച്ച ജീവിതത്തില്‍ മീറ്റില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ സമയം കണ്ടെത്തിയതിന്റെ കാരണവും അത് തന്നെയാണ്.
കൃത്യ സമയത്ത് തന്നെ ജനശതാബ്ദി എന്നെ എറുണാകുളത്ത് എത്തിച്ചതിനാല്‍ മീറ്റ് ആരംഭത്തിലേ അവിടെ വന്നവരെ നിരീക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞിരിക്കുന്നു. അവരുടെ ജീവിതവും തിരക്ക് നിറഞ്ഞതായിട്ടും ഇവിടെ വരാന്‍ അവരെ പ്രേരിപ്പിച്ചതു സൌഹൃദം നില നിര്‍ത്തുക എന്ന ഉദ്ദേശം മാത്രമാണ് എന്നത് നിസ്തര്‍ക്കമായ വസ്തുത തന്നെ.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലോഗ് ആരംഭിക്കുമ്പോള്‍ ബ്ലോഗേര്‍സുമാര്‍ തമ്മിലുള്ള സൌഹൃദ ബന്ധം എന്റെ സ്വപ്നത്തില്‍ പോലുമില്ലായിരുന്നു.
.എന്ത് കൊണ്ടാണ് ഞാന്‍ ബൂലോഗത്തേക്ക് കടന്നു വന്നത്? എന്തു കൊണ്ടാണ് ബ്ലോഗ് മീറ്റുകളെ ഞാന്‍ ഇത്രമാത്രം ഇഷ്ടപ്പെടുന്നത്? ഞാന്‍ സ്വയം ആലോചിച്ചു കൊണ്ടിരുന്ന ചോദ്യങ്ങളാണ് ഇവ.
ചെറുപ്പം മുതല്‍ ഉണ്ടായിരുന്ന വായനയും എഴുത്തും ജീവിതത്തില്‍ എപ്പോഴും എന്നെ ഉന്മേഷവാനാക്കി.സാഹിത്യോപാസകന്‍ എന്ന നിലയില്‍ നാലു പേരുടെ മുമ്പില്‍ വെളിപ്പെടണമെന്നതിലുപരി നാല് പേരോട് കഥ പറയണമെന്നുള്ള അഭിനിവേശമാണ് എന്നില്‍ മുന്നിട്ട് നിന്നത്.
മനുഷ്യന്‍ കൂട്ടമായി ജീവിക്കാന്‍ ആരംഭിച്ച കാലം മുതല്‍ ആരംഭിച്ചതാണല്ലോ വട്ടംകൂടിയിരുന്ന് കഥ പറച്ചിലും കഥ കേള്‍ക്കലും.
പക്ഷേ എഴുതിയ രചനകളിലേറെയും ഞാന്‍ പ്രസിദ്ധനല്ല എന്ന കാരണത്താല്‍ (അതേ! എന്റെ രചനകള്‍ അരോചകമായിരുന്നില്ല എന്ന് മറ്റൊരാളായി മാറി നിന്ന് അത് വായിക്കുമ്പോള്‍ എനിക്കനുഭവപ്പെടാറുണ്ട്)പത്രാധിപരെന്ന കശ്മലന്‍ തിരികെ അയക്കുമ്പോള്‍ കഥ കേല്‍പ്പിക്കണമെന്നുള്ള അഭിനിവേശത്തിന്മേലുള്ള പ്രഹരമായാണു കഥാ നിരാസം എനിക്കനുഭവപ്പെട്ടത്.
ബ്ലോഗ് തുടങ്ങാന്‍ കാരണം അതാണ്. എനിക്ക് എന്തും എഴുതാം, എഡിറ്ററുടെ കത്രികാ പീഡനമില്ലാതെ അതേപടി പ്രസിദ്ധീകരിക്കാം. അഭിപ്രായം പറഞ്ഞില്ലെങ്കിലും 10 പേര്‍ വായിക്കുന്നതായി ബോദ്ധ്യപ്പെടാം. ഇതില്‍ കൂടുതലെന്ത് വേണം?! ബ്ലോഗറായതില്‍ ഞാന്‍ കൃതാര്‍ത്ഥനായി.
പക്ഷേ ചെറായി മീറ്റില്‍ പങ്കെടുത്ത് കഴിഞ്ഞതിനു ശേഷം കഥ പറച്ചിലും കഥ കേള്‍ക്കലും മാത്രമല്ല ബ്ലോഗിങ് കൊണ്ടുള്ള ഗുണം എന്നെനിക്ക് ബോദ്ധ്യപ്പെട്ടു. ഇത് വരെ ഞാന്‍ കാണാത്ത, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ഒട്ടും പരിചയമില്ലാത്ത, ഒരു വലിയ കൂട്ടം ആള്‍ക്കാര്‍ എന്റെ ചങ്ങാതിമാരായി ബ്ലോഗ് മീറ്റുകളിലൂടെ ഉണ്ടായിരിക്കുന്നു.വിശാല സൌഹൃദം എന്നും ഇഷ്ടപ്പെടുന്ന അതിനു വേണ്ടി ദാഹിക്കുന്ന, സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ അത് ലഭ്യമാകാതിരുന്ന എനിക്ക് ഈ സൌഹൃദങ്ങള്‍ വിലയുറ്റതായി തീര്‍ന്നു. അവര്‍ എല്ലാവരും എന്റെ കുടുംബാംഗങ്ങളായി. അവര്‍ എന്നെ “ഇക്കാ“ എന്ന് വിളിക്കുമ്പോള്‍ എന്നോ എനിക്ക് കൈമോശം വന്നതും തീര്‍ച്ചയായും തിരികെ എനിക്ക് ലഭിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നതുമായ ഊഷ്മള സ്നേഹം വീണ്ടും ലഭ്യമായതായി എനിക്ക് അനുഭവപ്പെടുന്നു.
മീറ്റുകള്‍ കുടുംബാംഗങ്ങളുടെ ഒത്ത്ചേരല്‍ പോലെ ആയി.
ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിച്ചവരുടെ വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കൂടിച്ചേരലായി അത് തോന്നിച്ചു.ബാല്യ കാല കളിക്കൂട്ടുകാരുടെ പുന:സമാഗമം പോലെ ആയി അത്.
അത്കൊണ്ട് തന്നെ ഇടപ്പള്ളി മീറ്റും എറുണാകുളം മറെയിന്‍ഡ്രൈവ് മീറ്റും, ഞാന്‍ ഒഴിവാക്കിയില്ല. തുഞ്ചന്‍ പറമ്പ് മീറ്റില്‍ തലേദിവസം തന്നെ പോയി മീറ്റില്‍ ഭാഗഭാക്കായി.
ഓരോ മീറ്റും പുതിയ സൌഹൃദം കൊണ്ട് തന്നു.
മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ മീറ്റുകള്‍ എനിക്ക് അനുഭൂതികളായി തീര്‍ന്നിരുന്നതിനാലാണ് ഡോക്റ്റര്‍ ജയന്‍ ഏവൂര്‍ ഫോണില്‍ വിളിച്ച് “ഇക്കാ വരുന്നില്ലേ“ എന്ന് ചോദിച്ചപ്പോള്‍ എല്ലാ തിരക്കുകളും മാറ്റി വെച്ച് എന്റെ കുടുംബാംഗങ്ങളെ, എന്റെ ബാല്യകാല സുഹൃത്തുക്കളെ, എന്റെ പണ്ടത്തെ കളിക്കൂട്ടുകാരെ കാണുവാനായി ഞാന്‍ ഓടിയെത്തിയത്. ഞാന്‍ ഇത് കുറിക്കുമ്പോള്‍ ബൂലോഗത്തിലെ പ്രായത്തില്‍ ഏറ്റവും ഇളയ ആള്‍ മുതല്‍ ഏറ്റവും മുതിര്‍ന്ന ആള്‍ വരെ ഓരോ മുഖവും എന്റെ മനസില്‍ തെളിഞ്ഞു വരുന്നു.(പരസ്പര സൌഹൃദത്തിനു പ്രായ വ്യത്യാസം ഒരു തടസമേ അല്ലെന്നും ബൂലോഗം തെളിയിക്കുന്നു) എന്തിനു പേരുകള്‍ ഞാന്‍ കുറിക്കണം.ആരെയെങ്കിലും വിട്ടു പോയാല്‍ ഇക്കാ എന്നെ മറന്നോ എന്ന ചോദ്യം പോലും എന്നെ വേദനിപ്പിക്കുമെന്നതിനാല്‍ ആരുടെയും പേരുകള്‍ ഞാന്‍ കുറിക്കുന്നില്ല.എനിക്കനുഭവപ്പെടുന്ന ഈ വിചാര വികാരങ്ങളെല്ലാം ഏറ്റക്കുറച്ചിലായി മറ്റ് ബൂലോഗവാസികള്‍ക്കും അനുഭവപ്പെടുന്നുണ്ട് എന്നത് പച്ചപരമാര്‍ത്ഥം ആയതിനാലാണല്ലോ മീറ്റുകളില്‍ എല്ലാവരുടെയും സാന്നിദ്ധ്യം ഉണ്ടാകുന്നത്. അതു കൊണ്ടാണല്ലോ മീറ്റുകള്‍ എന്നെപ്പോലെ അവരെയും അഹ്ലാദഭരിതരാക്കുന്നത്. എല്ലാ തരത്തിലും പെട്ട അവര്‍ എല്ലാ തിരക്കുകളും മാറ്റി വെച്ച് വിടര്‍ന്ന ചിരിയോടെ ഓടിയെത്തുന്നത്.ഡോക്റ്റര്‍ ജയന്‍ ഏവൂരിനെ പോലുള്ളവര്‍, വിലപിടിച്ച തന്റെ സമയവും ധനവും ചെലവഴിച്ച് ഓരോരുത്തരെയും ഫോണില്‍ നേരില്‍ വിളിച്ച് ഓരോരുത്തരുടെയും സാന്നിദ്ധ്യം ഉറപ്പാക്കുന്നത്.ഇന്‍ കം ടാക്സിലെ പി.ആര്‍.ഓ, ആയ ശ്രീ സജീവ് സ്നേഹ സാഗരം ഇരമ്പുന്ന മനസുമായി തന്റെ ഔദ്യോഗിക ഭാവങ്ങള്‍ ഒന്നുമില്ലാതെ അമിത ഭാരത്താലുള്ള നടുവേദന പോലും വകവെക്കാതെ ഒരേ ഇരിപ്പില്‍ ഇരുന്ന് മീറ്റില്‍ പങ്കെടുത്തവരുടെ എല്ലാം രേഖാ ചിത്രങ്ങള്‍ വരക്കുകയും എല്ലാവരോടും ഒരേ പോലെ പെരുമാറുകയും ചെയ്യുന്നതും അത് കൊണ്ടാണല്ലോ.നൂറുകൂട്ടം ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കൊട്ടോട്ടി പാഞ്ഞെത്തുന്നത് അതേ കാരണത്താല്‍ തന്നെ.കൊട്ടോട്ടിയുടെ പുറകില്‍ നിന്ന് വില്ലേജുമാന്‍ മറ്റാരോടൊ കുശലം പറയുന്നതും അത് കൊണ്ട് തന്നെ
നന്ദനും ജോയും പ്രവീണ്‍ വട്ടപ്പറമ്പും
മനോരാജും,സജീം തട്ടത്ത്മലയും മറ്റെന്ത് കാരണത്താലാണ് സൌഹൃദം പുതുക്കുന്നത്.
മത്താപ്പും അജുവും ജിക്കുവും ഇത്രക്ക് സന്തോഷവാന്മാരാകുന്നത്.
റെജി(പുത്തന്‍പുരക്കല്‍)യുംപൊന്മളക്കാരന്‍ അജയനും മീറ്റ് നടത്തിപ്പില്‍ താന്താങ്ങളുടെ ഭാഗം കയ്യാളുന്നത്. വിദൂരമായ സ്ഥലത്ത് നിന്നും തലേ ദിവസമേ പൊന്മളക്കാരന്‍ ജയനും സജീം തട്ടത്തുമലയും വന്ന് എറുണാകുളം മീറ്റ് സ്ഥലത്ത് തങ്ങുന്നത്. ഉപജീവന മാര്‍ഗമായ തന്റെ ഷോപ്പ് സ്റ്റാഫിനെ ഏല്‍പ്പിച്ച് യൂസുഫ്പാ മോണോലിസാ ചിരിയുമായി മീറ്റുകളില്‍ വരുന്നത്.തൂതപ്പുഴ ഓരത്ത് നിന്നും മുനീർ വിടർന്ന ചിരിയുമായി പാറി വന്നത്. ചുവന്ന വരയുള്ള ഷര്‍ട്ട് ധരിച്ച് കമ്പറും, പിന്നെ വണ്ടി പിരാന്തനും, ഗ്രാമീണൻ എന്നതിനു പകരം വില്ലേജുമാൻ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്ന കോട്ടയംകാരനും സുന്ദരമായി പാടുന്ന മണികണ്ഠനും ജിക്ക് ജിക്ക് എന്ന് ഓടി നടക്കുന്ന ജിക്കുവും ഒരു സംഭവമായ കുമാരനും വെള്ള ഹലുവാ പോലിരിക്കുന്ന ചാണ്ടിച്ചനും പുണ്യാളനും ഒരു സംശയം കൊണ്ട്നടക്കുന്നത് പോലുള്ള സംഷിയും റോഡരുകില്‍ നില്‍ക്കാന്‍ സന്തോഷമുള്ള സന്തോഷും ഒട്ടും പ്രായമില്ലാത്ത കാർന്നോരും ഷിജു ബഷീർ എന്ന പകൽക്കിനാവനും മലയാലപ്പുഴക്കാരൻ റെജിയും ഫ്രീ ലാൻഡിൽ വിഹരിക്കുന്ന പാമ്പള്ളി എന്ന സന്ദീപും ഒട്ടും വേഗതയില്ലാത്ത എന്നാൽ അതിമനോഹരമായി ചിരിക്കുന്നകായംകുളം എക്സ്പ്രസ്സ് അരുണും ജേക്കബ് രാജനും വെടി വെക്കുമ്പോള്‍ കൈ വിറക്കുന്ന രഘുനാഥനും
അവതാരമായ സെന്തിലും
ഷിബു ഫിലിപ്പും റഷ്യക്കാരൻ ദിമോത്രോവും ബ്ലോഗിൽ ദീർഘവും സാന്ദ്രവുമായ അതി മനോഹര നോവൽ രചിച്ച എന്റെ പ്രിയ സ്നേഹിതൻ (പത്നീസമേതനായി)കേരളദാസനുണ്ണിയും, ഒടിയനെന്ന ശ്രീജിത്തും അനൂപ്കുമാറും ഷിനോജും മഹേഷ് വിജയനും സതീഷ്മേനോനും ഷാജി.റ്റി.വിയും ജോസ് ആന്റണിയും അഞ്ചൽക്കാരൻ ഷിഹാബും മഹേഷ് ചെറുതനയും ജയരാജും എറുണാകുളത്ത് ഈ മീറ്റിൽ പങ്കെടുക്കാൻ എത്തിച്ചേർന്നതും ഈ വികാരവിചാരങ്ങളോടെയാണല്ലോ.ജോസഫ് ആന്റണിയും റ്റി.ആർ.പ്രദീപും അനൂപ് വർമയും,റിജോ മോനും 
സീനിയര്‍ സിറ്റിസണ്‍ രഘുനാഥന്‍ സാറും
പി.കുമാരന്‍ സാറും റ്റി.കെ.അജയകുമാറും അജു എബ്രഹാമും ആദ്യമായി ബ്ലോഗ് മീറ്റില്‍ വന്നതാണെങ്കിലും ഈ സൌഹൃദാന്തരീക്ഷം അവര്‍ക്കും ഏറെ ഇഷ്ടപ്പെട്ടുകാണുമെന്ന് ഉറപ്പ്. വനിതാ വിഭാഗത്തില്‍ എന്റെ കുഞ്ഞനിയത്തി സോണിയാ, റിപ്പോര്‍ട്ടര്‍ അഞ്ജുനായര്‍, കുസുമം പുന്നപ്ര, നന്ദിനി, ഇന്ദ്രസേന, ശാലിനി എന്നിവര്‍ സജീവമായി ഈ സൌഹൃദം പങ്കിട്ടതും മീറ്റിന്റെ ഗുണഫലം കൊണ്ട് തന്നെയാണ്.വീട്ടിലും ജോലിസ്ഥലത്തും ചെലവഴിക്കുന്ന യാന്ത്രികമായ നിമിഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ആഹ്ലാദകരമായ ചില മണിക്കൂറുകളാണു ബ്ലോഗ് മീറ്റുകളില്‍ നിന്നും ലഭ്യമാകുന്നത്
നോക്കുക! എത്ര സന്തോഷമാണത്.
എന്റെ മകന്റെ കുട്ടിയുടെ അസുഖവുമായി ബന്ധപ്പെട്ട് കൊട്ടോട്ടിക്കാരന്‍ സാബു ദിവസവും എന്നെ വിളിച്ചുകൊണ്ടിരുന്നു.എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടെങ്കില്‍ പൊന്മളക്കാരന്‍ ജയന്‍ എന്നെ വിളിച്ചിരിക്കും. യൂസുഫ്പാ ഇടക്കിടക്ക് വിവരങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കും. കേരളദാസനുണ്ണിയും ഹാഷിമും അപ്രകാരം തന്നെ.ബൂലോഗത്തെ ഒന്ന് രണ്ട് പെണ്‍കുട്ടികള്‍ അവരുടെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ഞാനുമായി ഏറെ നേരം ചര്‍ച്ച ചെയ്തു. അവരുടെ മനസിന്റെ ഭാരം ഇറക്കി വെക്കാനായി; എനിക്ക് അവരെ ആശ്വസിപ്പിക്കനുമായി. ഹാറൂണ്‍ സാഹിബ് (ഒരു നുറുങ്ങ്) തന്റെ രോഗാവസ്തയിലും സമയം കിട്ടുമ്പോഴൊക്കെ എന്നെ വിളിക്കാറുണ്ട്. ഞാനും എല്ലാവരുമായും ബന്ധപ്പെടുന്നു. നോക്കൂ! ഇതെത്ര സന്തോഷപ്രദമാണ്. ഇതെല്ലാം ബ്ലോഗിലൂടെയും ബ്ലോഗ് മീറ്റ്കളിലൂടെയും കൈ വന്ന ഭാഗ്യമാണ്.ബ്ലോഗ് മീറ്റ് എന്തിനു? എന്ന ചോദ്യത്തിന്റെ ഉത്തരം ഇതൊക്കെ തന്നെയാണ്.
സ്നേഹത്തിന്റെ വസന്തം ബൂലോഗത്ത് പൂത്ത് തളിര്‍ക്കട്ടെ.
എല്ലാവര്‍ക്കും ആശംസകള്‍.
Friday, July 15, 2011

Thursday, July 7, 2011
ഇന്നത്തെപീഡനവാർത്തകൾ
ഇന്നത്തെ പ്രധാന പീഡന വാര്‍ത്തകള്‍ .
( മാതൃഭൂമി ദിനപ്പത്രത്തില്‍-കൊല്ലം എഡിഷന്‍ , 7-7-11ആയ ഇന്നേദിവസം-11-,13, പേജുകളില്‍ പ്രസിദ്ധീകരിച്ച പീഡന വാര്‍ത്തകളുടെ സംഗ്രഹം)
( മാതൃഭൂമി ദിനപ്പത്രത്തില്‍-കൊല്ലം എഡിഷന്‍ , 7-7-11ആയ ഇന്നേദിവസം-11-,13, പേജുകളില്‍ പ്രസിദ്ധീകരിച്ച പീഡന വാര്‍ത്തകളുടെ സംഗ്രഹം)
1) പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ എട്ടാം ക്ലാസ്സ്കാരന്‍ പിടിയില്‍ .
ഇതാണ് ഒരു പീഡന റിപ്പോര്‍ട്ടിന്റെ തലക്കെട്ട്.
സംഭവ സ്ഥലം കോലഞ്ചേരി. പെണ്‍കുട്ടിയുടെ ഇളയമ്മയുടെ മകനാണ് ഈ പ്രതി. ഈ പീഡനത്തില്‍ രണ്ടു പേരു കൂടി പങ്കാളികളുണ്ട്. അവരും വിദ്യാര്‍ത്ഥികള്‍ തന്നെ. . അവരെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.അവിടം കൊണ്ടും തീരുന്നില്ല വാര്‍ത്ത. ഈ പതിമൂന്നുകാരിയെ പീഡിപ്പിച്ച വകയില്‍ ആദ്യമേ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലാക്കിയിട്ടുണ്ട്.രണ്ട് ബന്ധുക്കള്‍, യഥാകൃമം 24, 13, വയസ്സ് വീതമുള്ളവര്‍. ഇപ്പോള്‍ ഈ കേസില്‍ ആകെ മൂന്നു പേര്‍ കസ്റ്റഡിയില്‍, രണ്ട് പേരെ അന്വേഷിക്കുന്നു, ഇനിയും ആള്‍ക്കാര്‍ ഉണ്ടോ എന്ന് പിന്നീട് വാര്‍ത്ത വരുമ്പോള്‍ പറയാം.2) മൂന്നാം ക്ലാസ്സ്കാരിയെ മൂന്നു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു.
ഇതാണ് അടുത്ത തലക്കെട്ട്. സംഭവ സ്ഥലം പാലോട്, തിരുവനന്തപുരം ജില്ല. ആദിവാസി വിഭാഗത്തില്‍ പെട്ട മൂന്നാം ക്ലാസ്കാരിയെ വിദ്യാര്‍ത്ഥികളായ മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. മധ്യ വേനലവധിക്കാലത്ത് നാട്ടില്‍ സ്വന്തം വീട്ടില്‍ നില്‍ക്കുമ്പോഴാണ് അയല്‍ വാസികളായ മൂന്നു പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടിരിക്കുന്നത്.ഏതായാലും പെണ്‍കുട്ടി ഇപ്പോള്‍ എസ്.എ.റ്റി. ആശുപത്രിയില്‍ ചികിത്സയിലാണ്. 3) ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച അയല്‍ വാസി അറസ്റ്റില്‍.
ഈ തലക്കെട്ടുള്ള വാര്‍ത്തയില്‍ സംഭവ സ്ഥലം മുണ്ടക്കയം എന്ന് കാണിച്ചിരിക്കുന്നു. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ മറ്റ് സ്ത്രീകള്‍ ഞായറാഴ്ച പള്ളിയില്‍ പോയ നേരം നോക്കി 29വയസ്സ്കാരനായ അയല്‍ വാസി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.4)ഭര്‍ത്താവിന്റെ സഹായത്തോടെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി
എന്ന തലക്കെട്ടുള്ള വാര്‍ത്തയില്‍ സംഭവസ്ഥലം കോണ്ടോട്ടി ആണ് കാണിച്ചിരിക്കുന്നതെങ്കിലും വാഴക്കോടുകാരനായ ഭര്‍ത്താവിനെയാണ് പോലീസ് പൊക്കിയത്. നാല്‍പ്പത്കാരിയായ ഭാര്യക്ക് മയക്ക്മരുന്ന് പാലില്‍ ചേര്‍ത്ത് നല്‍കിയതിന് ശേഷമാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഭര്‍ത്താവിന്റെ സമ്മതത്തോടെ തന്നെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ കാണിച്ചിരിക്കുന്നു.മദ്യ ലഹരിയില്‍ ഭത്താവ് ശാരീരികമായി നിരന്തരം തന്നെ പീഡിപ്പിക്കാറുണ്ട് എന്നും മഞ്ചേരി ചീഫ് ജൂഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ യുവതി ആരോപിക്കുന്നു.
5) ഭാര്യയെ വിറ്റ കേസില്‍ തെളിവെടുപ്പ് നടത്തി
എന്ന തലക്കെട്ടുള്ള വാര്‍ത്തയിലെ സംഭവം കാഞ്ഞങ്ങാട് നടന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെങ്കിലും 15000രൂപ വിലയായി കൊടുത്ത് മറ്റൊരുത്തന്റെ ഭാര്യയെ വാങ്ങിയ രണ്ടാം പ്രതിയെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയെന്നാണ് ഇന്നത്തെ വാര്‍ത്ത.15000രൂപയും മദ്യവും വാങ്ങി ഭര്‍ത്താവ് തന്നെ സുഹൃത്തിന് കൈമാറിയെന്ന് ആരോപിച്ച് ഭാര്യ നല്‍കിയ കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് ആദ്യമേ കസ്റ്റഡിയിലായി എന്നും ഇന്നത്തെ വാര്‍ത്തയില്‍ പറയുന്നു.6)“പീഡനം. ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍”
എന്ന തലക്കെട്ടിലെ സംഭവം അടിമാലിയിലാണ് നടന്നത്.വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷമായി യുവതിയെ പീഡിപ്പിച്ച് ഇപ്പോള്‍ യുവതി ഗര്‍ഭിണി ആയപ്പോള്‍ ഒളിവില്‍ പോയ പ്രതിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിയുടെ പ്രായം49വയസ്സ്.7)രോഗിയുടെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതിന് പോലീസ് എടുത്ത കേസ്സില്‍ ഡോക്റ്റര്‍ കീഴടങ്ങിയ വാര്‍ത്ത തലക്കെട്ടായുള്ള റിപ്പോര്‍ട്ടില്‍ തെങ്ങില്‍ നിന്ന് വീണ് 60ദിവസമായി ഗുരുതരമായ പരിക്കും പറ്റി കഴിയുന്ന കട്ടപ്പന സ്വദേശി രോഗിയുടെ ഭാര്യയെ ഡോക്റ്റര്‍ റൂമില്‍ വിളിച്ച് വരുത്തി അപമര്യാദ്യായി പെരുമാറിയെന്നാണ് പരാതി.
8)പരവൂര്‍ പീഡനക്കേസിലെ ഇടനിലക്കാരികളെന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു എന്ന തലക്കെട്ട് നല്‍കിയ വാര്‍ത്തയിലെ പീഡന കഥ കുറേ ദിവസങ്ങളായി വാര്‍ത്തകളായി പത്രങ്ങളില്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തതായാണ് വാര്‍ത്ത. പ്രായ പൂര്‍ത്തിയാകാത്ത പരവൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്റ്റര്‍, രണ്ട് ഡോക്റ്റര്‍മാര്‍, തമിഴ് നാട്ടിലെ പോലീസ് ഉദ്യോഗസ്ഥന്‍ , തുടങ്ങിയ പ്രതികളെ പിടിക്കാന്‍ പോലീസ് വൈകുന്നു എന്നാണ് വാര്‍ത്തയില്‍ കാണിച്ചിരിക്കുന്നത്. വിദേശത്ത് കഴിയുന്നവരുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുമുണ്ട്.
9)ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫിലേക്ക് സ്ത്രീകളെ കടത്തി മാംസവ്യാപാരത്തിന് ഉപയോഗിച്ചു എന്ന കുറ്റത്തിനു പത്തനംതിട്ട സ്വദേശിനി പ്രതിആയ കേസില്‍ ഈ സെക്സ് റാക്കറ്റിനെ പറ്റി വിവരം കൈമാറിയ യുവതിക്ക് ബന്ധപ്പെട്ട പ്രതികളില്‍ നിന്നും ഉണ്ടായ വധ ഭീഷണിയെ തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കിയതായി പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഗള്‍ഫ്സെക്സ് റാക്കറ്റ്; പരാതിക്കാരിക്ക് സംരക്ഷണം ഉറപ്പാക്കി എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്.
10)കോതമംഗലം പീഡനം: വീണ്ടും പെണ്‍കുട്ടിയുടെ മൊഴി എടുത്തു
എന്ന തലക്കെട്ടിലെ വാര്‍ത്തയില്‍ പീഡനത്തിനിരയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബുധനാഴ്ച്ച മൊഴി എടുക്കാന്‍ വീണ്ടും കോതമംഗലം പോലീസ് സ്റ്റേഷനില്‍ എത്തിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 10 പേരാണ് ഇതിലെ പ്രതികള്‍ ഇപ്പോള്‍ . ആരെയും പിടി കിട്ടിയിട്ടില്ല. പെണ്‍കുട്ടി ഗര്‍ഭിണിയുമാണ്. 2009 മുതല്‍ തുടര്‍ച്ചയായി പീഡനം നടക്കുന്നുവെന്നാണ് പെണ്‍കുട്ടി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഇത്രയുമാണ് ഇന്നത്തെ പ്രധാന പീഡന വാര്‍ത്തകള്‍ ഞാന്‍ പത്രത്തില്‍ വായിച്ചത്. ഒരു ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10പീഡന കേസുകള്‍.
ഇതാണ് നമ്മുടെ മധുര മനോജ്ഞ മലയാള നാട്, ദൈവത്തിന്റെ സ്വന്തം നാട്.
ഇവിടെ 11വയസ്സ്കാരന്‍ മുതല്‍ 80 വയസ്സ്കാരന്‍ വരെ വയറു നിറയെ ഹാര്‍മോണ്‍ കോഴി ഇറച്ചിയും രാസവള അരിയുടെ ചോറും പച്ചക്കറികളും വിഷം ചേര്‍ത്ത മീനും മൂക്ക് മുട്ടെ തട്ടി, 5വയസ്സ്കാരിമുതല്‍ 70വയസ്സ്കാരി അമ്മൂമ്മയെ വരെ പീഡിപ്പിക്കാനിറങ്ങിയിരിക്കുകയാണ്. കൂണു പോലെ മുളച്ച് പൊന്തുന്ന സൈബര്‍ കേന്ദ്രങ്ങള്‍/ഇന്റര്‍നെറ്റ് കഫേകള്‍ എല്ലാ വിധത്തിലുള്ള രതി വൈകൃതങ്ങളുടെയും സൈറ്റുകള്‍ കാണാന്‍ സഹായിച്ച് ഈ പിശാചുക്കള്‍ക്ക് രാസത്വരകമായി പ്രവര്‍ത്തിക്കുന്നു.
നമ്മുടെ പെണ്ണുങ്ങള്‍ അവര്‍ ചെറുതായാലും വലുതായാലും പീഡിപ്പിക്കപ്പെടുമ്പോള്‍ സംഭവസമയം വിളിച്ചുകൂവാനാവാത്തവിധം വായില്‍ ബണ്ണോ പഴം പൊരിയോ വെച്ചുകൊണ്ടിരിക്കുന്നവരാണ്. വര്‍ഷങ്ങളോളം തുടര്‍ച്ചയായി അവരെ പീഡിപ്പിച്ചാലും, കൈമാറി കൈമാറി മറ്റുള്ളവര്‍ക്ക് കൊടുത്താലും മൂന്ന് സെന്റില്‍ ഒരു വീട് വീതം നില്‍ക്കുന്ന ജന സാന്ദ്രതയുള്ള ഈ കേരളത്തില്‍ ഒച്ചവെച്ചെങ്കിലും ആളെക്കൂട്ടാന്‍ അവര്‍ക്ക് ആവാത്തവിധം “കൊന്നുകളയും” എന്ന ഭീഷണി കേട്ട് വിരണ്ട് കഴിയുന്നവരാണ്. ഗര്‍ഭിണി ആകുന്നത് വരെയോ, പീഡനത്തെപ്പറ്റി മറ്റാരെങ്കിലും പരാതിപ്പെടുന്നത് വരെയോ , അഥവാ വര്‍ഷങ്ങളോളം പീഡിപ്പിക്കപ്പെട്ട് അവശ ആകുന്നത് വരെയോ തുടരുന്ന അവരുടെ പീഡനകാലത്ത്, “എന്നെ ഇതാ പീഡിപ്പിക്കുന്നേ” എന്ന് പുറത്ത് പറയാനാവാത്തവിധം നിരന്തരം അവരെ വിരട്ടിക്കൊണ്ടിരുന്ന “പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും” എന്ന വധ ഭീഷണി പില്‍ക്കാലത്ത് അവരെ ബാധിക്കുന്നതായി കാണുന്നില്ല. പത്രക്കാരെ കാണുന്നതിലും ചാനലില്‍ മുഖം കാണിക്കുന്നതിലും ഒന്നിനും പീഡന പര്‍വത്തിന് ശേഷം വധ ഭീഷണി അവര്‍ക്ക് വിലങ്ങ്തടി ആകുന്നതേ ഇല്ല.
അപവാദങ്ങള്‍ ഇല്ലെന്നില്ല, എങ്കിലും ഭൂരിപക്ഷം കേസുകളുടെ രീതി ഇങ്ങിനെയാണ് കണ്ട് വരുന്നത്.
അറവ് ശാലയിലേക്ക് കയറ് കെട്ടി വലിച്ചു കൊണ്ട് പോകുന്ന ആടു പോലും “ഉമ്പേ“ എന്ന് കരഞ്ഞ് ബഹളം ഉണ്ടാക്കുമ്പോള്‍ ഇവര്‍ക്ക് അതിനു പോലും കഴിയുന്നില്ല പോലും.
എന്താണ് നമ്മുടെ സമൂഹത്തിന് സംഭവിച്ചത്?! 11വയസ്സ്കാരന്‍ നാലു വയസ്സാരിയെ പീഡിപ്പിച്ച് കൊന്ന് മൃതദേഹം മരപ്പൊത്തില്‍ ഒളിപ്പിച്ച് വെക്കാനും 70വയസ്സ്കാരന്‍ ഏഴ് വയസ്കാരിയെ പീഡിപ്പിച്ച് ആശുപതിയിലാക്കാനും തക്ക വിധത്തില്‍ ഈ കേരളത്തില്‍ എന്ത് മാറ്റമാണ് ഉണ്ടായത്?.
അത് കണ്ട്പിടിക്കാന്‍ കൂലംകഷമായ ഒരു ചര്‍ച്ചക്കും നിരീക്ഷണങ്ങള്‍ക്കും സമയമായില്ലേ?!
Tuesday, July 5, 2011
"ഗാന്ധിജിയെ ഞാന്‍ വെടിവെച്ചു"
സംഭവബഹുലമായ പൊയ്പ്പോയ കാലത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിനോക്കുന്നത് മനസിന് ഉന്മേഷം തരുന്ന പ്രവര്‍ത്തിയാണ്. ഞാന്‍ പലപ്പോഴും പഴയ ഡയറി കുറിപ്പുകളിലൂടെ കയറിയിറങ്ങാറുണ്ട്.
മഴ മേഘങ്ങള്‍ അലഞ്ഞു തിരിയുന്ന അന്തരീക്ഷം മനസിലേക്ക് കൊണ്ടു വന്ന നിരുന്മേഷം അകറ്റാനായി ഇന്ന് ഞാന്‍ പഴയ ഡയറികള്‍ സൂക്ഷിച്ച അലമാര തുറന്നു.ഡയറികള്‍ പരതുന്നതിനിടയില്‍ പുരാ വസ്തുക്കള്‍ സൂക്ഷിക്കുന്നത് പോലെ ഞാന്‍ കെട്ടി വെച്ചിരുന്ന ചില പഴയ താളുകളുടെ മുകളില്‍ ഇരുന്ന പഴയ ഒരു വൃത്താന്ത പത്രത്തിലെ തലക്കെട്ട് എന്റെ കണ്ണില്‍ പെട്ടു. “ഗാന്ധിജിയെ ഞാന്‍ വെടിവച്ചു” “ കോടതിയില്‍ ഗോദ്സേയുടെ കുറ്റസമ്മതം“ പത്രത്തിന്റെ പേരു”മലയാള രാജ്യം” പത്രത്തിലെ തീയതി ൧൯൪൮ നവംബര്‍ ൧൨-(1948നവംബര്‍12 ) ഞാന്‍ ജനിക്കുന്നതിനു മുമ്പുള്ള ഈ പത്രം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ലഭിച്ചത് യാദൃശ്ചികമായാണ്. അന്ന് ഞാന്‍ അത് അലമാരിയില്‍ സൂക്ഷിച്ച് വെച്ചിരുന്നു. ഗാന്ധിജിയുടെ മരണത്തെ പറ്റിയുള്ള വിവരണങ്ങള്‍ വിവിധ ലേഖനങ്ങളില്‍ നിന്നും ലഭിച്ചതിലും വ്യത്യസ്ഥമായി അദ്ദേഹത്തെ വധിച്ച ആളില്‍ നിന്നും രേഖപ്പെടുത്തിയത് വായിച്ചപ്പോള്‍ കൌതുകകരമായി തോന്നിയതിനാല്‍ ആ വാര്‍ത്ത ഞാന്‍ ഇവിടെ അതേപടി പകര്‍ത്തുന്നു.

ന്യൂഡെല്‍ഹി,നവ ൮ -കാണ്‍ഗ്രസ് നേതാക്കന്മാര്‍ ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഇന്ത്യയുടെ വിഭജനം സ്വീകരിച്ചത് നിമിത്തം ഹൈന്ദവത്വത്തിന്റെ മേല്‍ വരുത്തിക്കൂട്ടിയ നിഷ്ഠൂരതകളെയും പുറമേ മുസ്ലിമിസത്തേയും അകമേ ഗാന്ധിസത്തേയും നേരിടേണ്ടി വന്നാല്‍ അതിനുള്ള ഇരുണ്ടതും മാരകവുമായ ഭാവിയെയും പറ്റി ചിന്തിച്ച് കഠിനമായി ദു:ഖിക്കുകയും അതിനു ശേഷം പെട്ടെന്ന് തന്നെ എന്റെ ഉദ്ദേശം മറ്റാരെയും അറിയിക്കാതെയും മറ്റാരുടെയും സഹകരണം ആവശ്യപ്പെടതെയും ഗാന്ധിജിയുടെ നേര്‍ക്കുള്ള അങ്ങേഅറ്റത്തെ ഈ നടപടി കൈക്കൊള്ളുവാന്‍ ഞാന്‍ തീരുമാനിക്കുകയും ചെയ്തു.പാക്കിസ്ഥാനു ൫൫ (അന്‍പത്തി അഞ്ചു)കോടി രൂപാ കൊടുക്കുവാന്‍ ഇടയാകത്തക്ക വിധംഒടുവിലത്തെ ഉപവാസത്തിനിടയില്‍ ഗാന്ധിജി ചെയ്ത കോപാകുലമായ പ്രവൃത്തികളും അതിന്റെ കൂടെ കഴിഞ്ഞ ൩൨(മുപ്പത്തിരണ്ട്) വര്‍ഷക്കാലമായി പൊന്തിച്ചു പൊന്തിച്ചു കൊണ്ടിരിക്കുന്ന പ്രകോപനപ്രവര്‍ത്തികളും കൊണ്ട് ഈ ലോകത്തെ ഗാന്ധിജിയുടെ ജീവിതാന്ത്യം ഉടനടികൈവരുത്തണമെന്നുള്ള തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു.” എന്നിപ്രകാരമാണുമഹാത്മാഗാന്ധി വധക്കേസില്‍ വിചാരണ നടത്തുന്ന സ്പഷ്യല്‍ ജഡ്ജിയുടെ കോടതിയില്‍ വെച്ച്ചെയ്ത ഒരു സ്റ്റേറ്റ്മെന്റില്‍ ഒന്നാം പ്രതിയായ നതൂറാം വിനായക് ഗോദ്സെ പറഞ്ഞിരിക്കുന്നത്”ഞാന്‍വെച്ച വെടിയേറ്റാണ് ഗാന്ധിജി മൃതിയടഞ്ഞത്” എന്ന് ഗോദ്സെ അതില്‍ ഏറ്റ് പറയുകയുംചെയ്തിരിക്കുന്നു. സവര്‍ക്കര്‍ക്കോ ആപ്തെക്കോ മറ്റാര്‍ക്കുമോ ഇതില്‍ പങ്കില്ലെന്നും താന്‍ സ്വയംകൈക്കൊണ്ട നടപടിയാണിതെന്നും ഗാന്ധിജി, പണ്ഡിതനെഹ്രു , സുഹ്ര് വര്‍ദി , എന്നിവരെ തീര്‍ത്ത്കളയാന്‍ താനൊ ആപ്തെയോ ബാഡ്ജെയോടു പറഞ്ഞെന്നുള്ള മൊഴി സത്യമായിരിക്കുന്നില്ലെന്നുംതന്റെ പ്രവൃത്തി സകലവിധ വിമര്‍ശനങ്ങളുമുണ്ടാക്കിയെങ്കിലും അതിന്റെ ധാര്‍മ്മികമായ വശത്തില്‍തനിക്കുള്ള വിശ്വാസം ഉലയുകയുണ്ടായിട്ടില്ലെന്നും ......... ഗോദ്സെ പ്രസ്താവിച്ചിരിക്കുന്നു.
“മഹാത്മാഗാന്ധി പ്രാര്‍ത്ഥനാസ്ഥലത്തേക്ക് വന്ന് മൂന്നോ നാലോ ചുവട് വച്ചയുടനെ ഞാന്‍ മഹാത്മാഗാന്ധിയുടെ മുന്‍പിലേക്ക് ചാടി വീണു. മറ്റാര്‍ക്കും പരിക്ക് പറ്റാതിരിക്കാന്‍ നേരെ നിന്നു തന്നെവെടി വെയ്ക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു.കയ്യില്‍ പിസ്റ്റലുമായി ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ശിരസ്സ്നമിച്ചു. രണ്ട് പ്രാവശ്യം ഞാന്‍ വെടിവെച്ചു വെന്നാണ് എനിക്ക് തോന്നുന്നത്.ഏതായാലും പിന്നീട് ഞാന്‍മനസ്സിലാക്കി ഞാന്‍ മൂന്നു പ്രാവശ്യം വെടിവെച്ചെന്ന്. അതിന് ശേഷം ഞാനും ഇളകിപ്പോകുകയുംപോലീസ്, പോലീസ് വരിക‘ എന്ന് വിളിക്കുകയും ചെയ്തു.അപ്പോള്‍ ഒട്ടനവധിപേര്‍ എന്നെ പിടികൂടി. പിന്നീട് എന്നെ പോലീസ് സ്റ്റേഷനിലേക്ക് നീക്കി.
‘
“ഗാന്ധിജിയോടുകൂടി ഞാനും മരിച്ചു”
യഥാര്‍ത്ഥം പറഞ്ഞാല്‍ ഗാന്ധിജിയുടെ നേരെ വെടി പൊട്ടിയതോടുകൂടി എന്റെ ജീവനും അവസാനിച്ചു. അതിനുശേഷം ഒരു മൂര്‍ച്ഛാവസ്ഥയില്‍ ഞാന്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയാണ്. രാഷ്ട്രത്തിനു വേണ്ടിഗാന്ധിജി വളരെ യാതനകള്‍ സഹിച്ചിട്ടുണ്ട്.ജനഹൃദയങ്ങളില്‍ അദ്ദേഹം ഒരുഉണര്‍വുണ്ടാക്കിയിട്ടുണ്ട്.സ്വാര്‍ഥതക്ക് വേണ്ടി അദ്ദേഹം യാതൊന്നും ചെയ്തിട്ടില്ല. എന്നാല്‍അക്രമരാഹിത്യം പരാജയപെട്ടത് അദ്ദേഹം സമ്മതികാത്തതാണ് എന്നെ വേദനിപ്പിക്കുന്നത്.
ഇത്രയുമാണ് 63വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ പഴയ പത്രത്തില്‍ കണ്ടത്.
ആറ് ദശാബ്ദങ്ങള്‍ കടന്ന് കഴിഞ്ഞപ്പോള്‍ ഗോദ്സെയുടെ കാഴ്ചപ്പാട് പൂര്‍ണമായുംതെറ്റായിരുന്നുവെന്നും മതേതരത്വത്തിലും അഹിംസയിലും കഴിഞ്ഞു കൂടുവാന്‍ ഒരു രാഷ്ട്രത്തിനുകഴിയുമെന്നും ലോകം വിലയിരുത്തി കഴിഞ്ഞു. അതിനു ആ മഹാത്മാവിന്റെ ജീവിതവും സന്ദേശവും പ്രചോദനമാകുകയും ചെയ്തു.റാം റാം എന്ന് ഉച്ചരിച്ച് അന്ത്യ ശ്വാസം വലിച്ച ആ പുണ്യവാനെ രാഷ്ട്രപിതാവായി കാണുന്നതില്‍ ഏതൊരു ഭാരതീയനും അഭിമാനം കൊള്ളുകയും ചെയ്യുന്നു. താന്‍ തനിച്ച് ആലോചിച്ചുറച്ചാണ് ഈ അരും കൊല നടത്തിയതെന്ന ഗോദ്സെയുടെ മൊഴി കള്ളമായിരുന്നുവെന്നും ആപ്തേ മുതലായവര്‍ ഈ കൊലക്കുള്ള ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്നും പിന്നീടുള്ള അന്വേഷണത്തില്‍വെളിപ്പെട്ട വിവരവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.
Subscribe to:
Posts (Atom)