മോനേ! നീ കടന്ന് പോയിട്ട് രണ്ട് വർഷമായി ഇന്ന്.
കഴിഞ്ഞ ദിവസം സന്ധ്യ അവസാനിക്കുന്ന സമയം നീ വിശ്രമിക്കുന്ന സ്ഥലത്തിന് സമീപം മറ്റൊരു മരണവുമായി ബന്ധപ്പെട്ടു. ഞാൻ പോയിരുന്നു. സ്വാഭാവികമായി നീ ഉറങ്ങുന്ന സ്ഥലത്തേക്ക് എന്റെ കണ്ണുകൾ പോയി. അവിടെ നീ ഉണ്ട് എന്ന തിരിച്ചറിവ് മനസ്സിനെ വല്ലാതെ ഉലച്ചു.
ഇരുട്ട് അവിടെ പരന്നിരിക്കുന്നു. മാനത്ത് തെളിഞ്ഞ് നിൽക്കുന്ന നക്ഷത്രങ്ങൾ നൽകുന്ന വെട്ടത്തിൽ ദൂരെ ആ മൂലക്ക് നീ തനിച്ച് ഉറങ്ങുകയാണ്.
നീ ജനിച്ച സമയം തൊട്ട് വേർ പിരിഞ്ഞ് പോയ സമയം വരെയുള്ള ഓർമ്മകൾ ഉള്ളിലേക്ക് ആ സമയം ആർത്തലച്ച് വന്നു.
എന്ത് മാത്രം വേദന വൃക്ക രോഗത്താൽ നീ അനുഭവിച്ചിരുന്നു. ഈ വേദന ഇഹത്തിൽ അനുഭവിച്ചതിനാൽ നിന്നെ സ്വർഗത്തിൽ എത്തിച്ചേക്കാം. അത് ഭവിക്കുവാൻ ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്നു.
ശാന്തമായി ഉറങ്ങ് മോനേ! ശാന്തമായി ഉറങ്ങൂ....

No comments:
Post a Comment