Friday, September 11, 2026

കൂട്ടിനു മകൻ

 

രണ്ട് വർഷങ്ങൾക്ക് മുമ്പ്  എന്റെ മകൻ ഷിബു മരിച്ചു.

 കഴിഞ്ഞ ബുധനാഴ്ച (9--9--2026) അവന്റെ അമ്മയും  അന്തരിച്ചു, ഇന്നലെ   ഷിബുവിന്റെ കബറിന് കുറച്ച്  ഇപ്പുറം മാറി.അവരെ  മറമാടി.

അമ്മയും മകന്റെയും  കബറുകൾ അവിടെ നിന്ന് മാറി മാറി നോക്കിയപ്പോൾ മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു.

ഷിബുവിന്റെ മകൻ  അപ്പുവിന്    (ആഷിക് ഷിബു) ഈ രണ്ട് പേരും പ്രാണനിൽ പ്രാണനാണ്. അത് കൊണ്ട് തന്നെ   ഇന്ന് കൂട്ടിനായി പള്ളി പറമ്പിൽ  വന്ന ബാപ്പയുടെ അമ്മയെയും ചേർത്ത്  പിടിച്ച്അവന്റെ ബാപ്പാ സ്വർഗ വാതിലിലേക്ക്  യാത്രക്ക് തയാറായി  നിൽക്കുന്ന  ഈ ചിത്രം അവൻ തയാറാക്കിയപ്പോൾ  അതിന് പല മാനങ്ങൾ കൈവന്നു,.

ഈ ഫോട്ടോ എന്റെ മനസ്സിനെ വല്ലാതെ  തരളിതമാക്കുന്നല്ലോ.