Monday, July 18, 2011

കൊച്ചി മീറ്റ്‌-മീറ്റുകളെന്തിനു?

ജനശതാബ്ദി ഹരിപ്പാട് സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ട്രെയിനിന്റെ ജനലിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി ഇരുന്നു.
കണ്ണെത്താത്ത ദൂരത്തോളം പാടങ്ങള്‍!
കണ്ടാലും കണ്ടാലും മതി വരാത്ത കാഴ്ച!
വണ്ടി അതി ശീഘ്രം വടക്കോട്ടു പാഞ്ഞുകൊണ്ടിരുന്നു.
അതിരാവിലെ കൊട്ടാരക്കരനിന്നും കൊല്ലത്തെത്തി, അവിടെ നിന്നും ജനശതാബ്ദിയില്‍ കയറിയ ഞാന്‍ വണ്ടി ലേറ്റ് അല്ലെങ്കില്‍ ഒന്‍പതേകാലിനു എറുണാകുളത്തു എത്തുമെന്ന പ്രതീക്ഷയിലാണ്. .അവിടെ നിന്നും കച്ചേരിപ്പടി, പിന്നെ മയൂരാ ഹോട്ടല്‍ , ബ്ലോഗ് മീറ്റ് നടക്കുന്ന സ്ഥലം.
കഴിഞ്ഞ ദിവസം ഡോക്റ്റര്‍ ജയന്‍ ഏവൂര്‍ വിളിച്ചിരുന്നു” ഇക്കാ വരുന്നില്ലേ? മത്താപ്പിനെയും ഞാന്‍ വിളിച്ചിട്ടുണ്ട്, എല്ലാവരെയും ഇങ്ങിനെ വിളിച്ചുകൊണ്ടിരിക്കുകയാണ്”

.
ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ഉയര്‍ന്നതസ്തികയില്‍ ജോലി ചെയ്യുന്ന ആ ഡോക്റ്റര്‍ തന്റെ വിലപ്പെട്ട സമയം ചെലവഴിച്ച് ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ എല്ലാവരെയും നേരില്‍ ക്ഷണിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇത്രത്തോളം ശ്രമം നടത്തി എല്ലാവരെയും ഒരുമിച്ച് കൂട്ടാന്‍ എന്താണ് അദ്ദേഹത്തിന് പ്രചോദനമായത്?
.ഒറ്റ വാക്കില്‍ ഉത്തരം ഉണ്ട്; സൌഹൃദം അത് മാത്രം.
തിരക്ക് പിടിച്ച ജീവിതത്തില്‍ മീറ്റില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ സമയം കണ്ടെത്തിയതിന്റെ കാരണവും അത് തന്നെയാണ്.
കൃത്യ സമയത്ത് തന്നെ ജനശതാബ്ദി എന്നെ എറുണാകുളത്ത് എത്തിച്ചതിനാല്‍ മീറ്റ് ആരംഭത്തിലേ അവിടെ വന്നവരെ നിരീക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞിരിക്കുന്നു. അവരുടെ ജീവിതവും തിരക്ക് നിറഞ്ഞതായിട്ടും ഇവിടെ വരാന്‍ അവരെ പ്രേരിപ്പിച്ചതു സൌഹൃദം നില നിര്‍ത്തുക എന്ന ഉദ്ദേശം മാത്രമാണ് എന്നത് നിസ്തര്‍ക്കമായ വസ്തുത തന്നെ.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലോഗ് ആരംഭിക്കുമ്പോള്‍ ബ്ലോഗേര്‍സുമാര്‍ തമ്മിലുള്ള സൌഹൃദ ബന്ധം എന്റെ സ്വപ്നത്തില്‍ പോലുമില്ലായിരുന്നു.
.എന്ത് കൊണ്ടാണ് ഞാന്‍ ബൂലോഗത്തേക്ക് കടന്നു വന്നത്? എന്തു കൊണ്ടാണ് ബ്ലോഗ് മീറ്റുകളെ ഞാന്‍ ഇത്രമാത്രം ഇഷ്ടപ്പെടുന്നത്? ഞാന്‍ സ്വയം ആലോചിച്ചു കൊണ്ടിരുന്ന ചോദ്യങ്ങളാണ് ഇവ.
ചെറുപ്പം മുതല്‍ ഉണ്ടായിരുന്ന വായനയും എഴുത്തും ജീവിതത്തില്‍ എപ്പോഴും എന്നെ ഉന്മേഷവാനാക്കി.സാഹിത്യോപാസകന്‍ എന്ന നിലയില്‍ നാലു പേരുടെ മുമ്പില്‍ വെളിപ്പെടണമെന്നതിലുപരി നാല് പേരോട് കഥ പറയണമെന്നുള്ള അഭിനിവേശമാണ് എന്നില്‍ മുന്നിട്ട് നിന്നത്.
മനുഷ്യന്‍ കൂട്ടമായി ജീവിക്കാന്‍ ആരംഭിച്ച കാലം മുതല്‍ ആരംഭിച്ചതാണല്ലോ വട്ടംകൂടിയിരുന്ന് കഥ പറച്ചിലും കഥ കേള്‍ക്കലും.
പക്ഷേ എഴുതിയ രചനകളിലേറെയും ഞാന്‍ പ്രസിദ്ധനല്ല എന്ന കാരണത്താല്‍ (അതേ! എന്റെ രചനകള്‍ അരോചകമായിരുന്നില്ല എന്ന് മറ്റൊരാളായി മാറി നിന്ന് അത് വായിക്കുമ്പോള്‍ എനിക്കനുഭവപ്പെടാറുണ്ട്)പത്രാധിപരെന്ന കശ്മലന്‍ തിരികെ അയക്കുമ്പോള്‍ കഥ കേല്‍പ്പിക്കണമെന്നുള്ള അഭിനിവേശത്തിന്മേലുള്ള പ്രഹരമായാണു കഥാ നിരാസം എനിക്കനുഭവപ്പെട്ടത്.
ബ്ലോഗ് തുടങ്ങാന്‍ കാരണം അതാണ്. എനിക്ക് എന്തും എഴുതാം, എഡിറ്ററുടെ കത്രികാ പീഡനമില്ലാതെ അതേപടി പ്രസിദ്ധീകരിക്കാം. അഭിപ്രായം പറഞ്ഞില്ലെങ്കിലും 10 പേര്‍ വായിക്കുന്നതായി ബോദ്ധ്യപ്പെടാം. ഇതില്‍ കൂടുതലെന്ത് വേണം?! ബ്ലോഗറായതില്‍ ഞാന്‍ കൃതാര്‍ത്ഥനായി.
പക്ഷേ ചെറായി മീറ്റില്‍ പങ്കെടുത്ത് കഴിഞ്ഞതിനു ശേഷം കഥ പറച്ചിലും കഥ കേള്‍ക്കലും മാത്രമല്ല ബ്ലോഗിങ് കൊണ്ടുള്ള ഗുണം എന്നെനിക്ക് ബോദ്ധ്യപ്പെട്ടു. ഇത് വരെ ഞാന്‍ കാണാത്ത, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ഒട്ടും പരിചയമില്ലാത്ത, ഒരു വലിയ കൂട്ടം ആള്‍ക്കാര്‍ എന്റെ ചങ്ങാതിമാരായി ബ്ലോഗ് മീറ്റുകളിലൂടെ ഉണ്ടായിരിക്കുന്നു.വിശാല സൌഹൃദം എന്നും ഇഷ്ടപ്പെടുന്ന അതിനു വേണ്ടി ദാഹിക്കുന്ന, സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ അത് ലഭ്യമാകാതിരുന്ന എനിക്ക് ഈ സൌഹൃദങ്ങള്‍ വിലയുറ്റതായി തീര്‍ന്നു. അവര്‍ എല്ലാവരും എന്റെ കുടുംബാംഗങ്ങളായി. അവര്‍ എന്നെ “ഇക്കാ“ എന്ന് വിളിക്കുമ്പോള്‍ എന്നോ എനിക്ക് കൈമോശം വന്നതും തീര്‍ച്ചയായും തിരികെ എനിക്ക് ലഭിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നതുമായ ഊഷ്മള സ്നേഹം വീണ്ടും ലഭ്യമായതായി എനിക്ക് അനുഭവപ്പെടുന്നു.
മീറ്റുകള്‍ കുടുംബാംഗങ്ങളുടെ ഒത്ത്ചേരല്‍ പോലെ ആയി.
ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിച്ചവരുടെ വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കൂടിച്ചേരലായി അത് തോന്നിച്ചു.
ബാല്യ കാല കളിക്കൂട്ടുകാരുടെ പുന:സമാഗമം പോലെ ആയി അത്.
അത്കൊണ്ട് തന്നെ ഇടപ്പള്ളി മീറ്റും എറുണാകുളം മറെയിന്‍ഡ്രൈവ് മീറ്റും, ഞാന്‍ ഒഴിവാക്കിയില്ല. തുഞ്ചന്‍ പറമ്പ് മീറ്റില്‍ തലേദിവസം തന്നെ പോയി മീറ്റില്‍ ഭാഗഭാക്കായി.
ഓരോ മീറ്റും പുതിയ സൌഹൃദം കൊണ്ട് തന്നു.
മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ മീറ്റുകള്‍ എനിക്ക് അനുഭൂതികളായി തീര്‍ന്നിരുന്നതിനാലാണ് ഡോക്റ്റര്‍ ജയന്‍ ഏവൂര്‍ ഫോണില്‍ വിളിച്ച് “ഇക്കാ വരുന്നില്ലേ“ എന്ന് ചോദിച്ചപ്പോള്‍ എല്ലാ തിരക്കുകളും മാറ്റി വെച്ച് എന്റെ കുടുംബാംഗങ്ങളെ, എന്റെ ബാല്യകാല സുഹൃത്തുക്കളെ, എന്റെ പണ്ടത്തെ കളിക്കൂട്ടുകാരെ കാണുവാനായി ഞാന്‍ ഓടിയെത്തിയത്. ഞാന്‍ ഇത് കുറിക്കുമ്പോള്‍ ബൂലോഗത്തിലെ പ്രായത്തില്‍ ഏറ്റവും ഇളയ ആള്‍ മുതല്‍ ഏറ്റവും മുതിര്‍ന്ന ആള്‍ വരെ ഓരോ മുഖവും എന്റെ മനസില്‍ തെളിഞ്ഞു വരുന്നു.(പരസ്പര സൌഹൃദത്തിനു പ്രായ വ്യത്യാസം ഒരു തടസമേ അല്ലെന്നും ബൂലോഗം തെളിയിക്കുന്നു) എന്തിനു പേരുകള്‍ ഞാന്‍ കുറിക്കണം.ആരെയെങ്കിലും വിട്ടു പോയാല്‍ ഇക്കാ എന്നെ മറന്നോ എന്ന ചോദ്യം പോലും എന്നെ വേദനിപ്പിക്കുമെന്നതിനാല്‍ ആരുടെയും പേരുകള്‍ ഞാന്‍ കുറിക്കുന്നില്ല.
എനിക്കനുഭവപ്പെടുന്ന ഈ വിചാര വികാരങ്ങളെല്ലാം ഏറ്റക്കുറച്ചിലായി മറ്റ് ബൂലോഗവാസികള്‍ക്കും അനുഭവപ്പെടുന്നുണ്ട് എന്നത് പച്ചപരമാര്‍ത്ഥം ആയതിനാലാണല്ലോ മീറ്റുകളില്‍ എല്ലാവരുടെയും സാന്നിദ്ധ്യം ഉണ്ടാകുന്നത്. അതു കൊണ്ടാണല്ലോ മീറ്റുകള്‍ എന്നെപ്പോലെ അവരെയും അഹ്ലാദഭരിതരാക്കുന്നത്. എല്ലാ തരത്തിലും പെട്ട അവര്‍ എല്ലാ തിരക്കുകളും മാറ്റി വെച്ച് വിടര്‍ന്ന ചിരിയോടെ ഓടിയെത്തുന്നത്.ഡോക്റ്റര്‍ ജയന്‍ ഏവൂരിനെ പോലുള്ളവര്‍, വിലപിടിച്ച തന്റെ സമയവും ധനവും ചെലവഴിച്ച് ഓരോരുത്തരെയും ഫോണില്‍ നേരില്‍ വിളിച്ച് ഓരോരുത്തരുടെയും സാന്നിദ്ധ്യം ഉറപ്പാക്കുന്നത്
.ഇന്‍ കം ടാക്സിലെ പി.ആര്‍.ഓ, ആയ ശ്രീ സജീവ് സ്നേഹ സാഗരം ഇരമ്പുന്ന മനസുമായി തന്റെ ഔദ്യോഗിക ഭാവങ്ങള്‍ ഒന്നുമില്ലാതെ അമിത ഭാരത്താലുള്ള നടുവേദന പോലും വകവെക്കാതെ ഒരേ ഇരിപ്പില്‍ ഇരുന്ന് മീറ്റില്‍ പങ്കെടുത്തവരുടെ എല്ലാം രേഖാ ചിത്രങ്ങള്‍ വരക്കുകയും എല്ലാവരോടും ഒരേ പോലെ പെരുമാറുകയും ചെയ്യുന്നതും അത് കൊണ്ടാണല്ലോ.
നൂറുകൂട്ടം ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കൊട്ടോട്ടി പാഞ്ഞെത്തുന്നത് അതേ കാരണത്താല്‍ തന്നെ.കൊട്ടോട്ടിയുടെ പുറകില്‍ നിന്ന് വില്ലേജുമാന്‍ മറ്റാരോടൊ കുശലം പറയുന്നതും അത് കൊണ്ട് തന്നെ

നന്ദനും ജോയും പ്രവീണ്‍ വട്ടപ്പറമ്പും
മനോരാജും,സജീം തട്ടത്ത്മലയും മറ്റെന്ത് കാരണത്താലാണ് സൌഹൃദം പുതുക്കുന്നത്.മത്താപ്പും അജുവും ജിക്കുവും ഇത്രക്ക് സന്തോഷവാന്മാരാകുന്നത്.
റെജി(പുത്തന്‍പുരക്കല്‍)യുംപൊന്മളക്കാരന്‍ അജയനും മീറ്റ് നടത്തിപ്പില്‍ താന്താങ്ങളുടെ ഭാഗം കയ്യാളുന്നത്. വിദൂരമായ സ്ഥലത്ത് നിന്നും തലേ ദിവസമേ പൊന്മളക്കാരന്‍ ജയനും സജീം തട്ടത്തുമലയും വന്ന് എറുണാകുളം മീറ്റ് സ്ഥലത്ത് തങ്ങുന്നത്. ഉപജീവന മാര്‍ഗമായ തന്റെ ഷോപ്പ് സ്റ്റാഫിനെ ഏല്‍പ്പിച്ച് യൂസുഫ്പാ മോണോലിസാ ചിരിയുമായി മീറ്റുകളില്‍ വരുന്നത്.തൂതപ്പുഴ ഓരത്ത് നിന്നും മുനീർ വിടർന്ന ചിരിയുമായി പാറി വന്നത്. ചുവന്ന വരയുള്ള ഷര്‍ട്ട് ധരിച്ച് കമ്പറും, പിന്നെ വണ്ടി പിരാന്തനും, ഗ്രാമീണൻ എന്നതിനു പകരം വില്ലേജുമാൻ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്ന കോട്ടയംകാരനും സുന്ദരമായി പാടുന്ന മണികണ്ഠനും ജിക്ക് ജിക്ക് എന്ന് ഓടി നടക്കുന്ന ജിക്കുവും ഒരു സംഭവമായ കുമാരനും വെള്ള ഹലുവാ പോലിരിക്കുന്ന ചാണ്ടിച്ചനും പുണ്യാളനും ഒരു സംശയം കൊണ്ട്നടക്കുന്നത് പോലുള്ള സംഷിയും റോഡരുകില്‍ നില്‍ക്കാന്‍ സന്തോഷമുള്ള സന്തോഷും ഒട്ടും പ്രായമില്ലാത്ത കാർന്നോരും ഷിജു ബഷീർ എന്ന പകൽക്കിനാവനും മലയാലപ്പുഴക്കാരൻ റെജിയും ഫ്രീ ലാൻഡിൽ വിഹരിക്കുന്ന പാമ്പള്ളി എന്ന സന്ദീപും ഒട്ടും വേഗതയില്ലാത്ത എന്നാൽ അതിമനോഹരമായി ചിരിക്കുന്നകായംകുളം എക്സ്പ്രസ്സ് അരുണും ജേക്കബ് രാജനും വെടി വെക്കുമ്പോള്‍ കൈ വിറക്കുന്ന രഘുനാഥനും
അവതാരമായ സെന്തിലും
ഷിബു ഫിലിപ്പും റഷ്യക്കാരൻ ദിമോത്രോവും ബ്ലോഗിൽ ദീർഘവും സാന്ദ്രവുമായ അതി മനോഹര നോവൽ രചിച്ച എന്റെ പ്രിയ സ്നേഹിതൻ (പത്നീസമേതനായി)കേരളദാസനുണ്ണിയും, ഒടിയനെന്ന ശ്രീജിത്തും അനൂപ്കുമാറും ഷിനോജും മഹേഷ് വിജയനും സതീഷ്മേനോനും ഷാജി.റ്റി.വിയും ജോസ് ആന്റണിയും അഞ്ചൽക്കാരൻ ഷിഹാബും മഹേഷ് ചെറുതനയും ജയരാജും എറുണാകുളത്ത് ഈ മീറ്റിൽ പങ്കെടുക്കാൻ എത്തിച്ചേർന്നതും ഈ വികാരവിചാരങ്ങളോടെയാണല്ലോ.ജോസഫ് ആന്റണിയും റ്റി.ആർ.പ്രദീപും അനൂപ് വർമയും,റിജോ മോനും
സീനിയര്‍ സിറ്റിസണ്‍ രഘുനാഥന്‍ സാറും
പി.കുമാരന്‍ സാറും റ്റി.കെ.അജയകുമാറും അജു എബ്രഹാമും ആദ്യമായി ബ്ലോഗ് മീറ്റില്‍ വന്നതാണെങ്കിലും ഈ സൌഹൃദാന്തരീക്ഷം അവര്‍ക്കും ഏറെ ഇഷ്ടപ്പെട്ടുകാണുമെന്ന് ഉറപ്പ്. വനിതാ വിഭാഗത്തില്‍ എന്റെ കുഞ്ഞനിയത്തി സോണിയാ, റിപ്പോര്‍ട്ടര്‍ അഞ്ജുനായര്‍, കുസുമം പുന്നപ്ര, നന്ദിനി, ഇന്ദ്രസേന, ശാലിനി എന്നിവര്‍ സജീവമായി ഈ സൌഹൃദം പങ്കിട്ടതും മീറ്റിന്റെ ഗുണഫലം കൊണ്ട് തന്നെയാണ്.
വീട്ടിലും ജോലിസ്ഥലത്തും ചെലവഴിക്കുന്ന യാന്ത്രികമായ നിമിഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ആഹ്ലാദകരമായ ചില മണിക്കൂറുകളാണു ബ്ലോഗ് മീറ്റുകളില്‍ നിന്നും ലഭ്യമാകുന്നത്.ഇതുവരെയും യാതൊരു മുന്‍ പരിചയവുമില്ലാതിരുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ സുഖാന്വേഷണങ്ങളുമായി നമ്മളിലേക്ക് വരുന്നു.നമ്മുടെ എല്ലാ വിവരങ്ങളും അവര്‍ അന്വേഷിക്കുന്നു. നാം അവരുടെ വിവരങ്ങളും തിരക്കുന്നു.
നോക്കുക! എത്ര സന്തോഷമാണത്.
എന്റെ മകന്റെ കുട്ടിയുടെ അസുഖവുമായി ബന്ധപ്പെട്ട് കൊട്ടോട്ടിക്കാരന്‍ സാബു ദിവസവും എന്നെ വിളിച്ചുകൊണ്ടിരുന്നു.എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടെങ്കില്‍ പൊന്മളക്കാരന്‍ ജയന്‍ എന്നെ വിളിച്ചിരിക്കും. യൂസുഫ്പാ ഇടക്കിടക്ക് വിവരങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കും. കേരളദാസനുണ്ണിയും ഹാഷിമും അപ്രകാരം തന്നെ.ബൂലോഗത്തെ ഒന്ന് രണ്ട് പെണ്‍കുട്ടികള്‍ അവരുടെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ഞാനുമായി ഏറെ നേരം ചര്‍ച്ച ചെയ്തു. അവരുടെ മനസിന്റെ ഭാരം ഇറക്കി വെക്കാനായി; എനിക്ക് അവരെ ആശ്വസിപ്പിക്കനുമായി. ഹാറൂണ്‍ സാഹിബ് (ഒരു നുറുങ്ങ്) തന്റെ രോഗാവസ്തയിലും സമയം കിട്ടുമ്പോഴൊക്കെ എന്നെ വിളിക്കാറുണ്ട്. ഞാനും എല്ലാവരുമായും ബന്ധപ്പെടുന്നു. നോക്കൂ! ഇതെത്ര സന്തോഷപ്രദമാണ്. ഇതെല്ലാം ബ്ലോഗിലൂടെയും ബ്ലോഗ് മീറ്റ്കളിലൂടെയും കൈ വന്ന ഭാഗ്യമാണ്.
ബ്ലോഗ് മീറ്റ് എന്തിനു? എന്ന ചോദ്യത്തിന്റെ ഉത്തരം ഇതൊക്കെ തന്നെയാണ്.
സ്നേഹത്തിന്റെ വസന്തം ബൂലോഗത്ത് പൂത്ത് തളിര്‍ക്കട്ടെ.
എല്ലാവര്‍ക്കും ആശംസകള്‍.

Friday, July 15, 2011

Thursday, July 7, 2011

ഇന്നത്തെപീഡനവാർത്തകൾ

ഇന്നത്തെ പ്രധാന പീഡന വാര്‍ത്തകള്‍ .
( മാതൃഭൂമി ദിനപ്പത്രത്തില്‍-കൊല്ലം എഡിഷന്‍ , 7-7-11ആയ ഇന്നേദിവസം‍-11-,13, പേജുകളില്‍ പ്രസിദ്ധീകരിച്ച പീഡന വാര്‍ത്തകളുടെ സംഗ്രഹം)

1) പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ എട്ടാം ക്ലാസ്സ്കാരന്‍ പിടിയില്‍
.
ഇതാണ് ഒരു പീഡന റിപ്പോര്‍ട്ടിന്റെ തലക്കെട്ട്.
സംഭവ സ്ഥലം കോലഞ്ചേരി. പെണ്‍കുട്ടിയുടെ ഇളയമ്മയുടെ മകനാണ് ഈ പ്രതി. ഈ പീഡനത്തില്‍ രണ്ടു പേരു കൂടി പങ്കാളികളുണ്ട്. അവരും വിദ്യാര്‍ത്ഥികള്‍ തന്നെ. . അവരെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.അവിടം കൊണ്ടും തീരുന്നില്ല വാര്‍ത്ത. ഈ പതിമൂന്നുകാരിയെ പീഡിപ്പിച്ച വകയില്‍ ആദ്യമേ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലാക്കിയിട്ടുണ്ട്.രണ്ട് ബന്ധുക്കള്‍, യഥാകൃമം 24, 13, വയസ്സ് വീതമുള്ളവര്‍. ഇപ്പോള്‍ ഈ കേസില്‍ ആകെ മൂന്നു പേര്‍ കസ്റ്റഡിയില്‍, രണ്ട് പേരെ അന്വേഷിക്കുന്നു, ഇനിയും ആള്‍ക്കാര്‍ ഉണ്ടോ എന്ന് പിന്നീട് വാര്‍ത്ത വരുമ്പോള്‍ പറയാം.

2) മൂന്നാം ക്ലാസ്സ്കാരിയെ മൂന്നു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു.
ഇതാണ് അടുത്ത തലക്കെട്ട്. സംഭവ സ്ഥലം പാലോട്, തിരുവനന്തപുരം ജില്ല. ആദിവാസി വിഭാഗത്തില്‍ പെട്ട മൂന്നാം ക്ലാസ്കാരിയെ വിദ്യാര്‍ത്ഥികളായ മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. മധ്യ വേനലവധിക്കാലത്ത് നാട്ടില്‍ സ്വന്തം വീട്ടില്‍ നില്‍ക്കുമ്പോഴാണ് അയല്‍ വാസികളായ മൂന്നു പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടിരിക്കുന്നത്.ഏതായാലും പെണ്‍കുട്ടി ഇപ്പോള്‍ എസ്.എ.റ്റി. ആശുപത്രിയില്‍ ചികിത്സയിലാണ്.

3) ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച അയല്‍ വാസി അറസ്റ്റില്‍.
ഈ തലക്കെട്ടുള്ള വാര്‍ത്തയില്‍ സംഭവ സ്ഥലം മുണ്ടക്കയം എന്ന് കാണിച്ചിരിക്കുന്നു. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ മറ്റ് സ്ത്രീകള്‍ ഞായറാഴ്ച പള്ളിയില്‍ പോയ നേരം നോക്കി 29വയസ്സ്കാരനായ അയല്‍ വാസി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

4)ഭര്‍ത്താവിന്റെ സഹായത്തോടെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി
എന്ന തലക്കെട്ടുള്ള വാര്‍ത്തയില്‍ സംഭവസ്ഥലം കോണ്ടോട്ടി ആണ് കാണിച്ചിരിക്കുന്നതെങ്കിലും വാഴക്കോടുകാരനായ ഭര്‍ത്താവിനെയാണ് പോലീസ് പൊക്കിയത്. നാല്‍പ്പത്കാരിയായ ഭാര്യക്ക് മയക്ക്മരുന്ന് പാലില്‍ ചേര്‍ത്ത് നല്‍കിയതിന് ശേഷമാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഭര്‍ത്താവിന്റെ സമ്മതത്തോടെ തന്നെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ കാണിച്ചിരിക്കുന്നു.മദ്യ ലഹരിയില്‍ ഭത്താവ് ശാരീരികമായി നിരന്തരം തന്നെ പീഡിപ്പിക്കാറുണ്ട് എന്നും മഞ്ചേരി ചീഫ് ജൂഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ യുവതി ആരോപിക്കുന്നു.

5) ഭാര്യയെ വിറ്റ കേസില്‍ തെളിവെടുപ്പ് നടത്തി
എന്ന തലക്കെട്ടുള്ള വാര്‍ത്തയിലെ സംഭവം കാഞ്ഞങ്ങാട് നടന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെങ്കിലും 15000രൂപ വിലയായി കൊടുത്ത് മറ്റൊരുത്തന്റെ ഭാര്യയെ വാങ്ങിയ രണ്ടാം പ്രതിയെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയെന്നാണ് ഇന്നത്തെ വാര്‍ത്ത.15000രൂപയും മദ്യവും വാങ്ങി ഭര്‍ത്താവ് തന്നെ സുഹൃത്തിന് കൈമാറിയെന്ന് ആരോപിച്ച് ഭാര്യ നല്‍കിയ കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് ആദ്യമേ കസ്റ്റഡിയിലായി എന്നും ഇന്നത്തെ വാര്‍ത്തയില്‍ പറയുന്നു.

6)“പീഡനം. ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍”
എന്ന തലക്കെട്ടിലെ സംഭവം അടിമാലിയിലാണ് നടന്നത്.വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷമായി യുവതിയെ പീഡിപ്പിച്ച് ഇപ്പോള്‍ യുവതി ഗര്‍ഭിണി ആയപ്പോള്‍ ഒളിവില്‍ പോയ പ്രതിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിയുടെ പ്രായം49വയസ്സ്.

7)രോഗിയുടെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതിന് പോലീസ് എടുത്ത കേസ്സില്‍ ഡോക്റ്റര്‍ കീഴടങ്ങിയ വാര്‍ത്ത തലക്കെട്ടായുള്ള റിപ്പോര്‍ട്ടില്‍ തെങ്ങില്‍ നിന്ന് വീണ് 60ദിവസമായി ഗുരുതരമായ പരിക്കും പറ്റി കഴിയുന്ന കട്ടപ്പന സ്വദേശി രോഗിയുടെ ഭാര്യയെ ഡോക്റ്റര്‍ റൂമില്‍ വിളിച്ച് വരുത്തി അപമര്യാദ്യായി പെരുമാറിയെന്നാണ് പരാതി.

8)പരവൂര്‍ പീഡനക്കേസിലെ ഇടനിലക്കാരികളെന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു എന്ന തലക്കെട്ട് നല്‍കിയ വാര്‍ത്തയിലെ പീഡന കഥ കുറേ ദിവസങ്ങളായി വാര്‍ത്തകളായി പത്രങ്ങളില്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തതായാണ് വാര്‍ത്ത. പ്രായ പൂര്‍ത്തിയാകാത്ത പരവൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്റ്റര്‍, രണ്ട് ഡോക്റ്റര്‍മാര്‍, തമിഴ് നാട്ടിലെ പോലീസ് ഉദ്യോഗസ്ഥന്‍ , തുടങ്ങിയ പ്രതികളെ പിടിക്കാന്‍ പോലീസ് വൈകുന്നു എന്നാണ് വാര്‍ത്തയില്‍ കാണിച്ചിരിക്കുന്നത്. വിദേശത്ത് കഴിയുന്നവരുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുമുണ്ട്.

9)ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫിലേക്ക് സ്ത്രീകളെ കടത്തി മാംസവ്യാപാരത്തിന് ഉപയോഗിച്ചു എന്ന കുറ്റത്തിനു പത്തനംതിട്ട സ്വദേശിനി പ്രതിആയ കേസില്‍ ഈ സെക്സ് റാക്കറ്റിനെ പറ്റി വിവരം കൈമാറിയ യുവതിക്ക് ബന്ധപ്പെട്ട പ്രതികളില്‍ നിന്നും ഉണ്ടായ വധ ഭീഷണിയെ തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കിയതായി പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഗള്‍ഫ്സെക്സ് റാക്കറ്റ്; പരാതിക്കാരിക്ക് സംരക്ഷണം ഉറപ്പാക്കി എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്.

10)കോതമംഗലം പീഡനം: വീണ്ടും പെണ്‍കുട്ടിയുടെ മൊഴി എടുത്തു
എന്ന തലക്കെട്ടിലെ വാര്‍ത്തയില്‍ പീഡനത്തിനിരയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബുധനാഴ്ച്ച മൊഴി എടുക്കാന്‍ വീണ്ടും കോതമംഗലം പോലീസ് സ്റ്റേഷനില്‍ എത്തിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 10 പേരാണ് ഇതിലെ പ്രതികള്‍ ഇപ്പോള്‍ . ആരെയും പിടി കിട്ടിയിട്ടില്ല. പെണ്‍കുട്ടി ഗര്‍ഭിണിയുമാണ്. 2009 മുതല്‍ തുടര്‍ച്ചയായി പീഡനം നടക്കുന്നുവെന്നാണ് പെണ്‍കുട്ടി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്രയുമാണ് ഇന്നത്തെ പ്രധാന പീഡന വാര്‍ത്തകള്‍ ഞാന്‍ പത്രത്തില്‍ വായിച്ചത്. ഒരു ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10പീഡന കേസുകള്‍.

ഇതാണ് നമ്മുടെ മധുര മനോജ്ഞ മലയാള നാട്, ദൈവത്തിന്റെ സ്വന്തം നാട്.
ഇവിടെ 11വയസ്സ്കാരന്‍ മുതല്‍ 80 വയസ്സ്കാരന്‍ വരെ വയറു നിറയെ ഹാര്‍മോണ്‍ കോഴി ഇറച്ചിയും രാസവള അരിയുടെ ചോറും പച്ചക്കറികളും വിഷം ചേര്‍ത്ത മീനും മൂക്ക് മുട്ടെ തട്ടി, 5വയസ്സ്കാരിമുതല്‍ 70വയസ്സ്കാരി അമ്മൂമ്മയെ വരെ പീഡിപ്പിക്കാനിറങ്ങിയിരിക്കുകയാണ്. കൂണു പോലെ മുളച്ച് പൊന്തുന്ന സൈബര്‍ കേന്ദ്രങ്ങള്‍/ഇന്റര്‍നെറ്റ് കഫേകള്‍ എല്ലാ വിധത്തിലുള്ള രതി വൈകൃതങ്ങളുടെയും സൈറ്റുകള്‍ കാണാന്‍ സഹായിച്ച് ഈ പിശാചുക്കള്‍ക്ക് രാസത്വരകമായി പ്രവര്‍ത്തിക്കുന്നു.

നമ്മുടെ പെണ്ണുങ്ങള്‍ അവര്‍ ചെറുതായാലും വലുതായാലും പീഡിപ്പിക്കപ്പെടുമ്പോള്‍ സംഭവസമയം വിളിച്ചുകൂവാനാവാത്തവിധം വായില്‍ ബണ്ണോ പഴം പൊരിയോ വെച്ചുകൊണ്ടിരിക്കുന്നവരാണ്. വര്‍ഷങ്ങളോളം തുടര്‍ച്ചയായി അവരെ പീഡിപ്പിച്ചാലും, കൈമാറി കൈമാറി മറ്റുള്ളവര്‍ക്ക് കൊടുത്താലും മൂന്ന് സെന്റില്‍ ഒരു വീട് വീതം നില്‍ക്കുന്ന ജന സാന്ദ്രതയുള്ള ഈ കേരളത്തില്‍ ഒച്ചവെച്ചെങ്കിലും ആളെക്കൂട്ടാന്‍ അവര്‍ക്ക് ആവാത്തവിധം “കൊന്നുകളയും” എന്ന ഭീഷണി കേട്ട് വിരണ്ട് കഴിയുന്നവരാണ്. ഗര്‍ഭിണി ആകുന്നത് വരെയോ, പീഡനത്തെപ്പറ്റി മറ്റാരെങ്കിലും പരാതിപ്പെടുന്നത് വരെയോ , അഥവാ വര്‍ഷങ്ങളോളം പീഡിപ്പിക്കപ്പെട്ട് അവശ ആകുന്നത് വരെയോ തുടരുന്ന അവരുടെ പീഡനകാലത്ത്, “എന്നെ ഇതാ പീഡിപ്പിക്കുന്നേ” എന്ന് പുറത്ത് പറയാനാവാത്തവിധം നിരന്തരം അവരെ വിരട്ടിക്കൊണ്ടിരുന്ന “പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും” എന്ന വധ ഭീഷണി പില്‍ക്കാലത്ത് അവരെ ബാധിക്കുന്നതായി കാണുന്നില്ല. പത്രക്കാരെ കാണുന്നതിലും ചാനലില്‍ മുഖം കാണിക്കുന്നതിലും ഒന്നിനും പീഡന പര്‍വത്തിന് ശേഷം വധ ഭീഷണി അവര്‍ക്ക് വിലങ്ങ്തടി ആകുന്നതേ ഇല്ല.
അപവാദങ്ങള്‍ ഇല്ലെന്നില്ല, എങ്കിലും ഭൂരിപക്ഷം കേസുകളുടെ രീതി ഇങ്ങിനെയാണ് കണ്ട് വരുന്നത്.
അറവ് ശാലയിലേക്ക് കയറ് കെട്ടി വലിച്ചു കൊണ്ട് പോകുന്ന ആടു പോലും “ഉമ്പേ“ എന്ന് കരഞ്ഞ് ബഹളം ഉണ്ടാക്കുമ്പോള്‍ ഇവര്‍ക്ക് അതിനു പോലും കഴിയുന്നില്ല പോലും.
എന്താണ് നമ്മുടെ സമൂഹത്തിന് സംഭവിച്ചത്?! 11വയസ്സ്കാരന്‍ നാലു വയസ്സാരിയെ പീഡിപ്പിച്ച് കൊന്ന് മൃതദേഹം മരപ്പൊത്തില്‍ ഒളിപ്പിച്ച് വെക്കാനും 70വയസ്സ്കാരന്‍ ഏഴ് വയസ്കാരിയെ പീഡിപ്പിച്ച് ആശുപതിയിലാക്കാനും തക്ക വിധത്തില്‍ ഈ കേരളത്തില്‍ എന്ത് മാറ്റമാണ് ഉണ്ടായത്?.
അത് കണ്ട്പിടിക്കാന്‍ കൂലംകഷമായ ഒരു ചര്‍ച്ചക്കും നിരീക്ഷണങ്ങള്‍ക്കും സമയമായില്ലേ?!

Tuesday, July 5, 2011

"ഗാന്ധിജിയെ ഞാന്‍ വെടിവെച്ചു"

സംഭവബഹുലമായ പൊയ്പ്പോയ കാലത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിനോക്കുന്നത് മനസിന് ഉന്മേഷം തരുന്ന പ്രവര്‍ത്തിയാണ്. ഞാന്‍ പലപ്പോഴും പഴയ ഡയറി കുറിപ്പുകളിലൂടെ കയറിയിറങ്ങാറുണ്ട്.
മഴ മേഘങ്ങള്‍ അലഞ്ഞു തിരിയുന്ന അന്തരീക്ഷം മനസിലേക്ക് കൊണ്ടു വന്ന നിരുന്മേഷം അകറ്റാനായി ഇന്ന് ഞാന്‍ പഴയ ഡയറികള്‍ സൂക്ഷിച്ച അലമാര തുറന്നു.ഡയറികള്‍ പരതുന്നതിനിടയില്‍ പുരാ വസ്തുക്കള്‍ സൂക്ഷിക്കുന്നത് പോലെ ഞാന്‍ കെട്ടി വെച്ചിരുന്ന ചില പഴയ താളുകളുടെ മുകളില്‍ ഇരുന്ന പഴയ ഒരു വൃത്താന്ത പത്രത്തിലെ തലക്കെട്ട് എന്റെ കണ്ണില്‍ പെട്ടു. “ഗാന്ധിജിയെ ഞാന്‍ വെടിവച്ചുകോടതിയില്‍ ഗോദ്സേയുടെ കുറ്റസമ്മതംപത്രത്തിന്റെ പേരുമലയാള രാജ്യംപത്രത്തിലെ തീയതി ൧൯൪൮ നവംബര്‍ ൧൨-(1948നവംബര്‍12 ) ഞാന്‍ ജനിക്കുന്നതിനു മുമ്പുള്ള പത്രം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ലഭിച്ചത് യാദൃശ്ചികമായാണ്. അന്ന് ഞാന്‍ അത് അലമാരിയില്‍ സൂക്ഷിച്ച് വെച്ചിരുന്നു. ഗാന്ധിജിയുടെ മരണത്തെ പറ്റിയുള്ള വിവരണങ്ങള്‍ വിവിധ ലേഖനങ്ങളില്‍ നിന്നും ലഭിച്ചതിലും വ്യത്യസ്ഥമായി അദ്ദേഹത്തെ വധിച്ച ആളില്‍ നിന്നും രേഖപ്പെടുത്തിയത് വായിച്ചപ്പോള്‍ കൌതുകകരമായി തോന്നിയതിനാല്‍ വാര്‍ത്ത ഞാന്‍ ഇവിടെ അതേപടി പകര്‍ത്തുന്നു.

ന്യൂഡെല്‍ഹി,നവ -കാണ്‍ഗ്രസ് നേതാക്കന്മാര്‍ ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഇന്ത്യയുടെ വിഭജനം സ്വീകരിച്ചത് നിമിത്തം ഹൈന്ദവത്വത്തിന്റെ മേല്‍ വരുത്തിക്കൂട്ടിയ നിഷ്ഠൂരതകളെയും പുറമേ മുസ്ലിമിസത്തേയും അകമേ ഗാന്ധിസത്തേയും നേരിടേണ്ടി വന്നാല്‍ അതിനുള്ള ഇരുണ്ടതും മാരകവുമായ ഭാവിയെയും പറ്റി ചിന്തിച്ച് കഠിനമായി ദു:ഖിക്കുകയും അതിനു ശേഷം പെട്ടെന്ന് തന്നെ എന്റെ ഉദ്ദേശം മറ്റാരെയും അറിയിക്കാതെയും മറ്റാരുടെയും സഹകരണം ആവശ്യപ്പെടതെയും ഗാന്ധിജിയുടെ നേര്‍ക്കുള്ള അങ്ങേഅറ്റത്തെ നടപടി കൈക്കൊള്ളുവാന്‍ ഞാന്‍ തീരുമാനിക്കുകയും ചെയ്തു.പാക്കിസ്ഥാനു ൫൫ (അന്‍പത്തി അഞ്ചു)കോടി രൂപാ കൊടുക്കുവാന്‍ ഇടയാകത്തക്ക വിധംഒടുവിലത്തെ ഉപവാസത്തിനിടയില്‍ ഗാന്ധിജി ചെയ്ത കോപാകുലമായ പ്രവൃത്തികളും അതിന്റെ കൂടെ കഴിഞ്ഞ ൩൨(മുപ്പത്തിരണ്ട്) വര്‍ഷക്കാലമായി പൊന്തിച്ചു പൊന്തിച്ചു കൊണ്ടിരിക്കുന്ന പ്രകോപനപ്രവര്‍ത്തികളും കൊണ്ട് ലോകത്തെ ഗാന്ധിജിയുടെ ജീവിതാന്ത്യം ഉടനടികൈവരുത്തണമെന്നുള്ള തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു.” എന്നിപ്രകാരമാണുമഹാത്മാഗാന്ധി വധക്കേസില്‍ വിചാരണ നടത്തുന്ന സ്പഷ്യല്‍ ജഡ്ജിയുടെ കോടതിയില്‍ വെച്ച്ചെയ്ത ഒരു സ്റ്റേറ്റ്മെന്റില്‍ ഒന്നാം പ്രതിയായ നതൂറാം വിനായക് ഗോദ്സെ പറഞ്ഞിരിക്കുന്നത്ഞാന്‍വെച്ച വെടിയേറ്റാണ് ഗാന്ധിജി മൃതിയടഞ്ഞത്എന്ന് ഗോദ്സെ അതില്‍ ഏറ്റ് പറയുകയുംചെയ്തിരിക്കുന്നു. സവര്‍ക്കര്‍ക്കോ ആപ്തെക്കോ മറ്റാര്‍ക്കുമോ ഇതില്‍ പങ്കില്ലെന്നും താന്‍ സ്വയംകൈക്കൊണ്ട നടപടിയാണിതെന്നും ഗാന്ധിജി, പണ്ഡിതനെഹ്രു , സുഹ്ര് വര്‍ദി , എന്നിവരെ തീര്‍ത്ത്കളയാന്‍ താനൊ ആപ്തെയോ ബാഡ്ജെയോടു പറഞ്ഞെന്നുള്ള മൊഴി സത്യമായിരിക്കുന്നില്ലെന്നുംതന്റെ പ്രവൃത്തി സകലവിധ വിമര്‍ശനങ്ങളുമുണ്ടാക്കിയെങ്കിലും അതിന്റെ ധാര്‍മ്മികമായ വശത്തില്‍തനിക്കുള്ള വിശ്വാസം ഉലയുകയുണ്ടായിട്ടില്ലെന്നും ......... ഗോദ്സെ പ്രസ്താവിച്ചിരിക്കുന്നു.
മഹാത്മാഗാന്ധി പ്രാര്‍ത്ഥനാസ്ഥലത്തേക്ക് വന്ന് മൂന്നോ നാലോ ചുവട് വച്ചയുടനെ ഞാന്‍
മഹാത്മാഗാന്ധിയുടെ മുന്‍പിലേക്ക് ചാടി വീണു. മറ്റാര്‍ക്കും പരിക്ക് പറ്റാതിരിക്കാന്‍ നേരെ നിന്നു തന്നെവെടി വെയ്ക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു.കയ്യില്‍ പിസ്റ്റലുമായി ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ശിരസ്സ്നമിച്ചു. രണ്ട് പ്രാവശ്യം ഞാന്‍ വെടിവെച്ചു വെന്നാണ് എനിക്ക് തോന്നുന്നത്.ഏതായാലും പിന്നീട് ഞാന്‍മനസ്സിലാക്കി ഞാന്‍ മൂന്നു പ്രാവശ്യം വെടിവെച്ചെന്ന്. അതിന് ശേഷം ഞാനും ഇളകിപ്പോകുകയുംപോലീസ്, പോലീസ് വരികഎന്ന് വിളിക്കുകയും ചെയ്തു.അപ്പോള്‍ ഒട്ടനവധിപേര്‍ എന്നെ പിടികൂടി. പിന്നീട് എന്നെ പോലീസ് സ്റ്റേഷനിലേക്ക് നീക്കി.

ഗാന്ധിജിയോടുകൂടി ഞാനും മരിച്ചു

യഥാര്‍ത്ഥം പറഞ്ഞാല്‍ ഗാന്ധിജിയുടെ നേരെ വെടി പൊട്ടിയതോടുകൂടി എന്റെ ജീവനും അവസാനിച്ചു. അതിനുശേഷം ഒരു മൂര്‍ച്ഛാവസ്ഥയില്‍ ഞാന്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയാണ്. രാഷ്ട്രത്തിനു വേണ്ടിഗാന്ധിജി വളരെ യാതനകള്‍ സഹിച്ചിട്ടുണ്ട്.ജനഹൃദയങ്ങളില്‍ അദ്ദേഹം ഒരുഉണര്‍വുണ്ടാക്കിയിട്ടുണ്ട്.സ്വാര്‍ഥതക്ക് വേണ്ടി അദ്ദേഹം യാതൊന്നും ചെയ്തിട്ടില്ല. എന്നാല്‍അക്രമരാഹിത്യം പരാജയപെട്ടത് അദ്ദേഹം സമ്മതികാത്തതാണ് എന്നെ വേദനിപ്പിക്കുന്നത്.

ഇത്രയുമാണ് 63വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ പത്രത്തില്‍ കണ്ടത്.
ആറ് ദശാബ്ദങ്ങള്‍ കടന്ന് കഴിഞ്ഞപ്പോള്‍ ഗോദ്സെയുടെ കാഴ്ചപ്പാട് പൂര്‍ണമായുംതെറ്റായിരുന്നുവെന്നും മതേതരത്വത്തിലും അഹിംസയിലും കഴിഞ്ഞു കൂടുവാന്‍ ഒരു രാഷ്ട്രത്തിനുകഴിയുമെന്നും ലോകം വിലയിരുത്തി കഴിഞ്ഞു. അതിനു മഹാത്മാവിന്റെ ജീവിതവും സന്ദേശവും
പ്രചോദനമാകുകയും ചെയ്തു.റാം റാം എന്ന് ഉച്ചരിച്ച് അന്ത്യ ശ്വാസം വലിച്ച പുണ്യവാനെ രാഷ്ട്രപിതാവായി കാണുന്നതില്‍ ഏതൊരു ഭാരതീയനും അഭിമാനം കൊള്ളുകയും ചെയ്യുന്നു. താന്‍ തനിച്ച് ആലോചിച്ചുറച്ചാണ് അരും കൊല നടത്തിയതെന്ന ഗോദ്സെയുടെ മൊഴി കള്ളമായിരുന്നുവെന്നും ആപ്തേ മുതലായവര്‍ കൊലക്കുള്ള ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്നും പിന്നീടുള്ള അന്വേഷണത്തില്‍വെളിപ്പെട്ട വിവരവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.

Thursday, June 30, 2011

ചെക്ക് ഒപ്പിടുമ്പോള്‍

ബാങ്കില്‍ തന്റെ പേരിലുള്ള അക്കൌണ്ടില്‍ മതിയായ തുകയുണ്ടെന്ന് ധരിപ്പിച്ച് ചെക്ക് ഒപ്പിട്ട് കൊടുക്കുകയും അക്കൌണ്ടില്‍ തുകയില്ലന്ന കാരണത്താലോ മറ്റ് കാരണങ്ങളാലോ ആ ചെക്ക് മാറാതെയും തുക ലഭിക്കാതെയും വന്നാല്‍ ചെക്ക് ഒപ്പിട്ട് നല്‍കിയ കക്ഷിക്കെതിരെ ചെക്ക് കൈ വശം ഉള്ള ആള്‍ക്ക് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ നിയമം അനുവാദം നല്‍കുന്നു.

ചെക്ക് നല്‍കിയ ബാങ്കിന്റെ അധികാര പരിധിയില്‍ വരുന്നതോ ചെക്ക് മടക്കിയ ബാങ്കിന്റെ പരിധിയില്‍ വരുന്നതോ ചെക്ക് കൊടുത്ത ആളിന്റെയോ കൈവശം ഉള്ള ആളിന്റെയോ താമസ സ്ഥല പരിധിയില്‍ വരുന്നതോ ആയ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ചെക്ക് കേസ് ഫയല്‍ ചെയ്യേണ്ടത്.

നെഗോഷ്യബില്‍ ഇന്‍സ്റ്റ്രമന്റ് ആക്റ്റ് സെക്ഷന്‍ 138പ്രകാരമോ ചിലപ്പോള്‍ ക്രിമിനല്‍ നടപടി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമോ യുക്താനുസരണം ചെക്ക് കേസ്ഫയല്‍ ചെയ്യാന്‍ കഴിയും.

കേസ് തെളിയിക്കപ്പെട്ടാല്‍ തടവ് ശിക്ഷയോ, പിഴയോ ചിലപ്പോള്‍ രണ്ടും കൂടിയോ ചെക്ക് ഒപ്പിട്ട ആള്‍ അനുഭവിക്കേണ്ടി വരുന്നു. ചെക്ക് തുകയുടെ ഇരട്ടിവരെ പിഴ ചുമത്താന്‍ കോടതിക്ക് അധികാരമുണ്ട്.

പണമിടപാടിന്റെ ഉറപ്പിലേക്കോ ജാമ്യമായോ ഒപ്പിട്ട ചെക്ക് നല്‍കിയാലും ചെക്കിലെ ഒപ്പിന്റെ ഉത്തരവാദിത്വം ചെക്ക് ഒപ്പിട്ട ആള്‍ക്ക് മാത്രമാണ്.

പണം കടം കൊടുക്കുന്ന ആളിന്റെ നിര്‍ബന്ധം കാരണത്താലും കടം വാങ്ങുന്ന ആളിന്റെ പരാധീനതയും പണത്തിന്റെ അത്യാവശ്യവും കാരണം പലരും തീയതി വെക്കാതെയും തുക എഴുതാതെയും ചെക്ക് ലീഫ് ഒപ്പിട്ട് നല്‍കാറുണ്ട്. ഗതി ഇല്ലാത്ത അവസ്ഥയില്‍ അപ്രകാരം ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ട് നല്‍കുന്നവന്‍ പിന്നീട് വലിയ കുഴപ്പങ്ങള്‍ക്ക് ഇരയാകാറുമുണ്ട്. ചെക്ക് ലഭിച്ച ആള്‍ അയാള്‍ക്ക് ഇഷ്ടമുള്ള തുക ചെക്കിലെഴുതി കേസ് ഫയല്‍ ചെയ്യുമ്പോള്‍ അയാളുടെ ദയാദാക്ഷണ്യങ്ങള്‍ക്കായി ചെക്ക് ഒപ്പിട്ട് നല്‍കിയ ആള്‍ പുറകേ നടക്കേണ്ടി വരുന്നു., ചെക്ക് കൈവശം ഉള്ള ആള്‍ ആവശ്യപ്പെടുന്ന തുക നല്‍കി ഇടപാട് തീര്‍ക്കേണ്ടി വരുന്നു; അല്ലാത്ത പക്ഷം ചെക്ക് ഒപ്പിട്ട ആള്‍ അഴി എണ്ണേണ്ടിയും വരുന്നു. നമ്മുടെ കയ്യക്ഷരത്തിലല്ല തുക എഴുതിയിരിക്കുന്നത് എന്ന വാദം പലപ്പോഴും നിലനില്‍ക്കാറില്ല. ചെക്ക് ഒപ്പിട്ടവന്‍ അതിലെ തുകക്ക് ഉത്തരവാദിയാണെന്ന വിധത്തില്‍ ധാരാളം കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്.

ചെക്ക് ഒപ്പിട്ട് നല്‍കിയതിന് ശെഷം അത് ലഭിച്ച ആള്‍ ക്ലിപ്ത തീയതിയിലോ നിശ്ചിത കാലാവധിക്കുള്ളിലോ ചെക്ക് ബാങ്കില്‍ ഹാജരാക്കുമ്പോള്‍/മറ്റ് ബാങ്ക് വഴി അയക്കുമ്പോള്‍, മതിയായ തുക ഇല്ലാ എന്നകാരണം കാണിച്ച മെമ്മോ സഹിതം ചെക്ക് മടങ്ങിയാല്‍ മെമ്മോ ലഭിച്ച് 30ദിവസത്തിനകം ചെക്ക് കയ്യിലുള്ള ആള്‍ അഭിഭാഷകന്‍ മുഖേനെ ചെക്ക് ഒപ്പിട്ട ആള്‍ക്ക് നോട്ടീസ് നല്‍കേണ്ടതാണ്.ചിലപ്പോള്‍ അയാള്‍ നോട്ടീസ് കൈപ്പറ്റാം, കൈപ്പറ്റാതെ നോട്ടീസ് മടങ്ങിവരുകയും ചെയ്യാം. ആ തീയതി മുതല്‍ (കൈപറ്റിയതോ മടങ്ങിയതോ തീയതി) 15ദിവസത്തിന് ശേഷം ആരംഭിക്കുന്ന 30ദിവസത്തിനുള്ളില്‍ (ആകെ 45 ദിവസത്തിനുള്ളില്‍ )നെഗോഷ്യബില്‍ ഇന്‍സ്ട്രമന്റ് ആക്റ്റ് സെക്ഷന്‍ 138പ്രകാരം ബന്ധപ്പെട്ട കോടതിയില്‍ ചെക്ക് നല്‍കിയ ആള്‍ക്കെതിരെ (അയാള്‍ തുക തരാത്ത പക്ഷം) കേസ് ഫയല്‍ ചെയ്യാന്‍ കഴിയും.

ചെക്ക് ഒപ്പിട്ട് നല്‍കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇപ്രകാരമാണ്:-

ചെക്ക് ഒപ്പിട്ട് നല്‍കുമ്പോള്‍ തുകയും തീയതിയും എഴുതി നല്‍കുക.ചെക്കില്‍ കാണിച്ചിരിക്കുന്ന തീയതീയില്‍ ചെക്ക് തുക ബാങ്കില്‍ നമ്മുടെ അക്കൌണ്ടില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നല്‍കാതിരിക്കുക.

ചെക്ക് ഇടപാട് തുക ബന്ധപ്പെട്ട കക്ഷിക്ക് നേരില്‍ നല്‍കി അവസാനിപ്പിക്കുമ്പോള്‍ നാം ആ കക്ഷിക്ക് ഒപ്പിട്ട് നല്‍കിയ ചെക്ക് ലീഫ് തിരികെ വാങ്ങാന്‍ ഒരിക്കലും മറക്കാതിരിക്കുക. ചെക്കിലെ തുക നേരില്‍ ലഭിച്ച ശേഷവും തുക തിരികെ വാങ്ങിയ ആള്‍ ( അയാള്‍ എത്ര അടുത്ത പരിചയക്കാരനായാലും ശരി ) ലീഫ് “നാളെ തരാം” “വീട്ടില്‍ എത്തിക്കാം” എന്ന് സൌഹൃദ ഭാവത്തില്‍ പറഞ്ഞാലും വഴങ്ങരുത്, ചെക്ക് ലീഫ് തിരികെ ലഭിച്ചതിന് ശേഷം മാത്രം തുക നല്‍കുക.

ചിട്ടി, വാഹന ഇടപാടുകള്‍ തുടങ്ങിയവക്ക് ഈടിനായി നാം നല്‍കുന്ന ചെക്ക് ലീഫുകള്‍ എത്ര എണ്ണം നാം നല്‍കിയെന്ന് ഓര്‍മിച്ച് വെക്കുകയും ഇടപാട് തീരുമ്പോള്‍ അത്രയും എണ്ണം തിരികെ ലഭിച്ചെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക( അക്കൌണ്ടില്‍ കൂടി മാറിയവ കഴിച്ച് ബാക്കി ഉള്ളവ)

ചെക്ക് ലീഫുകള്‍ ഒപ്പിട്ട് കൈ വശം വെക്കരുത്. മറ്റ് ആരുടെ എങ്കിലും കൈ വശം ആ ലീഫുകള്‍ ലഭിച്ചാല്‍ അത് അപകടമാണ്.ആവശ്യം ഉള്ളപ്പോള്‍ മാത്രം ചെക്കില്‍ ഒപ്പിടുക.

ചെക്ക് ബുക്ക് അലക്ഷ്യമായി സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഏതെങ്കില്‍ കാരണ വശാല്‍ നമ്മുടെ ചെക്ക് ലീഫുകള്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ബാങ്കില്‍ വിവരം അറിയിക്കുക.

ചെക്ക് ഒപ്പിടുമ്പോള്‍ നമ്മുടെ അക്കൌണ്ടില്‍ മതിയായ തുക ഇല്ലെങ്കില്‍ നാം കുഴപ്പങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണ് എന്ന് എപ്പോഴും ഓര്‍മ്മിക്കുക.