Sunday, May 4, 2014

വീണ്ടും മദ്യം തന്നെ വിഷയം

ബഹുമാനപ്പെട്ട  ഹൈ കോടതി  മദ്യ വിൽപ്പന ശാലകളുടെ ശോചനീയാവസ്ഥ  പരിഹരിക്കാൻ നടപടികളെടുക്കുവാൻ  സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു.  കേസിന്റെ വശങ്ങൾ  പരിശോധിക്കുമ്പോൾ  ഇരു കക്ഷികളുടെയും വാദങ്ങൾക്കൊടുവിൽ   സാന്ദർഭികമായി  ഇപ്രകാരമുള്ള അഭിപ്രായങ്ങൾ കോടതിയിൽ നിന്നും  ഉണ്ടാവുക സ്വാഭാവികമാണെന്ന്  ന്യായീകരിക്കാമെങ്കിലും  മദ്യപാനത്തിന്റെ ദുരന്ത ഫലങ്ങളിലേക്ക്  തുറന്ന കണ്ണുകളോടെ നോക്കി  നിൽക്കുന്ന ഒരു പൗരന്  തന്റെ രാജ്യത്തിലെ  ഓരോ ഭാര്യയും , ഓരോ കുട്ടിയും  കുടിയന്റെ മാതാപിതാക്കളും  മറ്റ് കുടുംബാംഗങ്ങളും   അനുഭവിക്കുന്ന ദുരിതത്തെ സംബന്ധിച്ച് പ്രതികരിക്കാനാവാതെ  നിശ്ശബ്ദനായിരിക്കുവാൻ  കഴിയില്ല. മദ്യപിച്ച് വരുന്നവൻ  84വയസുകാരിയെയും   അഞ്ച് വയസുകാരിയെയും  തന്റെ ലഹരിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തുമ്പോൾ  പൊതു സമൂഹം കാഴ്ച കാണുന്ന/ കേൾക്കുന്ന   ബൊമ്മകളായി  മാറുന്നതിനെതിരെ  പ്രതികരിച്ചില്ലെങ്കിൽ  ആ സമൂഹം  നാശത്തിന്റെ  വക്കിലേക്ക് തന്നെയാണ്  യാത്രചെയ്യുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും.  രണ്ട് വർഷങ്ങൾക്ക്  മുമ്പ്  ഇത് സംബന്ധമായി  ഒരു സ്നേഹിതനുമായി ചേർന്ന്  നിരീക്ഷണത്തിന് മുതിർന്നപ്പോൾ  അനുഭവിച്ച വസ്തുതകൾ  ഞാൻ ഒരു പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു .  അന്ന്   ഉണ്ടായിരുന്നവരും  ഇന്നും സജീവമായി ഫെയ്സ്ബുക്കിൽ  സജീവമായി  പ്രതികരിക്കുന്നവരുമായ  എല്ലാ  പ്രമുഖരും  ആ ബ്ലോഗ് പോസ്റ്റിൽ  പ്രതികരിക്കുകയും ചെയ്തു.  പോസ്റ്റിലെ പ്രസക്തമായ  ചില  നിരീക്ഷണങ്ങൾക്ക്  ഇപ്പോഴാണ്  പ്രസക്തി എന്ന് തോന്നുന്നതിനാൽ  അത്   ഇവിടെ ആവർത്തിക്കട്ടെ.
.ഇവനെല്ലാം കുടിച്ചേച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ ഭാര്യയുടെയും കുട്ടികളുടെയുംപ്രതികരണങ്ങള്‍ എങ്ങിനെ ആയിരിക്കും, അവര്‍ക്ക് സന്തോഷമായിരിക്കില്ല, തീര്‍ച്ച, അവരുടെപ്രതിഷേധം പുറത്തെടുക്കുന്ന രീതി എങ്ങിനെ ആയിരിക്കും. അതോ അവര്‍ക്ക് ഭയമായിരിക്കുമോ?...ഒരു മദ്യപാനി ഭര്‍ത്താവ്/ അഛന്‍ /മകന്‍ വീട്ടില്‍  മദ്യപിച്ച്  ചെല്ലുമ്പോൾ   എന്തായിരിക്കും അവരുടെ മുഖഭാവം.... വിഷയം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” .......................................................................................

"ആ സ്ത്രീയും പെണ്‍കുട്ടിയും കൂടി അയാളെ ഒരു വിധം വലിച്ച് പുറത്താക്കിയ നിമിഷം അയാള്‍ അവരെ ഛര്‍ദ്ദിലില്‍ കുളിപ്പിച്ചു. ഭയങ്കരമായ നാറ്റം അവിടെ പരന്നു. ഞാനും സുരേഷും മൂക്ക് പൊത്തി. അയാളെ അവര്‍ പിടിച്ച് നേരെ നിര്‍ത്തിയെങ്കിലുംഅവരുടെ പിടിയില്‍ നില്‍ക്കാതെ അയാള്‍ നിലത്തേക്ക് മറിഞ്ഞു. ക്രൂശില്‍ തറച്ചത് പോലെ കൈ രണ്ടും വിരിച്ച് അയാള്‍ നിലത്ത് കിടന്നു"...................................................................................
 
“ഈ സ്ത്രീകള്‍ മദ്യപാനിയായ ഭര്‍ത്താവിനെ എന്ത് കൊണ്ട് സഹിക്കുന്നു” വണ്ടി ഓടിച്ച് കൊണ്ട് പോകുമ്പോള്‍ സുരേഷ് എന്നോട് ചോദിച്ചു.
“മദ്യപാനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ഥിരം മദ്യപിക്കുന്നു എന്ന കാരണത്താല്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുക എന്ന നയം സ്വീകരിച്ചാല്‍ എത്ര ഭാര്യമാര്‍ക്ക്
ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും. നമ്മള്‍ കണ്ട ആ പെണ്‍കുട്ടിയെ പോലെയുള്ള എത്ര കുട്ടികള്‍ക്ക് അഛന്‍ കൂടെ ഉണ്ടാകും, ആ പെണ്‍കുട്ടിക്ക് ഒരു കല്യാണാലോചന വരുമ്പോള്‍ അഛനില്ലാ എന്ന നാണക്കേട് ഒഴിവാക്കാന്‍ ഈ അഛനെയും തിരക്കി അന്ന് ഓടേണ്ടി വരില്ലേ? ഭര്‍ത്താവില്ലാത്ത സ്ത്രീയെ സമൂഹം ഏത് രീതിയില്‍ കാണുമെന്നറിയാമല്ലോ, ഇങ്ങിനെ പല കാരണങ്ങളാലാണ് നമ്മള്‍ ഇന്ന് കണ്ടത് പോലുള്ള കുരിശ് പെണ്ണുങ്ങള്‍ ചുമക്കുന്നത്. ബോധവത്ക്കരണം കൊണ്ടൊന്നും മദ്യപാന സ്വഭാവം മാറാന്‍ പോകുന്നില്ല. ഈ ശാപം എന്നും സ്ത്രീകള്‍ അനുഭവിച്ചേ പറ്റൂ....” 

അന്ന് ഈ പോസ്റ്റ് വായിക്കാത്ത എന്റെ  ഫെയ്സ്ബുക്ക് സഹജീവികൾക്കായി  ഈ  ലിങ്ക് നൽകുന്നതിൽ ക്ഷമിക്കുമല്ലോ.
http://sheriffkottarakara.blogspot.in/2014/05/blog-post_4.html

ഈ സാധനം എന്റേതല്ല

    Re-postimg-എന്റെ ഒരു ത്മാര്‍ത്ഥ സുഹൃത്തിനു മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ചില സ്വഭാവങ്ങളുണ്ട്. എന്നെക്കാളും വളരെ ചെറുപ്പമാണെങ്കിലും അവന്റെ പ്രത്യേകതകള്‍ അവനുമായി എന്നെ വളരെ അടുപ്പത്തിലാക്കി. ഉന്നത ബിരുദധാരിയായ അവന്‍ ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്നവനും ജീവിതം എല്ലാ നിലയില്‍ നിന്നും വീക്ഷിക്കുവാന്‍ തല്‍പ്പരനും അത് കൊണ്ട് തന്നെ ഒരിടത്തും സ്ഥിരമാകാത്തവനുമാണ്കഴിഞ്ഞ വര്‍ഷം അവന്‍ ഗല്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയിലായിരുന്നെങ്കില്‍  വര്‍ഷം നാട്ടില്‍ കര്‍ഷക തൊഴിലാളിയായാണ് അവനെകാണപ്പെട്ടത്. ചിലപ്പോള്‍ ആട്ടോ റിക്ഷ ഡ്രൈവറായാണവന്‍ പ്രത്യക്ഷപ്പെടുകകൊട്ടാരക്കരക്ക്    സമീപമുള്ള ഒരു  ഗ്രാമത്തില്‍ സാമാന്യം കഴിഞ്ഞ് പോകാന്‍ ഭൂസ്വത്തുള്ള വീട്ടില്‍ താമസിക്കുന്ന അവനെ നമുക്ക് സുരേഷ് എന്ന് വിളിക്കാം. സന്ധ്യ കഴിഞ്ഞ സമയത്താണ് അവനു ആട്ടോ സാരഥിയാകാന്‍ കൂടുതല്‍ താല്പര്യം. 

കോടതി മുറിയിലെ നാലു ചുമരുകള്‍ തീര്‍ത്ത തടങ്കല്‍ പാളയത്തില്‍ നിന്നും രക്ഷപെട്ട്പത്ത്മാലോകരുമായി ബന്ധം പുലര്‍ത്തി ഒരു സാധാരണ മനുഷ്യനായി ജീവിക്കാന്‍ കൊതിച്ച് നടക്കുന്ന കാലത്താണ് സുരേഷുമായി ഞാന്‍ ബന്ധപ്പെട്ടത് ലോകവും അതിലെ മനുഷ്യരെയും എല്ലാ കോണുകളില്‍ നിന്നും വീക്ഷിക്കുവാന്‍ ഹരം കൊണ്ട് നടക്കുന്ന ഞാനും സുരേഷും വളരെ പെട്ടെന്ന് അടുത്തുഒരു ആട്ടോ ഡ്രൈവറായാല്‍ പല സ്വഭാവക്കാരെയും അടുത്ത് നിന്ന് വീക്ഷിക്കാം എന്ന അവന്റെ അഭിപ്രായത്തില്‍ ആകര്‍ഷിക്കപ്പെട്ട് കുറച്ച് സമയം അവന്റെ ആട്ടോയുടെ മുന്‍സീറ്റില്‍ രാത്രി അവനോടൊപ്പം കൂടാന്‍ ഞാന്‍ അവനോട് അനുവാദം ചോദിച്ചു. രാത്രി കാലങ്ങളില്‍ അപ്രകാരം ആട്ടോ ഡ്രൈവറുടെ കൂട്ടിനു മുന്‍സീറ്റില്‍ സഹായികള്‍ ഇരിക്കുന്നത് പതിവ് കാഴ്ച ആയതിനാല്‍ ആരും മുന്‍ സീറ്റുകാരനെ ശ്രദ്ധിക്കുകയില്ലെന്നും എന്റെ വേഷം കൈലിയും ഷര്‍ട്ടും പിന്നെ ചെവി മൂടിക്കെട്ടി ഒരു തോര്‍ത്തും കൂടിയായാല്‍ യാത്രക്കാരുടെ മുമ്പില്‍ ഞാന്‍ തിരിച്ചറിയപ്പെടില്ലെന്നും ഒക്കെ അവനോട് പറഞ്ഞിട്ടും, “അവനവന്റെ വിലക്കും നിലക്കും ഒത്ത രീതിയില്‍ ജീവിച്ചാല്‍ മതിയെന്നും ആവശ്യമില്ലാത്ത പണിക്കൊന്നും പോകേണ്ടാ“ എന്നും പറഞ്ഞ് എന്റെ അപേക്ഷ നിഷ്ക്കരുണം അവന്‍ നിരസിച്ചെങ്കിലും എപ്പോഴെങ്കിലും അവന്‍ എന്നെ പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
 

കഴിഞ്ഞ ഓണത്തിനു തലേന്ന് ഉത്രാട നാളില്‍ ഒരു മഴക്ക് ശേഷമുള്ള രാത്രിയിലെ വിളറിയ നിലാവില്‍ സുരേഷ് എന്നെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു.
“ 
റോഡ് നിറയെ പാമ്പുകള്‍ , കാണണമെങ്കില്‍ ഉടനേ വാ മദ്യം ഓണവില്പനയില്‍  വര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ കരുനാഗപ്പള്ളിയില്‍ നിന്നും 38കിലോമീറ്ററോളം ദൂരം മാത്രമേ ഉള്ളൂകൊട്ടാരക്കരക്ക് എന്നു കൂടി ഓര്‍ക്കുക
ഞാന്‍
 കൈലി വേഷം ധരിച്ച് , എന്റെ വീടിനു സമീപമുള്ള റെയില്‍ വേ മേല്‍പ്പാലത്തിനു സമീപംതോര്‍ത്ത് കൊണ്ട് മുഖം മറച്ച് തയാറായി നിന്നപ്പോള്‍ ഒരു ആട്ടോ പാഞ്ഞ് വന്ന് എന്റെ അടുത്ത് നിര്‍ത്തിസുരേഷ് തല പുറത്തേക്ക് നീട്ടി പറഞ്ഞു;
പെട്ടെന്ന് കയറ്ഇന്ന് നല്ല തിരക്കാണ്നിരത്തില്‍ ജനം ഒഴുകി കൊണ്ടിരുന്നുപിറ്റേന്ന് ഓണമാണ്.ആട്ടോയില്‍ പലരും കയറി ഇറങ്ങി കൊണ്ടിരിക്കേ സുരേഷ് എന്നോട് ചോദിച്ചു;
“ 
സാറുശ്രദ്ധിച്ചോഒരുത്തെനെങ്കിലും മദ്യപിക്കാത്തവനുണ്ടോ?“
എടോ കയ്യില്‍ പൈസ്സാ ഉണ്ടായത് കൊണ്ടല്ലേ അവര്‍ കുടിക്കുന്നത്ബോണസ്സായും അഡ്വാന്‍സ്സായും കുറേ തുക കയ്യില്‍ വരുമ്പോള്‍ ഒന്ന് മിനുങ്ങാമെന്ന് അവര്‍ കരുതുന്നു,നമ്മളെന്തിന് ഇതെല്ലാം ശ്രദ്ധിക്കുന്നുവിട്ട് കള” ഞാന്‍ മറുപടി പറഞ്ഞു.
“ സാറ് 
പിന്നെന്തിനു ഇങ്ങോട്ട് വേഷോം കെട്ടി വന്നു, , ഇതെല്ലാം ഒന്ന് നിരീക്ഷിക്കാനും എന്റെ ചില സംശയങ്ങള്‍ പങ്ക് വെക്കാനും വിളിച്ചപ്പോള്‍ കുറേ മഞ്ഞ കോണവതിയാരം പറയാന്‍ വന്നിരിക്കുന്നു, അതെല്ലാം വിട്ട് കളയണമത്രേ!” സുരേഷ് ചൂടായിഅവന്‍ അതങ്ങിനെയാണ്പെട്ടെന്ന് ചൂടാകും അതേ പോലെ തണുക്കും.

ഇതില്‍ നമുക്കെന്താണ് ചര്‍ച്ച ചെയ്യാനുള്ളത്?” അവന്റെ ദേഷ്യം അവഗണിച്ച് ഞാന്‍ ചോദിച്ചു.

ഇവനെല്ലാം കുടിച്ചേച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ ഭാര്യയുടെയും കുട്ടികളുടെയുംപ്രതികരണങ്ങള്‍ എങ്ങിനെ ആയിരിക്കുംഅവര്‍ക്ക് സന്തോഷമായിരിക്കില്ലതീര്‍ച്ചഅവരുടെ പ്രതിഷേധം പുറത്തെടുക്കുന്ന രീതി എങ്ങിനെ ആയിരിക്കുംഅതോ അവര്‍ക്ക് ഭയമായിരിക്കുമോ?... ഒരു മദ്യപാനി ഭര്‍ത്താവ്/ അഛന്‍ /മകന്‍ വീട്ടില്‍ വന്ന് കയറുമ്പോള്‍ എന്തായിരിക്കും അവരുടെ മുഖ ഭാവം.... വിഷയം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” 
ഒരു ഗാന്ധിയന്റെ മകനായ അവന്റെ വീട്ടില്‍ അപ്രകാരമുള്ള രംഗം ഉണ്ടായിട്ടില്ലാത്തതിനാല്‍ വിഷയത്തില്‍ അവന്റെ ജിഞാസയുടെ ആഴം എത്രമാത്രം ഉണ്ടെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു.
എടോപലരും പല രീതിയില്‍ പ്രതികരിക്കും.... ചില സ്ത്രീകള്‍....”

വേണ്ടാവിവരണങ്ങള്‍ വേണ്ടാഇന്ന് നമുക്ക് അത് പോലുള്ള ഒരു കേസെങ്കിലും ലൈവായി കാണണംഇന്നു ധാരാളം പേര്‍ പാമ്പായി പമ്പരം കുത്തി നടക്കുന്നതിനാല്‍ ഏതെങ്കിലും സന്ദര്‍ഭം നമുക്ക് കിട്ടുംഅതിനാ ഞാന്‍ കൂട്ടിനു വിളിച്ചേഇപ്പോഴാണ് എനിക്ക് അവന്റെ ഉദ്ദേശം മനസിലായത്.ഞങ്ങള്‍ക്ക് കൂടുതല്‍ നേരം കാത്തിരിക്കേണ്ടി വന്നില്ലദാ ഒരെണ്ണം റോഡില്‍ ആടിയാടി നിന്ന് കൈ കാണിക്കുന്നു.
എവിടെ പോണം” സുരേഷ് ചോദിച്ചു.
വീട്ടില്‍ പോണമെടാ കൂവേ
വീടെവിടാ കൂവേ” സുരേഷ് വിട്ടു കൊടുക്കുന്ന ജാതിയല്ലല്ലോ.യാത്രക്കാരന്‍ പാതി അടഞ്ഞകണ്ണ് കൊണ്ട് സുരേഷിനെ സൂക്ഷിച്ച് നോക്കിഎന്നിട്ട് മൊഴിഞ്ഞു;
ഹായ്നീ നമ്മടെ പാര്‍ട്ടി തന്നെഅങ്ങിനെ വേണംഅങ്ങിനെ വേണംഎനിക്ക്   (ഗ്രാമത്തിന്റെ പേര്  പറഞ്ഞു) പോണോടാ മോനേ...”
വണ്ടീലോട്ട് കയറ് അച്ഛാ....” സുരേഷ് പ്രതികരിച്ചുയാത്രക്കാരന്‍ ആട്ടോയില്‍ കയറി ഇരുന്നതിനു ശേഷം സുരേഷിനോട് ഇഴഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“ 
ഞാനേത് വഴിയിലൂടെയാടാ നിന്റഫനായത്
എന്നെ മോനേന്ന് വിളിച്ചപ്പോള്‍ ഞാന്‍ അച്ഛാ എന്ന് വിളിച്ച് അത്രയേയുള്ളൂ” സുരേഷിന്റെ മറുപടി ഉടനുടനെയാണ്അവന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ലിവര്‍ വലിച്ചു വിട്ടു.
മോനേഎന്ന വാക്കിന്റെ മുമ്പീ ഞാന്‍ വേറെ ഒരു കൊച്ച് വാക്ക് ചേര്‍ത്തിരുന്നല്ലോടാനീയ് അത് കേട്ടില്ലേടാ...” യാത്രക്കാരന്റെ മറുപടി സുരേഷിന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങിന്റ്റേത്പോലെ മാറ്റിയതായി കണ്ടപ്പോള്‍ എനിക്ക് ചിരി പൊട്ടി.പുറക് സീറ്റില്‍ നിന്നും ചില മുക്കലുംഞരങ്ങലും മൂളലുകളും പിന്നെ ചില തെറി പാട്ടുകളും കേട്ട് കൊണ്ടിരുന്നു...പിന്നെ കൂര്‍ക്കം വലിയാണ് കേട്ടത്.
നാശമായോഎവന്റെ വീട് വിടാന്ന് ചോദിക്കുന്നതെങ്ങിനെയാണ്...ശവം കൂര്‍ക്കം വലിച്ചുറങ്ങുകയാണ്...”സുരേഷിന്റെ സ്ഥലവും   കഴിഞ്ഞ്  വണ്ടി  ഒട്ട് ദൂരം  വണ്ടി മുന്നോട്ട്  പാഞ്ഞു.ഞാന്‍ പുറകിലേക്ക് എത്തി കൈ നീട്ടിഉറങ്ങുന്ന പാമ്പിനെ തട്ടി വിളിച്ചു.പുറകില്‍ നിന്നും ചീറ്റലും മൂളലും തുമ്മലും ചുണ്ടിനടിയിലെ പിറുപിറുക്കലും ഉയര്‍ന്നു.
“.......
 എവിടെയാ വീട്?“ സുരേഷ് ഉച്ചത്തില്‍ ചോദിച്ചു.
കവലേന്ന് ടത്തോട്ടുള്ള വഴിയിലൂടെ പോടാ , അവിടെ ചെല്ലട്ട് ഞാന്‍ പറഞ്ഞ് തരാം.” പാമ്പ്പിന്‍ സീറ്റില്‍ ചരിഞ്ഞ് കിടന്നു.ആട്ടോ ഇടവഴിയിലൂടെ മുന്നോട്ട് പോയിപെട്ടെന്ന് പാമ്പ് വിളിച്ച് പറഞ്ഞു.
 വലിയ മരം നിക്കുന്ന വീട്ടിന്റെ മുമ്പില്‍ നിര്‍ത്തെടാഇരുളടഞ്ഞ വീടും തൊടിയുംപാമ്പ് ഇറങ്ങാതെ വണ്ടിയില്‍ തന്നെ കിടന്നുസുരേഷ് അയാളെ കുലുക്കി വിളിച്ചു.ങൂഹുംഒരു അനക്കവുമില്ല.
നാശം . മാരണംവീടെത്തിയെടോഇറങ്ങെടോ” സുരേഷിന്റെ ശബ്ദം വളരെ ഉച്ചത്തിലായതിനാലായിരിക്കാം വീട്ടില്‍ വിളക്ക് തെളിഞ്ഞുമുന്‍ വശം വാതില്‍ തുറക്കപ്പെട്ടുമദ്ധ്യ വയസ്കയായ തടിച്ച ഒരു സ്ത്രീ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
 ഇത് ഇവിടത്തെ സാധനമാണ്ഒന്ന് പിടിച്ചിറക്ക് എനിക്ക് പോകണം” 
എന്റെ
 സ്നേഹിതന്റെ ആവലാതി കേട്ടു സ്ത്രീ ആകാശത്തേക്ക് നോക്കി മൊഴിഞ്ഞു:-
” 
ഇന്ന് നേരത്തെ കെട്ടി എടുത്തോനാളെ മാവേലി യോടൊപ്പം വെളുപ്പാന്‍ കാലത്ത്വരൂള്ളുവെന്നാ ഞങ്ങ കരുതിയേ’ അവര്‍ അടുത്ത് വന്ന് ആട്ടോയിലേക്ക് നോക്കി.ആട്ടോയ്ക്കുള്ളിലെ ബള്‍ബിന്റെ പ്രകാശത്തില്‍ പാമ്പിനെ കണ്ടപ്പോള്‍ അവര്‍ വിളീച്ച് കൂവി:-
 സാധനം ഇവിടെത്തേതല്ലാഇതിനെ നാല് വീടപ്പുറം കൊണ്ടിറക്ക് , അവിടെ ഒരു വലിയമരം നില്‍പ്പുണ്ട് വീട്ടിലേതാ ഇത്” സ്ത്രീ യാതൊരു കുലുക്കവുമില്ലാതെ വീട്ടിലേക്ക് കയറിയപ്പോള്‍ സുരേഷ് ചോദിച്ചു:-
 വാര്‍ഡിലെ സാധനങ്ങളെല്ലാം  മോഡലില്‍ തന്നെയാണോ?” സ്ത്രീ മുന്‍ വശത്തെ കതക്ഞങ്ങളുടെ നേരെ കൊട്ടി അടച്ച് ശബ്ദം ഉണ്ടാക്കിയതോടെ സുരേഷിന്റെ ചോദ്യത്തിന്റെഉത്തരമായി.
എടോ അണ്‍ വാന്റഡ് ഹെയറേ!(ആവശ്യമില്ലാത്ത രോമമേ എന്ന് മലയാളംഎഴുന്നേരെടോതന്റെ വീട് കാണിച്ച് താടോ” യാത്രക്കാരനെ നോക്കി എന്റെ സ്നേഹിതന്‍ അലറിയപ്പോള്‍ ഞാന്‍ അവനെ ശാന്തനാക്കാന്‍ ശ്രമിച്ചു.അപ്പോള്‍ പാമ്പ് എഴുന്നേറ്റിരുന്നു സുരേഷിനെ നോക്കി പതുക്കെ പറഞ്ഞു:-
തെറി പറയാതെടാ ....#### മോനേ!!! എടാകണ്ട പെണ്ണുങ്ങക്ക് എന്നെ കൊണ്ട് കൊടുക്കാന്‍ നീ എന്റെ ആരാടാഎന്റെ പെണ്ണുമ്പിള്ള ഇത് വല്ലതും കണ്ടിരുന്നെങ്കില്‍ ഇവിടെ കുരുതിക്കളമായേനെ..വിടെടാ വണ്ടി എന്റെ വീട്ടിലേക്ക്....”ഒന്നും മിണ്ടാതെ സുരേഷ് ലിവര്‍ വലിച്ചടിച്ചുവണ്ടി മുന്നോട്ട് നീങ്ങി ഒരു വലിയ മരം മുന്‍ വശം നില്‍ക്കുന്ന വീടിന്റെ മുമ്പില്‍എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു
ഇതായിരിക്കും വീട്” 
പുറകില്‍
 നിന്നും ഉടന്‍ കമന്‍റ് വന്നു. “തലേക്കെട്ട് ഒള്ളവനു വെവരോണ്ട്” ഞാന്‍ തോര്‍ത്ത്തലയില്‍ കെട്ടിയതാണ് അയാള്‍ സൂചിപ്പിച്ചത്.വണ്ടി വീട്ടിന്റെ മുമ്പില്‍ നിന്നു. വീട്ടില്‍ വെളിച്ചവും ആളനക്കവുമുണ്ടായിരുന്നുവണ്ടി വന്ന് നിന്ന ശബ്ദം കേട്ട് കതക് തുറക്കപ്പെട്ടു. മുന്‍ വശത്തെ ലൈറ്റ് അവിടമെല്ലാം പ്രകാശഭരിതമാക്കി.ഒരു സ്ത്രീയും 16വയസുള്ള പെണ്‍കുട്ടിയുംപുറകില്‍ ഒരു വല്യമ്മയും പ്രത്യക്ഷപ്പെട്ടു.

“ഇത് ഇവിടെത്തെ സാധനമാണോ”? സുരേഷ് ആട്ടോക്കകത്തേക്ക് കൈ ചൂണ്ടി.

ആ സ്ത്രീയുടെ മുഖത്ത് ലജ്ജയും അപമാന ഭാവവും കാണപ്പെട്ടു; പെണ്‍കുട്ടിയുടെ മുഖത്ത് ഭയവും.വല്യമ്മ കണ്ണിനു മുകളില്‍ കൈ വെച്ച് രംഗം ആകെ വീക്ഷിച്ചു.

“ചേട്ടാ വീടെത്തി” സുരേഷ് പറഞ്ഞു.

“ഓണത്തിനു സാധനങ്ങള്‍ വാങ്ങാന്‍ പോയതാണോടാ രാമകൃഷ്ണാ.. നീ...?“ വല്യമ്മ ആയിരുന്നു അത് ചോദിച്ചത്.

മറുപടിയായി ആട്ടോയില്‍ നിന്നും നിന്നും ഒരു ഓക്കാനത്തിന്റെ ശബ്ദം പുറത്ത് വന്നു.

“ആട്ടോയില്‍ ഛര്‍ദ്ദിച്ചാല്‍ എന്റെ വിധം മാറുമേ...“സുരേഷ് താക്കീത് നല്‍കി.പെണ്‍കുട്ടി ഇപ്പോള്‍ കരച്ചിലിന്റെ വക്കത്താണ്. സ്ത്രീ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലും.

“എഴീ, ഞാന്‍ നെന്നെ ഷെണിക്കണോ എന്നെ പിടിച്ചെറക്കാന്‍ ...” ആട്ടോക്കകത്ത് നിന്നും പാമ്പ് ചീറി.ആ സ്ത്രീയും പെണ്‍കുട്ടിയും കൂടി അയാളെ ഒരു വിധം വലിച്ച് പുറത്താക്കിയ നിമിഷം അയാള്‍ അവരെ ഛര്‍ദ്ദിലില്‍ കുളിപ്പിച്ചു. ഭയങ്കരമായ നാറ്റം അവിടെ പരന്നു. ഞാനും സുരേഷും മൂക്ക് പൊത്തി. അയാളെ അവര്‍ പിടിച്ച് നേരെ നിര്‍ത്തിയെങ്കിലും അവരുടെ പിടിയില്‍ നില്‍ക്കാതെ അയാള്‍ നിലത്തേക്ക് മറിഞ്ഞു. ക്രൂശില്‍ തറച്ചത് പോലെ കൈ രണ്ടും വിരിച്ച് അയാള്‍ നിലത്ത് കിടന്നു.
“ഞങ്ങള്‍ക്ക് പോകണം , ആട്ടോ ചാര്‍ജ് താ” സുരേഷിന്റെ ആവശ്യം കേട്ടപ്പോള്‍ ആ സ്ത്രീയുടെ മുഖത്തെ നിസ്സഹായത ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അവനെ തോണ്ടിയപ്പോള്‍ അവനു കാര്യം മനസിലായതിനാല്‍ താഴെ വീണ് കിടക്കുന്ന ക്രൂശിത രൂപത്തോട് അവന്‍ ചോദിച്ചു:-
“എടോ പൈസ്സാ എവിടെ”?
“തുണീടെ താഴെയാണടാ പൈസ്സാ ഇരിക്കുന്നത്“ ഈ മറുപടി കേട്ടതോടെ എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിനു മുമ്പേ സുരേഷ് ചാടിച്ചെന്ന് അയാളുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് വലിച്ച് പൊക്കി. “അനാവശ്യം പറയുന്നോടാ നായേ” അവന്‍ വല്ലാതെ ചീറി. സുരേഷിന്റെ ആകാരവും ദേഷ്യവും കണ്ട് പെണ്‍കുട്ടി കരഞ്ഞു”എന്റെ അഛനെ തല്ലല്ലേ”
അടുത്ത വീടുകളില്‍ വിളക്ക് തെളിഞ്ഞു.രംഗം പന്തിയല്ലാതായി വരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
“തുണിയുടെ താഴെ എന്റെ നിക്കറിലാ പൈസ്സാ ഇരിക്കുന്നത്, എടീ ഒന്നെടുത്ത് കൊടുക്കെടീ...”താഴെ കിടന്ന മനുഷ്യന്‍ സാവധാനത്തില്‍ പറഞ്ഞു. അപ്പോഴും അയാള്‍ കൈകള്‍ രണ്ടും വിരിച്ച് മലര്‍ന്ന് കിടന്നതല്ലാതെ പൈസ്സാ നിക്കറില്‍ നിന്നും എടുത്തില്ല.
“ഛെ,‘ കാര്യം മനസിലാകാതെ അയാളെ കൈകാര്യം ചെയ്തതില്‍ കുറ്റ ബോധത്തോടെ സുരേഷ് സ്വയമേ തലക്കടിച്ചു. എനിക്ക് ചിരി പൊട്ടി. സ്ത്രീ അയാളുടെ മുണ്ട് മാറ്റിയപ്പോള്‍ പാണ്ടികള്‍ ധരിക്കുന്ന പാളക്കരയന്‍ നിക്കര്‍ കാണപ്പെട്ടു. അതിന്റെ ഉള്ളില്‍ നിന്ന് അവര്‍ ഒരു കെട്ട് നോട്ട് പുറത്തെക്കെടുത്തു. അതില്‍ നിന്നും സുരേഷിന്റെ ആട്ടോ ചാര്‍ജ് കൊടുത്തപ്പോള്‍ താഴെ നിന്നും വീണ്ടും കല്‍പ്പന വന്നു.
“ബാക്കി പൈസ്സാ നിക്കറില്‍ തന്നെ വെക്കെടീ നാളെ തിരുവോണമാ, എനിക്ക് ഒന്ന് ശരിക്ക് മിനുങ്ങണം”
പെട്ടെന്ന് ഞാന്‍ മുമ്പോട്ട് ചെന്നു. ആ പൈസ്സാ സ്ത്രീയില്‍ നിന്നും പിടിച്ച് വാങ്ങി പെണ്‍കുട്ടിയുടെ കയ്യില്‍ വെച്ച് കൊടുത്തിട്ട് പറഞ്ഞു “ കുട്ടി ഇത് സൂക്ഷിക്ക്, നാളെ ഈ പൈസ്സാ കൊണ്ട് ഓണം കൊള്ളണം . പൈസ്സാ അഛനു കൊടുക്കരുത്.
“തലേക്കെട്ടിനു വെവരം ഒണ്ട്” താഴെ നിന്നും വന്ന കമന്റ് അവഗണിച്ച് ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പോകവേ ആദ്യം ഞങ്ങള്‍ ചെന്ന് നിന്ന വീടിനു മുമ്പില്‍ മറ്റൊരു ആട്ടോ നില്‍ക്കുന്നതും അതില്‍ നിന്നും ഒരാളെ ആട്ടോക്കാരനും ആ തടിച്ച സ്ത്രീയും കൂടി പിടിച്ചിറക്കാന്‍ പാട് പെടുന്നതും കണ്ട് സുരേഷ് പറഞ്ഞു “അത് അവിടത്തെ സാധനം തന്നെയാണ്”

“ഈ സ്ത്രീകള്‍ മദ്യപാനിയായ ഭര്‍ത്താവിനെ എന്ത് കൊണ്ട് സഹിക്കുന്നു” വണ്ടി ഓടിച്ച് കൊണ്ട് പോകുമ്പോള്‍ സുരേഷ് എന്നോട് ചോദിച്ചു.
“മദ്യപാനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ഥിരം മദ്യപിക്കുന്നു എന്ന കാരണത്താല്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുക എന്ന നയം സ്വീകരിച്ചാല്‍ എത്ര ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും. നമ്മള്‍ കണ്ട ആ പെണ്‍കുട്ടിയെ പോലെയുള്ള എത്ര കുട്ടികള്‍ക്ക് അഛന്‍ കൂടെ ഉണ്ടാകും, ആ പെണ്‍കുട്ടിക്ക് ഒരു കല്യാണാലോചന വരുമ്പോള്‍ അഛനില്ലാ എന്ന നാണക്കേട് ഒഴിവാക്കാന്‍ ഈ അഛനെയും തിരക്കി അന്ന് ഓടേണ്ടി വരില്ലേ? ഭര്‍ത്താവില്ലാത്ത സ്ത്രീയെ സമൂഹം ഏത് രീതിയില്‍ കാണുമെന്നറിയാമല്ലോ, ഇങ്ങിനെ പല കാരണങ്ങളാലാണ് നമ്മള്‍ ഇന്ന് കണ്ടത് പോലുള്ള കുരിശ് പെണ്ണുങ്ങള്‍ ചുമക്കുന്നത്. ബോധവത്ക്കരണം കൊണ്ടൊന്നും മദ്യപാന സ്വഭാവം മാറാന്‍ പോകുന്നില്ല. ഈ ശാപം എന്നും സ്ത്രീകള്‍ അനുഭവിച്ചേ പറ്റൂ....” ഞാന്‍ ഇത് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ “ഛേ..ഛേ” എന്ന് പറഞ്ഞ് സുരേഷ് തലകുടഞ്ഞ് കൊണ്ടേ ഇരുന്നു. അവന് ഞാന്‍ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലാ എന്ന് വ്യക്തം.
ദാ, വഴിയില്‍ ആടിയാടി നിന്ന് ഒരു പാമ്പ് കൈ കാണിക്കുന്നു.ഞാന്‍ പറഞ്ഞു “സുരേഷേ......
 വിട്ടോടാ....”

Thursday, May 1, 2014

അടി കിട്ടിയാൽ പഠിക്കും

 ബാറിൽ പോകുന്നവരുടെ  പെ്ണ്ണുങ്ങ്ല്ക്കും  ചിലത് പറയാനുണ്ട്  എന്ന്  സുധീരന് സാറാ ജോസഫിന്റെ  തുറന്നകത്ത്  .
മദ്യപിച്ച്  വീട്ടിൽചെല്ലുന്നവരുടെപെണ്ണുങ്ങളുടെ  പ്രതികരണം  എങ്ങിനെ ആയിരിക്കും എന്ന് അറിയാനുള്ള ത്വരയാൽ  ഞാനും എന്റെസുഹൃത്തും കൂടി  ഒരു  ഉത്രാട  രാത്രിയിൽ  നടത്തിയ  ഓപറേഷൻ   "ഈ സാധനം എന്റേതല്ലാ"എന്ന പേരിലുള്ള എന്റെ  ബ്ലോഗ്   പോസ്റ്റിൽ  വിവരിച്ചിട്ടുണ് .
വിവാഹം കഴിഞ്ഞ്  ഏഴ്  ദിവസത്തിനകം  മദ്യപാനിയായ ഭർത്താവിനെകൈകാര്യം ചെയ്തഒരു പെണ്ണിന്റെകഥ എന്റെ അനുഭവത്തിൽ    ഇപ്പോൾ  വന്നിരിക്കുന്നു.
വിറ്റും കടം വാങ്ങിയും ബന്ധുക്ക്ളുടെ  സഹായത്താലും  എങ്ങിനെയെങ്കിലും  കല്യാണം  നടത്തി കിട്ടിയപ്പോൾ  സമാധാനം  നിറഞ്ഞ  ഒരുകുടുംബ ജീവിതം  മാത്രം  പെൺ കുട്ടി  ആഗ്രഹിച്ചു. പക്ഷേ    കൂട്ടുകാരെയും കൂട്ടി  കാറിൽ ടൂറിന്  അവളുമായി  അയാ്ൾ  പോയ സന്ദർഭത്തിൽ  ആദ്യം  തന്നെകാർ നിർത്തിയത്  ചായകുടിക്കാനായിരുന്നില്ല,  ബാറിന് മുമ്പിലാ്ണെന്ന്   തിരിച്ചറിഞ്ഞ  അവൾ   അന്തം  വിട്ടു  പോയി.  . കൂട്ടുകാരുമായി  വീശി  കഴിഞ്ഞ് അയാ്ൾ  തിരിഞ്ഞ്`  നോക്കിയപ്പോൾ  ഭാര്യ പുറകിൽ നിൽക്കുന്നു.ഈ പരിപാടി  ശരിയാവില്ല എന്ന് അവൾ  തീർത്ത്    പറഞ്ഞത്  കേട്ട  അയാളുടെ കൂട്ടുകാർ  ചോദിച്ചൂൂ എവിടെന്ന്  കിട്ടിയെടാ  ഈ മലങ്കൂസിനെ എന്ന് .  ഇത് അയാളെ  പ്രകോപിതനാക്കി. ഭാര്യയെയും കൂട്ടി പുറത്തിറങ്ങിയ  അയാൾ  കാറിന്   സമീപം ചെന്ന്  അവളെ  അടിച്ചു. അവൾ  ഒട്ടും കൂട്ടാക്കിയില്ല, ഇട്ട് കൊടുത്തു  അടി അയാൾക്ക് ; എന്നിട്ട്  ഉടനെ ബസിൽകയറി  സ്വന്തം വീട്ടിൽ തിരിച്ചെത്തി.സംഗതി കുഴപ്പമാകുമെന്നും  കേസുകളുടെപൊടിപൂരം  ഉടനടി   ഉണാകുമെന്ന്  തിരിച്ചറിഞ്ഞ  ഭർത്താവ്   മദ്ധ്യസ്ഥരുമായി  അടുത്ത ദിവസം  പെൺ  വീട്ടിലെത്തി. തന്നെഅടിച്ചു എന്നതായിരുന്നു  അയാളുടെ  പ്രധാന  പരാതി . അയാളെ  താൻഅടിച്ചില്ലാ എന്നും  ഒരിക്കലും  ഭർത്താവിനെ  കൈ  വെക്കില്ലാ എന്നും  ഭർത്താവിലുണായിരുന്ന   മദ്യത്തെ  താൻ  അടിച്ചു  മദ്യപിച്ചാൽ ഇനിയും  അത് ആവർത്തിക്കപ്പെട്ടേക്കാമെന്നും  പെൺകുട്ടി ഒരു  മടിയും  കൂടാതെ  പറഞ്ഞപ്പോൾ മദ്ധ്യസ്തന്മാർക്കും    കേട്ട് കേൾവിക്കാരായ നാട്ടുകാർക്കും  ഒന്നും പറയാനില്ലാതായി.ഭാര്യയെ  പുറത്തിരുത്തി മദ്യപിക്കാൻ  കൂട്ടുകാരുമായി  ബാറിൽകയറിയ  അയാളെ    പിന്തുണക്കാൻ  ആരുമില്ലാതിരുന്നതിനാൽ  ഭാര്യയെയും കൂട്ടി   ആൾ സ്ഥലം  വിട്ടപ്പോൾ  ഇനി അയാൾ മദ്യപിക്കും മുമ്പ്  മൂന്ന്തവണ ആലോചിക്കും  എന്ന്  അവിടെ കൂടി  നിന്നവർക്ക്   ബോദ്ധ്യപ്പെട്ടിരുന്നു.