എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ആൺകുട്ടികൾ. ടൂറിന് പോയാൽ എവന്മാരുടെ അടുത്ത് നിൽക്കുന്നത് പോലുള്ള കക്ഷികളുമായി കൂട്ട് കൂടരുതെന്ന് പറഞ്ഞാൽ കേൽക്കേണ്ടേ?
Monday, November 4, 2013
Sunday, November 3, 2013
ശിക്ഷിക്കപ്പെടുന്ന നിരപരാധികൾ
പഴയ പത്ര താളുകൾ പരതിയാൽ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ പരാക്രമങ്ങൾ വായിക്കാൻ കഴിയും. ഇൻഷ്വറൻസ് തുക തട്ടി എടുക്കാൻ തന്റെ സാമ്യമുള്ള ഒരു ശവത്തിനായി രാത്രി സമയം കൂട്ടാളികളുമായി കാറിൽ ഇറങ്ങി തിരിക്കുകയും വഴിയിൽ ബസ് കാത്ത് നിന്ന ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റിവിനെ കയറ്റിക്കൊണ്ട് പോയി കൊലപ്പെടുത്തി കാറപകടത്തിൽ പെട്ട് താൻ കൊല്ലപ്പെട്ടു എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച് അവസാനം സത്യം വെളിപ്പെട്ടപ്പോൾ ഒളിവിൽ പോവുകയും ചെയ്ത സുകുമാരക്കുറുപ്പ് ഇന്നും പിടികിട്ടാപ്പുള്ളിയാണല്ലോ. ആൾ ഇപ്പോൾ മരിച്ചിരിക്കാം, ജീവിച്ചിരിക്കുന്നു എങ്കിൽ അവശനായ വൃദ്ധനായി മാറിയിരിക്കാം. കാലം ഏറെ കടന്ന് പോയിരിക്കുന്നു. പക്ഷേ അന്ന് മുതൽ ഇന്ന് വരെ ശിക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ചില നിരപരാധികൾ ഈ കേസിലുണ്ട്. കുറുപ്പിന്റെ കുട്ടികൾ! അവർ ഇന്ന് പ്രായപൂർത്തിയെത്തിക്കഴിഞ്ഞിരിക്കും, എങ്കിലും അവർ കുറുപ്പിന്റെ മക്കൾ എന്നറിയപ്പെടുമ്പോൾ അവർക്കുണ്ടാകുന്ന മനപ്രയാസം മനസിലാക്കണമെങ്കിൽ തീരെ ചെറുപ്പത്തിൽ പള്ളിക്കൂടങ്ങളിൽ വെച്ച് അവർക്കുണ്ടായ അനുഭവങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. അന്നുണ്ടായ രോഷത്താൽ അവരെ പൊതുജനം പള്ളിക്കൂടത്തിൽ നിന്നും ആട്ടിയോടിച്ചു. അവർ ചെയ്യാത്ത കുറ്റത്തിന് ആ കുരുന്നുകൾ പൊതുജനങ്ങളാൽ പേപ്പട്ടിയെ പോലെ വേട്ടയാടപ്പെട്ടപ്പോൾ അവരുടെ മനസ്സിലെ ദു:ഖം എത്രമാത്രമായിരിക്കാം. "ഞങ്ങൾ ചെയ്യാത്ത കുറ്റത്തിന് ഞങ്ങളോട് എന്തിനീ ക്രൂരത കാണിക്കുന്നു" എന്ന് അവർ ഉള്ളിൽ കേണിരിക്കാം.
വർഷങ്ങൾ പലതും താണ്ടി ഇന്ന് ഈ ചാനൽ യുഗത്തിൽ നാം എത്തി ചേർന്നപ്പോൾ പണ്ട് പത്ര വായനയും വാർത്താ ശ്രവണവും വഴി മനസ്സിൽ പതിഞ്ഞതിനേക്കാളും ചാനലിലൂടെ ദൃശ്യങ്ങൾ നേരിൽ കണ്ട് ചെറു സംഭവങ്ങൾ പോലും പർവതീകരിക്കപ്പെട്ട് മനസ്സിന്റെ അഗാധതയിൽ പതിയാനിടയാകുകയും കണ്ടു കേട്ടും പരസ്പരം പറഞ്ഞും ഏതു സംഭവങ്ങളും നമുക്ക് സുപരിചിതമായി തീരുകയും ചെയ്യുന്നു. ഇത് കാരണത്താലും കുറ്റം ചെയ്യപ്പെട്ടവന്റെ ബന്ധുക്കൾ സമൂഹ മദ്ധ്യത്തിൽ പെട്ടെന്ന് തിരിച്ചറിയപ്പെട്ട് മാനസികമായി പീഡനങ്ങൾ അനുഭവിച്ച് കൊണ്ടേ ഇരിക്കുന്നു.
എറ്റവും ബഹുമാനിതനായ ഒരു ഓഫീസ്സർ . സരസ്സനും കീഴ്ജീവനക്കാരന് കർക്കശക്കാരനല്ലാത്തവനും എല്ലാവരോടും സമഭാവത്തിൽ പെരുമാറുന്നവനും അന്യ ദു:ഖത്തിൽ കരുണയുള്ളവനുമായ അദ്ദേഹം തന്റെ സഹോദരനുമായുള്ള ബന്ധം ചെറുപ്പത്തിലേ വിഛേദിച്ചിരുന്നു. കാരണം അയാളുടെ പ്രവർത്തികൾ ഒരു തരത്തിലും ശരിയല്ലാത്തതായിരുന്നു. നന്നാക്കാൻ നോക്കിയാലും നന്നാകാത്ത ഇനം. പിൽക്കാലത്ത് അയാൾ ഒരു കേസിൽ ചെന്ന് കുടുങ്ങി ശിക്ഷയും വാങ്ങി. ചാനലുകളും പത്രങ്ങളും ആ വാർത്ത ഘോഷിക്കുമ്പോൾ അയാളുമായുള്ള എല്ലാ ബന്ധങ്ങൾ വർഷങ്ങളായി വിഛേദിച്ചിരുന്നിട്ടു പോലും നടേ പറഞ്ഞ ആദരണീയനായ ഓഫീസ്സർ പലയിടങ്ങളിലും അറിയപ്പെട്ടിരുന്നത് ഈ സഹോദരന്റെ കെയർ ഓഫിലായിരുന്നു. "ഞാൻ അവനുമായുള്ള ബന്ധം അവന്റെ പ്രവർത്തികൾ മൂലം ചെറുപ്പത്തിലേ വിഛേദിച്ചിരുന്നു" എന്ന് ചെണ്ടകൊട്ടി പരസ്യപ്പെടുത്താൻ ആ നല്ല മനുഷ്യന് സാധ്യമല്ലായിരുന്നല്ലോ.
ഒരു ദുർബല നിമിഷത്തിൽ തെറ്റിദ്ധാരണയുടെ പേരിൽ ഒരു പിതാവ് പെണ്ണ് കേസിൽ പെട്ടു. കുട്ടികൾ അദ്ദേഹത്തെ ജീവന് തുല്യമായിരുന്നു സ്നേഹിച്ചിരുന്നത്. പിതാവിനെതിരായ ആരോപണങ്ങൾ ചാനലുകൾ ഉൾപ്പടെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോൾ മകളുടെ സതീർത്ഥ്യർ അവളെ കുത്ത് വാക്കുകൾ പറഞ്ഞ് നോവിപ്പിച്ചു. വൈകുന്നേരം കോളേജ് വിട്ട് പുറത്ത് വന്നപ്പോൾ ഒരു വിരുതൻ അവളുടെ പുറക് വശത്ത് തട്ടിയിട്ട് പറഞ്ഞുവത്രേ! "ഹായ്! നല്ല സ്ട്രെക്ചർ!! പെൺകുട്ടിയുടെ മുഖത്തെ പ്രതിഷേധവും കോപവും കണ്ടപ്പോൾ അവൻ പ്രതികരിച്ചു "നിന്റഛൻ ചെയ്തതേ ഞാനും ചെയ്തുള്ളൂ."
ജനപ്രതിനിധിയും ഒരു യുവതിയും പൊറോട്ടാക്ക് മാവ് കുഴക്കുന്നത് പോലെ കട്ടിലിൽ കിടന്ന് ഉരുട്ടി പിടിക്കുന്നത് ആവർത്തിച്ചാവർത്തിച്ച് ചാനലുകാർ പ്രദർശിപ്പിച്ച് അർമാദിച്ചപ്പോൾ ക്രൂശിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ആയിരുന്നല്ലോ! "ദേ! ചാനലിൽ നിങ്ങളുടെ അപ്പന്റെ/ഭർത്താവിന്റെ സീൻ കാണിക്കുന്നു" എന്ന് ആരെങ്കിലും ഫോൺ ചെയ്ത് പറഞ്ഞ് അറിയിച്ചതിനെ തുടർന്ന് ചെന്ന് നോക്കിയപ്പോൾ അവർക്കുണ്ടായ ഞെട്ടൽ എന്തും മാത്രമായിരിന്നിരിക്കാം. ഉള്ളിൽ പരിഹാസവും പുശ്ചവും പുറമേ അനുതാപവും കാണിച്ച് ബന്ധുക്കളും പരിചയക്കാരും സഹതപിക്കാൻ ചെന്നപ്പോൾ അവരുടെ ഉള്ളം എത്രമാത്രം നീറിയിരിക്കാം.
മക്കൾ ചെയ്യുന്ന കുറ്റത്തിന് സമൂഹത്തിൽ തലകുനിച്ച് നിൽക്കുന്ന എത്രയോ രക്ഷിതാക്കൾ! രക്ഷിതാക്കൾ ചെയ്യുന്ന തെറ്റിന് ക്രൂശിക്കപ്പെടുന്ന സന്തതികൾ! ഭാര്യമാർ!
കുറ്റം ചെയ്യുന്നവൻ ശീക്ഷിക്കപ്പെടുന്നത് അവൻ കുറ്റം ചെയ്തിട്ടാണ്. കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപ്പെടുന്നതോ?!

Thursday, October 31, 2013
Tuesday, October 29, 2013
എനിക്ക് കിട്ടണം പണം.
ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോൾ ആ പെൺകുട്ടിയെ അവരുടെ വീടിന്റെ മുൻ വശത്തായി കണ്ടു. ഉദിച്ചുയരുന്ന സൂര്യന്റെ പൊൻ കിരണങ്ങൾ മുഖത്ത് ചിരിയായി പരത്തി അവൾ എന്നെ അഭിവാദ്യം ചെയ്തു. മനസ്സിൽ നൊമ്പരത്തോടെയാണെങ്കിലും ഞാൻ തിരിച്ച് അഭിവാദ്യം ചെയ്ത ശേഷം മുന്നോട്ട് നടക്കുമ്പോൾ ഇത്രയും പ്രസന്നവതിയായ ഇവളെ വേണ്ടെന്ന് വെച്ച ആ മൂഡൻ തീർച്ചയായും അനുഭവിക്കും എന്ന് മനസ്സിലാരോ പറയുന്നുണ്ടായിരുന്നു. കേവലം രണ്ട് മാസം മാത്രം വിവാഹജീവിതത്തിൽ ഏർപ്പെട്ടതിന് ശേഷം അവളെ നിഷ്കരുണം ഉപേക്ഷിക്കുമ്പോൾ അവന്റെ മനസ്സിൽ പണത്തിന് നേരെയുള്ള ആർത്തി മാത്രമാണുണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാരിയായ അവൾക്ക് ഹെറിഡറ്ററിയായി കിട്ടിയ ശരീര വണ്ണം മാത്രം ന്യൂനതയായി ഉണ്ടായിരുന്നതല്ലാതെ മറ്റൊരു കുറ്റവും ഇല്ലായിരുന്നല്ലോ. അത് അവൾ മനപൂർവം വരുത്തി വെച്ചതുമല്ല. ചിലരുടെ ശരീര പ്രകൃതം അങ്ങിനെയാണെന്ന് മാത്രം. ആ ന്യൂനത പരിഹരിക്കാനായി അവൾക്ക് നല്ല ഊർജസ്വലതയും പ്രസന്നതയും എപ്പോഴും ചിരിച്ച മുഖവും പ്രകൃതി നൽകിയിരുന്നല്ലോ. മാത്രമല്ല അവൻ ഈ കുട്ടിയെ കല്യാണത്തിന് മുമ്പ് കണ്ട് ബോദ്ധ്യപ്പെട്ടിട്ടായിരുന്നു വിവാഹം കഴിച്ചത്. പക്ഷേ അവളുടെ ന്യൂനത ഒന്നുമല്ലായിരുന്നു ഉപേക്ഷിക്കാൻ കാരണം. അവൻ പണം മാത്രം ലക്ഷ്യം വെച്ചായിരുന്നു ഈ ബന്ധത്തിന് മുതിർന്നത്. പെൺകുട്ടിക്ക് അൽപ്പം ന്യൂനത വല്ലതുമുണ്ടെങ്കിൽ അത് അവന്റെ ലക്ഷ്യ സാദ്ധ്യതക്കായി ഉപയോഗിക്കാമെന്ന് അവൻ കരുതി. അല്ലാതെ ത്യാഗ മനസ്ഥിതിയിലല്ല അവൻ ആ കുട്ടിയെ വിവാഹം കഴിച്ചതെന്ന് അവന്റെ പിൽക്കാല ചെയ്തികൾ സാക്ഷ്യം വഹിച്ചു. ആദ്യം ആഭരണങ്ങൾ വിറ്റ് ധൂർത്തടിച്ചു. പിന്നീട് വൻ തുകകൾ ആവശ്യപ്പെട്ട് തുടങ്ങി. തുടർന്ന് അവളുടെ ഏക വാസസ്ഥലം വിൽക്കാൻ പ്രേരിപ്പിക്കാൻ തുടങ്ങി. രണ്ട് മാസം കൊണ്ട് ഇത്രയുമായപ്പോൾ ബുദ്ധിമതിയായ അവൾക്ക് ആളെ മനസ്സിലായി. പണം മാത്രം ആവശ്യമുള്ള സ്നേഹത്തിന്റെ കണിക പോലും കാണിക്കാത്ത ഈ പണ പേ പിശാചിന്റെ ഉദ്ദേശ ലക്ഷ്യം മനസ്സിലാക്കിയപ്പോൾ അവൾ അവന്റെ പണത്തിന് വേണ്ടിയുള്ള നിർബന്ധം കണ്ടില്ലാ എന്ന് നടിച്ചു. ഫലം അവൾ തിരികെ വീട്ടിൽ വരാൻ ഇടയായി. കുറച്ച് കാലം കഴിഞ്ഞപ്പോൾ വിവാഹ ബന്ധം വിടർത്തി നോട്ടീസ് വന്നു. ആ നോട്ടീസിനെ നിയമ പരമായി നേരിടാനുള്ള ഒരുക്കത്തിലാണ് അവളിപ്പോൾ. അവളിൽ നിന്നും പിടിച്ച് വാങ്ങിയ മുതലുകൾ നഷ്ട പരിഹാരം സഹിതം ഈടാക്കാൻ ഈ നാട്ടിൽ നിയമങ്ങളുണ്ട്. പക്ഷേ അവൾക്കത് ലഭ്യമാകാൻ വർഷങ്ങൾ കോടതി വരാന്തകളിൽ അവളുടെ ജീവിതം തള്ളി നീക്കേണ്ടി വരുമെന്ന സത്യം മനസ്സിൽ കഠാര മുള്ളുകൾ കുത്തി കയറ്റുകയാണ്.
ഇവിടെ ചിന്തിക്കേണ്ട വിഷയം മറ്റൊന്നാണ് . സമൂഹത്തിലെ ആവശ്യമില്ലാത്ത വിഷയങ്ങൾക്കായി ഘോര ഘോരം ശബ്ദം ഉയർത്തുന്ന നേതാക്കൾ ഈ വക പീഡനങ്ങൾക്കെതിരെ ശബ്ദം ഉയർത്താൻ സമയം കണ്ടെത്തേണ്ടതല്ലേ. വിവാഹ നിശ്ചയം മുതൽ ഇടപെടുന്ന സമുദായ പരിപാലന സമിതികൾ , ഓരോ വ്യക്തിയും ചേർന്നതാണ് സമൂഹമെന്ന ചങ്ങലയെന്നും ചങ്ങലയിലെ കണ്ണികൾക്ക് കേട് പാടുകൾ ഉണ്ടായാൽ അത് ചങ്ങലയുടെ ദൃഢതയെ തന്നെ ബാധിക്കുമെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടതല്ലേ. ഈ വക ആർത്തി പണ്ടാരങ്ങൾ പുനർ വിവാഹത്തിന് അനുവാദ അപേക്ഷ നൽകുമ്പോൾ അനുവാദം നൽകാതിരിക്കുകയും ആദ്യ വിവാഹ ബാദ്ധ്യതകൾ പരിഹരിച്ച് കിട്ടുവാൻ കോടതി കയറി ഇറങ്ങുന്ന ആ പെൺകുട്ടിയെ കോടതിയിൽ നിന്നും തിരിച്ച് വിളീച്ച് അവളുടെ ബാദ്ധ്യതകൾ തീർത്തിട്ട് വാ പിന്നെ നിനക്ക് പുനർ വിവാഹത്തിന് അനുവാദം തരാം എന്ന് പറയാനും ചങ്കൂറ്റം കാണിക്കുവാൻ തയറാകേണ്ടതുമല്ലേ ?

Sunday, October 27, 2013
ഞങ്ങളോട് കളിക്കല്ലേ!
100 ജീവൻ രക്ഷാ ഔഷധങ്ങളുടെ വില കുറച്ചു എന്ന പത്രവാർത്ത ഈ നാട്ടിലെ പ്രജകളെ വല്ലാതെ സന്തോഷിപ്പിച്ചു. സർക്കാരിന്റെ മേൽനോട്ടത്തിൽ ഈ മരുന്നുകളുടെ വില വിവര പട്ടിക പുറത്തിറങ്ങുകയും ചെയ്തു. തുടർന്ന് പല മരുന്നുകളും കമ്പോളത്തിൽ നിന്നും അപ്രത്യക്ഷമാകുകയും ഔഷധ വിപണന രംഗത്ത് കുറച്ച് ദിവസങ്ങളിൽ പ്രതിസന്ധി ഉണ്ടാകുകയും ചെയ്തു. വീണ്ടും അൽപ്പം ദിവസങ്ങൾ കടന്ന് പോയി. വില ക്രമീകരിക്കാനും പുതിയ ബില്ല് ഇട്ട് മരുന്നുകൾ വരാനുമുള്ള ഈറ്റ് നൊമ്പരമാണ് ആ ദിവസങ്ങളിൽ നടക്കുന്നതെന്നും അന്ന് അഭ്യൂഹം പരന്നിരുന്നു. എന്തായാലും കുറച്ച് ദിവസങ്ങൾക്ക് ശേഷം എല്ലാം ക്രമീകരിക്കപ്പെട്ടു. സർക്കാരിന്റെ വില നിയന്ത്രണം ഔഷധ കമ്പനികൾ അംഗീകരിച്ചു. കുറഞ്ഞ വിലക്ക് മേൽ പറഞ്ഞ ഔഷധങ്ങൾ കമ്പോളത്തിലെത്തുകയും ചെയ്തു. പക്ഷേ ആ അൽപ്പം ചില ദിവസങ്ങളിൽ ഔഷധ കമ്പനികൾ സുന്ദരമായി ഒരു വേല ഒപ്പിച്ചു. മേൽപ്പറഞ്ഞ 100 മരുന്നുകളുടെ വില കുറച്ചതോടൊപ്പം മറ്റ് പല മരുന്നുകൾക്കും വില കൂട്ടി. 100 ഇനങ്ങളിൽ വന്ന നഷ്ടം മറ്റ് മരുന്നുകളുടെ വില വർദ്ധിപ്പിച്ചതിലൂടെ അങ്ങ് പരിഹരിക്കുകയും അൽപ്പം ലാഭം കൂടി ഉണ്ടാക്കുകയും ചെയ്തു. സർക്കാർ ഇതിനെതിരെ കമാന്ന് ഒരക്ഷരം പറയാതെ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടിൽ നിശ്ശബ്ദരായിരിക്കാൻ മിടുക്ക് കാട്ടുകയും ചെയ്തു. മറ്റേ മരുന്നുകളുടെ വില കുറക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന വിലയേക്കാളും കൂടുതലാണ് വില കുറച്ച ലിസ്റ്റിൽ അല്ലാത്ത മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും ഇപ്പോൾ വില. വില കുറപ്പ് പരിപാടി വരുന്നതിനു മുമ്പ് വൺ ടച്ച് സ്റ്റിക്കറിന് (രക്തത്തിലെ പഞ്ചസാര പരിശോധിക്കുവാൻ ഉപയോഗിക്കുന്ന സൂത്രം) 10ന്റെ പാക്കറ്റിന് മാവേലി ഔഷധ വിൽപ്പന ശാലയിൽ വില 245 രൂപ. ഇപ്പോൾ വില 309 രൂപാ. ഇങ്ങിനെ ഓരോ ഐറ്റത്തിനും വില അങ്ങ് കൂട്ടി നാട്ടുകാരെ വായിൽ മണ്ണിട്ടു, മരുന്ന് കമ്പനിക്കാർ.
പിന്നേ! ഞങ്ങളുടെ അടുത്തല്ലേ ഈ സർക്കാരിന്റെ വേല. ഞങ്ങൾ-കമ്പോളമാണ്- സർക്കാരിനെ നിയന്ത്രിക്കുന്നത്. ഞങ്ങൾ കമ്പോളം തീരുമാനിക്കും ഇവിടത്തെ ജനങ്ങൾ എങ്ങിനെ ജീവിക്കണമെന്ന്, ആരു ജനങ്ങളെ ഭരിക്കണമെന്ന് . നിങ്ങൾ ഞങ്ങളെ തളക്കാൻ നോക്കിയാൽ ഞങ്ങൾ അതിന് മറു പണി ഒപ്പിക്കും. ഞങ്ങൾക്ക് ഒരേ ലക്ഷ്യം: ലാഭം! അത് മാത്രം . അതിനായി ഞങ്ങൾ പണ ചാക്കുകൾ എത്തേണ്ടിടത്ത് എത്തിച്ച് അധികാര സ്ഥാനങ്ങളെ നിശ്ശബ്ദരാക്കും. നിങ്ങളുടെ ജീവിതവും മരണവും ചികിൽസയും ആഹാരവും രോഗവും എല്ലാം ഞങ്ങൾ വരച്ച് വെച്ച ചാർട്ടിൻ പ്രകാരം മാത്രം. അത് കൊണ്ട് കളിക്കല്ലേ മക്കളേ! കമ്പോളത്തിനോട് കളിക്കല്ലേ കുഞ്ഞുങ്ങളേ!

Subscribe to:
Posts (Atom)