Saturday, September 28, 2024

സിനാന് വേണ്ടി

 

സിനാൻ നിങ്ങൾക്ക് സുപരിചിതനാണ്. ഫെയ്സ് ബുക്കിലൂടെ അവനെ ഏറെ തവണ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 13 വയസ്സ് പ്രായമുള്ള അവൻ മിനിഞ്ഞാന്ന് (വ്യാഴം) മുതൽ തിരുവനന്തപുരം  അനന്തപുരി ആശുപത്രിയിൽ  ചികിൽസയിലാണ്.  അനന്തപുരിയിലെ ഏറെ കനത്ത  ബില്ലുകൾ ഞങ്ങൾക്ക് ഭാരമേറിയതാണെങ്കിലും  അവനെ കുഞ്ഞുന്നാൾ മുതൽ ചികിൽസിക്കുന്ന ഡോക്ടർ മാർത്താണ്ഡൻ പിള്ള  അവിടെ ആയതിനാൽ  അവനെ അദ്ദേഹത്തെ കാണിക്കേണ്ടത്  അത്യാവശ്യമായി വന്നു. ഒരാഴ്ചത്തെ പനിക്കും തുടർന്നുള്ള ഭക്ഷണ വിരക്തിക്ക് ശേഷവും  അവൻ രണ്ട് മൂന്ന് ദിവസമായി  ഭേദപ്പെട്ട് വരികയായിരുന്നു. വ്യാഴ്ച 11 മണിയോടെ പാട്ടും ആസ്വദിച്ച് എന്നോട് ചേർന്ന്   ചിരിച്ച് ചിരിച്ച്  കിടന്ന അവന് ഇടക്കിടെ വരാറുള്ള  ജന്നി വന്നു. അൽപ്പ സമയത്തിന് ശേഷം പോകാറുള്ള  ആ രോഗം 1 മണിക്കൂർ കഴിഞ്ഞും മാറാതിരുന്നതിനാൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തുടർ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും  അവനെയും കൊണ്ട് പോകേണ്ടി വന്നു. ഓക്സിജൻ  ലവ്ൽ താഴ്ന്നുകൊണ്ടിരുന്നതാണ് കാരണം. മെഡിക്കൽ കോളേജിലേക്ക് പോകാതെ മാർത്താണ്ഡൻ പിള്ളയെ കരുതി അവനെ അനന്തപുരി ആശുപത്രിയിലേക്ക് മറ്റൊന്നും ചിന്തിക്കാതെ കൊണ്ട് പോയി. അവിടെ എത്തിയപ്പോൾ അവർ അവനെ വെന്റിലേറ്ററിലാക്കി.

 ഉദ്വേഗവും വിമ്മിപ്പൊട്ടലും നിറഞ്ഞ നീണ്ട  മണിക്കൂറുകൾക്ക് ശേഷം  ഇന്ന് വൈകുന്നേരം അവനെ ഭാഗികമായി  വെന്റിലേറ്ററിൽ നിന്നും മാറ്റാൻ കഴിഞ്ഞു. ആരെയുംകാണാതെയും കാണിക്കാതെയും  ഏകാന്തതയിൽ അവൻ കഴിഞ്ഞ മണിക്കൂറുകൾ തള്ളി നീക്കിയത് ആശുപത്രിക്കാർ നൽകിയ മയക്ക് മരുന്നിലാണെങ്കിലും ഞങ്ങൾക്ക് മയങ്ങാൻ കഴിഞ്ഞിരുന്നില്ലല്ലോ. എന്റെ ഇളയ  മകൻ സൈഫുവിന്റെ ഏക സന്തതിയാണ് വീടിന്റെ പ്രകാശ നാളമായ എന്റെ പൊന്ന് മോൻ. അവന് വർത്തമാനം പറയാനോ നടക്കാനോ കഴിയില്ലെങ്കിലും ഞങ്ങളുടെ എല്ലാം പ്രാണ നാണല്ലോ സിനാൻ.

 സൈഫുവും അവന്റെ ഉമ്മ ഷൈനിയും ആശുപത്രിയിൽ തന്നെ ത്ങ്ങുകയാണ്

സിനാൻ പെട്ടെന്ന് തന്നെ ഞങ്ങളോടൊപ്പം ഒത്ത് ചേരാനും  പഴയത് പോലെപാട്ട് കേട്ട് തലകുലുക്കി ആസ്വദിച്ച്  സന്തോഷിക്കാനും ഞങ്ങളെ കെട്ടി പിടിച്ചിരിക്കുവാനും പെട്ടെന്ന് തന്നെ ഇടവരട്ടെ എന്ന് ഹൃദയത്തിൽ തട്ടി കരുണാമയനോട് പ്രാർത്ഥിക്കുന്നു. 

നിങ്ങളുടെ പ്രാർത്ഥനയും അവൻ് വേണ്ടി ഉണ്ടാകുമല്ലോ.

Saturday, September 14, 2024

ഈ സാധനം എന്റേതല്ല.

”ഈ സാധനം എന്റേതല്ല“ എന്ന പേരിൽ വളരെ വർഷങ്ങൾക്ക് മുമ്പ് ഇത് പോലുള്ള ഒരു ഉത്രാട രാവിൽ  ഞാൻ കുറിച്ചിട്ട  ഒരു അനുഭവം  പിന്നീട് ജീവിതാനുഭവങ്ങളുടെ  സമാഹാരത്തിൽ ഞാൻ ഉൾക്കൊള്ളീച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. എന്റെ ആ നല്ല സുഹൃത്ത് ഇപ്പോൾ എവിടെയാണെന്നറിയില്ല. യാതൊരു വിവരവുമില്ല. അവൻ ഈ പോസ്റ്റ് കണ്ട് ഞാനുമായി ബന്ധപ്പെട്ടാലോ...അത് കൊണ്ട് ഒരിക്കൽ കൂടി ....

                                         ഈ സാധനം എന്റേതല്ല    ഒരു ത്മാര്‍ത്ഥ സുഹൃത്തിനു മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ചില സ്വഭാവങ്ങളുണ്ട്. എന്നെക്കാളും വളരെ ചെറുപ്പമാണെങ്കിലും അവന്റെ പ്രത്യേകതകള്‍ അവനുമായി എന്നെ വളരെ അടുപ്പത്തിലാക്കി. ഉന്നത ബിരുദധാരിയായ അവന്‍ ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്നവനും ജീവിതം എല്ലാ നിലയില്‍ നിന്നും വീക്ഷിക്കുവാന്‍ തല്‍പ്പരനും അത് കൊണ്ട് തന്നെ ഒരിടത്തും സ്ഥിരമാകാത്തവനുമാണ്കഴിഞ്ഞ വര്‍ഷം അവന്‍ ഗല്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയിലായിരുന്നെങ്കില്‍  വര്‍ഷം നാട്ടില്‍ കര്‍ഷക തൊഴിലാളിയായാണ് അവനെകാണപ്പെട്ടത്. ചിലപ്പോള്‍ ആട്ടോ റിക്ഷ ഡ്രൈവറായാണവന്‍ പ്രത്യക്ഷപ്പെടുകകൊട്ടാരക്കരക്ക് സമീപമുള്ളഒരു  ഗ്രാമത്തില്‍ സാമാന്യം കഴിഞ്ഞ് പോകാന്‍ ഭൂസ്വത്തുള്ള വീട്ടില്‍ താമസിക്കുന്ന അവനെ നമുക്ക് സുരേഷ് എന്ന് വിളിക്കാം. 

സന്ധ്യ കഴിഞ്ഞ സമയത്താണ് അവനു ആട്ടോ സാരഥിയാകാന്‍ കൂടുതല്‍ താല്പര്യം. 

കോടതി മുറിയിലെ നാലു ചുമരുകള്‍ തീര്‍ത്ത തടങ്കല്‍ പാളയത്തില്‍ നിന്നും രക്ഷപെട്ട്പത്ത് മാലോകരുമായി ബന്ധം പുലര്‍ത്തി ഒരു സാധാരണ മനുഷ്യനായി ജീവിക്കാന്‍ കൊതിച്ച് നടക്കുന്ന കാലത്താണ് സുരേഷുമായി ഞാന്‍ ബന്ധപ്പെട്ടത് ലോകവും അതിലെ മനുഷ്യരെയും എല്ലാ കോണുകളില്‍ നിന്നും വീക്ഷിക്കുവാന്‍ ഹരം കൊണ്ട് നടക്കുന്ന ഞാനും സുരേഷും വളരെ പെട്ടെന്ന് അടുത്തുഒരു ആട്ടോ ഡ്രൈവറായാല്‍ പല സ്വഭാവക്കാരെയും അടുത്ത് നിന്ന് വീക്ഷിക്കാം എന്ന അവന്റെ അഭിപ്രായത്തില്‍ ആകര്‍ഷിക്കപ്പെട്ട് കുറച്ച് സമയം അവന്റെ ആട്ടോയുടെ മുന്‍സീറ്റില്‍ രാത്രി അവനോടൊപ്പം കൂടാന്‍ ഞാന്‍ അവനോട് അനുവാദം ചോദിച്ചു. രാത്രി കാലങ്ങളില്‍ അപ്രകാരം ആട്ടോ ഡ്രൈവറുടെ കൂട്ടിനു മുന്‍സീറ്റില്‍ സഹായികള്‍ ഇരിക്കുന്നത് പതിവ് കാഴ്ച ആയതിനാല്‍ ആരും മുന്‍ സീറ്റുകാരനെ ശ്രദ്ധിക്കുകയില്ലെന്നും എന്റെ വേഷം കൈലിയും ഷര്‍ട്ടും പിന്നെ ചെവി മൂടിക്കെട്ടി ഒരു തോര്‍ത്തും കൂടിയായാല്‍ യാത്രക്കാരുടെ മുമ്പില്‍ ഞാന്‍ തിരിച്ചറിയപ്പെടില്ലെന്നും ഒക്കെ അവനോട് പറഞ്ഞിട്ടും, “അവനവന്റെ വിലക്കും നിലക്കും ഒത്ത രീതിയില്‍ ജീവിച്ചാല്‍ മതിയെന്നും ആവശ്യമില്ലാത്ത പണിക്കൊന്നും പോകേണ്ടാ“ എന്നും പറഞ്ഞ് എന്റെ അപേക്ഷ നിഷ്ക്കരുണം അവന്‍ നിരസിച്ചെങ്കിലും എപ്പോഴെങ്കിലും അവന്‍ എന്നെ പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
 ഓണത്തിനു തലേന്ന് ഉത്രാട നാളില്‍ ഒരു മഴക്ക് ശേഷമുള്ള രാത്രിയിലെ വിളറിയ നിലാവില്‍ സുരേഷ് എന്നെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു.
“ 
റോഡ് നിറയെ പാമ്പുകള്‍ , കാണണമെങ്കില്‍ ഉടനേ വാ 
മദ്യം ഓണവില്പനയില്‍  വര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ കരുനാഗപ്പള്ളിയില്‍ നിന്നും 38കിലോമീറ്ററോളം ദൂരം മാത്രമേ ഉള്ളൂകൊട്ടാരക്കരക്ക് എന്നു കൂടി ഓര്‍ക്കുക
ഞാന്‍
 കൈലി വേഷം ധരിച്ച് , എന്റെ വീടിനു സമീപമുള്ള റെയില്‍ വേ മേല്‍പ്പാലത്തിനു സമീപംതോര്‍ത്ത് കൊണ്ട് മുഖം മറച്ച് തയാറായി നിന്നപ്പോള്‍ ഒരു ആട്ടോ പാഞ്ഞ് വന്ന് എന്റെ അടുത്ത് നിര്‍ത്തിസുരേഷ് തല പുറത്തേക്ക് നീട്ടി പറഞ്ഞു;
പെട്ടെന്ന് കയറ്ഇന്ന് നല്ല തിരക്കാണ്
നിരത്തില്‍ ജനം ഒഴുകി കൊണ്ടിരുന്നുപിറ്റേന്ന് ഓണമാണ്.ആട്ടോയില്‍ പലരും കയറി ഇറങ്ങി കൊണ്ടിരിക്കേ സുരേഷ് എന്നോട് ചോദിച്ചു;
“ 
സാറുശ്രദ്ധിച്ചോഒരുത്തെനെങ്കിലും മദ്യപിക്കാത്തവനുണ്ടോ?“
എടോ കയ്യില്‍ പൈസ്സാ ഉണ്ടായത് കൊണ്ടല്ലേ അവര്‍ കുടിക്കുന്നത്ബോണസ്സായും അഡ്വാന്‍സ്സായും കുറേ തുക കയ്യില്‍ വരുമ്പോള്‍ ഒന്ന് മിനുങ്ങാമെന്ന് അവര്‍ കരുതുന്നു,നമ്മളെന്തിന് ഇതെല്ലാം ശ്രദ്ധിക്കുന്നുവിട്ട് കള” ഞാന്‍ മറുപടി പറഞ്ഞു.
“ സാറ് 
പിന്നെന്തിനു ഇങ്ങോട്ട് വേഷോം കെട്ടി വന്നു,ഇതെല്ലാം ഒന്ന് നിരീക്ഷിക്കാനും എന്റെ ചില സംശയങ്ങള്‍ പങ്ക് വെക്കാനും വിളിച്ചപ്പോള്‍ കുറേ മഞ്ഞ കോണവതിയാരം പറയാന്‍ വന്നിരിക്കുന്നു, അതെല്ലാം വിട്ട് കളയണമത്രേ!” സുരേഷ് ചൂടായിഅവന്‍ അതങ്ങിനെയാണ്പെട്ടെന്ന് ചൂടാകും അതേ പോലെ തണുക്കും.

ഇതില്‍ നമുക്കെന്താണ് ചര്‍ച്ച ചെയ്യാനുള്ളത്?” അവന്റെ ദേഷ്യം അവഗണിച്ച് ഞാന്‍ ചോദിച്ചു.

ഇവനെല്ലാം കുടിച്ചേച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ ഭാര്യയുടെയും കുട്ടികളുടെയുംപ്രതികരണങ്ങള്‍ എങ്ങിനെ ആയിരിക്കുംഅവര്‍ക്ക് സന്തോഷമായിരിക്കില്ലതീര്‍ച്ചഅവരുടെ പ്രതിഷേധം പുറത്തെടുക്കുന്ന രീതി എങ്ങിനെ ആയിരിക്കുംഅതോ അവര്‍ക്ക് ഭയമായിരിക്കുമോ?... ഒരു മദ്യപാനി ഭര്‍ത്താവ്/ അഛന്‍ മകന്‍ വീട്ടില്‍ വന്ന് കയറുമ്പോള്‍ എന്തായിരിക്കും അവരുടെ മുഖ ഭാവം.... വിഷയം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” 
ഒരു ഗാന്ധിയന്റെ മകനായ അവന്റെ വീട്ടില്‍ അപ്രകാരമുള്ള രംഗം ഉണ്ടായിട്ടില്ലാത്തതിനാല്‍ വിഷയത്തില്‍ അവന്റെ ജിഞാസയുടെ ആഴം എത്രമാത്രം ഉണ്ടെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു.
എടോപലരും പല രീതിയില്‍ പ്രതികരിക്കും.... ചില സ്ത്രീകള്‍....”

വേണ്ടാവിവരണങ്ങള്‍ വേണ്ടാഇന്ന് നമുക്ക് അത് പോലുള്ള ഒരു കേസെങ്കിലും ലൈവായി കാണണംഇന്നു ധാരാളം പേര്‍ പാമ്പായി പമ്പരം കുത്തി നടക്കുന്നതിനാല്‍ ഏതെങ്കിലും സന്ദര്‍ഭം നമുക്ക് കിട്ടുംഅതിനാ ഞാന്‍ കൂട്ടിനു വിളിച്ചേ
ഇപ്പോഴാണ് എനിക്ക് അവന്റെ ഉദ്ദേശം മനസിലായത്.ഞങ്ങള്‍ക്ക് കൂടുതല്‍ നേരം കാത്തിരിക്കേണ്ടി വന്നില്ലദാ ഒരെണ്ണം റോഡില്‍ ആടിയാടി നിന്ന് കൈ കാണിക്കുന്നു.
എവിടെ പോണം” സുരേഷ് ചോദിച്ചു.
വീട്ടില്‍ പോണമെടാ കൂവേ
വീടെവിടാ കൂവേ” സുരേഷ് വിട്ടു കൊടുക്കുന്ന ജാതിയല്ലല്ലോ.യാത്രക്കാരന്‍ പാതി അടഞ്ഞകണ്ണ് കൊണ്ട് സുരേഷിനെ സൂക്ഷിച്ച് നോക്കിഎന്നിട്ട് മൊഴിഞ്ഞു;
ഹായ്നീ നമ്മടെ പാര്‍ട്ടി തന്നെഅങ്ങിനെ വേണംഅങ്ങിനെ വേണംഎനിക്ക്...(സ്തലത്തിന്റെ പേര്  പറഞ്ഞു) പോണോടാ മോനേ...”
വണ്ടീലോട്ട് കയറ് അച്ഛാ....” സുരേഷ് പ്രതികരിച്ചുയാത്രക്കാരന്‍ ആട്ടോയില്‍ കയറി ഇരുന്നതിനു ശേഷം സുരേഷിനോട് ഇഴഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“ 
ഞാനേത് വഴിയിലൂടെയാടാ നിന്റഫനായത്
എന്നെ മോനേന്ന് വിളിച്ചപ്പോള്‍ ഞാന്‍ അച്ഛാ എന്ന് വിളിച്ച് അത്രയേയുള്ളൂ” സുരേഷിന്റെ മറുപടി ഉടനുടനെയാണ്അവന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ലിവര്‍ വലിച്ചു വിട്ടു.
മോനേഎന്ന വാക്കിന്റെ മുമ്പീ ഞാന്‍ വേറെ ഒരു കൊച്ച് വാക്ക് ചേര്‍ത്തിരുന്നല്ലോടാനീയ് അത് കേട്ടില്ലേടാ...” യാത്രക്കാരന്റെ മറുപടി സുരേഷിന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങിന്റ്റേത്പോലെമാറ്റിയതായി കണ്ടപ്പോള്‍ എനിക്ക് ചിരി പൊട്ടി.
പുറക് സീറ്റില്‍ നിന്നും ചില മുക്കലുംഞരങ്ങലും മൂളലുകളും പിന്നെ ചില തെറി പാട്ടുകളും കേട്ട് കൊണ്ടിരുന്നു...പിന്നെ കൂര്‍ക്കം വലിയാണ് കേട്ടത്.
നാശമായോഎവന്റെ വീട് വിടാന്ന് ചോദിക്കുന്നതെങ്ങിനെയാണ്...ശവം കൂര്‍ക്കം വലിച്ചുറങ്ങുകയാണ്...”സുരേഷിന്റെ സ്ഥലവും   കഴിഞ്ഞ്  വണ്ടി  ഒട്ട് ദൂരം വണ്ടി മുമ്പോട്ട് പാഞ്ഞു  ഞാന്‍ പുറകിലേക്ക് എത്തി കൈ നീട്ടിഉറങ്ങുന്ന പാമ്പിനെ തട്ടി വിളിച്ചു.പുറകില്‍ നിന്നും ചീറ്റലും മൂളലും തുമ്മലും ചുണ്ടിനടിയിലെ പിറുപിറുക്കലും ഉയര്‍ന്നു.
“.......
 എവിടെയാ വീട്?“ സുരേഷ് ഉച്ചത്തില്‍ ചോദിച്ചു.
കവലേന്ന് ടത്തോട്ടുള്ള വഴിയിലൂടെ പോടാ , അവിടെ ചെല്ലട്ട് ഞാന്‍ പറഞ്ഞ് തരാം.” പാമ്പ്പിന്‍ സീറ്റില്‍ ചരിഞ്ഞ് കിടന്നു.ആട്ടോ ഇടവഴിയിലൂടെ മുന്നോട്ട് പോയിപെട്ടെന്ന് പാമ്പ് വിളിച്ച് പറഞ്ഞു.
 വലിയ മരം നിക്കുന്ന വീട്ടിന്റെ മുമ്പില്‍ നിര്‍ത്തെടാഇരുളടഞ്ഞ വീടും തൊടിയുംപാമ്പ് ഇറങ്ങാതെ വണ്ടിയില്‍ തന്നെ കിടന്നുസുരേഷ് അയാളെ കുലുക്കി വിളിച്ചു.ങൂഹുംഒരു അനക്കവുമില്ല.
നാശം . മാരണംവീടെത്തിയെടോഇറങ്ങെടോ” സുരേഷിന്റെ ശബ്ദം വളരെ ഉച്ചത്തിലായതിനാലായിരിക്കാം വീട്ടില്‍ വിളക്ക് തെളിഞ്ഞുമുന്‍ വശം വാതില്‍ തുറക്കപ്പെട്ടുമദ്ധ്യ വയസ്കയായ തടിച്ച ഒരു സ്ത്രീ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
 ഇത് ഇവിടത്തെ സാധനമാണ്ഒന്ന് പിടിച്ചിറക്ക് എനിക്ക് പോകണം” 
എന്റെ
 സ്നേഹിതന്റെ ആവലാതി കേട്ടു സ്ത്രീ ആകാശത്തേക്ക് നോക്കി മൊഴിഞ്ഞു:-
” 
ഇന്ന് നേരത്തെ കെട്ടി എടുത്തോനാളെ മാവേലി യോടൊപ്പം വെളുപ്പാന്‍ കാലത്ത്ഉരൂള്ളുവെന്നാ ഞങ്ങ കരുതിയേ’ അവര്‍ അടുത്ത് വന്ന് ആട്ടോയിലേക്ക് നോക്കി.ആട്ടോയ്ക്കുള്ളിലെ ബള്‍ബിന്റെ പ്രകാശത്തില്‍ പാമ്പിനെ കണ്ടപ്പോള്‍ അവര്‍ വിളീച്ച് കൂവി:-
 സാധനം ഇവിടെത്തേതല്ലാഇതിനെ നാല് വീടപ്പുറം കൊണ്ടിറക്ക് , അവിടെ ഒരു വലിയമരം നില്‍പ്പുണ്ട് വീട്ടിലേതാ ഇത്” സ്ത്രീ യാതൊരു കുലുക്കവുമില്ലാതെ വീട്ടിലേക്ക് കയറിയപ്പോള്‍ സുരേഷ് ചോദിച്ചു:-
 വാര്‍ഡിലെ സാധനങ്ങളെല്ലാം  മോഡലില്‍ തന്നെയാണോ?” സ്ത്രീ മുന്‍ വശത്തെ കതക്ഞങ്ങളുടെ നേരെ കൊട്ടി അടച്ച് ശബ്ദം ഉണ്ടാക്കിയതോടെ സുരേഷിന്റെ ചോദ്യത്തിന്റെഉത്തരമായി.
എടോ അണ്‍ വാന്റഡ് ഹെയറേ!(ആവശ്യമില്ലാത്ത രോമമേ എന്ന് മലയാളംഎഴുന്നേരെടോതന്റെ വീട് കാണിച്ച് താടോ” യാത്രക്കാരനെ നോക്കിഎന്റെ സ്നേഹിതന്‍ അലറിയപ്പോള്‍ ഞാന്‍ അവനെ ശാന്തനാക്കാന്‍ ശ്രമിച്ചു.അപ്പോള്‍ പാമ്പ് എഴുന്നേറ്റിരുന്നു സുരേഷിനെ നോക്കി പതുക്കെ പറഞ്ഞു:-
തെറി പറയാതെടാ ....#### മോനേ!!! എടാകണ്ട പെണ്ണുങ്ങക്ക് എന്നെ കൊണ്ട് കൊടുക്കാന്‍ നീ എന്റെ ആരാടാഎന്റെ പെണ്ണുമ്പിള്ള ഇത് വല്ലതും കണ്ടിരുന്നെങ്കില്‍ ഇവിടെ കുരുതിക്കളമായേനെ..വിടെടാ വണ്ടി എന്റെ വീട്ടിലേക്ക്....”ഒന്നും മിണ്ടാതെ സുരേഷ് ലിവര്‍ വലിച്ചടിച്ചുവണ്ടി മുന്നോട്ട് നീങ്ങി ഒരു വലിയ മരം മുന്‍ വശം നില്‍ക്കുന്ന വീടിന്റെ മുമ്പില്‍എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു
ഇതായിരിക്കും വീട്” 
പുറകില്‍
 നിന്നും ഉടന്‍ കമന്‍റ് വന്നു. “തലേക്കെട്ട് ഒള്ളവനു വെവരോണ്ട്” ഞാന്‍ തോര്‍ത്ത്തലയില്‍ കെട്ടിയതാണ് അയാള്‍ സൂചിപ്പിച്ചത്.വണ്ടി വീട്ടിന്റെ മുമ്പില്‍ നിന്നു. വീട്ടില്‍ വെളിച്ചവും ആളനക്കവുമുണ്ടായിരുന്നുവണ്ടി വന്ന് നിന്ന ശബ്ദം കേട്ട് കതക് തുറക്കപ്പെട്ടു. മുന്‍ വശത്തെ ലൈറ്റ് അവിടമെല്ലാം പ്രകാശഭരിതമാക്കി.ഒരു സ്ത്രീയും 16വയസുള്ള പെണ്‍കുട്ടിയുംപുറകില്‍ ഒരു വല്യമ്മയും പ്രത്യക്ഷപ്പെട്ടു.

“ഇത് ഇവിടെത്തെ സാധനമാണോ”? സുരേഷ് ആട്ടോക്കകത്തേക്ക് കൈ ചൂണ്ടി.

ആ സ്ത്രീയുടെ മുഖത്ത് ലജ്ജയും അപമാന ഭാവവും കാണപ്പെട്ടു; പെണ്‍കുട്ടിയുടെ മുഖത്ത് ഭയവും.   വല്യമ്മ കണ്ണിനു മുകളില്‍ കൈ വെച്ച് രംഗം ആകെ വീക്ഷിച്ചു.

“ചേട്ടാ വീടെത്തി” സുരേഷ് പറഞ്ഞു.

“ഓണത്തിനു സാധനങ്ങള്‍ വാങ്ങാന്‍ പോയതാണോടാ രാമകൃഷ്ണാ.. നീ...?“ വല്യമ്മ ആയിരുന്നു അത് ചോദിച്ചത്.

മറുപടിയായി ആട്ടോയില്‍ നിന്നും നിന്നും ഒരു ഓക്കാനത്തിന്റെ ശബ്ദം പുറത്ത് വന്നു.

“ആട്ടോയില്‍ ഛര്‍ദ്ദിച്ചാല്‍ എന്റെ വിധം മാറുമേ...“സുരേഷ് താക്കീത് നല്‍കി.പെണ്‍കുട്ടി ഇപ്പോള്‍ കരച്ചിലിന്റെ വക്കത്താണ്. സ്ത്രീ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലും.

“എഴീ, ഞാന്‍ നെന്നെ ഷെണിക്കണോ എന്നെ പിടിച്ചെറക്കാന്‍ ...” ആട്ടോക്കകത്ത് നിന്നും പാമ്പ് ചീറി.ആ സ്ത്രീയും പെണ്‍കുട്ടിയും കൂടി അയാളെ ഒരു വിധം വലിച്ച് പുറത്താക്കിയ നിമിഷം അയാള്‍ അവരെ ഛര്‍ദ്ദിലില്‍ കുളിപ്പിച്ചു. ഭയങ്കരമായ നാറ്റം അവിടെ പരന്നു. ഞാനും സുരേഷും മൂക്ക് പൊത്തി. അയാളെ അവര്‍ പിടിച്ച് നേരെ നിര്‍ത്തിയെങ്കിലും അവരുടെ പിടിയില്‍ നില്‍ക്കാതെ അയാള്‍ നിലത്തേക്ക് മറിഞ്ഞു. ക്രൂശില്‍ തറച്ചത് പോലെ കൈ രണ്ടും വിരിച്ച് അയാള്‍ നിലത്ത് കിടന്നു.
“ഞങ്ങള്‍ക്ക് പോകണം , ആട്ടോ ചാര്‍ജ് താ” സുരേഷിന്റെ ആവശ്യം കേട്ടപ്പോള്‍ ആ സ്ത്രീയുടെ മുഖത്തെ നിസ്സഹായത ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അവനെ തോണ്ടിയപ്പോള്‍ അവനു കാര്യം മനസിലായതിനാല്‍ താഴെ വീണ് കിടക്കുന്ന ക്രൂശിത രൂപത്തോട് അവന്‍ ചോദിച്ചു:-
“എടോ പൈസ്സാ എവിടെ”?
“തുണീടെ താഴെയാണടാ പൈസ്സാ ഇരിക്കുന്നത്“ ഈ മറുപടി കേട്ടതോടെ എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിനു മുമ്പേ സുരേഷ് ചാടിച്ചെന്ന് അയാളുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് വലിച്ച് പൊക്കി. “അനാവശ്യം പറയുന്നോടാ നായേ” അവന്‍ വല്ലാതെ ചീറി. സുരേഷിന്റെ ആകാരവും ദേഷ്യവും കണ്ട് പെണ്‍കുട്ടി കരഞ്ഞു”എന്റെ അഛനെ തല്ലല്ലേ”
അടുത്ത വീടുകളില്‍ വിളക്ക് തെളിഞ്ഞു.രംഗം പന്തിയല്ലാതായി വരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
“തുണിയുടെ താഴെ എന്റെ നിക്കറിലാ പൈസ്സാ ഇരിക്കുന്നത്, എടീ ഒന്നെടുത്ത് കൊടുക്കെടീ...”താഴെ കിടന്ന മനുഷ്യന്‍ സാവധാനത്തില്‍ പറഞ്ഞു. അപ്പോഴും അയാള്‍ കൈകള്‍ രണ്ടും വിരിച്ച് മലര്‍ന്ന് കിടന്നതല്ലാതെ പൈസ്സാ നിക്കറില്‍ നിന്നും എടുത്തില്ല.
“ഛെ,‘ കാര്യം മനസിലാകാതെ അയാളെ കൈകാര്യം ചെയ്തതില്‍ കുറ്റ ബോധത്തോടെ സുരേഷ് സ്വയമേ തലക്കടിച്ചു. എനിക്ക് ചിരി പൊട്ടി. സ്ത്രീ അയാളുടെ മുണ്ട് മാറ്റിയപ്പോള്‍ പാണ്ടികള്‍ ധരിക്കുന്ന പാളക്കരയന്‍ നിക്കര്‍ കാണപ്പെട്ടു. അതിന്റെ ഉള്ളില്‍ നിന്ന് അവര്‍ ഒരു കെട്ട് നോട്ട് പുറത്തെക്കെടുത്തു. അതില്‍ നിന്നും സുരേഷിന്റെ ആട്ടോ ചാര്‍ജ് കൊടുത്തപ്പോള്‍ താഴെ നിന്നും വീണ്ടും കല്‍പ്പന വന്നു.
“ബാക്കി പൈസ്സാ നിക്കറില്‍ തന്നെ വെക്കെടീ നാളെ തിരുവോണമാ, എനിക്ക് ഒന്ന് ശരിക്ക് മിനുങ്ങണം”
പെട്ടെന്ന് ഞാന്‍ മുമ്പോട്ട് ചെന്നു. ആ പൈസ്സാ സ്ത്രീയില്‍ നിന്നും പിടിച്ച് വാങ്ങി പെണ്‍കുട്ടിയുടെ കയ്യില്‍ വെച്ച് കൊടുത്തിട്ട് പറഞ്ഞു “ കുട്ടി ഇത് സൂക്ഷിക്ക്, നാളെ ഈ പൈസ്സാ കൊണ്ട് ഓണം കൊള്ളണം . പൈസ്സാ അഛനു കൊടുക്കരുത്.

“തലേക്കെട്ടിനു വെവരം ഒണ്ട്” താഴെ നിന്നും വന്ന കമന്റ് അവഗണിച്ച് ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പോകവേ ആദ്യം ഞങ്ങള്‍ ചെന്ന് നിന്ന വീടിനു മുമ്പില്‍ മറ്റൊരു ആട്ടോ നില്‍ക്കുന്നതും അതില്‍ നിന്നും ഒരാളെ ആട്ടോക്കാരനും ആ തടിച്ച സ്ത്രീയും കൂടി പിടിച്ചിറക്കാന്‍ പാട് പെടുന്നതും കണ്ട് സുരേഷ് പറഞ്ഞു “അത് അവിടത്തെ സാധനം തന്നെയാണ്”

“ഈ സ്ത്രീകള്‍ മദ്യപാനിയായ ഭര്‍ത്താവിനെ എന്ത് കൊണ്ട് സഹിക്കുന്നു” വണ്ടി ഓടിച്ച് കൊണ്ട് പോകുമ്പോള്‍ സുരേഷ് എന്നോട് ചോദിച്ചു.
“മദ്യപാനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ഥിരം മദ്യപിക്കുന്നു എന്ന കാരണത്താല്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുക എന്ന നയം സ്വീകരിച്ചാല്‍ എത്ര ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും. നമ്മള്‍ കണ്ട ആ പെണ്‍കുട്ടിയെ പോലെയുള്ള എത്ര കുട്ടികള്‍ക്ക് അഛന്‍ കൂടെ ഉണ്ടാകും, ആ പെണ്‍കുട്ടിക്ക് ഒരു കല്യാണാലോചന വരുമ്പോള്‍ അഛനില്ലാ എന്ന നാണക്കേട് ഒഴിവാക്കാന്‍ ഈ അഛനെയും തിരക്കി അന്ന് ഓടേണ്ടി വരില്ലേ? ഭര്‍ത്താവില്ലാത്ത സ്ത്രീയെ സമൂഹം ഏത് രീതിയില്‍ കാണുമെന്നറിയാമല്ലോ, ഇങ്ങിനെ പല കാരണങ്ങളാലാണ് നമ്മള്‍ ഇന്ന് കണ്ടത് പോലുള്ള കുരിശ് പെണ്ണുങ്ങള്‍ ചുമക്കുന്നത്. ബോധവത്ക്കരണം കൊണ്ടൊന്നും മദ്യപാന സ്വഭാവം മാറാന്‍ പോകുന്നില്ല. ഈ ശാപം എന്നും സ്ത്രീകള്‍ അനുഭവിച്ചേ പറ്റൂ....” ഞാന്‍ ഇത് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ “ഛേ..ഛേ” എന്ന് പറഞ്ഞ് സുരേഷ് തലകുടഞ്ഞ് കൊണ്ടേ ഇരുന്നു. അവന് ഞാന്‍ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലാ എന്ന് വ്യക്തം.
ദാ, വഴിയില്‍ ആടിയാടി നിന്ന് ഒരു പാമ്പ് കൈ കാണിക്കുന്നു.ഞാന്‍ പറഞ്ഞു “സുരേഷേ......
 വിട്ടോടാ....”

Wednesday, September 11, 2024

ആദ്യ കാല സിനിമാ നടി റോസി റീ പോസ്റ്റ്

 കഴിഞ്ഞ ദിവസം  ഞാൻ പോസ്റ്റ് ചെയ്തിരുന്ന  ജെ.സി. ഡാനിയലിനെ സംബന്ധിച്ച കുറിപ്പുകളിൽ മലയാളത്തിലെ ആദ്യകാല സിനിമാ നടി  റോസിയെ  പറ്റി ഞാൻ മുമ്പ് എഴുതിയിരുന്നു എന്ന പരാമർശം ഉണ്ടായിരുന്നു. തുടർന്ന്  ഫോണിലൂടെ പലരും റോസിയെ സംബന്ധിച്ച ആ കുറിപ്പുകൾ ഒന്നു കൂടി  പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുണ്ടായി. 2011  മാർച്ച് മാസത്തിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന  ആ പോസ്റ്റ് വായിക്കാത്തവർക്കായി  ഒന്നുകൂടി ഇപ്പോൾ കുറിച്ചിടുന്നു.

                    ആദ്യ കാല മലയാള സിനിമാ നടി റോസി
     കോടികൾ മുടക്ക്‌ മുതൽ ആവശ്യമുണ്ടെങ്കിലും ഒരു മടിയും കൂടാതെ ചെലവ്‌ വഹിക്കാൻ തയാറാകുന്ന ഫിലിം നിർമാതാക്കളും  ഉയർന്ന ജീവിത നിലവാരത്തിൽ ജീവിക്കുന്ന സൂപ്പർ സിനിമാ താരങ്ങളും സിനിമയുടെ ഏതെങ്കിലും മേഖലയുമായി ബന്ധം ഉണ്ട്‌ എന്ന കാരണത്താൽ നാലാളു കൂടുന്നിടത്ത്‌ ആദരവ്‌ പിടിച്ചു പറ്റുന്നവരും ഉൾക്കൊള്ളുന്ന ഇന്നത്തെ സിനിമാ ലോകം അതിന്റെ എല്ലാ വർണ്ണ പകിട്ടോടെ നമ്മുടെ മുമ്പിൽ കത്തിജ്വലിച്ച്‌ നിൽക്കുമ്പോൾ സിനിമയിൽ അഭിനയിച്ചു എന്ന കാരണത്താൽ മാത്രം കരപ്രമാണിമാരാൽ സ്വന്തം കുടിൽ ചുട്ടുകരിക്കപ്പെട്ടു പെരുവഴിയിൽ അനാഥയായി നിന്നു ;മലയാള സിനിമയിലെ ആദ്യ നടി റോസി.

കഴിഞ്ഞ ദിവസത്തെ ഒരു പത്രത്തിൽ റോസിയെപ്പറ്റി ഒരു ഡോക്കമന്ററി തയാറാക്കുന്നു എന്ന വാർത്ത വായിച്ചപ്പോൾ പണ്ട്‌ ആദ്യ മലയാള സിനിമ "വിഗതകുമാരൻകണ്ട എന്റെ പിതാവ്‌ അദ്ദേഹത്തിന്റെ ഓർമ്മയിൽ നിന്നും  ചിത്രത്തെ പറ്റിയും അതിൽ അഭിനയിച്ചവരെപറ്റിയും പറഞ്ഞു തന്നത്‌ മനസിൽ കൂടി കടന്ന് പോയി.

എന്റെ വാപ്പയുടെ ബാല്യകാലത്താണു വിഗതകുമാരൻ ആലപ്പുഴയിൽ പ്രദർശിപ്പിച്ചത്‌. സിനിമ ആലപ്പുഴയില്‍ പ്രദര്‍ശിച്ചപ്പോള്‍ അത് കാണാന്‍ പോയ എന്റെ പിതാവിന്റെ അന്നത്തെ പ്രായം കണക്കിലെടുക്കുമ്പോള്‍ 1928ലോ 29ലോ ആണു വിഗതകുമാരന്‍ പ്രദര്‍ശിപ്പിച്ചതെന്ന് കരുതാം.ആദ്യം തിരുവനന്തപുരത്തും രണ്ടാമതായി ആലപ്പുഴയിലും ചിത്രം പ്രദര്‍ശിപ്പിച്ചുഒരു തുലാ വര്‍ഷകാലത്താണു സിനിമാ കണ്ടത് എന്ന് വാപ്പാ പറഞ്ഞതില്‍ നിന്നും ചിത്രം ഒക്റ്റോബറിലോ നവമ്പറിലോ ആയിരിക്കണം റിലീസ് ചെയ്തതെന്നും മനസ്സിലാക്കാംകയര്‍ ഫാക്റ്ററികള്‍ നിറഞ്ഞ വഴിച്ചേരിയിലെവിടെയോ ആയിരുന്നു സിനിമാ കൊട്ടക കാലത്ത് സിനിമാ കാണുന്നത് മുസ്ലിങ്ങള്‍ ഹറാമായി(നിഷിദ്ധംകരുതിയിരുന്നതിനാല്‍വാപ്പാ ബാല്യത്തില്‍ വീട്ടില്‍ അറിയാതെ ഒളിച്ചു പോയാണ് സിനിമാ കണ്ടത്അയല്‍ക്കാരനും വകയില്‍ അമ്മാവനുമായ ഒരാളെ വാപ്പാ കൊട്ടകയില്‍ കണ്ടുരണ്ട് പേരും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും പരസ്പരം കണ്ട് മുട്ടിപോയിവീട്ടില്‍ പറയരുതേ എന്ന് വാപ്പാ പറയുന്നതിനു മുമ്പേ അമ്മാവന്‍ പറഞ്ഞു “മോനേഅമ്മായിയോടു പോയി പറയല്ലേ!” എന്ന്.

അന്ന് സിനിമക്ക് മുമ്പ് ഡോക്കമെന്ററി പോലുള്ള ചില സീനുകള്‍ കാണിക്കുമായിരുന്നുബലൂണില്‍ മനുഷ്യര്‍ ആകാശത്ത് പറക്കുന്നത് കണ്ടപ്പോല്‍ അമ്മാവന്‍ അതിശയത്തോടെ പറഞ്ഞുവത്രേ!

“അജായിബുല്‍ അജായിബ് (ഹൌഎന്തതിശയം ) മലായിക്കീത്തങ്ങ്ല്(മാലാഖമാര്‍പറക്കണ ആകാസത്ത് മനുഷേമ്മാര്‍ പറക്കുന്ന്ഖിയാമത്തുന്നാളിന്റെ (ലോകാവസാനംഅടയാളമാ ഇതൊക്കെ

തിരിശ്ശീലയില്‍ ചലിക്കുന്ന നടീനടന്മാരുടെ ചുണ്ട് അനക്കത്തിനൊപ്പം പുറകില്‍ നിന്നും സംഭാഷണങ്ങള്‍ മെഗാഫോണിലൂടെ അതിനായി നിയോഗിക്കപ്പെട്ടവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുംതമിഴ് സിനിമായിലെ മിക്കവാറും അവസാന രംഗങ്ങള്‍ വരുമ്പോള്‍ ഇതാണ് മാതൃക :-

ഇദാ നമ്മുടെ കദാനായഹന്‍ വില്ലനെ കുത്തി മലര്‍ത്തീപ്പോള്‍ വില്ലന്‍ ഹള്ളോ എന്നു ബിളിച്ച് കൂവുന്നു.”

 തൊഴിലില്‍ പ്രഗല്‍ഭന്‍ ഒരു മുസ്ലിം ആയിരുന്നു എന്നതും വിചിത്രമായി തോന്നുന്നു. “മൈക്ക് ഇക്കാ “ എന്ന് അയാള്‍ അറിയപ്പെട്ടിരുന്നത്രേ!.

വിഗതകുമാരന്‍ സിനിമയിലെ കഥയെ പറ്റി ഒന്നും വാപ്പക്ക് ഓര്‍മയില്ല.പക്ഷേ നടിയുടെ പേര് റോസി എന്നായിരുന്നെന്നും അത് ഒറിജിനല്‍ പെണ്ണായിരുന്നുവെന്നും പുരുഷന്‍ പെണ്‍ വേഷം കെട്ടിയതല്ലെന്നും മൈക്ക് ഇക്കാ വിളിച്ച് പറഞ്ഞത് വാപ്പാ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.

പിന്നീട് അവരെ അടി കൊടുത്ത് തിരുവനന്തപുരത്ത് നിന്നും ഓടിച്ചു എന്ന് തമിഴ് സിനിമകളുടെ ഫിലിം പെട്ടിയുമായി വന്ന ഏതോ തിരുവനന്തപുരത്ത്കാരന്‍ ഫിലിം റെപ്രസന്റേറ്റിവില്‍ നിന്നും കാലങ്ങള്‍ക്ക് ശേഷം അറിഞ്ഞതീയേറ്ററില്‍ കപ്പലണ്ടിയും സോഡായും വിറ്റിരുന്ന വാപ്പായുടെ കൂട്ടുകാരന്‍ ശ്രീധരന്‍ , വാപ്പായോട് പറഞ്ഞതും വാപ്പാ ഓര്‍മിച്ച്  പറഞ്ഞു.

തിരുവനന്തപുരത്ത് എവിടെയോ ഒരു കുടിലില്‍ കഴിഞ്ഞിരുന്ന കൂലിവേലക്കാരിയായ  ആദ്യകാല സിനിമാ നടിയെ അന്നത്തെ “തിരുവോന്തരത്തെ” കരപ്രമാണിമാര്‍ “അഴുക്ക് മൂശേട്ട” എന്ന് ആക്ഷേപിച്ച് ഉപദ്രവിച്ചു സ്ത്രീയുടെ കുടിലിന് തീയിട്ടു.

മറ്റ് വഴിയില്ലാതെ  സ്ത്രീ കന്യാകുമാരി ജില്ലയിലേക്ക് പലായനം ചെയ്തെന്നും മരണ ഭയത്താലുള്ള പാലായനത്തിന് സഹായിച്ച വാഹന ഡ്രൈവറുടെ കൂടെജീവിതം പങ്കിട്ട് ശിഷ്ട കാലം കഴിച്ച് കൂട്ടിയെന്നും  കാലത്തെ ഗോസിപ്പ് പ്രചാരകാരായ ഫിലിം റെപ്രസന്റേറ്റിവ്മാരില്‍ നിന്നും ശ്രീധരന്‍ചേട്ടന്‍ പിന്നീട് കേട്ടറിഞ്ഞു.അന്നു സിനിമാ ലോകത്തെ വിജ്ഞാനകോശങ്ങളായിരുന്നു കൊട്ടക ജീവനക്കാരും ബന്ധപ്പെട്ടവരും.

വിഗതകുമാരന്‍ ആലപ്പുഴയില്‍ ഏഴ് ദിവസം ഓടിയെന്ന് വാപ്പാ പറഞ്ഞുഎല്ലാ ദിവസവും കൊട്ടകനിറയെ ആള്‍ക്കാരുണ്ടായിരുന്നു . കറണ്ട് പോകുമ്പോള്‍ ശക്തിയായ കൂകലും ബഹളവും ഉണ്ടാകുംഅപ്പോഴാണ് ശ്രീധരന്‍ ചേട്ടന് കപ്പലണ്ടി സോഡാ കച്ചവടം പൊടിപൊടിക്കുന്നത്.

തിരുവനന്തപുരത്ത് വിഗതകുമാരന്‍ ഏതാനും ദിവസങ്ങളേ ഓടിയുള്ളുവത്രേ ദിവസങ്ങളിലെല്ലാംബഹളവും വഴക്കും പതിവായിരുന്നു.

ഫിലിം നിര്‍മിച്ചത് ജെ.സി.ഡാനിയല്‍ എന്ന പല്ല് ഡോക്റ്ററായിരുന്നുനാഗര്‍കോവില്‍ സ്വദേശിയായ കലാസ്നേഹിയുടെ എല്ലാ സ്വത്തുക്കളും  പടത്തോടെ തീര്‍ന്നുപഴയ പണി ചെയ്താണ്പല്ലെടുപ്പ്അദ്ദേഹത്തിന്റെ അവസാനകാലത്ത് അന്നത്തിന് വക കണ്ടെത്തിയിരുന്നത്പില്‍ക്കാലത്ത് അവശ കലാകാരനു അര്‍ഹമായ അടുത്തൂണിന് വേണ്ടി അദ്ദേഹം അപേക്ഷിച്ചപ്പോള്‍തമിഴനെന്ന കാരണത്താല്‍ അപേക്ഷ നിരസിച്ച് ആദ്യ സിനിമാ നിര്‍മാതാവിനോട് മലയാളിയുടെ നന്ദികാണിച്ചു എന്ന് മലയാള സിനിമകളുടെ ചരിത്രം വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.മലയാളികള്‍ തന്നെ മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും വലിയ അവാര്‍ഡ് പില്‍ക്കാലത്ത്അദ്ദേഹത്തിന്റെ പേരിലാക്കി ഒരു മരണാനന്തര ബഹുമതി നല്‍കുകയും ചെയ്തു എന്നതും കൂട്ടിവായിക്കുകപക്ഷേ അപ്പോഴേക്കും ദന്ത ഡോക്റ്റര്‍ എന്നെന്നേക്കുമായി നന്ദി ഇല്ലാത്തവര്‍ ഇല്ലാത്തലോകത്തേക്ക് പോയി കഴിഞ്ഞിരുന്നു.

മലയാള ചലച്ചിത്ര ലോകത്ത് ആദ്യ നടിയായി മുഖത്ത് മേക്കപ്പിട്ട റോസിയെ ആരും തിരക്കിനടന്നില്ല.രാഷ്ട്രപതിയില്‍ നിന്നും നീലക്കുയിലിന് അവാര്‍ഡ് ലഭിച്ചപ്പോഴും പിന്നീട് ചെമ്മീന് ദേശീയഅവാര്‍ഡും തുടര്‍ന്നു ഉര്‍വശിഭരത് അവാര്‍ഡുകളും മലയാളത്തിലേക്ക് ഒഴുകി വന്നപ്പോഴും നിലവിലെസമുദായാചാരങ്ങളെ വെല്ല് വിളിച്ച് ആദ്യമായി സിനിമാ നടിയായി വേഷമിടാന്‍ ധൈര്യം കാട്ടിയ ഈപാവം സ്ത്രീയുടെ ജീവിത കഥ ആരും അന്വേഷിച്ചില്ലഅവരുടെ കുടുംബത്തില്‍ ആരെങ്കിലുംഅവശേഷിക്കുന്നുണ്ടോ എന്നും അന്വേഷിച്ചില്ലകാല യവനികക്ക് അപ്പുറം എവിടേക്കോ  സ്ത്രീനടന്ന് മറഞ്ഞു .

മലയാളത്തിലെ ആദ്യ നടി എന്നതിലുപരി സിനിമയില്‍ അഭിനയിച്ചു എന്ന കാരണത്താല്‍തുരത്തപ്പെട്ട സ്ത്രീ എന്ന പദവിയല്ലേ അവര്‍ക്ക് ചേരുന്നത്?! അറിയാനുള്ള ആഗ്രഹം അന്വേഷണങ്ങൾക്ക് നിമിത്തമായി തീരുമല്ലോ.  ഈ സ്ത്രീയുടെ ജീവിത കഥ  അൽപ്പമറിഞ്ഞത് പൂർത്തീകരിക്കാനും അവരുടെ ശേഷ കാലം മനസ്സിലാക്കാനുമായി ഈയ്ള്ളവൻ നാഗർ കോവിൽ തിരുനൽ വേലി തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് നടന്നെങ്കിലും  അവരുടെ ബന്ധത്തിൽ പെട്ടവരെന്ന് അന്വേഷണത്തിൽ മനസ്സിലായ ചിലരുടെ വൈമുഖ്യത്താൽ അന്വേഷണം അന്ന് അവസാനിപ്പിക്കേണ്ടി വന്നു.

ഇപ്പോള്‍ ഇതാ അവരെപ്പറ്റി ഡോക്കമെന്ററി തയാറാക്കുന്നതായി അറിയുന്നു.

അങ്ങകലെ തമിഴുനാടിന്റെ അറിയപ്പെടാത്ത ഏതോ കോണില്‍    എന്നെന്നേക്കുമായുള്ളഉറക്കത്തിലാണ്ടിരിക്കുന്ന റോസീനിങ്ങള്‍   ആദരിക്കപ്പെടുന്നു എന്ന വിവരം നിങ്ങള്‍അറിയുന്നുവോ?!

കുറേ വര്‍ഷങ്ങള്‍ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ട്രൈനില്‍ സെക്കന്റ്തേഡ്.സികമ്പാര്‍ട്മെന്റില്‍ 
തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍അല്ലാത്ത എന്നാല്‍ അത്രക്ക് അപ്രധാനരല്ലാത്ത ചില താരങ്ങളുടെ യാത്രകള്‍കാണാനിടവന്നിട്ടുണ്ട്.അവരുടെ അടുത്ത സീറ്റുകളില്‍ മണിക്കൂറുകളോളം ഇരിക്കേണ്ടിയും വന്നിട്ടുണ്ട്മണിയന്‍പിള്ള രാജുഇന്ദ്രന്‍സ്കൊച്ചുപ്രേമന്‍എന്നീ ഗണത്തില്‍ പെട്ടവരും അതേ റാങ്കിലുള്ള ചിലനടികളുംട്രെയിനില്‍ കയറിയാല്‍ അവര്‍ കണ്ണടച്ച് ഉറക്കം നടിച്ച് ഇരിക്കുംകണ്ണ് തുറന്നാലല്ലേഅടുത്തിരിക്കുന്നവരോ മറ്റ് യാത്രക്കാരോ പരിചയപ്പെടാന്‍ ശ്രമിക്കുകയുള്ളൂഅത് തടയാനുള്ളവേലയാണ്  ഉറക്കം.

ട്രെയിനിൽ അടുത്തിരിക്കുന്ന സഹയത്രക്കാരനോട് പോലും നിശ്ശബ്ദത പാലിക്കുന്ന .സി.യാത്രക്കാരായപുംഗവന്മാരും ഭൈമിമാരും ഈ സിനിമാ താരങ്ങളെ ഭക്തി ആദരവുകളോടെ നോക്കുന്നതും അവരുടെ അടുത്തസീറ്റില്‍ ഇരിക്കാന്‍ വേണ്ടി തത്രപെടുന്നതും കാണുമ്പോള്‍  മലയാള സിനിമാപടുത്തുയര്‍ത്തുന്നതിന് ആരംഭമിട്ട കാരണത്താൽ എല്ലാം നഷ്ടപ്പെട്ട ദാനിയല്‍ , റോസിമാര്‍ മനസ്സിലൂടെ കടന്ന് പോകുമായിരുന്നു.

ആപത്ത് തിരിച്ചറിഞ്ഞു സന്ദേശം തരാനും ചിലപ്പോള്‍ സ്വയം ദുരന്തത്തിന് ഇരയാകാനും വിധിക്കപ്പെട്ടമുന്‍പേ പറന്ന പക്ഷികളേനിങ്ങള്‍ അസ്ഥിവാരമിട്ട തറയില്‍ സ്വസ്തമായിബഹുമാനിതിരായി ഉറക്കം നടിക്കുന്ന തലമുറക്ക് ജീവിക്കാന്‍ കഴിയുന്നു.

പ്രിയപ്പെട്ട റോസീ , പ്രിയ ഡാനിയല്‍നിങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ നിര്‍മ്മിച്ച അടിത്തറ തികച്ചും ഭദ്രംതന്നെയെന്ന് കാലം തെളിയിച്ചിരിക്കുന്നു.

പിന്‍ കുറി:-വർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയ ഈ കുറിപ്പുകൾ വീണ്ടും വായിച്ചപ്പോൽ ഇത്രയും കൂടി അതിനോടൊപ്പം ചേർക്കാൻ ആഗ്രഹിക്കുന്നു.   ഈ കുറിപ്പുകൾ വായിക്കുന്ന പ്രിയ സുഹൃത്തേ!. മലയാളത്തിലെ ആദ്യകാല നടി വീട്ടിൽ നിന്നും  തൂക്ക് പാത്രത്തിൽ ചോറുമായാണ് ഷൂട്ടിംഗ് സ്ഥലത്ത് എത്തിയിരുന്നത് എന്ന വിവരം നിങ്ങൾക്ക് അറിയാമോ? അന്ന് ആ ഇരുളടഞ്ഞ രാത്രിയിൽ  ജീവ രക്ഷാർത്ഥം  തത്രപ്പെട്ട് ഓടിയിരുന്ന അവരുടെ മനസ്സിലെ ആകുലതകൾ എന്തെല്ലാമായിരുന്നെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കുക. അതിനോടൊപ്പം ഷൂട്ടിംഗ് സ്ഥലത്ത് ഹിതകരമായ ക്യാരവനിൽ  പ്രാഥമിക ആവശ്യം  നിർവഹിക്കാൻ സാധിക്കുന്നില്ല എന്നും സുഖ സൗകര്യങ്ങൾ പോരാ എന്നും ആവലാതി പറയുന്ന ഇപ്പോഴത്തെ  നവ നടി  നടന്മാരുടെ ആകുലതകളും താരതമ്യം ചെയ്ത് നോക്കുക. അപ്പോൾ നാം അറിയാതെ തന്നെ സ്വയം ചിരിച്ച് പോവില്ലേ?!