Wednesday, February 11, 2015

ഇരിക്കുന്ന കമ്പ് മുറിക്കുന്നവർ ബി.എസ്.എൻ.എൽ.

ടെലഫോൺ  വരിക്കാരുടെ  എണ്ണത്തിൽ  എയർ ടൈൽ  ഏറ്റവും  മുന്നിലെന്ന്  പത്ര വാർത്ത.21.7 കോടി  ജനം  അവരുടെ  പുറകേ  ഉണ്ടത്രേ!. വോഡാ ഫോണിന് 17.8 കോടി. ഐഡിയാ മൂന്നാം  സ്ഥാനത്താണ്.15.05 കോടി.  നമ്മുടെ  പ്രിയംകരിയായ ബിഎസ്.എൻ.എൽ.  മാഡത്തിന്  8.1 കോടി  ആൾക്കാരേ  കൂടെയുള്ളൂ.  റിലയൻസിന് 10.6 കോടി  ആൾക്കാരെ  കൂടെ  നിർത്താൻ  സാധിച്ചപ്പോൾ  നമ്മുടെ  സർക്കാർ വക  ഫോൺ  എങ്ങിനെ  അവർക്കും  പിമ്പിലായി? ഒരു കാലത്ത് ഏറ്റവും  കൂടുതൽ വരിക്കാർ  ബിഎസ്.എൻ.എല്ലിന്റെ  കൂടെ  ഉണ്ടായിരുന്നു.  ആ അവസ്ഥയിൽ  നിന്നും ഇപ്പോഴത്തെ  അവസ്ഥയിൽ എത്തിയതല്ല,  എത്തിച്ചതാണ്. സ്വകാര്യ ടെലഫോൺ  കമ്പനി വളർന്ന് വരാൻ  തക്ക വിധം അലസതയും കെടുകാര്യസ്തതയും  സർക്കാർ ഫോണിന്റെ തലപ്പത്തിരുന്നവർ  സൃഷ്ടിച്ചപ്പോൾ   കാര്യക്ഷമതയിൽ  ഒന്നാം  സ്ഥാനത്ത്  നിന്നവർക്ക്  താളം  തെറ്റി.  അപ്പോൾ കൂടുതൽ  ഔദാര്യങ്ങളുടെ  പിമ്പേ  പോയ  ജനം അവരെ കൈവിട്ടു.  ആസൂത്രിതമായി  ഈ പാര വെപ്പ്  തലപ്പത്തിരിക്കുന്നവർ ചെയ്യുന്നു എന്നതിന്റെ    ഉത്തമ ഉദാഹരണമാണ്  ഈ പുതു വർഷപ്പുലരിയിൽ  കാണിച്ച പോഴത്തരം.    എല്ലാ കമ്പനിക്കാരും  പുതു വർഷപ്പുലരിയിൽ  ഔദാര്യം വെച്ച് വിളംബിയപ്പോൾ  ബി.എസ്.എൻ.എൽ. സൗജന്യം രണ്ട്  ദിവസത്തേക്ക്  മുന്നറിയിപ്പില്ലാതെ നിർത്തി വെച്ചു.  ജനം  നെട്ടോട്ടം  ഓടിയപ്പോൾ  അത്  ഒരു  ദിവസത്തേക്ക്  എന്ന്  ഭേദഗതി ചെയ്തു.  ഈ ഊളത്തരം   കാണിച്ചാൽ  ആരാണ്  സ്വകാര്യ കമ്പനിക്കാരുടെ  പുറകേ   പോകാത്തത്. അത്  തന്നെയാണ്  തലപ്പത്തിരിക്കുന്നവരുടെ  ആവശ്യവും.  അനതിവിദൂര  ഭാവിയിൽ  കേന്ദ്രത്തിലും  ഒരു  "ആപ്പടിച്ച് "  കയറുകയും  അഴിമതിക്കെതിരെ  അന്വേഷണം  നടക്കുകയും  ചെയ്താൽ   സർക്കാർ വക  ഫോണിന്റെ   തലപ്പത്തുള്ള  പല  വമ്പൻ   സ്രാവുകളും  കുടുങ്ങും  എന്നത്  തീർച്ചയായ കാര്യമാണ്.

1 comment:

  1. സത്യം സർ ഞാൻ മനസ്സിൽ പലവട്ടം പറഞ്ഞകാര്യം.......ആശംസകൾ

    ReplyDelete