കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ബദ്ധപ്പെടുമ്പോൾ ബ്ലോഗിൽ പലപ്പോഴും ഞാൻ അവതരിപ്പിച്ചിട്ടുള്ള ഒരു ഉദാഹരണമാണ് കുരുടനെ കുട്ടി മരിച്ച കാര്യം മനസിലാക്കുന്ന കഥ.
അയലത്തെ കുട്ടി മരിച്ചു എന്നറിഞ്ഞപ്പോൾ കുരുടൻ ചോദിച്ചു, എങ്ങിനെയാ കുഞ്ഞ് മരിച്ചതെന്ന് ? കുഞ്ഞ് പാൽ നെറുകയിൽ കയറിയാണ് മരിച്ചതെന്ന് ചോദ്യം കേട്ട ആൾ മറുപടി കൊടുത്തു. പാൽ എങ്ങിനെ ഇരിക്കും എന്ന് കുരുടൻ. പാൽ വെളുത്തിരിക്കും എന്ന് ഉത്തരം. വെളുപ്പ് എങ്ങിനെ ഇരിക്കും എന്നായി കുരുടൻ. വെളുപ്പ് കൊക്ക് പോലെ ഇരിക്കും എന്ന് മറുപടി കൊടുത്തു.. കൊക്കോ? അതെങ്ങിനെ ഇരിക്കും എന്നായി അപ്പോൾ കുരുടൻ. സഹികെട്ട ഉത്തര ദാതാവ് അടുത്തിരുന്ന കിണ്ടി എടുത്ത് "ദാ ഇത്പോലിരിക്കും കൊക്ക്" എന്ന് മറുപടി കൊടുത്തു. അപ്പോൾ കുരുടൻ കിണ്ടി എടുത്ത് മൊത്തം തലോടി നോക്കിയിട്ട് പറഞ്ഞു" ഓഹോ! വെറുതെയല്ല കുഞ്ഞ് മരിച്ചത്, ഇത് തലയിൽ കയറിയാൽ ആരാ മരിക്കാത്തത്? പിന്നെയാ ഒരു കുഞ്ഞ് ,,,,,,"
ഇതിപ്പോൾ ഇവിടെ വീണ്ടും ഉദ്ധരിക്കാൻ കാരണം ഞങ്ങളുടെ സ അദിനെ അപ്പൻഡിസൈറ്റ് ഓപറേഷൻ ചെയ്യാൻ തീരുമാനിച്ച ദിവസം ഓപറേഷനെ പറ്റിയുള്ള അവന്റെ അന്വേഷണങ്ങൾക്ക് മറുപടി കൊടുത്ത് അവനെ മനസിലാക്കാൻ കഴിയാതെ വന്ന അവസ്ഥ വിവരിക്കുന്നതിനായാണ്. എട്ട് വയസ് കാരനായ അവന്റെ ഓരോ ചോദ്യവും കരച്ചിലിന്റെ പിന്തുണയോടെയായിരുന്നു.
"വീട്ടിൽ ചോറ് തിന്നാൻ എല്ലാവരും ഉണ്ടല്ലോ ഇക്കായും ഉണ്ട്, അനിയത്തിയും ഉണ്ട്, എല്ലാവരും ഉണ്ട്... അവരെ ഒന്നും ഈ കുന്തം ചെയ്യാത്തതെന്താ, ഓപ്പറേഷൻ ചെയ്യാൻ എന്നെ മാത്രമേ കിട്ടിയുള്ളുവോ? ങ്ഹൂ ങ്ഹൂ..." അവന്റെ ചോദ്യം. എടാ, അവർക്കൊന്നും അസുഖം വന്നില്ലല്ലോ അത് നിനക്ക് മാത്രമല്ലേ വന്നുള്ളൂ...." എന്റെ മറുപടി., ..."ഓപറേഷൻ നടത്തുമ്പോൾ വേദനിക്കുമോ ങ്ങ്ഹൂ...ങ്ഹൂ..."
"ഇല്ലാ മോനേ ബോധം കെടുത്തിയാ ചെയ്യുന്നേ" എന്റെ മറുപടി. "എങ്ങിനെയാ ബോധം കെടുത്തുന്നേ ങ്ഹൂങൂ..." "അത് അനസ്തേഷിയാ തരും, അപ്പോൽ ബോധം കെടും..ഞാൻ. " ആ അയിഷയെ എവിടെ കൂടാ കടത്തുന്നേ? ങൂ...ങ്ഹൂ..." അത്...കുത്തി വെച്ചോ മണപ്പിച്ചോ ഒക്കെ ചെയ്യും....ഞാൻ. "എന്നിട്ടും ബോധം കെടുന്നില്ലെങ്കിലോ? അവന് സംശയം തീരുന്നില്ല
"ഒരു ഉലക്ക കൊണ്ട് വന്ന് തല മണ്ടക്ക് അടിക്കും, അപ്പോൾ ബോധം കെട്ടോളും..." സഹികെട്ട ഞാൻ ഉത്തരം കൊടുത്തു. ഓ1 ദേ ആ പടത്തിൽ ജഗതിയെ തലക്കടിക്കുന്നത് പോലെ....ഹദ്ദ് ശരി.... അവന് മറുപടി തൃപ്തി ആയെന്ന് തോന്നുന്നു. "പടച്ചോനേ! ഇനി എപ്പോഴാണ് ഈ ഉലക്ക കൊണ്ട് വരിക...?" ഉറങ്ങുന്നത് വരെ അവൻ ഉലക്ക കാത്ത് കിടന്നു.
പിന്നീട് ഉലക്ക കൊണ്ട് വന്ന് അടിച്ചത് എന്റെ തലക്കായിരുന്നു, ആശുപത്രി ബിൽ രൂപത്തിൽ... കാൽ ലക്ഷം രൂപാ.... ഞാൻ ബോധം കെട്ടു....