ദിലീപ് കേസിൽ വിധി വന്ന് 15 മിനിട്ടിനുള്ളിൽ മീഡിയാ വൺ ചാനൽ മുൻ ഡി.ജി.പി. ആസിഫ് അലിയുടെതായ അഭിമുഖം പ്രക്ഷേപണം ചെയ്തു.
വിധിന്യായാത്തിലുൾക്കൊള്ളിച്ചതായി അദ്ദേഹം അവകാശപ്പെട്ട എക്സിബിറ്റിലെ കത്തുകൾ അദ്ദേഹം തന്നെ വായിക്കുകയും ജഡ്ജിക്ക് തെറ്റ് പറ്റിയെന്ന് ഉച്ചത്തിൽ ഘോഷിക്കുകയും ചെയ്തു.
അപ്പോൾ വിധിനായത്തിന്റെ പൂർണ രൂപം പുറത്ത് വരാൻ സമയമായിട്ടില്ല. ജഡ്ജ്മെന്റ് പൂർണ രൂപത്തിൽ പുറത്ത് വരികയും അത് വായിച്ച് വില ഇരുത്തിയതിന് ശേഷം അപ്രകാരം ഒരു അഭിപ്രായം പഴയ സർക്കാരിന്റെ ഡി.ജി.പി. ഇപ്രകാരം പ്രതികരിക്കുകയും ചെയ്താൽ അതിന് ന്യായീകരണമുണ്ട്. ജഡ്ജ്മെന്റിനെ നിരൂപണം ചെയ്യാൻ പൗരന് അവകാശം ഉണ്ട്. അതോടൊപ്പം ജഡ്ജിനെ വ്യക്തിപരമായി കുറ്റപ്പെടുത്താൻ ആർക്കും അവകാശവുമില്ല.
ഏത് ന്യായാധിപനും തെറ്റ് പറ്റും. അത് ചൂണ്ടിക്കാണിച്ച് അപ്പീൽ കോടതികളിൽ പോകാം. അല്ലാതെ ഇന്ന് ആസിഫലി ചെയ്തത് പോലെയുള്ള ശരീര ഭാഷയിൽ ആക്രോശിച്ചാൽ ആ തരത്തിലുള്ള പ്രതികരണം കാരണം ഹാനി സംഭവിക്കുന്നത് നീതി ന്യായ വ്യവസ്ഥക്കാണെന്ന് തിരിച്ചറിയേണ്ടത് വക്കീലന്മാരാണ്.
ഒരു കേസിൽ എന്റെ താല്പര്യപ്രകാരം ഞാൻ ഉദ്ദേശിച്ച രീതിയിലെ വിധി വരണമെന്ന് ബന്ധപ്പെട്ടവർക്കോ ഫെമിനിസ്റ്റുകൾക്കോ ഇതര സ്ത്രീ പക്ഷ വാദികൾക്കോ ആഗ്രഹിക്കാനും അപ്രകാരമൊരു വിധി വന്നില്ലെങ്കിൽ വായിൽ തോന്നിയത് പ്രതികരിക്കാനും കഴിഞ്ഞേക്കാം. പക്ഷേ അത് പോലെ ഒരു അഭിഭാഷകൻ പ്രതികരിക്കുന്നത് ഒട്ടും ഭൂഷണമല്ല. മുൻ ഡി.ജി.പിയോടൊപ്പം മറ്റൊരു അഭിഭാഷകനും തൽസമയം പ്രതികരിച്ചിരുന്നത് എത്ര സംയമനത്തോടെയായിരുന്നു. അദ്ദേഹം പറഞ്ഞു ജഡ്ജ്മെന്റ് പുരത്ത് വരട്ടെ അത് വായിച്ചതിന് ശേഷം ഗൂഡാലോചന ആരോപണം എങ്ങിനെ തള്ളിയെന്ന കണ്ടെത്തൽ ശരിയോ തെറ്റോ എന്ന് പ്രത്കർക്കാമെന്ന്.
അതല്ലേ ശരി. അതായിരിക്കണം ശരി. അല്ലാതെ മുൻ ഡിജി.പി.യാണെന്ന് പറഞ്ഞ് ആവേശം കാട്ടരുതേ സാറേ!.
No comments:
Post a Comment