സന്ധ്യ നേരം വീട്ടിൽ തിരിച്ചെത്തിയ ഞാൻ കണ്ടത് ഗഹനമായ ചിന്തയിലാണ്ടിരുന്ന ഇടത് ഭാഗത്തെയാണ് .വളരെ ഗൗരവമായ വിഷയം ആലോചിക്കുമ്പോഴാണ് ഈ സ്ഥിതിയിൽ അവൾ എത്തി ചേരുന്നത് എന്ന് മുൻ അനുഭവങ്ങൾ എന്നെ പഠിപ്പിക്കുന്നതിനാൽ കാര്യമെന്തെന്ന് അറിയാനുള്ള ആകാംക്ഷയാൽ അവളുടെ മുമ്പിൽ ചെന്ന് നിന്ന എന്നെ അവൾ "പുസ്ക് "എന്ന് അവഗണിച്ച് തല തിരിച്ചു കളഞ്ഞു. പത്രം വായിച്ചും ചാനൽ വാർത്തകൾ കണ്ടും ലോക കാര്യങ്ങളിൽ അവഗാഢജ്ഞാനം ഉള്ള ശ്രീമതി തൽസമയം നിലവിലുള്ള ലോക വിഷയങ്ങൾ എങ്ങിനെ പരിഹരിക്കും എന്ന ചിന്തയിലാണോ?
"റഷ്യ അയൽ രാജ്യത്തെ വിഴുങ്ങുന്ന വിഷയമാണോ നിന്നെ അലട്ടുന്നത് ?"
" ഓ! അത് അമേരിക്ക കൈകാര്യം ചെയ്തോളും" അവൾ ചുണ്ട് പിളർത്തി പുശ്ചത്തോടെ മൊഴിഞ്ഞു.
"ഓ! സ്ത്രീശക്തി യോഗത്തിൽ നാളെ അവതരിപ്പിക്കുന്ന ആധുനിക രീതിയിൽ ഉഴുന്ന് വടക്ക് ഊട്ടയിടുന്നതെങ്ങിനെ എന്ന വിഷയത്തിന്റെ ചർച്ച ആയിരിക്കും തലയിൽ"
"ഒന്ന് പോ സാറേ! നിങ്ങള്‍ ആണൂങ്ങക്ക് പെണ്ണുങ്ങളെ കളിയാക്കുന്നതിലാണല്ലോ തമാശ,തലക്ക് തീ പിടിക്കുമ്പോഴാണ് പേൻ കൊല്ലാൻ വരുന്നത്..." അവൾ ചൂടായി.
"മലേഷ്യൻ വിമാനം കാണതെ പോയതാണാടോ പ്രശ്നം"
"അത് ആ മലേഷ്യയിൽ തന്നെ തിരിച്ചിറങ്ങി കാണൂം അവര്‍ അവിടെ തപ്പീല്ലല്ലോ!" ആരും കണ്ടെത്താത്ത മറുപടിയായിരുന്നു അത്
"എൽ.ഡി.എഫോ, യൂ.ഡി.എഫോ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ....'
"ഏത് പണ്ടാറായാലും പിന്നെയും മത്തിക്ക് വില കിലോ നൂറ് തന്നെ....." അവളുടെ മറുപടി ചുണ്ടിന്റെ അറ്റത്ത് തന്നെ ഉണ്ടായിരുന്നു.
അപ്പോൾ പ്രശ്നം അതുമല്ല.
"പിന്നെന്തൂട്ട് ബലാലേ! നീ ഈ സന്ധ്യ നേരത്ത് ഇങ്ങിനെ കുന്തം വിഴുങ്ങിയത് പോലെ കണ്ണും മിഴിച്ച് ഇരിക്കണത് " എനിക്ക് അരിശം വന്ന് തുടങ്ങിയിരുന്നു.
" എനിക്കുള്ള ബേജാറ് ങ്ങക്കില്ലല്ലോ...ങ്ങക്കെന്താ..കൈകഴുകി വരണം ഇരിക്കണം...തിന്നണം... അരീം..ഉപ്പും മുളകും വീട്ടിലെത്തിക്കുമ്പം എല്ലാ പ്രശ്നോം തീരുമെന്നാ ങ്ങടെ ബിചാരം..ഇവിടെ ഒരുത്തീടെ തല പൊകയണത് വല്ലതും ങ്ങളറീണൊണ്ടോ?!..."
"പറയാതെങ്ങിനാ ഹിമാറേ! ഞാനറിയുക..."
"ഓ! പറഞ്ഞാല്‍ അപ്പൾ തന്നെ പരിഹാരമായി..ഒന്ന് പോ! മനുഷേനേ! എങ്കിൽ പറ...നാളെ രാവിലെ കാപ്പിക്ക് എന്താ പലഹാരം.... അതാ ന്റെ തല പൊകയുന്നത്....അപ്പം ചുട്ടാൽ മൂത്ത സന്തതി അപ്പൾ തന്നെ പാത്രോം തള്ളി എഴുന്നേറ്റ് പിണങ്ങി പോകും...പുട്ട് ചുട്ടാൽ ങ്ങള് പണ്ട് തന്നെ പുട്ടുറുമീസിന്റെ പെങ്ങളാ എന്നും പറഞ്ഞ് ഇളയ ഹമുക്ക് എഴുന്നേറ്റ് പോകും..ദോശ ചുട്ടാൽ സന്തതികളുടെ പിതാശ്രീ ദജ്ജാൽ അലറുന്നത് പോലെ ബഹളം വെച്ച് എന്തൂട്ടാ പണ്ടാറം എന്ന് കൂവി ആർത്ത് വിളിക്കും..ഈ ദജ്ജാല് പണ്ട് ചെറുപ്പത്തില്‍ ഏതോ ചായക്കടയിൽ ദോശക്കൊതി മൂത്ത് വീട്ടിലറിയാതെ ദോശ തിന്നാൻ കയറി ദോശ തിന്നിട്ട് ഇറങ്ങി വന്നപ്പം പൈസാ തെകയാത്തത് കൊണ്ട് ചായക്കടക്കാരൻ പിടിച്ച് വെച്ച വൈരാഗ്യത്താൽ പിന്നെ ദോശ കാണുമ്പം ചുവപ്പ് കണ്ട കാളയെ പോലെ ഹാലിളകും..(അത് അവൾ എനിക്കിട്ട് ഒന്ന് വെച്ചതാണ്) കൊച്ച് കുട്ട്യോളാണെങ്കീ ആർക്കും ഇഷ്ടമില്ലാത റ്റി.വി.ക്കാർക്ക് മാത്രമിഷ്ടം ഉള്ള ന്യൂഡിൽസ് മതീന്നാ...ഞാനെന്താ ചെയ്ക റബ്ബേ! ഇതിനെന്താ ങ്ങള് പരിഹാരം പറ....... "
അഖിലാണ്ഡത്തെ ആകെ ബാധിക്കുന്ന പ്രപഞ്ചത്തെ പിടിച്ച് കുലുക്കുന്ന ഈ ഗൗരവമായ പ്രശനത്തിന് എന്റെ കയ്യിൽ പരിഹാരമില്ല...നിങ്ങൾ ഒരു പരിഹാരം നിർദ്ദേശിക്കാമോ........

വല്ലാത്ത പ്രശ്നം തന്നെ!!!!!
ReplyDeleteഎല്ലാ വീട്ടില്ലും ഈ പ്രശ്നം പുകയുനുണ്ട്. മൂത്തവള്‍ എടുക്കുന്ന തീരുമാനം മറ്റുള്ളവര്‍ രുചിച്ചു നോകുക പോലും ചെയ്യാതെ അവരും ഏറ്റ് പിടിക്കും. പിന്നെ പറയും ഉപ്പക്കു ഇഷ്ട്ട മുള്ളത് മാത്രമേ ഉമ്മ ഉണ്ടാകു...... ഈ പിള്ളേരുടെ ഒരു കണ്ടുപിടുത്തങ്ങള്‍ ... ബഷീര്‍ ദോഹ
ReplyDeleteഒരഞ്ചാറ് ദീസം അടുപ്പിച്ച് "സാള്‍ട്ട് മാന്ഗോ ട്രീ" ണ്ടാക്കാന്‍ പറ ബീവ്യോട്! അപ്പോക്കെ ശേര്യാവും! നമ്മ്ടവ്ടെ എക്സ്പെരിമെന്റ്റ് നടത്തി "സസ്കസ്" ആയ കേസ്സാ ;)
ReplyDeleteഹ ഹ ഹ, പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്നം തന്നെ ആണ് ഇത്....
ReplyDeleteഹ ഹ ഒരു കാര്യം മജിസ്റ്റ്രേറ്റ് അങ്ങ് വിധിക്ക്. പിന്നെ അനുസരിച്ചില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന് പറ :p (നാക്ക് നീട്ടിയ ചിരി)
ReplyDelete